Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍
ശുക്രന്റെയും ചന്ദ്രന്റെയും ഈ മാറ്റം ജീവിതം മാറ്റിമറിയ്ക്കും; കാത്തിരുന്ന ഭാഗ്യ ദിനങ്ങൾ ഇതാ വരുന്നൂ
ചന്ദ്രന് മകരം രാശിയിലേയ്ക്ക് നീങ്ങിയിരിക്കുകയാണ്. കൂടാതെ, ശുക്രന്റെ സ്ഥാനമാറ്റവും നടക്കുന്നു. ഈ രണ്ട് പ്രധാന മാറ്റങ്ങള്‍ നടക്കുന്നതിനാല്‍ തന്നെ ചില രാശിക്കാര്‍ക്ക് ഭാഗ്യങ്ങള്‍ വന്ന് ചേരാനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു. പ്രത്യേകിച്ച്, ചന്ദ്രനും ശുക്രനും ഒന്നിച്ച് ചില രാശിക്കാരില്‍ തിളങ്ങാന്‍ പോവുകയാണ്. ഇത് ഇവരുടെ കഷ്ടകാലം ഇല്ലാതാക്കാന്‍ സഹായിക്കും. സാമ്പത്തിക ലാഭം നല്‍കും. ആഗ്രഹിച്ച രീതിയില്‍ സന്തോഷകരമായ ജീവിതം നയിക്കാനും ഇവര്‍ക്ക് സാധിക്കുന്നതാണ്. ഈ സൗഭാഗ്യങ്ങള്‍ സ്വന്തമാക്കുന്ന രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.

മിഥുനം
ശുക്രന് മൂലം ഇതുവരെ നേരിട്ടുകൊണ്ടിരുന്ന പല പ്രശ്നങ്ങളും ചന്ദ്രന്റെ പൂര്‍ണ്ണ ചന്ദ്രിക രൂപ ചൈതന്യത്തില്‍ ഈ രാശിക്കാരില്‍ നിന്നും ഇല്ലാതാകുന്നതാണ്. ചന്ദ്രന് ശോഭിച്ച് നില്ക്കുന്നതിനാല് തന്നെ കഷ്ടകാലം ഇവരില്‍ നിന്നും ഇല്ലാതാകും. കൂടാതെ, ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും വര്‍ദ്ധിക്കാന്‍ ഇത് സഹായിക്കുന്നതാണ്. സാമ്പത്തിക ലാഭങ്ങള്‍ പലതും സ്വന്തമാക്കാന്‍ സാധിക്കും. പ്രത്യേകിച്ച്, ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ഉപഭോക്താക്കളില്‍ നിന്നും നല്ല അഭിപ്രായങ്ങള്‍ ലഭിക്കും. നിങ്ങളുടെ പ്രോഡക്ടിനും സെര്‍വീസിനും അംഗീകാരങ്ങള്‍ ലഭിക്കും. നിങ്ങള്‍ക്ക് കൂടുതല്‍ വര്‍ക്കുകള്‍ കിട്ടുകയും, അതുപോലെ, ബിസിനസ്സ് ലഭിക്കുകയും ചെയ്യും. ഇതെല്ലാം ലാഭം നേടിതരുന്നവയാണ്. കര്‍മ്മ മണ്ഡലത്തില്‍ നല്ലപോലെ തിളങ്ങാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. സാമ്പത്തിക ലാഭം നോക്കാതെ ചെയ്തിരുന്ന പല കാര്യങ്ങള്‍ പോലും നിങ്ങള്‍ പോലും പ്രതീക്ഷിക്കാതെ ലാഭകരമായി തീരുന്നതാണ്. പുതിയ ജോലി നോക്കുന്നവര്‍ക്ക് ജോലി ലഭിക്കാന്‍ സാധ്യത കൂടുതലാണ്. നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശമ്പള വര്‍ദ്ധനവ് ഉണ്ടാകും. വിദേശത്തേയ്ക്ക് പോകാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഇത് വളരെ നല്ല അവസരമാണ്.
തുലാം
ഒരിക്കലും താന്‍ രക്ഷപ്പെടില്ല എന്ന് വിഷമിച്ചവരെ പോലും അത്ഭുതപ്പെടുത്തുന്ന വിധത്തിലുള്ള മാറ്റമാണ് ഈ രാശിക്കാരില്‍ സംഭവിക്കാന്‍ പോകുന്നത്. ഇവര്‍ പോലും പ്രതീക്ഷിക്കാതെ നല്ല സ്ഥലത്തു നിന്നും ജോലിയ്ക്ക് ഓഫര്‍ ലഭിക്കുന്നതാണ്. സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ആഗ്രഹിച്ച രീതിയില്‍ നല്ലൊരു കുടുംബം മുന്നോട്ട് കൊണ്ടുപോകാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വിവാഹം നടക്കും. കുടുംബത്തില്‍ പല മംഗളകരമായ കാര്യങ്ങളും നടക്കുന്നതായിരിക്കും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ലാഭം പ്രതീക്ഷിക്കാം. കൂടുതല്‍ മേഖലയിലേയ്ക്ക് ബിസിനസ്സ് വ്യാപിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെ നല്ല സമയമാണിത്. വിദേശത്തേയ്ക്ക് പോകാന്‍ സാധിക്കും. യാത്രകള്‍ നിരവധി ചെയ്യേണ്ടതായി വരുന്നതാണ്. നല്ലൊരു ജീവിതം നയിക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കും.
വൃശ്ചികം
നല്ലൊരു ദാമ്പത്യ ജീവിതം ഇവര്‍ക്ക് ലഭിക്കുന്നതാണ്. ഇവര്‍ ദീര്‍ഘകാലമായി സ്വപ്നം കണ്ടതുപോലെ, സന്തോഷവും സമാധാനവും നിറഞ്ഞ പങ്കാളിയെ ഇവര്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും. മാതാപിതാക്കളില്‍ നിന്നും പല കാര്യത്തിനും മാനസിക പിന്തുണ ഇവര്‍ക്ക് ലഭിക്കുന്നതാണ്. സാമ്പത്തിക പദ്ധതികളില്‍ ഭാഗമാകാന്‍ ഇവര്‍ക്ക് സാധിക്കും. ദീര്‍ഘകാലമായി സ്വപ്നം കണ്ട പലതും കയ്യില്‍ നേടിയെടുക്കും. സന്തോഷകരമായ ജീവിതം നയിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇവരെ അലട്ടുകയില്ല. ആവശ്യത്തിന് പണം എല്ലായ്പ്പോഴും കയ്യില്‍ വന്ന് ചേരും. ജോലിയില്‍ എല്ലായ്പ്പോഴും മികവ് പ്രകടമാക്കാന്‍ സാധിക്കും. ഇത് കൂടുതല്‍ നേട്ടങ്ങള്‍ക്ക് വഴിയൊരുക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല നാളുകളാണ്. വരാനിരിക്കുന്നത്. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്കും നല്ല ദിനങ്ങളാണ് മുന്നിലുള്ളത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications


