Weekly Horoscope: ജനുവരി 5 മുതല്‍ ഉദിച്ചുയരും രാശിക്കാര്‍: സമ്പൂര്‍ണം സമഗ്രം ഈ വാരഫലം

2025 ജനുവരി മാസത്തിന് തുടക്കമായി, പുതിയ വര്‍ഷത്തിലെ പുതിയ മാസത്തിലെ പുതിയ ആഴ്ചയ്ക്കാണ് ഇപ്പോള്‍ തുടക്കമായിരിക്കുന്നത്. ഈ സമയം പല രാശിക്കാര്‍ക്കും അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരാന്‍ സാധിക്കുന്നു. സൂര്യന്‍ ധനു രാശിയില്‍ പൂരാടം നക്ഷത്രത്തിലാണ് ഈ സമയം സഞ്ചരിക്കുന്നത്. ചൊവ്വ വക്രഗതിയിലും ബുധന്‍ ധനു രാശിയിലേക്കും മാറിയിരിക്കുന്നു.

ശനി കൂംഭം രാശിയില്‍ അതിന്റെ അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. വ്യാഴം ഇടവം രാശിയിലും വക്രഗതിയിലാണ് സഞ്ചരിക്കുന്നത്. കേതു കന്നി രാശിയിലും സഞ്ചരിക്കുന്നു. ഈ സമയം ഓരോ രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ ഉണ്ടാവുന്നത്. എന്തൊക്കെയാണ് കാത്തിരിക്കുന്നത് പുതുവര്‍ഷത്തിലെ ആദ്യത്തെ ആഴ്ച എപ്രകാരമാണ് എന്ന് നമുക്ക് നോക്കാം.

Astrological Weekly Horoscope

മേടം
മേടം രാശിക്കാര്‍ക്ക് അനുകൂലമായ ആഴ്ചയാണ് വരാന്‍ പോവുന്നത്. മാത്രമല്ല എല്ലാ കാര്യങ്ങള്‍ക്ക് പിന്നിലും ഒരു കാരണമുണ്ടാവുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. ഏത് മേഖലയിലും ഇവര്‍ക്ക് വിജയം കരസ്ഥമാക്കാന്‍ സാധിക്കും. കൂടാതെ മക്കള്‍ക്ക് വേണ്ടി ധാരാളം പണം ചിലവഴിക്കുന്നതിനും സാധിക്കുന്നു. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. പൊതുവേ സാമ്പത്തിക കാര്യങ്ങളില്‍ മികച്ച സമയമായിരിക്കും.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ആരോഗ്യ കാര്യത്തില്‍ അല്‍പം ശ്രദ്ധ വേണം. നിങ്ങള്‍ ചെയ്യുന്ന ജോലിയില്‍ മേലധികാരി സന്തുഷ്ടനാവുന്നു. അത് വഴി കര്‍മ്മരംഗത്ത് ഉയര്‍ച്ചയും നേട്ടവും തേടി എത്തും. ചെറിയ രീതിയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. രോഗാവസ്ഥകള്‍ നിസ്സാരമാക്കരുത്.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ സാമ്പത്തികമായി അത്ര നല്ല സമയമായിരിക്കുകയില്ല. പലപ്പോഴും സാമ്പത്തിക നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. എല്ലാ തരത്തിലും നിങ്ങളുടെ ജീവിതം മാറി മറിയുന്ന അവസ്ഥയുണ്ടാവുന്നു. സഹോദരന്‍മാരുമായി കലഹത്തിന് സാധ്യത കാണുന്നു. പ്രശ്‌നങ്ങള്‍ പല കോണില്‍ നിന്ന് നിങ്ങളെ അലട്ടുന്നു.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് പലപ്പോഴും ജോലി ഭാരം വര്‍ദ്ധിക്കുന്ന ഒരു ആഴ്ചയായിരിക്കും. കൂടാതെ പ്രയാസങ്ങള്‍ പലപ്പോഴും ജീവിതത്തെ പ്രതിസന്ധിയിലേക്ക് തള്ളി വിടുന്നു. കൂടാതെ അനാരോഗ്യപരമായ പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കും. വാക്കു തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. അത് അനാവശ്യ പ്രശ്‌നങ്ങളുണ്ടാക്കുകയും അത് വഷളാക്കുകയും ചെയ്യുന്നു.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണപ്രദമായ പല ഫലങ്ങളും ഉണ്ടാവാം. ആത്മസംതൃപ്തി വര്‍ദ്ധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ കൂടുതല്‍ മികവ് പ്രകടിപ്പിക്കാന്‍ സാധിക്കുന്നു. യാത്രകള്‍ ധാരാളം നടത്തേണ്ടതായി വരും.

കന്നി
കന്നി രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവാം. അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കണം. എങ്കിലും പൊതുവേ ഗുണഫലങ്ങളും ഈ ആഴ്ചയില്‍ ഇവരെ കാത്തിരിക്കുന്നു. ആര്‍ഭാടങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ഇത് സാമ്പത്തിക അടിത്തറയ്ക്ക് ഇളക്കം തട്ടുന്നതിന് കാരണമാകാം.

തുലാം
തുലാം രാശിക്കാര്‍ക്ക് പലപ്പോഴും കൂടുതല്‍ സമയം ഈ ആഴ്ചയില്‍ ബന്ധുക്കളോടൊപ്പം ചിലവഴിക്കുന്നതിന് സാധിക്കുന്നു. തൊഴില്‍ സ്ഥാനപനത്തിന്റെ നിലനില്‍പ്പിനായി വളരെയധികം കഷ്ടപ്പെടേണ്ടി വരും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി എത്തും. നേത്ര സംബന്ധമായ രോഗാവസ്ഥകള്‍ പലപ്പോഴും പ്രശ്‌നങ്ങളുണ്ടാക്കാം. ഉപരിപഠനത്തിന് അവസരം തേടി എത്തും.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ കൂടുതല്‍ വെല്ലുവിളികളില്‍ നിന്ന് പരിഹാരം കാണാന്‍ സാധിക്കുന്ന സമയമാണ്. പലപ്പോഴും ഏത് മികച്ച മാറ്റങ്ങള്‍ക്കും തുടക്കം കുറിയ്ക്കുന്ന ഒരാഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. ഏത് പ്രതിസന്ധിയേയും അതിജീവിക്കാന്‍ സാധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.

ധനു
ധനു രാശിക്കാര്‍ അനാവശ്യമായി മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപടരുത്. .അത് നിങ്ങള്‍ക്ക് ശത്രുക്കളെ വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്. എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുന്നതിന് ശ്രദ്ധിക്കണം. ത്വക്ക് സംബന്ധമായ രോഗാവസ്ഥകള്‍ക്ക് സാധ്യത. ഇത് ചെറിയ ചില പ്രതിസന്ധികള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.

മകരം
മകരം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ ശത്രുദോഷം കുറയുന്നു. കൂടാതെ ഏത് പ്രതിസന്ധിയേയും പ്രതിരോധിക്കുന്നതിനും സാധിക്കും. കൂടാതെ ആരോഗ്യ സംരക്ഷണം വളരെ പ്രധാനപ്പെട്ടതായിരിക്കും. എന്നാല്‍ പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങളില്‍ നിന്നും പരിഹാരം കാണുന്നതിനും മികച്ച ആഴ്ച തന്നെയാണ്. സ്‌നേഹത്തോടെ എല്ലാവരോടും പെരുമാറുന്നതിന് സാധിക്കും.

കുംഭം
കുംഭം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ പ്രശ്‌നങ്ങളേയും വരുന്ന ആഴ്ചയില്‍ പരിഹരിക്കാന്‍ സാധിക്കും. യുക്തിക്ക് നിരക്കാത്ത പ്രവര്‍ത്തികളില്‍ നിന്ന് പിന്‍മാറുക. ജോലിയില്‍ നിന്ന് അധിക വരുമാനം ലഭിക്കും. എങ്കിലും അല്‍പം ശ്രദ്ധിക്കണം. അതിനനുസരിച്ച് നിങ്ങളുടെ ജോലി ഭാരവും വര്‍ദ്ധിക്കുന്നു. വളരെയധികം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്.

മീനം
മീനം രാശിക്കാര്‍ക്ക് തൊഴില്‍ രംഗത്ത് പ്രതീക്ഷിക്കാത്ത തടസ്സങ്ങള്‍ക്ക് സാധ്യത കാണുന്നു. പലപ്പോഴും ഏത് കാര്യത്തിലും സുപ്രധാന തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കുന്നു. നിസ്സാര കാര്യങ്ങള്‍ക്ക് വേണ്ടി ദുര്‍വാശി പിടിക്കരുത്. ഇത് നിങ്ങളുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കുന്നു. അഭിപ്രായ വ്യത്യാസത്തിന് പരിഹാരം കാണാന്‍ വിട്ടു വീഴ്ച ചെയ്യേണ്ടി വരും. ആരോഗ്യം ശ്രദ്ധിക്കണം.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Saturday, January 4, 2025, 12:00 [IST]
X
Desktop Bottom Promotion