Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
2024-ലെ അവസാന ഗുരുപുഷ്യയോഗം ഈ ആഴ്ച ; 4 ശുഭയോഗങ്ങള്‍ ഒന്നിച്ച്, കര്‍മ്മങ്ങള്‍ക്ക് ഇരട്ടിഫലം
ജ്യോതിഷശാസ്ത്രത്തില്‍ ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളും സ്ഥാനങ്ങള്‍ അടിക്കടി മാറുന്നുണ്ട്. ചില ഗ്രഹങ്ങള്‍ രാശി മാറുകയും ചില ഗ്രഹങ്ങള്‍ നക്ഷത്രം മാറുകയും ചെയ്യുന്നു. അതോടൊപ്പം ശുഭയോഗങ്ങളും അശുഭയോഗങ്ങളും പിറവിയെടുക്കുന്നു. അങ്ങനെയുള്ള ചില ശുഭയോഗങ്ങളാല് നവംബര്‍ 21ന് ജ്യോതിഷശാസ്ത്രത്തിലെ വളരെ സവിശേഷമായ ദിവസമാകാന്‍ പോകുകയാണ്. ഒന്നിലധികം ശുഭയോഗങ്ങളാണ് അന്നത്തെ ദിവസം ഒന്നിച്ച് വന്നെത്തുന്നത്.

അവസാന ഗുരുപുഷ്യയോഗം
ഈ വര്‍ഷത്തെ അവസാനത്തെ ഗുരുപുഷ്യയോഗം നവംബര്‍ 21ന് സംഭവിക്കാന്‍ പോകുകയാണ്. വ്യാഴാഴ്ചയും പൂയ്യം നക്ഷത്രവും ഒന്നിച്ച് വരുന്ന ദിവസമാണത്. ഈ ദിവസം ശുഭകര്‍മ്മങ്ങള്‍ക്ക് ഉത്തമമായി കരുതപ്പെടുന്നു. ഈ ദിവസം ചെയ്യുന്ന കാര്യങ്ങളെല്ലാം ഇരട്ടിഫലം നല്‍കും. ഈ ദിവസം വാഹനം, മറ്റ് സ്വത്തുക്കള്‍, വീട് വസ്ത്രം, ആഭരണം എന്നിവ വാങ്ങുന്നതിന് ശുഭകരമാണ്. കൂടാതെ പുതിയ ബിസിനസ് ആരംഭിക്കാനും ഈ ദിവസം നല്ലതാണ്. ഈ ദിവസം ഗ്രഹങ്ങളില്‍ വ്യാഴത്തെ ആരാധിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു.
നവംബര്‍ 21ന് രാവിലെ 6.49നാണ് പൂയ്യം നക്ഷത്രം ആരംഭിക്കുന്നത്. ഉച്ചതിരിഞ്ഞ് 3.35ന് പൂയ്യം അവസാനിക്കും. ഗുരുപുഷ്യയോഗത്തെ കൂടാതെ രവിയോഗവും അന്നേദിവസം സംഭവിക്കുന്നുണ്ട്. വൈകുന്നേരം 3.35 മുതല്‍ പിറ്റേദിവസം രാവിലെ 6.50 വരെ രവിയോഗമുണ്ട്. അതോടൊപ്പം അമൃതസിദ്ധിയോഗവും സര്വ്വാര്ത്തസിദ്ധിയോഗവും അന്ന് സംഭവിക്കുന്നു. രാവിലെ 6.49 മുതല്‍ വൈകുന്നേരം 3.35 വരെയാണ് ഈ രണ്ട് യോഗങ്ങളും ഉണ്ടാകുക.
ഈ ശുഭയോഗങ്ങള്‍ ഏതെല്ലാം രാശികള്‍ക്കാണ് നേട്ടങ്ങള്‍ ന്ല്കുക എന്നറിയാം.
മീനം
മീനം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഗുരുപുഷ്യയോഗം ഗുണകരമാണ്. ഏറെക്കാലമായി തടസ്സപ്പെട്ടിരുന്ന ജോലികള്‍ പൂര്‍ത്തിയാക്കാനും നിരവധി ജോലി അവസരങ്ങള്‍ മുമ്പില്‍ തുറക്കാനും ഈ യോഗത്തിലൂടെ സാധിക്കും. കുടുംബത്തില്‍ ഏറെക്കാലമായി പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ അവസാനിക്കും. വാഹനമോ, സമ്പത്തോ വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ക്ക് ഈ സമയം അനുകൂലമാണ്. ആത്മീയകാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. ധാര്മ്മികകര്മ്മങ്ങളില് പങ്കുകൊള്ളും. തടസ്സപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കും. അതോടൊപ്പം സാമ്പത്തികമായും നില മെച്ചപ്പെടും.
ധനു
ധനു രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഗുരുപുഷ്യയോഗം ഭാഗ്യമേകും. ഇവര്‍ക്ക് എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും. ബുദ്ധിക്ഷമതയും ആത്മവിശ്വാസവും വര്‍ധിക്കും. തടസ്സപ്പെട്ടിരുന്നതും പ്രയാസമുള്ളതുമായ ജോലികള്‍ ഇക്കാലയളവില്‍ ചെയ്തുതീര്‍ക്കും. സര്‍ക്കാര്‍ നിയോഗിച്ച ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ലക്ഷ്മീദേവിയുടെ പ്രത്യേക അനുഗ്രഹം ഈ രാശികളില് ഉണ്ടാകും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്ന ധനു രാശിക്കാര്‍ക്ക് അതിനുള്ള അവസരങ്ങള്‍ കൈവരും. ഉദ്യോഗസ്ഥരായ ധനു രാശിക്കാര്‍ക്ക് ഈ കാലയളവ് ഗുണകരമാണ്. ഇവര്‍ക്ക് പ്രമോഷന് സാധ്യതയുണ്ട്. കൂടാതെ വലിയ ചില ഉത്തരവാദിത്തങ്ങള്‍ ഇവരെ തേടിയെത്തും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഗുരുപുഷ്യയോഗത്തിലൂടെ നല്ല സമയം വന്നെത്തും. ഏറെക്കാലമായി ചെയ്യാന്‍ കഴിയാതിരുന്ന ജോലികള്‍ ഈ കാലയളവില്‍ ചെയ്യാന്‍ സാധിക്കും. ഭാഗ്യത്തിന്റെ പരിപൂര്‍ണ്ണ പിന്തുണ ഇക്കാലയളവില്‍ ഇവര്‍ക്ക് മേല്‍ ഉണ്ടാകും. അപ്രതീക്ഷിതമായി ധനപ്രാപ്തി ഉണ്ടാകും. കുടുംബത്തോടൊപ്പം നല്ല സമയം ഒന്നിച്ച് ചിലവഴിക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ ഉണ്ടാകാം. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപ്പരീക്ഷകളില്‍ വിജയം കൈവരും. മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും അനുഗ്രഹം ഇവര്‍ക്ക് എപ്പോഴുമുണ്ടാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
