രഹസ്യം പറഞ്ഞാല്‍ മറുചെവി പോലും അറിയില്ല, കണ്ണടച്ച് വിശ്വസിക്കാം ഈ നാളുകാരെ

Zodiac signs are known for their reliability and support: ആരുമറിയാതെ സൂക്ഷിച്ച ചില ജീവിതരഹസ്യങ്ങള്‍ മറ്റൊരാളോട് പങ്കുവെക്കുമ്പോള്‍ ഇവരെ വിശ്വസിക്കാമോ എന്ന് മനസ്സില്‍ പലര്‍ക്കും ഒരു ചോദ്യം ഉയരാറുണ്ട്. വിശ്വസ്തത എന്ന ഗുണം മനുഷ്യഗുണങ്ങളില്‍ ഏറ്റവും മികച്ച ഒന്നാണ്. ഒരു ആത്മമിത്രം ആശ്ലേഷിക്കുന്നത് പോലെ സുഖകരമാണ് ഒരാളില്‍ നമുക്കുള്ള വിശ്വാസം. അത് അത്രമേല്‍ വിലപ്പെട്ടതാണ്. പക്ഷേ എല്ലാവര്‍ക്കും ഈ ഗുണം ഉണ്ടായെന്ന് വരില്ല. ചിലര്‍ക്കാണെങ്കില്‍ ഈ ഗുണം മറ്റുള്ളവരേക്കാള്‍ ഒരു പടി കൂടുതലായി ഉണ്ടാക്കുകയും ചെയ്യും.

trustworthy-signs
Photo Credit: AI Generated

വേദ ജ്യോതിഷം അനുസരിച്ച് വളരെ സത്യസന്ധരും വിശ്വസ്തരുമായ ചില നാളുകാര്‍ ഏതെല്ലാമാണെന്ന് നോക്കാം.

ഇടവം

കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2

ഇടവം രാശിക്കാര്‍ സുഖം നല്‍കുന്ന ഒരു വലിയ പുതപ്പ് പോലെയാണ്. ആ രാശിയില്‍ ഉള്ളവര്‍ സുഹൃത്തുക്കളായി ഉണ്ടെങ്കില്‍ അത് സൗഭാഗ്യമാണ്. ഏത് സമയത്തും ആശ്രയിക്കാവുന്നവരും വിശ്വസ്തരുമാണ് ഇടവം രാശിയില്‍ ഉള്ളവര്‍. സൂര്യനെന്നും ഉദിക്കുന്നത് പോലെ എത്ര വലിയ പ്രതിസന്ധിയിലും വെല്ലുവിളിയിലും പ്രിയപ്പെട്ടവര്‍ക്ക് ഒപ്പം നില്‍ക്കാന്‍ ഇടവം രാശിക്കാര്‍ ഉണ്ടായിരിക്കും.

മറ്റുള്ളവര്‍ക്ക് എന്താണ് വേണ്ടതെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ഇടവം രാശിക്കാര്‍ക്ക് സാധിക്കും. ശുക്രന്‍ അധിപതി ആയിട്ടുള്ള രാശിയാണ് ഇടവം. സ്‌നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും ഗ്രഹമാണ് ശുക്രന്‍. ശുക്രന്റെ അനുഗ്രഹമാണ് ഇടവം രാശിക്കാരെ കരുതലുള്ളവരും ആശ്രയിക്കാന്‍ കഴിയുന്നവരും ആക്കുന്നത്. അവര്‍ സത്യസന്ധതയ്ക്ക് വില കല്‍പ്പിക്കുന്നവരും സങ്കടം നല്‍കുന്നതാണെങ്കിലും സത്യം തുറന്നുപറയുന്നവരും ആയിരിക്കും.

കന്നി

ഉത്രം 3/4, അത്തം, ചിത്ര 1/2

12 രാശികളില്‍ ഏറ്റവും സഹായികളായ ആളുകള്‍ ഉള്ളത് കന്നി രാശിയില്‍ ആണ്. മറ്റുള്ളവരെ സഹായിക്കാനും അവരോട് സത്യസന്ധരായിരിക്കാനും ഇവര്‍ക്ക് സവിശേഷമായ കഴിവുണ്ട്. സത്യസന്ധമായ ഒരു ഉപദേശം വേണമെന്നുള്ള ഘട്ടത്തില്‍ ഏറ്റവും അടുപ്പമുള്ള കന്നി രാശിക്കാരായ ആളുകളെ സമീപിക്കുക. എന്താണ് നിങ്ങള്‍ ചെയ്യേണ്ടതെന്നും എന്ത് ചെയ്യരുതെന്നും ഇവര്‍ കൃത്യമായി പറഞ്ഞുതരും. പക്ഷേ നിങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത സത്യങ്ങളും ഇവര്‍ പറഞ്ഞെന്നിരിക്കും. പക്ഷേ അവര്‍ പറയുന്നതായത് കൊണ്ട് നിങ്ങള്‍ക്കത് വിശ്വസിക്കാം.

വിശ്വാസ്യതയും സഹായിക്കാനുള്ള മനസ്ഥിതിയും മാത്രമല്ല ക്ഷമയുടെയും പര്യായമാണ് കന്നി രാശിയില്‍ ജനിച്ചവര്‍. ബുധനാണ് ഈ രാശിയുടെ ഗ്രഹം. ആശയവിനിമയത്തിന്റെ ഗ്രഹമാണ് ബുധന്‍. അതുകൊണ്ട് സത്യസന്ധതയോടെ മറ്റുള്ളവരോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഇവര്‍ക്ക് സാധിക്കും. ശരിയായ കാര്യങ്ങള്‍ ചെയ്യാനും മറ്റുള്ളവരെ സഹായിക്കാനും എപ്പോഴും ഇവര്‍ മുന്നിലുണ്ടാകും.

മകരം

ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2

നദിയില്‍ കിടക്കുന്ന കഠിനമായ പാറകള്‍ പോലെ ഉറച്ചതാണ് മകരം രാശിക്കാര്‍ എന്ന് വേദ ജ്യോതിഷം പറയുന്നു. പറഞ്ഞ വാക്ക് പാലിക്കുന്നവരും വിശ്വസ്തരുമാണ് മകരം രാശിക്കാര്‍. ഒരു കാര്യം ചെയ്യുമെന്ന് പറഞ്ഞാല്‍ ഈ രാശിക്കാര്‍ ചെയ്തിരിക്കും. നിങ്ങള്‍ക്കത് അനുഭവിച്ചറിയാന്‍ കഴിയുന്ന കാര്യമാണ്.

പറഞ്ഞ വാക്ക് പറഞ്ഞ സമയത്ത് പാലിക്കുമെന്ന് മാത്രമല്ല, നിശ്ചയദാര്‍ഢ്യവും ആര്‍ക്കും ആശ്രയിക്കാവുന്ന പ്രകൃതവും ഇവരുടെ സത്ഗുണങ്ങളാണ്. ശനിയാണ് ഇവരുടെ ഗ്രഹം. അച്ചടക്കത്തിന്റെ ഗ്രഹമാണ് ശനി. ഈ സ്വഭാവം അവരെ ഉത്തരവാദിത്തമുള്ളവരും വിശ്വസിക്കാന്‍ കഴിയുന്നവരുമാക്കുന്നു. അവരെപ്പോഴും കഠിനാധ്വാനികളും അവരുടെ വാക്ക് പാലിക്കുന്നവരും ആയിരിക്കും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Wednesday, February 5, 2025, 21:32 [IST]
X
Desktop Bottom Promotion