Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
എപ്പോഴും പറ്റിക്കപ്പെടും, ആത്മസുഹൃത്തുക്കള്‍ പോലും ചതിക്കും പണം കൈകാര്യം ചെയ്യാനറിയാത്ത നാളുകള്‍
Zodiac signs struggle with money management: പണം കൈകാര്യം ചെയ്യാനറിയുക എന്നത് ജീവിതത്തില്‍ എല്ലാവര്ക്കും വേണ്ടൊരു കഴിവാണ്. പക്ഷേ അത് എല്ലാവര്ക്കും ഉണ്ടാകണമെന്നില്ല. ചിലര്‍ ധാരാളികളാരിക്കും, ചിലര്‍ പിശുക്കരും. ഇതിനിടയില്‍ വരവും ചിലവും ബാലന്‍സ് ചെയ്ത് വിദഗ്ധമായി പണം കൈകാര്യം ചെയ്യുന്ന കുറച്ചാളുകളേ ഉണ്ടാകൂ. ജന്മരാശികള്‍ ഇതില്‍ ഒരു പങ്ക് വഹിക്കുന്നുണ്ട്. ചിലര്‍ക്ക് ഉള്ളതുകൊണ്ട് അടിപൊളിയായി ജീവിക്കാനാണ് താല്പ്പര്യമെങ്കില് ചിലര്‍ക്ക് ഭാവിയെ കുറിച്ചുള്ള കരുതലോടെ നീങ്ങനാണ് ഇഷ്ടം. അവര്‍ അനാവശ്യമായി പൈസ ചിലവഴിക്കാതെ സമ്പാദ്യത്തിന് മുന്‍തൂക്കം നല്‍കും.

പണം കൈകാര്യം ചെയ്യുന്നതില്‍ വളരെ മോശമായ ചില രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
മീനം രാശിക്കാര്‍ക്ക് ചിലവുകള്‍ നിയന്ത്രിക്കാന്‍ കഴിയില്ല. കിട്ടുന്ന പൈസയെല്ലാം ഇവര്‍ ചിലവഴിച്ച് തീര്‍ക്കും. എവിടെയാണ് നിയന്ത്രിക്കേണ്ടതെന്നോ എന്തിനാണ് നിയന്ത്രിക്കേണ്ടതെന്നോ ഇവര്‍ ചിന്തിക്കുക പോലുമില്ല. വേണ്ടതും വേണ്ടാത്തതുമായി ആഗ്രഹിക്കുന്നതെല്ലാം വാങ്ങിക്കൂട്ടുന്ന ഇവരുടെ സ്വഭാവം കാരണം ഒറ്റപ്പൈസ ഒരിക്കലും ഇവരുടെ കയ്യിലുണ്ടാകില്ല. തങ്ങളുടെ പരിധിയില്‍ നില്‍ക്കുന്നതാണോ എന്ന് രണ്ടാമതൊന്ന ചിന്തിക്കാന്‍ പോലും നില്‍ക്കാതെ ഇവര്‍ സാധനങ്ങള്‍ മേടിച്ചുകൂട്ടും.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
മിഥുനം രാശിയില്‍ ജനിച്ചവരും പണം കൈകാര്യം ചെയ്യുന്നതില്‍ പിന്നിലാണ്. കയ്യിലുള്ള പണം സുഹൃത്തുക്കളോ ബന്ധുക്കളോ ആരുമാകട്ടെ അവര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്ക് വാരിക്കോരി നല്കാന് മിഥുനം രാശിക്കാര്‍ മുന്നിലാണ്. ഇവരുടെ ഈ സ്വഭാവം അറിയുന്നവര്‍ മുതലെടുപ്പ് നടത്തി ഇവരില്‍ നിന്നും പണം തട്ടിയെടുക്കാറുമുണ്ട്. അത് തിരിച്ചുകൊടുക്കാന്‍ അവര്‍ മിനക്കിടാറില്ല. അത് ചോദിച്ചുവാങ്ങാന്‍ മിഥുനം രാശിക്കാരും മടികാണിക്കും. പക്ഷേ പണം വാങ്ങിയവര്‍ക്ക് താന്‍ എന്തോ വലിയ കാര്യം ചെയ്തുകൊടുത്തത് പോലെയാണ് പിന്നീട് മിഥുനം രാശിക്കാര്‍ അവരോട് ഇടപെടുക.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
തുലാം രാശിക്കാരും പണത്തിന്റെ കാര്യത്തില്‍ പിന്നിലാണ്. ഇവര്‍ അനാവശ്യമായി പണം കളയും. ഭാവിയിലേക്കായി കരുതിവെക്കണമെന്ന ചിന്ത ഇവര്‍ക്ക് ഉണ്ടാകുകയേയില്ല. കൂട്ടുകാരുമൊത്ത് പുറത്ത് പോകാനും യാത്ര ചെയ്യാനും സാധനങ്ങള്‍ വാങ്ങിക്കൂട്ടാനുമാണ് തുലാം രാശിക്കാര്‍ പണം ചിലവിടുക. സുഹൃത്തുക്കള്‍ക്ക് പണം കടം കൊടുക്കാനും ഈ രാശിക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ല. കൊടുത്ത പണം തിരിച്ചുചോദിക്കാനും ഇവര്‍ക്ക് മടിയാണ്. അതുകൊണ്ട് സുഹൃത്തുക്കള്‍ പല ആവശ്യങ്ങള്‍ നിരത്തി തുലാം രാശിക്കാരില്‍ നിന്ന് പണം വാങ്ങിച്ചെടുക്കും. ചൂതാട്ടം പോലുള്ള പ്രവൃത്തികളിലൂടെയും തുലാം രാശിക്കാര്‍ക്ക് ധാരാളം പണം നഷ്ടമാകും.
വൃശ്ചികം
വിശാഖം 1/4, അനിഴം, തൃക്കേട്ട
വൃശ്ചികം രാശിക്കാര്‍ക്ക് കയ്യില്‍ ധാരാളം പണം ഉണ്ടെങ്കിലും അത് എവിടെയാണ് നിക്ഷേപിക്കേണ്ടതെന്നോ ആരെയാണ് സഹായിക്കേണ്ടതെന്നോ വലിയ പിടിയുണ്ടാകില്ല. അതുകെണാണ്ട് കയ്യിലുള്ള പണം അതേപോലെ ഇരിക്കുകയല്ലാതെ അത് വര്‍ധിപ്പിക്കാനുള്ള വഴി ഇവര്‍ അറിയാതെ പോകും. ആളുകളെ തങ്ങള്‍ക്ക് അനുകൂലമാക്കാനും തങ്ങളുടെ വഴിയില്‍ കൊണ്ടുവരാനുമായി വൃശ്ചികം രാശിക്കാര്‍ അവര്‍ക്കായി പണം ചിലവഴിക്കും.അവരുടെ പദ്ധതികളില്‍ നിക്ഷേപിക്കുകയും ചെയ്യും. പക്ഷേ അതില്‍ നിന്നും ലാഭം കിട്ടുന്നതില്‍ വലിയ ഉറപ്പുണ്ടാകില്ല. മാത്രമല്ല പലപ്പോഴും അതിന്റെ നേട്ടം മറ്റേ വ്യക്തിക്കായിരിക്കും കിട്ടുക. അവര്‍ പണവുമായി സ്ഥലം വിടാനും സാധ്യതയുണ്ട്. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങള്‍ക്ക് തയ്യാറാകുമെങ്കിലും വിജയിക്കാന്‍ യോഗമുണ്ടാകില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
