Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
2025-ല്‍ രാജാവിനെപ്പോലെ വാഴുന്ന നക്ഷത്രക്കാര്‍; സുഖജീവിതം, സമ്പത്ത്, ജോലി, നേട്ടങ്ങള്‍ എണ്ണിയാല്‍ തീരില്ല
ഓരോ വര്‍ഷവും ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ ഫലങ്ങളാണ് നല്‍കുന്നത്. പുതു വര്‍ഷത്തിലെങ്കിലും ജീവിതം പച്ചപിടിപ്പിക്കണം എന്നാഗ്രഹിക്കുന്നവരാണ് മിക്കവരും. സാമ്പത്തികപരമായി നേട്ടങ്ങള്‍ പലതും ഓരോ നക്ഷത്രക്കാരും ആഗ്രഹിക്കുന്നു. എന്നാല്‍, ഗ്രഹങ്ങളുടെ സ്ഥാനവും, നക്ഷത്രക്കാരുടെ ജനന സമയവും അനുസരിച്ച് ഇതില്‍ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. 2025 ന്റെ ആരംഭത്തോടെ ഭാവി ശോഭനമാകുന്ന ചില നക്ഷത്രക്കാരുണ്ട്. ഇവര്‍, രാജാവിനെപ്പോലെ വാഴും. നല്ല ജോലി, സമ്പത്ത് എന്നിവയെല്ലാം സ്വന്തമാക്കാന്‍ സാധിക്കും.

രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ ശോഭിക്കാന്‍ സാധിക്കുന്ന ഒരു വര്‍ഷം കൂടിയാണ് 2025. പ്രതീക്ഷിച്ച രീതിയില്‍ വളരാന്‍ സാധിക്കും. സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സാധിക്കുന്നതാണ്. ജീവിതത്തില്‍ സന്തോഷം നിറഞ്ഞ പല സംഭവങ്ങളും ഉണ്ടാകും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകുന്നതാണ്. ആഗ്രഹിച്ച വ്യക്തിയെ വിവാഹം കഴിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. വിദേശത്തേയ്ക്ക് പോകാന്‍ സാധിക്കും. സമ്പാദ്യം വര്‍ദ്ധിക്കും. പുതിയ വാഹനം വാങ്ങാന്‍ യോഗം.
കാര്‍ത്തിക
എല്ലാ പ്രതിസന്ധികളും മറികടന്ന് നല്ല സന്തോഷകരമായ ജീവിതം വളര്‍ത്തിയെടുക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നതാണ്. മക്കളുടെ വിദ്യാഭ്യാസത്തിനായി പുറം രാജ്യത്തേയ്ക്ക് പോകാന്‍ അവസരം ലഭിക്കും. ജോലിയില്‍ ശോഭിക്കാന്‍ സാധിക്കും. പുതിയ പ്രോജക്ടുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതായി വരുന്നതാണ്. സാമ്പത്തിക ലാഭം നല്കുന്ന സംരംഭങ്ങള്‍ ആരംഭിക്കും. പല ബിസിനസ്സുകളിലും പണം നിക്ഷേപിക്കും. ഇത് സാമ്പത്തിക ലാഭം നല്‍കുന്നതാണ്. ജീവിതത്തിന് അര്‍ത്ഥം ലഭിക്കും. പല രാജ്യങ്ങളിലേയ്ക്ക് യാത്ര പോകാന്‍ സാധിക്കും. ജീവിത നിലവാരം മെച്ചപ്പെടും. ആഡംബര ജീവിതം നയിക്കാന്‍ സാധിക്കും.
തൃക്കേട്ട
ആഡംബര ജീവിതം നയിക്കാന്‍ യോഗം ലഭിക്കുന്ന നക്ഷത്രക്കാരാണ് തൃക്കേട്ട നക്ഷത്രക്കാര്‍. പുതിയ സംരംഭങ്ങള്‍ ആരംഭിക്കും. ഇതില്‍ നിന്നും ലാഭം പ്രതീക്ഷിക്കാവുന്നതാണ്. നിലവില്‍ ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് പുതിയ പ്രോജക്ടുകള്‍ ലഭിക്കുന്നതാണ്. ജോലി ചെയ്യുന്നവര്‍ക്ക് ശമ്പള വര്‍ദ്ധനവ് പ്രതീക്ഷിക്കാം. സാമ്പത്തിക ലാഭം ഓരോ നിക്ഷേപത്തില്‍ നിന്നും ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ശോഭിക്കാന്‍ സാധിക്കും.
മൂലം
മൂലം നക്ഷത്രക്കാര്‍ക്ക് വിദേശത്ത് ജോലി ലഭിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച കാര്യങ്ങളെല്ലാം നേടിയെടുക്കാന്‍ സാധിക്കും. പുതിയ വാഹനം വാങ്ങും. വീടുപണി വേഗത്തില്‍ തീര്‍ക്കാന്‍ സാധിക്കുന്നതാണ്. പുതിയ സ്ഥലം വാങ്ങാന്‍ യോഗം. വിവാഹം നടക്കാന്‍ യോഗം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കയ്യില്‍ ആവശ്യത്തില്‍ അധികം പണം വന്നുചേരുന്നതാണ്. സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കും. ഇത് സാമ്പത്തിക ലാഭം നല്‍കുന്നതാണ്.
ഉത്രാടം
ഭാഗ്യങ്ങള്‍ ഈ നക്ഷത്രക്കാരെ തേടി എത്തുന്നതാണ്. നല്ല ജോലിയില്‍ പ്രവേശിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കും. സാമ്പത്തിക ഉന്നമനം പ്രതീക്ഷിക്കാവുന്നതാണ്. പുതിയ സ്ഥലം വാങ്ങാന്‍ യോഗം. വീട് പുതുക്കി പണിയാന്‍ യോഗം. പണം നിക്ഷേപിക്കാന്‍ യോഗം. സ്വര്‍ണ്ണം വാങ്ങാന്‍ യോഗം.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
