Latest Updates
-
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
സമാധാനം ഇവര്‍ക്ക് വിധിച്ചിട്ടില്ല, ഏതുസമയത്തും ടെന്‍ഷനും മാനസികസമ്മര്‍ദ്ദവും അനുഭവിക്കുന്ന നാളുകാര്‍
Zodiac Signs That Experience High Levels of Stress:എപ്പോഴും എന്തെങ്കിലും കാര്യങ്ങള്‍ ആലോചിച്ച് വ്യാകുലപ്പെടുന്നവരാണോ നിങ്ങള്‍. സദാ ടെന്‍ഷന്‍ അടിക്കേണ്ട എന്തെങ്കിലും കാര്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകുന്ന ആളുകളുണ്ട്. ഇനിയൊന്നും ഇല്ലെങ്കിലും ഇവര്‍ ടെന്‍ഷന്‍ അടിക്കാന്‍ കാരണം കണ്ടെത്തിക്കൊണ്ടിരിക്കും. ലോകം തന്നെ തങ്ങളുടെ ചുമലിലാണെന്ന തോന്നലാണ് ഇവര്‍ക്ക്. ടെന്‍ഷനും മാനസിക പിരിമുറുക്കവും എല്ലാ ആളുകള്‍ക്കും ഉണ്ടാകും. പക്ഷേ, ചില രാശികളില് ജനിച്ചവര്‍ക്ക് അത് കുറച്ചധികമായിരിക്കും. ഒരു സമയത്തും അവര്‍ക്ക് സമാധാനം ഉണ്ടാകില്ല. ഇങ്ങനെ ഏതുസമയത്തും ടെന്‍ഷനടിച്ച് നടക്കുന്ന ആളുകള്‍ ഏത് രാശിക്കാരാണെന്ന് നോക്കാം.

കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
വിശാല ഹൃദയവും എന്നാല്‍ ആഴത്തിലുള്ള വികാരങ്ങളും ഉള്ള ആളുകളാണ് കര്‍ക്കിടകം രാശിയില്‍ ജനിച്ചവര്‍. എപ്പോഴും എല്ലാവരും സമാധാനത്തോടെയും സന്തോഷത്തോടെയും ഇരിക്കണമെന്ന് ചിന്തിക്കുന്ന കര്‍ക്കിടകം രാശിക്കാര്‍ അതിനായി എപ്പോഴും പരിശ്രമിച്ചുകൊണ്ടിരിക്കും. ഇതിനിടയില്‍ സ്വന്തം സന്തോഷവും സമാധാനവും അവര്‍ മറക്കും. സ്വന്തം കാര്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും സമയം കണ്ടെത്താന്‍ അവര്‍ക്ക് സാധിച്ചെന്ന് വരില്ല. എല്ലാവരുടെയും സന്തോഷവും സമാധാനവും തന്റെ ഉത്തരവാദിത്തമാണെന്ന ഇവരുടെ ചിന്ത കടുത്ത മാനസിക പിരിമുറുക്കം നല്‍കും.
ജന്മനായുള്ള തങ്ങളുടെ ഈ സ്വഭാവം മനസ്സിലാക്കുകയും ബാലന്‍സ് കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്താല്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് ഒരു പരിധി വരെ സമാധാനം കണ്ടെത്താന്‍ കഴിയും. സ്വന്തം കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്കാന് പഠിക്കുക. അതിനായി സമയം കണ്ടെത്തുക. ഏതുബന്ധം ആയാലും ആരോഗ്യമുള്ള അതിരുകള്‍ സ്ഥാപിക്കുക.
കന്നി
ഉത്രം 3/4, അത്തം, ചിത്ര 1/2
ചെറിയ കാര്യങ്ങള്‍ക്ക് പോലും അമിത പ്രാധാന്യം നല്കുന്ന ആളുകളാണ് കന്നി രാശിയില്‍ ജനിച്ചവര്‍. വിചാരിച്ച കാര്യങ്ങള്‍ അപ്പോള്‍ തന്നെ നടക്കണമെന്ന് ചിന്തിക്കുന്നവരാണ് ഇവര്‍. എല്ലാം പൂര്‍ണ്ണതയില്‍ നടക്കണമെന്ന ചിന്തയാണ് ഇവര്‍ക്ക്. അച്ചടക്കവും പൂര്‍ണ്ണതയും നല്ല സ്വഭാവഗുണങ്ങള്‍ ആണെങ്കിലും ഇത് കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് കാരണമാകും. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും പൂര്‍ണ്ണത കണ്ടെത്താനുള്ള വ്യഗ്രത ഇവര്‍ക്ക് ടെന്‍ഷനും മാനസിക സമ്മര്‍ദ്ദവും നല്‍കും. കാര്യങ്ങള്‍ വിചാരിച്ചത് പോലെ നടക്കാനിരുന്നാല് അവര്‍ സമ്മര്‍ദ്ദത്തിലാകും. അത് അവരെ മാനസികമായി ബുദ്ധിമുട്ടിക്കും.
വൃശ്ചികം
വിശാഖം 1/4, അനിഴം, തൃക്കേട്ട
വൃശ്ചികം രാശിയില്‍ ജനിച്ച ആളുകള്‍ വളരെ തീവ്ര സ്വഭാവമുള്ളവര്‍ ആയിരിക്കും. വളരെ ആഴത്തില്‍ കാര്യങ്ങള്‍ ചിന്തിക്കുകയും അനുഭവിക്കുകയും ചെയ്യുന്നവരാണ് അവര്‍. ഏതൊരു സാഹചര്യവും ആരുമായുള്ള സംഭാഷണവും അവര്‍ അമിതമായി വിലയിരുത്തും. അവരുടെ ഈ അമിതവും ആഴത്തിലുള്ളതുമായ ചിന്ത ടെന്‍ഷനും മാനസിക പിരിമുറക്കവും നല്‍കും. നിഗൂഢതകള്‍ക്ക് ഉത്തരം കണ്ടെത്താനും ആളുകളെ ആഴത്തില്‍ മനസ്സിലാക്കാനും ഇവര്‍ക്ക് ഇഷ്ടമാണ്. പക്ഷേ ചിലപ്പോള്‍ അവരുടെ ഈ അമിതമായ ചിന്ത കാരണം സമാധാനം നഷ്ടപ്പെടും. മറ്റുള്ളവര്‍ ചിന്തിക്കുന്നത് ആലോചിച്ച് പോലും ചിലപ്പോള്‍ ഇവര്‍ ടെന്‍ഷനടിക്കും.
തങ്ങളുടെ അഭിലാഷങ്ങളിലും ആഗ്രഹങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് പോസിറ്റീവായി ഇരിക്കുകയാണ് വൃശ്ചികം രാശിക്കാര്‍ ചെയ്യേണ്ടത്.
മകരം
Zodiac Signs That Experience High Levels of Stress:
ആത്മാര്‍ത്ഥതയും കഠിനാധ്വാനവും കൈമുതലായിട്ടുള്ള ആളുകളാണ് മകരം രാശിയില്‍ ജനിച്ചവര്‍. തങ്ങളുടെ ജോലി ചെയ്തുതീര്ക്കാന് പാതിരാത്രി വരെയും ഇവര്‍ ഇരിക്കും. ഇവരുടെ കഠിനാധ്വാന സ്വഭാവം പ്രശംസനീയമാണെങ്കിലും അത് ചിലപ്പോള്‍ മാനസിക സമ്മര്‍ദ്ദത്തിലേക്കും അവരെ നയിക്കും. എപ്പോഴും വിജയിക്കണമെന്ന ചിന്തയും ലക്ഷ്യത്തിലേക്ക് എത്തണമെന്ന ആഗ്രഹവും കാരണം ഇവര്‍ക്ക് ഒരിക്കലും സമാധാനം ഉണ്ടാകുകയില്ല.
മകരം രാശിക്കാര്‍ തങ്ങളുടെ ജീവിതത്തില്‍ ഒരു ബാലന്‍സ് കണ്ടെത്താന്‍ ശ്രമിക്കണം. ജോലി സമയം കഴിഞ്ഞാല്‍ ജോലി മാറ്റിവെക്കാനും വിശ്രമിക്കാനും വിനോദത്തിനും മറ്റ് സന്തോഷങ്ങള്‍ക്കും സമയം കണ്ടെത്താനും ശ്രമിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
