Latest Updates
-
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ
ഈ നാളുകാരുടെ ഉപദേശം ഉയരങ്ങളിലെത്തിക്കും, പ്രശ്നങ്ങളില്‍ രക്ഷയാകും കണ്ണുമടച്ച് വിശ്വസിക്കാം
Three zodiac signs renowned for their insightful advice:മറ്റുള്ളവരുടെ ഉപദേശമോ നിര്‍ദ്ദേശങ്ങളോ വേണ്ടിവരുന്ന ചില ഘട്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകും. എന്തുചെയ്യണമെന്നറിയാതെ, ആശയക്കുഴപ്പത്തിലാകുന്ന അത്തരം ഘട്ടങ്ങളില്‍ കൃത്യമായൊരു ഉപദേശം നമ്മളെ രക്ഷിച്ചേക്കും. അങ്ങനെ മറ്റുള്ളവര്‍ക്ക് ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശവും ഉപദേശങ്ങളും നല്കാന് കഴിവുള്ള ചിലയാളുകളുണ്ട്. നേരെമറിച്ച് ചിലയാളുകള്‍ നല്കുന്ന ഉപദേശങ്ങള്‍ നമ്മളെ കുഴിയില്‍ ചാടിക്കുകയും ചെയ്യും. നമുക്ക് ഗുണകരമാകുന്ന നിര്‍ദ്ദേശങ്ങള്‍ നല്കാന് കഴിവുള്ള ആളുകളെ തിരിച്ചറിയാന്‍ ചില വഴികളുണ്ട്.

വേദ ജ്യോതിഷം അനുസരിച്ച് മറ്റുള്ളവര്‍ക്ക് ഏറ്റവും നല്ല ഉപദേശം നല്‍കുകയും ഏത് പ്രതിസന്ധിയിലും കൂടെ നിര്‍ത്തി വിശ്വസിക്കാന്‍ പറ്റുകയും ചെയ്യുന്ന ആളുകള്‍ ചില രാശികളില് ജനിച്ചവര്‍ ആയിരിക്കും. അവരുടെ വിവേകവും കൃത്യമായ ഉപദേശങ്ങള്‍ നല്‍കാനുള്ള കഴിവും മറ്റുള്ളവരുടെ ജീവിതത്തില്‍ പ്രഭ പടര്‍ത്തും. ഈ രാശികള്‍ ഏതെല്ലാമാണെന്നും അവര്‍ക്ക് ഈ കഴിവ് എങ്ങനെ ലഭിച്ചുവെന്നും മനസ്സിലാക്കാം.
കന്നി
ഉത്രം 3/4, അത്തം, ചിത്ര 1/2
കന്നി രാശിയില്‍ ജനിച്ച ആളുകള്‍ ജീവിതത്തില്‍ പ്രായോഗിക സമീപനം കാത്തുസൂക്ഷിക്കുന്നവര്‍ ആണ്. സാഹചര്യങ്ങള്‍ വിദഗ്ധമായി വിലയിരുത്താനും പരിഹാരങ്ങള്‍ കണ്ടെത്താനും ഇവര്‍ക്ക് സവിശേഷമായ കഴിവുണ്ടാകും. ഒരു ഉപദേശം വേണ്ടിവരുന്ന ഘട്ടങ്ങളില്‍ കന്നി രാശിക്കാരുടെ അടുക്കല്‍ ചെന്നാല്‍ അവര്‍ നിങ്ങളുടെ പ്രശ്നം വിശമായി കേള്ഡക്കുകയും വളരെ ആലോടിച്ച് ഏറ്റവും നല്ല പരിഹാരം കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യും. വളരെ സൂക്ഷ്മമായ കാര്യങ്ങള്‍ക്ക് പോലും ശ്രദ്ധ നല്കുന്ന ഈ രാശിക്കാര്‍ എല്ലാ വശങ്ങളെ കുറിച്ചും വരുംവരായ്കകളെ കുറിച്ചും ചിന്തിച്ചാണ് മറ്റുള്ളവര്‍ക്ക് ഉപദേശം നല്‍കുക.
വളരെ പ്രായോഗികമായ ഒരു ഉപദേശമാണ് നിങ്ങള്‍ തേടുന്നതെങ്കില്‍ അതിന് നിങ്ങളെ സഹായിക്കാന്‍ ഏറ്റവും മികച്ചത് കന്നി രാശിക്കാര്‍ തന്നെയാണ്.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
എന്തും വേണ്ടപോലെ, വേണ്ട അളവില്‍ സന്തുലിതമായും കുറ്റമറ്റതായും ചെയ്യാനുള്ള കഴിവ് തുലാം രാശിക്കാര്‍ക്ക് ഉണ്ട്. ഒരു പ്രശ്നമുണ്ടായാല്‍ അതിന്റെ രണ്ടുവശങ്ങളും മനസ്സിലാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. അതില്‍ എല്ലാവരുടെയും കാഴ്ചപ്പാടുകള്‍ കണക്കിലെടുത്തുള്ള പരിഹാരമായിരിക്കും ഇവര്‍ കണ്ടെത്തുക. അതുകൊണ്ട് പ്രശ്ന പരിഹാര ചര്‍ച്ചകളിലും സന്ധി സംഭാഷണങ്ങളിലും ഏറ്റവും നല്ല മധ്യസ്ഥരാകുക തുലാം രാശിക്കാരാണ്.
പല സാധ്യതകളും വീക്ഷണങ്ങളും കണക്കിലെടുത്തുള്ള പ്രശ്ന പരിഹാരവും ഉപദേശവും വേണ്ടവര്‍ പ്രിയപ്പെട്ട തുലാം രാശിക്കാരെ ചെന്ന് കാണുക. പ്രശ്നത്തില്‍ ഉള്‍പ്പെട്ട എല്ലാവര്ക്കും അംഗീകരിക്കാനാകുന്ന ഒരു പരിഹാരം അവര്‍ കണ്ടെത്തും.
മകരം
ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
മകരം രാശിക്കാരുടെ വിവേകവും എളിമയും പ്രശസ്തമാണ്. ഇവര്‍ക്ക് ഒരുപാട് വിലപ്പെട്ട ജീവിതാനുഭവങ്ങള്‍ ഉണ്ടായിരിക്കും. അതുകൊണ്ട് ഇവര്‍ നല്കുന്ന ഉപദേശങ്ങള്‍ പ്രായോഗികവും വളരെ വിശാലവും വ്യാപ്തിയുള്ളതും ആയിരിക്കും. കാര്യങ്ങളും പ്രശ്നങ്ങളും വിശാലാര്‍ത്ഥത്തില്‍ കാണാനും ഭാവി കൂടി കണക്കിലെടുത്ത് പ്രശ്നപരിഹാരം ആസൂത്രണം ചെയ്യാനും മകരം രാശിക്കാര്‍ സഹായിക്കും.
അതുകൊണ്ട് വിവേകവും പ്രായോഗികതയും ഉള്ള ഉപദേശങ്ങള്‍ തേടുന്നവര്‍ മകരം രാശിക്കാരെ ബന്ധപ്പെടുക. നേടിയെടുക്കാന്‍ സാധിക്കുന്ന ലക്ഷ്യങ്ങള്‍ കണ്ടെത്തി തരാനും അതിലേക്കുള്ള മാര്‍ഗ്ഗം ഉപദേശിക്കാനും ഇവര്‍ മിടുക്കരായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
