Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ഈ ഏഴ് സൂചനകളിലൂടെ ഉറപ്പിക്കാം, നിങ്ങള്‍ക്ക് കോടീശ്വരരാകാന്‍ യോഗമുണ്ട്
ജീവിതത്തിലെ വളരെ നിര്‍ണ്ണായകമായ കാര്യങ്ങളെ കുറിച്ച് കൃത്യമായ സൂചനകള്‍ നല്കുന്ന അത്ഭുതശാസ്ത്രമാണ് ജ്യോതിഷം. വ്യക്തിത്വം, ജീവിതവഴി, ജീവിതലക്ഷ്യം തുടങ്ങിയ ഒരു വ്യക്തിയുടെ ജീവിതത്തെ കുറിച്ച് വേദ ജ്യോതിഷം നല്കുന്ന ഉള്‍ക്കാഴ്ചകള്‍ ഏറെക്കുറെ കൃത്യമായിരിക്കും. ജീവിതത്തില്‍ ഒരു വ്യക്തി സാമ്പത്തികമായി എത്രത്തോളം ശക്തരായിരിക്കുമെന്നും വേദ ജ്യോതിഷത്തിലൂടെ അറിയാന്‍ സാധിക്കും. ഒരാള്‍ക്ക് ജീവിതത്തില്‍ സമ്പന്നരാകാന്‍ യോഗുണ്ടോ എന്നറിയാന്‍ സഹായിക്കുന്ന ജാതകത്തിലെ ഏഴ് സൂചനകള്‍ നോക്കാം.

പത്താം ഭാവത്തില്‍ സൂര്യന്
കരിയറുമായി ബന്ധപ്പെട്ട പത്താം ഭാവത്തില്‍ സൂര്യന് വന്നാല്‍ അത് സമ്പന്നയോഗം സൂചിപ്പിക്കുന്നു. സൂര്യന്റെ ഈ സ്ഥാനം പൊതുമധ്യത്തില്‍ തിളങ്ങാനുള്ള യോഗമാണ് കാണിക്കുന്നത്. ഇവര്‍ക്ക് കര്‍മ്മരംഗത്ത് പ്രത്യേകകഴിവുകളും പ്രതിഭയും ഉണ്ടായിരിക്കും. ജോലിയില്‍ മികവ് പ്രകടിപ്പിക്കും. അറിവുള്ളവരായിരിക്കും. സമൂഹത്തിന്റെ ആദരവ് വളരെ വേഗം നേടിയെടുക്കും.
സൂര്യന് മേടത്തിലോ ചിങ്ങത്തിലോ
സൂര്യന് ചിങ്ങം രാശിയില്‍ അല്ലെങ്കില്‍ ഉച്ചരാശിയായ മേടത്തില് സ്ഥിതി ചെയ്യുമ്പോഴും അത് സാമ്പത്തികാഭിവൃദ്ധിയുടെ സൂചനയാണ്. ഒരു വ്യക്തിയുടെ ജാതകത്തില്‍ മേടത്തിലോ ചിങ്ങത്തിലോ സൂര്യനുണ്ടായാല് അത്് നേതൃഗുണങ്ങളെയും അധികാരത്തെയും സ്വാശ്രയത്വത്തെയും വ്യക്തിപരമായ വിജയത്തെയും സൂചിപ്പിക്കുന്നു. ഇവര്‍ക്ക് റിസ്ക് എടുക്കാനോ ധൈര്യത്തോടെ നില്‍ക്കാനോ മടിയുണ്ടാകില്ല. ഒന്നിനും ഭയമുണ്ടാകില്ല. അതുകൊണ്ട് ഇവരെത്തേടി അതുല്യങ്ങളായ അവസരങ്ങളെത്തും.
ഇടവം, തുലാം, മീനം രാശികളില് ശുക്രന്
ശുക്രന് സ്വരാശിയായ ഇടവത്തിലോ അല്ലെങ്കില്‍ തുലാം, ഉച്ചരാശിയായ മീനം എന്നിവയിലോ ആണെങ്കില്‍ അത് ഭാഗ്യം, പണം ആകര്‍ഷിക്കല്‍, സാമൂഹികമായ നേട്ടങ്ങള്‍, ജോലിസ്ഥലത്ത് അനുകൂല സാഹചര്യം എന്നിവയുടെ സൂചനയാണ്. ഇവരെ ചുറ്റി പ്രത്യേക ആകര്‍ഷണവലയം ഉണ്ടാകും. ആളുകള്‍ക്ക് ഇവരോട് പ്രത്യേക സ്നേഹവും മമതയും ഉണ്ടാകും. കരിയറില്‍ ഉടനീളം അവസരങ്ങള്‍ നേടാന്‍ ഇതിലൂടെ സാധിക്കും.
വ്യാഴം രണ്ടാം ഭാവത്തില്‍
ഭാഗ്യത്തിന്റെയും വികാസത്തിന്റെയും ഗ്രഹമായ വ്യാഴം ധനഭാവമായ രണ്ടില്‍ ആണെങ്കില്‍ അത് ഭൗതികമായ സുഖസൗകര്യങ്ങളും വിജയവും വളര്‍ച്ചയും സൂചിപ്പിക്കുന്നു. ഇവര്‍ക്ക് ആഡംബര ജീവിതത്തോട് താല്‍പ്പര്യം കൂടുതലാണെങ്കിലും അതിനായി അധ്വാനിക്കാനും ധനം സമ്പാദിക്കാനും ഇവര്‍ക്ക് കഴിവുണ്ടായിരിക്കും.
പത്താം ഭാവത്തില്‍ വ്യാഴം
ഭാഗ്യത്തിന്റെ ഗ്രഹമായ വ്യാഴം കരിയര്‍ ഭാവമായ പത്തില്‍ വന്നാലും അത് പദവികളും അധികാരവും അനുഗ്രഹങ്ങളും സൂചിപ്പിക്കുന്നു. ഇവര്‍ വളരെ സന്തോഷകരമായി ഇടപഴകുന്ന, സഹൃദയരായ ആളുകള്‍ ആയിരിക്കും. ഇവര്‍ ജന്മനാ നേതൃപാടവം ഉള്ളവരും ശ്രദ്ധേയമായ പദവികള്‍ അലങ്കരിക്കുന്നവരും ആയിരിക്കും.
രണ്ടാം ഭാവത്തില്‍ ശുക്രന്
ശുക്രന് രണ്ടാം ഭാവത്തില്‍ ആണെങ്കില്‍ അത് ഭൗതികമായ സുഖസൗകര്യങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാനുള്ള കഴിവ് സൂചിപ്പിക്കുന്നു. ഇത്തരത്തില്‍ ഗ്രഹനില ഉള്ള ആളുകള്‍ക്ക് ജീവിതത്തില്‍ ധാരാളം ധനനേട്ടങ്ങള്‍ ഉണ്ടാകും. ഇവര്‍ അവരുടെ മൂല്യങ്ങള്‍ക്കൊത്ത് തൊഴില്‍ജീവിതം നയിക്കുന്നവരായിരിക്കും. ഇവര്‍ ബുദ്ധിപരമായ നിക്ഷേപങ്ങള്‍ നടത്തുകയും അവരുടെ കരിയര്‍ ആഗ്രഹിക്കുന്ന നിലയിലേക്ക് എത്തിക്കുകയും ചെയ്യും.
എട്ടാം ഭാവത്തില്‍ ശുക്രനോ വ്യാഴമോ
ആകര്‍ഷണത്തിന്റെ ഗ്രഹമായ ശുക്രനോ ഭാഗ്യത്തിന്റെ ഗ്രഹമായ വ്യാഴമോ അഷ്ടമ ഭാവത്തില്‍ വന്നാല്‍ സാമ്പത്തിക സമൃദ്ധി നേടാനാകും. പക്ഷേ ആ ഭാഗ്യം മറ്റുള്ളവരിലൂടെയാണ് വരിക. ജീവിത പങ്കാളിയില്‍ നിന്നോ ബിസിനസ് പങ്കാളിയില്‍ നിന്നോ കുടുംബാംഗങ്ങളില്‍ നിന്നോ ആയിരിക്കും ഇവര്‍ക്ക് സാമ്പത്തിക സമൃദ്ധി അനുഭവിക്കാന്‍ സാധിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
