വായില്‍ സ്വര്‍ണ്ണക്കരണ്ടിയുമായി ജനിച്ചില്ലെങ്കിലും ഈ നാളുകാര്‍ സമ്പന്നരാകുമെന്ന് ഉറപ്പ്

Zodiac Signs associated with wealth: വായില്‍ സ്വര്‍ണ്ണക്കരണ്ടിയുമായി ജനിക്കുന്ന ആളുകള്‍ ഉണ്ട്. കുടുംബത്തില്‍ സമ്പത്തുണ്ടെങ്കില്‍ ജന്മനാ അവര്‍ സമ്പന്നരായിരിക്കും. പക്ഷേ ഒറ്റരാത്രി കൊണ്ട് കുടിലില്‍ നിന്ന് മാളികയില്‍ എത്തിന്ന ചിലയാളുകളെ കുറിച്ചും നമ്മള്‍ കേട്ടിട്ടുണ്ട്. നിയോഗമെന്നും തലവരയെന്നുമെല്ലാം നമ്മള്‍ അത്തരം ഭാഗ്യങ്ങളെ വിളിക്കും. വേദ ജ്യോതിഷത്തില്‍ അങ്ങനെ ചില രാശികളെ കുറിച്ച് പറയുന്നുണ്ട്. ഇവര്‍ ജനിക്കുന്നത് തന്നെ സമ്പത്തുണ്ടാക്കാന്‍ ആണെന്നാണ് ജ്യോതിഷം പറയുന്നത്. ജനിച്ചത് മാളികയില്‍ ആണെങ്കിലും കുടിലില്‍ ആണെങ്കിലും ജീവിതത്തില്‍ എപ്പോഴെങ്കിലും സമ്പത്തുണ്ടാക്കാന്‍ സാധിക്കുന്നവര്‍ ആയിരിക്കും ഇവര്‍.

wealth
Photo Credit: AI Generated

വേദ ജ്യോതിഷത്തില്‍ പറയുന്ന, ജീവിതത്തില്‍ സമ്പന്നരാകാന്‍ യോഗമുള്ള ചില രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

ഇടവം

കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2

ശുക്രന് ആധിപത്യമുള്ള രാശിയായ ഇടവത്തില്‍ ജനിച്ചവര്‍ക്ക് ഭൗതികമായ സമ്പന്നതയും ആഡംബരവും സമൃദ്ധിയും സാമ്പത്തിക സ്ഥിരതയും അനുഭവിക്കാന്‍ യോഗമുണ്ടായിരിക്കും. ഭൂതത്വരാശിയായ ഇടവം രാശിക്കാര്‍ക്ക് പ്രായോഗികത കൂടുതലായിരിക്കും. മാത്രമല്ല എപ്പോഴും ആര്‍ക്കും ആശ്രയിക്കാവുന്ന ആളുകളായിരിക്കും ഈ രാശികകാര്‍. ഈ സ്വഭാവങ്ങള്‍ ഇവരെ സാമ്പത്തികമായി വിജയം നേടാന്‍ സഹായിക്കും. കൂടാതെ ആഢംബര ജീവിതവും സുഖസൗകര്യങ്ങളും കൊതിക്കുന്നവരാണ് ഇടവം രാശിക്കാര്‍. ആഗ്രഹിച്ച ജീവിതം സ്വന്തമാക്കുന്നതിനായി കഠിനാധ്വാനം ചെയ്യാനും സമ്പത്തുണ്ടാക്കാനും ഇവര്‍ ശ്രമിക്കും.

ചിങ്ങം

മകം, പൂരം, ഉത്രം 1/4

സൂര്യന്റെ സ്വാധീനത്തിലുള്ള രാശിയായ ചിങ്ങം രാശിയില്‍ പിറന്ന ആളുകള്‍ക്ക് ആത്മിവശ്വാസവും ഏവരെയും ആകര്‍ഷിക്കുന്ന പ്രകൃതവുമാണ്. സാമ്പത്തിക വിജയം നേടാന്‍ ഈ സ്വഭാവങ്ങള്‍ അവരെ വളരെയധികം സഹായിക്കും. മറ്റുള്ളവര്‍ക്ക് പ്രചോദനമാകാനുള്ള ഇവരുടെ കഴിവും സമ്പത്തുണ്ടാക്കാന്‍ ഇവര്‍ക്ക് സഹായകമാകും. സമൂഹത്തില്‍ അംഗീകാരവും പദവികളും സ്ഥാനമാനങ്ങളും ആഗ്രഹിക്കുന്നവരാണ് ചിങ്ങം രാശിക്കാര്‍. ഇതിനായുള്ള പരിശ്രമങ്ങളിലൂടെ ചിങ്ങം രാശിക്കാരിലേക്ക് സമ്പത്ത് സ്വാഭാവികമായി വന്നുചേരും.

വൃശ്ചികം

വിശാഖം 1/4, അനിഴം, തൃക്കേട്ട

പരിവര്‍ത്തനത്തിന്റെയും അധികാരത്തിന്റെയും ഗ്രഹമായ പ്ലൂട്ടോയുടെ ആധിപത്യത്തിന് കീഴിലുള്ള വൃശ്ചികം രാശിയില്‍ ദനിച്ച ആളുകള്‍ തീവ്ര സ്വഭാവമുള്ളവരും ധാരാളം കഴിവുകളും ശേഷികളും ഉള്ളവരും ആയിരിക്കും. ഇവര്‍ തന്ത്രപ്രധാന ചിന്തകള്‍ ഉള്ളവരായിരിക്കും. അവരുടെ ഈ സ്വഭാവങ്ങള്‍ സാമ്പത്തിക സംരംഭങ്ങളിലും നിക്ഷേപങ്ങളിലും സ്വത്ത് ആര്‍ജ്ജിക്കുന്നതിലും സുപ്രധാന പങ്ക് വഹിക്കും. ജോലി ചെയ്യുന്ന മേഖലയില്‍ എപ്പോഴും തിളങ്ങുകയും അസൂയാര്‍ഹമായ നേട്ടം കൈവരിക്കുകയും ചെയ്യുന്നവരാണ് വൃശ്ചികം രാശിക്കാര്‍. വളരെയധികം ശ്രദ്ധയും നിശ്ചയദാര്‍ഢ്യവും വേണ്ട ജോലികള്‍ പോലും വൃശ്ചികം രാശിക്കാര്‍ എളുപ്പത്തില്‍ ചെയ്തുതീര്‍ക്കും.

മകരം

ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2

സമ്പത്തുമായും സാമ്പത്തിക വിജയവുമായും ബന്ധമുള്ള ശനിയുടെ ആധിപത്യത്തിലുള്ള മകരം രാശിയില്‍ ജനിച്ച ആളുകള്‍ ജീവിതത്തില്‍ സാമ്പത്തിക വിജയം നേടുന്നവര്‍ ആയിരിക്കും. അച്ചടക്കം, സ്ഥിരോത്സാഹം, തന്ത്രപരമായ ചിന്തകള്‍ എന്നിവയെല്ലാം മകരം രാശിക്കാരുടെ പ്രത്യേകതകളാണ്. നേതൃസ്ഥാനം അലങ്കരിക്കാന്‍ ഈ രാശിക്കാര്‍ മിടുക്കരാണ്. ബിസിനസിലും ധനകാര്യ രംഗത്തും ഇവര്‍ ശോഭിക്കും. കഠിനാധ്വാനത്തിന് ഇവര്‍ക്ക് ഒരു മടിയും ഉണ്ടാകില്ല. സാമ്പത്തിക സ്ഥിരത നേടാനും വളര്‍ച്ച നേടാനും ഇവര്‍ക്ക് സാധിക്കും.

കുംഭം

അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4

യുറാനസ് ഗ്രഹത്തിന് കീഴിലുള്ള കുംഭം രാശിയില്‍ ജനിച്ച ആളുകള്‍ എപ്പോഴും നവീന ആശയങ്ങള്‍ ഉള്ളവരും പുതിയ കാര്യങ്ങള്‍ കണ്ടുപിടിക്കുന്നവരും ആയിരിക്കും. പുരോഗമന ചിന്താഗതിയുള്ളവരാണ് ഈ രാശിക്കാര്‍. അവരുടെ സര്‍ഗാത്മകതയും ദീര്‍ഘവീക്ഷണവും അവരെ ഏത് രംഗത്തും വിജയത്തിലേക്ക് നയിക്കും. പ്രത്യേകിച്ച് സാങ്കേതികവിദ്യ, ശാസ്ത്രം, സംരംഭകത്വം തുടങ്ങിയ മേഖലകളില്‍ ഇവര്‍ ശോഭിക്കും. എന്തുകാര്യത്തിലും വ്യത്യസ്തമായ ചിന്തകളും ആശയങ്ങളും ഇവര്‍ക്കുണ്ടായിരിക്കും. ഇവരുടെ വ്യത്യസ്ത സമീപനം സാമ്പത്തിക വിജയം നേടാന്‍ സഹായകമാകും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Thursday, February 6, 2025, 21:13 [IST]
X
Desktop Bottom Promotion