Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? ഫംഗൽ അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രീയമായ പരിചരണവും അറിയാം -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ?
ശനി മഹാദശയും ഇരട്ട രാജയോഗവും; ഷാരൂഖ് ഖാനെ ബോളിവുഡിലെ രാജാവാക്കിയത് ഈ ഗ്രഹനില
ബോളിവുഡിലെ എക്കാലത്തെയും സൂപ്പര്‍താരമാണ് ഷാരൂഖ് ഖാന്. കിംഗ് ഖാന് എന്ന് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്ന ഷാരൂഖ് പേരും പ്രശസ്തിയും പണവും വിജയവും സ്വസ്ഥമായ കുടുംബജീവിതവുമെല്ലാം ഒന്നിച്ച് അനുഭവിക്കാന്‍ ഭാഗ്യം ലഭിച്ച വ്യക്തിയാണ്. വിവാദങ്ങള്‍ക്ക് പോലും ഷാരൂഖ് ഖാന്റെ ഭാഗ്യത്തെ തൊടാനായിട്ടില്ല. ഷാരൂഖാന്റെ സവിശേഷമായ ഗ്രഹനില ഇതിനൊരു കാരണമാണെന്നാണ് ജ്യോതിഷ പണ്ഡിതര്‍ പറയുന്നത്. ഒന്നിന് പിറകെ ഒന്നൊന്നായി ഷാരൂഖിന് വിജയങ്ങള്‍ വന്നെത്തുന്നത് ഈ ഗ്രഹനില കൊണ്ടാണത്രേ.

ഭാഗ്യം നല്കിയ ഗ്രഹനില
1965, നവംബര്‍ രണ്ടിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഡെല്‍ഹിയിലാണ് ഷാരൂഖ് ഖാന്റെ ജനനം. ചിങ്ങമാണ് അദ്ദേഹത്തിന്റെ രാശി. ജനനസമയത്ത് സൂര്യന് തുലാത്തിലും ബുധനും ചൊവ്വയും കേതും ഒന്നിച്ച് വൃശ്ചികം രാശിയിലും ആയിരുന്നു. അതായത് ത്രിഗ്രഹയോഗ സമയം. ശുക്രന് ധനുവിലും ചന്ദ്രന് മകരത്തിലും വ്യാഴം മിഥുനത്തിലും രാഹു ഇടവത്തിലും ആയിരുന്നു. ഷാരൂഖിന് ഏറ്റവും വലിയ ഭാഗ്യമായത് ശനിയുടെ സ്ഥാനമാണ്. ശനി സ്വന്തം രാശിയായ കുംഭത്തിലായിരുന്നു.
വിജയത്തിന് പിന്നിലെ ഗ്രഹങ്ങള്‍
സിനിമയിലെ ഷാരൂഖിന്റെ വിജയത്തിന് പിന്നില്‍ രണ്ട് പ്രധാന ഗ്രഹങ്ങളാണ്. 1992 മുതല്‍ 2008 വരെയുള്ള കാലയളവില്‍ വ്യാഴമാണ് ഷാരൂഖിന് തുണയായത്. ഈ കാലയളവില്‍ വ്യാഴം ലാഭത്തിന്റെ ഭാവമായ പതിനൊന്നിലായിരുന്നു. വ്യാഴത്തിന് അനുകൂലസ്ഥിതിയില്‍ ശുക്രനും ഉണ്ടായിരുന്നു. സൂര്യന് മൂന്നാംഭാവത്തിലും ശനി ഏഴാംഭാവത്തിലും ആയിരുന്നു. ചൊവ്വയില്‍ നിന്നും ഏഴാമത്തെ ഭാവത്തിലായിരുന്നു വ്യാഴം. കേതുവും ബുധനും നാലാം ഭാവത്തിലും. ഈ അവസ്ഥയില്‍ ഷാരൂഖിന്റെ ജീവിതത്തില്‍ വ്യാഴം വളരെ ശക്തമായിരുന്നു. സൂര്യനും ശനിയും വ്യാഴവും ത്രികോണസ്ഥിതിയിലായിരുന്നു നില കൊള്ളുന്നത്. ജ്യോതിഷത്തില്‍ ഏറ്റവും സൗഭാഗ്യകരമായ ഗ്രഹസംയോഗമാണത്.
അസാധ്യമായ കഴിവുകളും അഭിനയരംഗത്ത് അസാധാരണമായ വളര്‍ച്ചയും ഷാരൂഖിന് ലഭിച്ചത് ശുക്രന്റെയും വ്യാഴത്തിന്റെയും സ്വാധീനത്താലാണ്. ഗ്രഹസംയോഗങ്ങളാണ് ഷാരൂഖിനെ ലോകപ്രശസ്തനാക്കിയത്.
രാജയോഗം
വിവാഹശേഷം ഷാരൂഖിന് ഭാഗ്യം ഇരട്ടിയായി. ശനി ഏഴാമത്തെ ഭാവത്തില്‍ ശക്തമായതാണ് കാരണം. പതിനൊന്നാം ഭാവത്തില്‍ വ്യാഴം വക്രഗതിയിലായിരുന്നു ആ സമയം. നാലാം ഭാവത്തില്‍ ചൊവ്വയും സ്ഥിതി ചെയ്യുക മൂലം പഞ്ച മഹാപുരുഷ യോഗങ്ങളായ രുചക യോഗവും ശശ രാജയോഗവും ഷരൂഖിന് അതുല്യമായ സൗഭാഗ്യമേകി.
വ്യാഴം ബുദ്ധിയുടെ ഗ്രഹമാണെങ്കിലും പതിനൊന്നാം ഭാവത്തില്‍ ആണെങ്കില്‍ വ്യാഴം സമ്പത്ത് വാരിക്കോരി നല്‍കും. വ്യാഴവും ശനിയും ത്രികോണാവസ്ഥയില് വന്നതുകൊണ്ടാണ് ഷാരൂഖിനെ ആരാധകര്‍ നെഞ്ചേറ്റിയത്. സൂര്യനും വ്യാഴവും ത്രികോണസ്ഥിതിയില് വരിക മൂലം വ്യാഴത്തിന്റെ മഹാദശയും ഷാരൂഖിന് അനുകൂലമായി. ബോളിവുഡിലെ രാജാവാകാന്‍ ഷാരൂഖിനെ സഹായിച്ചത് അതാണ്. വ്യാഴത്തല് ചൊവ്വയുടെ സ്വാധീനം ഉള്ളതുകൊണ്ട് ഷാരൂഖ് ഖാന് എപ്പോഴും ഭാഗ്യവാന് ആയിരിക്കും. 2008 വരെ വ്യാഴത്തിന്റെ മഹാദശ ഷാരൂഖിന് തുണയായി.
ശനി മഹാദശ
2008 മുതല്‍ 2027 വരെ ജീവിതത്തില്‍ ഭാഗ്യത്തിന്റെ രണ്ടാം ദശയിലൂടെയാണ് ഷാരൂഖ് കടന്നുപോകുക. ശനി മഹാദശക്കാലമാണിത്. 19 വര്‍ഷമാണ് ശനി മഹാദശ. ഷാരൂഖാന്റെ ജാതകത്തില്‍ രണ്ട് മുതല്‍ അഞ്ചുവരെ പഞ്ച മഹാപുരുഷ രാജയോഗങ്ങള്‍ ഉണ്ട്.
ഭാവി
2027 മാര്‍ച്ച് 6 വരെ ഷാരൂഖ് ഖാന് ശനിയുടെ മഹാദശയുടെ കീഴിലായിരിക്കും. അദ്ദേഹത്തിന്റെ ജാതകത്തില്‍ ശനിയുടെ സ്വാധീനം ശക്തവും അനുകൂലവുമാണ്. അതുകൊണ്ട് ജീവിതകാലം മുഴുവന്‍ ഭാഗ്യവും സമ്പത്തും ആരോഗ്യവും പ്രശസ്തിയും അദ്ദേഹത്തിനുണ്ടാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല.
The image used in the story is AI-generated



Click it and Unblock the Notifications
