Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
പക മനസ്സില്‍ കൊണ്ടുനടക്കില്ല, 12 രാശികളില്‍ സമാധാന വഴിയിലുള്ളത് ഈ നാല് രാശികള്‍
Peace-Loving Zodiac Signs: എന്തുപറഞ്ഞാലും ക്ഷോഭിക്കാതെ, പരാതിയോ പരിഭവവമോ ഇല്ലാതെ അവനവന്റെ കാര്യങ്ങള്‍ മാത്രം നോക്കി ജീവിക്കുന്ന ആളുകളെ കണ്ടിട്ടില്ലേ. അവര്‍ പരദൂഷണത്തിനോ അന്യന്റെ കാര്യങ്ങളില്‍ തലയിടാനോ പോകാറില്ല. അമിതാവേശമോ നാടകീയതയോ അവരുടെ ജീവിതത്തില്‍ ഉണ്ടാകില്ല. സമാധാനവും ശാന്തിയുമാണ് അവര്‍ ജീവിതത്തില്‍ ആഗ്രഹിക്കുന്നത്. ഐക്യം, സ്ഥിരത, സമാധാനപരമായ അന്തരീക്ഷം എന്നിവയ്‌ക്കെല്ലാമാണ് ഇവര്‍ ജീവിതത്തില്‍ പ്രാമുഖ്യം നല്‍കുന്നത്. ഒരു പ്രശ്‌നം ഒഴിവാക്കാന്‍ ഇവര്‍ ഏതറ്റം വരെയും പോകും.
12 രാശികളില്‍ സമാധാനപ്രിയരായ, ശാന്തജീവിതം ആഗ്രഹിക്കുന്ന നാല് രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

ഇടവം
(ഏപ്രില്‍ 20- മെയ് 20)
ഇടവം രാശി ശുക്രന്റെ ആധിപത്യത്തിലുള്ള രാശിയാണ്. തന്റേതായ സൗഖ്യവും സ്ഥിരതയും സുരക്ഷിതത്വവും നിലനിര്‍ത്തിക്കൊണ്ടുപോകുന്ന രാശിയാണ് ഇടവം. ഈ രാശിയില്‍ ജനിച്ച ആളുകള്‍ ജന്മനാ സമാധാനകാംക്ഷികള്‍ ആയിരിക്കും. അസാധാരണമായതൊന്നും അവര്‍ ജീവിതത്തില്‍ ആഗ്രഹിക്കുന്നില്ല. ചെറിയ കാര്യങ്ങളില്‍ പോലും സന്തോഷവും സംതൃപ്തിയും കണ്ടെത്താന്‍ ഇവര്‍ക്ക് സാധിക്കും. വീടാണെങ്കിലും ബന്ധങ്ങള്‍ ആണെങ്കിലും സമാധാനവും ശാന്തവുമായ പരിതസ്ഥിതികളാണ് ഇവര്‍ ആഗ്രഹിക്കുന്നത്. സമാധാനം നിറഞ്ഞ, നാടകീയത ഇല്ലാത്ത ജീവിതം തുടരാര്‍ അവര്‍ അങ്ങേയറ്റം പരിശ്രമിക്കുകയും ചെയ്യും. ക്ഷമയും നിശ്ചയദാര്‍ഢ്യവും ഈ രാശിക്കാരുടെ പ്രത്യേകതകളാണ്. ഒറ്റയടിക്ക് സന്തോഷത്തിലേക്ക് എത്തുന്നതിനേക്കാള്‍, സമാധാനം നിലനിര്‍ത്തിക്കൊണ്ട് പതുക്കെ, ക്രമേണ സന്തോഷം നേടിയെടുക്കാനാണ് ഇവര്‍ ശ്രമിക്കുക. ഇവര്‍ അനാവശ്യ റിസ്‌കുകള്‍ എടുക്കില്ല, സംഘര്‍ഷങ്ങളുടെ ഭാഗമാകില്ല. വളരെ ലളിതമായ, ആരോടും പരിഭവമോ വഴക്കോ ഇ്ല്ലാത്ത ജീവിതമായിരിക്കും ഇവരുടേത്.
കര്‍ക്കിടകം
(ജൂണ്‍ 21 - ജൂലൈ 22)
ചന്ദ്രന്റെ രാശിയായ കര്‍ക്കിടകം രാശിയില്‍ ജനിച്ചവര്‍ വളരെ സെന്‍സിറ്റീവ് ആയ ആളുകളാണ്. വ്യക്തിപരമായ ജീവിതത്തില്‍ വൈകാരികമായ സുരക്ഷിതത്വത്തിനും സമാധാനത്തിനും വലിയ വില കല്‍പ്പിക്കുന്നവരാണ് ഇവര്‍. കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ വീടും കുടുംബവും കഴിഞ്ഞിട്ടേ മറ്റെന്തുമുള്ളു. പ്രിയപ്പെട്ടവര്‍ക്ക് കരുതലും സമാധാനവും നിറഞ്ഞ അന്തരീക്ഷം ഒരുക്കാന്‍ ഇവര്‍ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കും. മറ്റുള്ളവരുടെ വികാരങ്ങളും അവസ്ഥകളും പെട്ടെന്ന് മനസ്സിലാക്കുകയും അവരോട് അനുതപിക്കുകയും ചെയ്യുന്ന കര്‍ക്കിടകം രാശിക്കാര്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഒപ്പമുള്ളവരുടെ വികാരങ്ങളും സുരക്ഷയും ഉറപ്പാക്കാനും മറ്റാരും ചിന്തിക്കാത്ത വഴികള്‍ ചിന്തിച്ചെന്നിരിക്കും. വൈകാരിക സ്ഥിരത തേടുന്ന ഇവരുടെ മനസ്സ് പ്രശ്‌നങ്ങളും അനാവശ്യ സമ്മര്‍ദ്ദങ്ങളും തങ്ങളിലേക്ക് എത്താതിരിക്കാന്‍ പരമാവധി ശ്രമിക്കും. സംഘര്‍ഭരിതമായ സാഹചര്യങ്ങളില്‍ ഇവര്‍ തങ്ങളിലേക്ക് ഉള്‍വലിഞ്ഞ് ഒതുങ്ങിക്കൂടും. വൈകാരികമായ സുരക്ഷ, സമാധാനം ഇവയാണ് കര്‍ക്കിടകം രാശിക്കാര്‍ ഏറ്റവും ആഗ്രഹിക്കുന്നത്.
തുലാം
(സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
ശുക്രന് ആധിപത്യമുള്ള തുലാം രാശിയില്‍ ജനിച്ചയാളുകള്‍ സന്തുലിതവും ഐക്യപൂര്‍ണ്ണവുമായ ജീവിതം തേടുന്നവരാണ്. എപ്പോഴും സമാധാനത്തിനായി ശ്രമിക്കുന്ന തുലാം രാശിക്കാര്‍ സംഘര്‍ഷങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. ജീവിതത്തില്‍ സമാധാനം വരാന്‍ അവര്‍ എന്തുകാര്യവും ചെയ്യും. നയതന്ത്രത്തിലും മധ്യസ്ഥതയിലും ഈ രാശിക്കാര്‍ മിടുക്കരാണ്. സന്തുലിതവും ഐക്യപൂര്‍ണ്ണവുമായ അന്തരീക്ഷമൊരുകികാന്‍ എല്ലാവരും തൃപ്തരാണെന്നും സന്തോഷത്തിലാണെന്നും ഇവരെപ്പോഴും ഉറപ്പാക്കാം. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ബാലന്‍സും സൗന്ദര്യവും ഉറപ്പാക്കുന്ന തുലാം രാശിക്കാര്‍ നാടകീയതയോ ടെന്‍ഷനോ ഇല്ലാത്ത സാഹചര്യങ്ങളില്‍ സന്തോഷിക്കുന്നു. സ്‌നേഹം, നീതി, പരസ്പരം മനസ്സിലാക്കിക്കൊണ്ടുള്ള ജീവിതം എന്നിവയെല്ലാമാണ് തുലാം രാസിക്കാര്‍ക്ക് സമാധാനപൂര്‍ണ്ണമായ ജീവിതം.
മീനം
(ഫെബ്രുവരി 19 - മാര്‍ച്ച് 20)
നെപ്റ്റിയൂണിന് ആധിപത്യമുള്ള മീനം രാശിയില്‍ ജനിച്ചവര്‍ സൗമ്യ സ്വഭാവമുള്ളവരും സ്വപ്‌നജീവികളും ആണ്. അവരെപ്പോഴും സമാധാനവും ശാന്തവുമായ അന്തരീക്ഷം ആഗ്രഹിക്കുന്നു. മറ്റുള്ളവരോട് അനുതാപമുള്ളവരും ലോകത്തിലെ കഠിന യാഥാര്‍ത്ഥ്യങ്ങളില്‍ മനം മടുത്തവരും ആണിവര്‍. അതുകൊണ്ട് നിശബ്ദവും സമാധാനപൂര്‍ണ്ണവുമായ സ്ഥലങ്ങളാണ് ഇവരുടെ ഇഷ്ടസ്ഥലങ്ങള്‍. അത്തരം സ്ഥലങ്ങളില്‍ ഇവര്‍ ഇവരുടെ ഭാവനാലോകത്തേക്ക് പറക്കുകയും ആത്മീയവഴികളിലൂടെ സഞ്ചരിക്കുകയും ചെയ്യും. ഏറ്റുമുട്ടല്‍, സംഘട്ടനം എന്നിവയൊന്നും മീനം രാശിക്കാര്‍ക്ക് പറഞ്ഞിട്ടുള്ള കാര്യമല്ല. ഉള്‍വിളികളും തോന്നലുകളും ഈ രാശിക്കാര്‍ക്ക് കൂടുതലാണ്. മനസമാധാനം കണ്ടെത്താന്‍ കലാപരമായവഴികളും ധ്യാനങ്ങളും ഇവരെ സഹായിക്കുന്നു. വൈകാരികവും ആത്മീതവുമായ ശാന്തതയാണ് ഇവര്‍ ആഗ്രഹിക്കുന്ന ആത്മീയ ജീവിതം.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്‌സ്‌കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications