Latest Updates
-
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം
ഇവരെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ല, ബുദ്ധിയില്‍ ഏറ്റവും മുമ്പില്‍ ഈ നാളുകാര്‍
Intelligent Zodiac Signs: ബുദ്ധിസാമര്‍ത്ഥ്യവും മറ്റ് കഴിവുകളും ഓരോ വ്യക്തികളിലും വ്യത്യസ്തമായിരിക്കും. ചിലര്‍ക്ക് ചില കാര്യങ്ങളില്‍ വളരെ കഴിവും മറ്റ് കാര്യങ്ങളില്‍ പിന്നിലുമായിരിക്കും. ബുദ്ധിസാമര്‍ത്ഥ്യത്തില്‍ 12 രാശികളില് ജനിച്ചവരും വ്യത്യസ്തരാണെന്നാണ് വേദ ജ്യോതിഷം പറയുന്നത്. ചില രാശികളില് ജനിച്ചവര്‍ക്ക് ബുദ്ധിപരമായ കഴിവുകള്‍ കൂടുതലായിരിക്കും. ചിലര്‍ അത്തരം കഴിവുകളില്‍ അല്‍പ്പം പിന്നിലുമായിരിക്കും. പക്ഷേ ഇത് രാശി അനുസരിച്ചുള്ള പൊതുവായ അനുമാനമാണ്. അധിപനായ ഗ്രഹം, മറ്റ് ഗ്രഹങ്ങളുടെ സ്വാധീനം എന്നിവയെല്ലാം മാനദണ്ഡമാക്കിയാണ് അത്തരം സാധ്യതകള്‍ പ്രവചിക്കുന്നത്. എല്ലാവരിലും ഇത് സത്യമായിക്കൊള്ളണമെന്നില്ല എന്ന് പ്രത്യേകം ഓര്‍ക്കുക.

12 രാശികളില് ബുദ്ധിയില്‍ ഏറ്റവും മുന്നിലുള്ള, വളരെ മിടുക്കരായ 5 രാശികള്‍ ഏതെല്ലാമാണെന്നും അവരുടെ കഴിവുകള്‍ എന്തെല്ലാമാണെന്നും നോക്കാം.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
ബുദ്ധിയുടെ ഗ്രഹമായ ബുധനാണ് മിഥുനം രാശിയുടെ അധിപന്. അതുകൊണ്ട് ഏതു മേഖലയിലും എന്തുകാര്യത്തിലും തിളങ്ങാന്‍ കഴിവുള്ള ആളുകളാണ് മിഥുനം രാശിയില്‍ ജനിച്ചവര്‍. വായുതത്വരാശിയായ മിഥുനം രാശിയിലുള്ളവര്‍ ബുദ്ധിപരമായ കാര്യങ്ങളില്‍ അതീവ തല്‍പ്പരരായിരിക്കും. അവര്‍ക്ക് കൗതുകവും കാര്യങ്ങള്‍ അറിയാനുള്ള താല്‍പ്പര്യവും കൂടുതലായിരിക്കും. അറിവുകള്‍ നേടാനും പുതിയ കഴിവുകള്‍ നേടാനും പലതരത്തിലുള്ള ജീവിതാനുഭവങ്ങള്‍ നേടാനും ഇവര്‍ ശ്രമിച്ചുകൊണ്ടിരിക്കും.
കന്നി
ഉത്രം 3/4, അത്തം, ചിത്ര 1/2
മിഥുനം കഴിഞ്ഞാല്‍ കഞ്ഞി രാശിയില്‍ ജനിച്ചവരാണ് ബുദ്ധികാര്യങ്ങളില് മുന്നില്‍. ഇവര്‍ക്കും ബുധന്റെ സ്വാധീനം ജീവിതത്തില്‍ ഉണ്ടാകും. യുക്തിസഹമായി ചിന്തിക്കുകയും എന്തുകാര്യങ്ങളിലും ഘടനയും ചിട്ടയും ഒതുക്കവും കൊണ്ടുവരാനും ഇവര്‍ക്ക് സാധിക്കും. അതേസമയം ചില സമയങ്ങളില്‍ ഇവര്‍ക്ക് അത്തരം കഴിവുകളെല്ലാം നഷ്ടമായതായി തോന്നാം. എങ്കിലും പുതിയ കാര്യങ്ങള്‍ പഠിക്കാനും സൂക്ഷ്മമായ കാര്യങ്ങള്‍ പോലും ശ്രദ്ധിച്ച് പൂര്‍ണ്ണതയോടെ കാര്യങ്ങള്‍ ചെയ്യാനും മറ്റുള്ളവര്‍ വിട്ടുകളയുന്ന കാര്യങ്ങള്‍ പോലും കണക്കിലെടുത്ത് മുന്നേറാനും ഇവര്‍ക്കാകും.
കുംഭം
അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
വസ്തുനിഷ്ഠമായി കാര്യങ്ങളെയും സാഹചര്യങ്ങളെയും വിലയിരുത്തുന്നവരാണ് കുംഭംരാശിയില്‍ ജനിച്ചവര്‍. പ്രത്യേകിച്ച് ഒന്നിനോടും അമിതമായ താല്‍പ്പര്യം പുലര്‍ത്തുന്നവരല്ല ഇവര്‍. ഈ സ്വഭാവങ്ങള്‍ അവരുടെ വൈകാരിക ജീവിതത്തില്‍, പ്രത്യേകിച്ച് ബന്ധങ്ങളില്‍ പ്രതിസന്ധി സൃഷ്ടിക്കുമെങ്കിലും വിശാലമായി കാര്യങ്ങളെ കാണാനും വിലയിരുത്താനും സാധിക്കുന്നതിനാല്‍ മറ്റുള്ളവരെ അപേക്ഷിച്ച് പെട്ടെന്ന് സത്യങ്ങള്‍ കണ്ടെത്താനും തിരിച്ചറിവുകള്‍ നേടാനും അവര്‍ക്കാകും.
വൃശ്ചികം
വിശാഖം 1/4, അനിഴം, തൃക്കേട്ട
എല്ലാ കാര്യങ്ങളും വളരെ ഗൗരവത്തോടെ കാണുന്ന, തീവ്രമായി ചിന്തിക്കുകയും മറ്റുള്ളവരെ ആകര്‍ഷിക്കുകയും ചെയ്യുന്ന പ്രകൃതമാണ് വൃശ്ചികം രാശിക്കാര്‍ക്ക്. എപ്പോഴും ചുറ്റുമുള്ളവരുടെയും സാഹചര്യങ്ങളുടെയും ഉദ്ദേശശുദ്ധിയും സത്യവും ലക്ഷ്യങ്ങളും കണ്ടെത്താന്‍ വൃശ്ചികം രാശിക്കാര്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. അവരുടെ തോന്നലുകള്‍ കൃത്യമായിരിക്കും. അതുകൊണ്ട് സത്യം കണ്ടെത്താനും കാര്യങ്ങള്‍ മനസ്സിലാക്കാനും ഇവര്‍ക്ക് സവിശേഷമായ കഴിവുണ്ടാകും. ഉപരിതലത്തിലുള്ള സത്യങ്ങളേക്കാള്‍ ആഴത്തിലുള്ള സത്യം തേടിക്കൊണ്ടരിക്കുന്ന മനസ്സായിരിക്കും ഇവരുടേത്.
മകരം
ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
പക്വതയുടെ ഗ്രഹമായ ശനിയാണ് മകരം രാശിയുടെ അധിപന്. പ്രത്യാഘാതങ്ങളും ഫലങ്ങളും മുന്‍കൂട്ടി കണ്ട് പ്രവര്‍ത്തിക്കാന്‍ മകരം രാശിക്കാര്‍ക്ക് സാധിക്കും. അത് ലക്ഷ്യങ്ങളില്‍ എത്തിച്ചേരാന്‍ മകരം രാശിക്കാരെ സഹായിക്കും. പ്രതിബദ്ധതയും ഉത്തരവാദിത്തവുമുള്ള, ലക്ഷ്യബോധമുള്ള ആളുകളാണ് മകരം രാശിക്കാര്‍.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications