Latest Updates
-
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ -
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്!
നിങ്ങൾക്കെതിരെ ആരെങ്കിലും കൂടോത്രം ചെയ്താൽ പ്രകടമാകുന്ന ലക്ഷണങ്ങൾ ഇവ!
പണ്ടുകാലം മുതൽ ദുർമന്ത്രവാദത്തിലും കൂടോത്രത്തിലും വിശ്വസിക്കുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റിലും ഉണ്ട്. സ്വന്തം നേട്ടത്തിനായി, അല്ലെങ്കിൽ ശത്രുവിനെ ഇല്ലാതാക്കാനും, കഷ്ടപ്പാടിലാഴ്ത്താനുമെല്ലാം കൂടോത്ര വിദ്യകളും ദുർമന്ത്രവാദവും പ്രയോഗിക്കുന്നവരുണ്ട്.

ശരിയായ വിധത്തിൽ മന്ത്രങ്ങൾ പ്രയോഗിച്ചാൽ, അവർ ലക്ഷ്യം വെയ്ക്കുന്നത് ആരെയോ, അവരിൽ കഷ്ടതകളും, ദുരിതങ്ങളും പ്രകടമായിത്തുടങ്ങും. ഇത്തരത്തിൽ നിങ്ങൾക്കെതിരെ ആരെങ്കിലും കൂടോത്രം, അല്ലെങ്കിൽ ദുർമന്ത്രവാദം ചെയ്തിട്ടുണ്ടെങ്കിൽ ജ്യോതിഷ ശാസ്ത്രപ്രകാരം പ്രകടമാകുന്ന ചില ലക്ഷണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
പ്രശ്നങ്ങൾ
വളരെ സന്തോഷത്തോടെ ജീവിച്ചിരുന്ന വ്യക്തികളുടെ ജീവിതത്തിലേയ്ക്ക്, ഒട്ടും പ്രതീക്ഷിക്കാതെ പലവിധത്തിലുള്ള പ്രശ്നങ്ങൾ തുടർച്ചയായി ഉണ്ടാകുന്നത് കൂടോത്രം ചെയ്തിട്ടുണ്ടെങ്കിൽ സംഭവിക്കാവുന്ന ഒരു ലക്ഷണങ്ങളിൽ ഒന്നാണ്. കൂടാതെ, അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെടുന്നത്, ബിസിനസ്സിൽ നഷ്ടങ്ങൾ ഉണ്ടാകുന്നത്, എത്ര ശ്രമിച്ചിട്ടും ജോലി ലഭിക്കാത്തത്, പണക്കാരായിരുന്നവർ വളരെ പെട്ടെന്ന് ദാരിദ്രത്തിലേയ്ക്ക് വീഴുന്നത്, ഇവയെല്ലാം കൂടോത്രം ചെയ്തിട്ടുണ്ട് എന്നതിന്റെ ലക്ഷണങ്ങളാണ്. അതിനാൽ, ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ, ഉടനെ ഒരു ജ്യോത്സനെ കണ്ട് പ്രശ്നപരിഹാരം നോക്കുന്നത് നല്ലതായിരിക്കും.
ആരോഗ്യ പ്രശ്നങ്ങൾ
വളരെ ആരോഗ്യത്തോടെ ഇരുന്ന വ്യക്തി, ഒരു ലക്ഷണവും കാണിക്കാതെ പെട്ടെന്ന് രോഗബാധിതനാകുന്നത് കൂടോത്രത്തിന്റെ ലക്ഷണങ്ങളിൽ ഒന്നാണ്. കൂടാതെ, തുടർച്ചയായി പലവിധത്തിലുള്ള അസുഖങ്ങൾ വരുന്നതും, ആശുപത്രിയിൽ മാത്രമായി നല്ലൊരു തുക ചിലവാക്കേണ്ടതായി വരുന്നതും ഇതിന്റെ ലക്ഷണമാണ്. ഇത്തരത്തിൽ നിങ്ങളുടെ കുടുംബത്തിൽ ആരെങ്കിലും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിൽ അതിന് പരിഹാരവും ഉടനടി കാണേണ്ടതാണ്. ഇല്ലെങ്കിൽ, നിങ്ങളുടെ ധന നഷ്ടത്തിലേയ്ക്കും ചിലപ്പോൾ വ്യക്തികളുടെ ജീവന് വരെ അപകടം ഉണ്ടാക്കിയേക്കാം.
ദുസ്വപ്നങ്ങൾ
ഉറങ്ങാൻ കിടന്നാൽ ദുസ്വപ്നങ്ങൾ മാത്രം കാണുന്നത് കൂടോത്രം ചെയ്തിട്ടുണ്ട് എന്നതിന്റെ ലക്ഷണങ്ങളിൽ ഒന്നാണ്. ചിലപ്പോൾ ചില രൂപങ്ങൾ സ്വപ്നത്തിൽ പ്രത്യക്ഷപ്പെടാം. നിങ്ങളെ അപായപ്പടുത്തുന്നതായി സ്വപ്നം കാണാം. അതുമല്ലെങ്കിൽ നിങ്ങളെ ആരോ പേടിപ്പിക്കാൻ പിന്തുടരുന്നതായും സ്വപ്നം കാണാം. ഇത്തരത്തിൽ പതിവായി സ്വപ്നം കാണുന്നുണ്ടെങ്കിൽ സൂക്ഷിക്കുന്നത് നല്ലതാണ്. പരിഹാരവും ഉടനെ കാണേണ്ടതാണ്.
പിന്തുടരുക
നിങ്ങളെ ആരോ പിന്തുടരുന്നത് പോലെ തോന്നുക, അതുപോലെ, ആരുടെയോ സാമീപ്യം നിങ്ങൾക്ക് അനുഭവപ്പെടുക, ആരോ നിങ്ങളെ നിരീക്ഷിക്കുന്നതായിട്ടെല്ലാം നിങ്ങൾക്ക് അനുഭവപ്പെടുന്നത് കൂടോത്രം ചെയ്തിട്ടുണ്ട് എന്നതിന്റെ ലക്ഷണങ്ങളിൽ ഒന്നാണ്. അതിനാൽ, തുടർച്ചയായി ഇത്തരം അനുഭവം നിങ്ങൾക്ക് ഉണ്ടെങ്കിൽ ഇതിന് പരിഹാരം കാണേണ്ടതാണ്.
വിചിത്രമായ ശബ്ദങ്ങൾ
പതിവില്ലാതെ വിചിത്രമായ ശബ്ദങ്ങൾ കേൾക്കുന്നത്, പ്രത്യേകിച്ച് വീടിന്റെ മൂലയിൽ നിന്നെല്ലാം നിങ്ങൾ നടക്കുമ്പോഴും ഇരിക്കുമ്പോഴും വിചിത്രമായ ശബ്ദങ്ങൾ കേൾക്കുന്നതും, മറ്റുള്ളവർക്കൊന്നും കേൾക്കാൻ പറ്റാത്ത ശബ്ദം കേൾക്കുന്നതും കൂടോത്രത്തിന്റെ ലക്ഷണങ്ങളിൽ ഒന്നാണ്. അതിനാൽ, വീട്ടുകാരുമായി ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചതിന് ശേഷം പ്രശ്നപരിഹാരം കാണുന്നത് നല്ലതായിരിക്കും. അല്ലാത്തപക്ഷം, ഇത് മൊത്തത്തിൽ കുടുംബാംഗങ്ങളെയും ബാധിച്ചേക്കാം.
സ്വഭാവത്തിലെ വ്യത്യാസം
പെട്ടെന്നൊരു സുപ്രഭാതത്തിൽ ഒരു വ്യക്തിയുടെ സ്വഭാവത്തിൽ നല്ലൊരു വ്യത്യാസം പ്രകടമായാൽ അതിൽ സംശയിക്കേണ്ടിയിരിക്കുന്നു. വിചിത്രമായ രീതിയിൽ പെരുമാറുന്നതും, സംസാരിക്കുന്നതും ആ വ്യക്തിയ്ക്കെതിരെ കൂടോത്രം ചെയ്തിട്ടുണ്ടെങ്കിൽ പ്രകടമാകുന്ന ലക്ഷണങ്ങളിൽ ഒന്നാണ്. അതിനാൽ, നിങ്ങളുടെ കുടുംബത്തിലെ ആർക്കെങ്കിലും ഇത്തരത്തിൽ സ്വഭാവ വ്യത്യാസം കണ്ടാൽ, അത് കൂടോത്രം ചെയ്തത് മൂലമാണോ എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും.
സാമ്പത്തിക ബുദ്ധിമുട്ട്
നിങ്ങൾക്കെതിരെ ആരെങ്കിലും കൂടോത്രം ചെയ്തിട്ടുണ്ടെങ്കിൽ സാമ്പത്തികമായി പലവിധത്തിലുള്ള ക്ലേശങ്ങളും അനുഭവിക്കേണ്ടതായി വരാം. പ്രത്യേകിച്ച് പൈസ കയ്യിൽ നിൽക്കാത്ത അവസ്ഥ. എത്ര ശ്രമിച്ചിട്ടും ബിസിനസ്സിൽ നിന്നും ഒട്ടും ലാഭം ലഭിക്കാതിരിക്കുന്നതെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.
Disclaimer : ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഇന്റർനെറ്റിൽ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോൾഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിന് മുൻപ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications