Latest Updates
-
2026 ജൂൺ 20: ഇന്ന് അതിശക്തമായ രവിയോഗം; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത്
ഒരിക്കലും സന്തോഷമില്ലേ? ജനിച്ച രാശി ഇതാണോ, സന്തോഷമില്ലായ്മയുടെ കാരണം ഇതാണ്
ചിലയാളുകള്‍ക്ക് ഒരിക്കലും സന്തോഷിക്കാന്‍ കഴിയില്ല. ഒന്നല്ലെങ്കില്‍ മറ്റൊരു കാര്യം അവരുടെ സന്തോഷത്തെ മണിച്ചിത്രത്താഴിട്ട് പൂട്ടും. ചിലപ്പോഴെങ്കിലും അവര്‍ മനസ്സില്‍ ചോദിക്കും, എനിക്കെന്താണ് ഒരിക്കലും സന്തോഷിക്കാന്‍ പറ്റാത്തതെന്ന്. ജ്യോതിഷശാസ്ത്രത്തില്‍ അതിന് ഉത്തരമുണ്ട്. ഓരോ രാശികള്‍ക്കും അതില്‍ ജനിച്ച ആളുകള്‍ക്കും സവിശേഷമായ ചില സ്വഭാവങ്ങളും പ്രത്യേകതകളും പ്രകൃതി അവര്‍ക്കായി കാത്തുവെച്ച ചില വിധികളുമുണ്ട്. അതില്‍ മാറ്റം വരുത്തുക അസാധ്യമാണ്. അതുപോലെ ചില രാശികള്‍ക്ക് സന്തോഷം ഉണ്ടാകാതിരിക്കുന്നതിനും ചില കാരണങ്ങള്‍ ഉണ്ട്. അവ എന്താണെന്ന് അറിയാം.

ഇടവം (ഏപ്രില്‍ 20- മെയ് 20)
ഇടവം രാശിക്കാര്‍ക്ക് ജീവിതത്തില്‍ മനസ്സ് തുറന്ന് സന്തോഷിക്കാന്‍ കഴിയാത്തതിന്റെ ഒരു കാരണം ജീവിതത്തിലെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കാന്‍ അവര്‍ ശ്രമിക്കുന്നത് കൊണ്ടാണ്. ഈയൊരു സ്വഭാവം യഥാര്‍ത്ഥത്തില്‍ അവരെ, അവരുടെ സന്തോഷത്തെ ഇല്ലായ്മ ചെയ്യുകയാണ് ചെയ്യുന്നത്. തങ്ങളുടെ നിയന്ത്രണത്തില്‍ അല്ലാത്ത കാര്യങ്ങളെ കുറിച്ച് ഇടവം രാശിക്കാര്‍ എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കും, അതോര്‍ത്ത് വേവലാതിപ്പെടും. മറ്റുള്ളവരുടെ പ്രവൃത്തികളും അഭിപ്രായങ്ങളും വരെ തങ്ങള്‍ ആഗ്രഹിക്കുംവിധം ആകണമെന്ന് ഇവര്‍ പ്രതീക്ഷിക്കും.
അതേസമയം തനിക്ക് നിയന്ത്രിക്കാനാതുന്ന, സ്വന്തം സന്തോഷം പോലുള്ള കാര്യങ്ങള്‍ ഇവര്‍ കാണാതെ പോകുകയും ചെയ്യും. എല്ലാ കാര്യങ്ങളും തന്റെ വരുതിയില്‍ ആയിരിക്കണമെന്ന ഇവരുടെ ചിന്ത ടെന്‍ഷനും ഉത്കണ്ഠയ്ക്കും വഴിവെക്കും. ജീവിതത്തിലെ നല്ല കാര്യങ്ങള്‍ ആസ്വദിക്കാന്‍ കഴിയാതെ വരും. നമ്മുടെ ഇച്ഛയ്ക്കൊത്ത് ചുറ്റുമുള്ള ലോകത്തെ മാറ്റാനുള്ള ശ്രമത്തിനിടയില്‍ ജീവിതത്തിലേക്ക് എത്തുന്ന സന്തോഷത്തെ തിരിച്ചറിയാന്‍ ഇവര്‍ക്ക് സാധിക്കില്ല.
ഈയൊരു സ്വഭാവം മാറ്റാതിരുന്നാല്‍ ജീവിതത്തില്‍ ഒറ്റപ്പെടാനായിരിക്കും ഇവരുടെ വിധി. തന്നിഷ്ടപ്രകാരം, നിര്‍ബന്ധബുദ്ധിയോടെ ചമച്ചെടുത്ത ഒരു ലോകമായിരിക്കും ഇവരുടെ ചുറ്റും. പക്ഷേ അവ എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടാം. അങ്ങനെ സംഭവിക്കുമ്പോള്‍ ഇവര്‍ നിരാശയിലേക്കും ഒറ്റപ്പെടലിലേക്കും നീങ്ങും.
മിഥുനം (മെയ് 21- ജൂണ്‍ 20)
മറ്റുള്ളവരുടെ അഭിപ്രായങ്ങളില്‍ ജീവിക്കുന്നതാണ് മിഥുനം രാശിയില്‍ ജനിച്ച ആളുകളുടെ സന്തോഷത്തിന് വിലങ്ങുതടിയാകുന്നത്. അവര്‍ പറയുന്ന കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ അവര്‍ എന്തുകരുതുമെന്ന ആശങ്കയായിരിക്കും ഈ രാശിക്കാര്‍ക്ക് എപ്പോഴും. എല്ലാ കാര്യങ്ങളിലും മറ്റുള്ളവരുടെ സമ്മതം വേണമെന്ന ചിന്ത കാരണം ഇവര്‍ക്ക് ആത്മവിശ്വാസം തന്നെ കൈമോശം വരും. എപ്പോഴും ഉത്കണ്ഠാകുലരായിത്തീരും. എപ്പോഴും തന്റെ കഴിവുകളെ കുറിച്ച് സംശയിക്കുന്ന ഇവര്‍ ബലഹീനതകളെ കുറിച്ചുള്ള ചിന്തകളില്‍ മുഴുകും.
മറ്റുള്ളവര്‍ക്ക് വേണ്ടപ്പെട്ടയാളാകാനുള്ള തീവ്രശ്രമത്തില്‍ ആരുടെയും ആരുമാകാന്‍ ഇവര്‍ക്ക് കഴിഞ്ഞെന്ന് വരില്ല. ഇതേ രീതിയില്‍ ജീവിതം തുടര്‍ന്നാല്‍ മിഥുനം രാശിക്കാര്‍ ജീവിതത്തിന്റെ ഒരു ഘട്ടമെത്തുമ്പോള്‍ ശൂന്യത അനുഭവപ്പെട്ട് തുടങ്ങും. മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് ഇതുവരെ ജീവിച്ചതെന്ന തിരിച്ചറിവില്‍ മാനസികമായും വൈകാരികമായും തകര്‍ന്നുപോകും.
താന്‍ ആരാണെന്നും തനിക്ക് എന്താണ് വേണ്ടതെന്നുമുള്ള തിരിച്ചറിവിലാണ് ഇവരുടെ സന്തോഷത്തിന്റെ താക്കോല്‍ ഇരിക്കുന്നത്. ആ തിരിച്ചറിവ് ഉണ്ടായാല്‍ ജീവിതത്തിന്റെ ലക്ഷ്യം കണ്ടെത്താനും സന്തോഷവും സമാധാനവും വീണ്ടെടുക്കാനും ഇവര്‍ക്ക് സാധിക്കും.
കര്‍ക്കടകം (ജൂണ്‍ 21- ജൂലൈ 22)
കാലങ്ങളായി മറ്റുള്ളവരുടെ സുഖത്തിന് വേണ്ടി സ്വന്തം ക്ഷേമം ത്യജിക്കുന്ന സ്വഭാവമാണ് കര്‍ക്കടകം രാശിക്കാരുടെ സന്തോഷത്തിന് വിലങ്ങുതടിയാകുന്നത്. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുന്നവരാണ് കര്‍ക്കടം രാശിക്കാര്‍. അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിനിടയില്‍ സ്വന്തം പ്രശ്നങ്ങള്‍ ഇവര്‍ കണ്ടില്ലെന്ന് നടിക്കും. മറ്റുള്ളവരുടെ പ്രശ്നങ്ങളും ആശങ്കകളും ആയിരിക്കും ഇവരുടെ ജീവിതത്തില്‍ പ്രധാനം.
സ്വന്തം കാര്യങ്ങള്‍ നോക്കാതെ മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള ഈ അലച്ചില്‍ തുടര്‍ന്നാല്‍ കര്‍ക്കടകം രാശിക്കാരുടെ ജീവിതം ശോകമാകും. മറ്റുള്ളവര്‍ക്ക് വേണ്ടി സ്വയം ഉരുകിത്തീര്‍ന്ന ഒരു ജന്മമാകും നിങ്ങളുടേത്. മറ്റുള്ളവര്‍ക്ക് താങ്ങായി മാറുമ്പോള്‍ സ്വന്തം മുറിവുകളെ കുറിച്ച് പോലും ഇവര്‍ ഓര്‍ക്കില്ല.
കര്‍ക്കടം രാശിക്കാരുടെ സഹാനുഭൂതി സമാനതകളില്ലാത്തതാണ്. എന്നാലത് സ്വന്തം സന്തോഷത്തെ കെടുത്തുമ്പോള്‍ ജീവിതം തന്നെ വെറുതെയായി എന്ന തോന്നല്‍ ഒരു ഘട്ടത്തില്‍ വരും. മറ്റുള്ളവരോട് കാണിക്കുന്ന സഹാനുഭൂതിയും അനുതാപവും തന്നോടുകൂടി കാണിക്കാനും ഇവര്‍ പഠിക്കണം. എങ്കില്‍ മാത്രമേ ഇവര്‍ക്ക് സന്തോഷവും സ്വന്തം ആവശ്യങ്ങളും തിരിച്ചറിയാന്‍ കഴിയൂ.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications