Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
പന്ത്രണ്ട് രാശികളില് ഈ വര്‍ഷം സമ്പത്ത് കൂടുക ഈ മൂന്ന് രാശികള്‍ക്ക് മാത്രം
Financial Growth in 2025: സാമ്പത്തികമായി അഭിവൃദ്ധിപ്പെടുമോ ഇല്ലയോ എന്നത് മുന്‍കൂട്ടി അറിയുന്നത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. ഒരു വ്യക്തിയുടെ ജീവിതത്തിലെ സാമ്പത്തിക വിജയത്തെ കുറിച്ച് നിരവധി സൂചനകളും പ്രവചനങ്ങളും നല്കാന് വേദ ജ്യോതിഷത്തിന് കഴിയും. സമ്പത്തുമായി ബന്ധപ്പെട്ട ഗ്രഹങ്ങള്‍, ഭാവങ്ങള്‍, നക്ഷത്രങ്ങളുടെ സ്വാധീനം എന്നിങ്ങനെ പല ഘടകങ്ങള്‍ വിലയിരുത്തിയാണ് വേദ ജ്യോതിഷം അത്തരം പ്രവചനങ്ങള്‍ നടത്തുന്നത്.

വേദ ജ്യോതിഷത്തിലെ വിലയിരുത്തലുകള്‍ അനുസരിച്ച് ഈ വര്‍ഷം സാമ്പത്തികമായി അഭിവൃദ്ധി നേടാനുള്ള യോഗം 12 രാശികളില് മൂന്ന് രാശികള്‍ക്കാണ്. ഇവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് വളരെ എളുപ്പത്തില്‍ സമ്പത്ത് ആകര്‍ഷിക്കും. ഈ വര്‍ഷം സാമ്പത്തികസമൃദ്ധിയില് ആറാടുന്ന രാശികള്‍ ഏതെല്ലാമാണെന്നും എങ്ങനെയാണ് അവര്‍ സമ്പത്ത് ഉണ്ടാക്കുകയെന്നും അറിയാം.
ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ക്ഷമാശീലരും ആര്‍ക്കും ആശ്രയിക്കാവുന്നവരുമാണ് ഇടവം രാശിയില്‍ ജനിച്ചവര്‍. 2025-ല്‍ ഇവരുടെ കഠിനാധ്വാനത്തിനെല്ലാം ഫലം ലഭിക്കും. പണം സമ്പാദിക്കാനും ബുദ്ധിപരമായ നിക്ഷേപങ്ങളിലൂടെ സമ്പാദ്യം വര്‍ധിപ്പിക്കാനും ഇവര്‍ക്ക് സാധിക്കും. തിടുക്കപ്പെട്ട് കാര്യങ്ങള്‍ ചെയ്യുന്ന സ്വഭാവം ഇവര്‍ക്കില്ല. അതുകൊണ്ട് തന്നെ ഇവര്‍ക്ക് അബദ്ധങ്ങളോ തെറ്റുകളോ പറ്റുകയില്ല. കയ്യില്‍ വളരെ കുറച്ച് പണം മാത്രമേ ഉള്ളുവെങ്കിലും ഏറ്റവും ലാഭകരമായി അത് നിക്ഷേപിക്കാനും അതില്‍ നിന്ന് പതിന്മടങ്ങ് ലാഭം കൊയ്യാനും ഇടവം രാശിക്കാര്‍ക്ക് സാധിക്കും. വളരെ കരുതലോടെയുള്ള ആസൂത്രണത്തിലൂടെ ഇടവം രാശിക്കാര്‍ക്ക് ഈ വര്‍ഷം സാമ്പത്തിക വളര്‍ച്ച നേടാനാകും. ഇടവം രാശിയില്‍ ജനിച്ചവര്‍ക്ക് ഈ വര്‍ഷം ഒരു ജ്യോതിഷപണ്ഡിതന്റെ സഹായത്തോടെ നിക്ഷേപങ്ങള്‍ നടത്താനും പ്രധാനപ്പെട്ട സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കാനും അനുകൂലമായ സമയം കണ്ടെത്താവുന്നതാണ്.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
നേതൃഗുണങ്ങള്ക്ക് പേരുകേട്ട രാശിയാണ് ചിങ്ങം.ജന്മനാ നേതൃപാടവം ഉള്ളവരാണ് ഈ രാശിയില്‍ ജനിച്ച ആളുകള്‍. അവരുടെ സഹൃദയത്വം ഈ വര്‍ഷം സാമ്പത്തികമായി അവരെ വളരെയധികം സഹായിക്കും. സമ്പത്ത് നേടുന്നതിനുള്ള നിരവധി അവസരങ്ങള്‍ അവര്‍ക്ക് മുമ്പില്‍ തെളിയും. കൂടുതല്‍ ബന്ധങ്ങള്‍ സ്ഥാപിക്കാനും അതിലൂടെ സാമ്പത്തികവളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ നേടാനും ചിങ്ങം രാശിക്കാര്‍ക്ക് കഴിയും. ഏത് ആള്‍ക്കൂട്ടത്തിലും ശ്രദ്ധാകേന്ദ്രമാകാനുള്ള പ്രത്യേക കഴിവ് ചിങ്ങം രാശിക്കാര്‍ക്ക് ഉണ്ട്. അവരുടെ ഈ കഴിവ് ബിസിനസ് രംഗത്ത് ഗുണകരമാകും. പുതിയി സംരംഭങ്ങള്‍ ആരംഭിക്കാനും അതിനെ വിജയത്തിലെത്തിക്കാനും ചിങ്ങം രാശിക്കാര്‍ക്ക് കഴിയും. ഏത് വഴിയിലൂടെയാണ് ലാഭം വരികയെന്നും ഏതെല്ലാം ആളുകള്‍ക്ക് അതിനായി തന്നെ സഹായിക്കാന്‍ സാധിക്കുമെന്നും ചിങ്ങം രാശിക്കാര്‍ക്ക് കൃത്യമായി അറിയാം. സമൂഹത്തില്‍ പദവിയും സ്വാധീനവുമുള്ള ആളുകളെ പരിചയപ്പെടാനും ബന്ധം സ്ഥാപിക്കാനും ഇവര്‍ ശ്രമിക്കുകയും ആ ബന്ധം സാമ്പത്തിക വിജയത്തിനായി ഉപയോഗപ്പെടുത്തുകയും ചെയ്യും. മാത്രമല്ല ലാഭകരമായ ചില ഇടപാടുകളിലും ഈ വര്‍ഷം ചിങ്ങം രാശിക്കാര്‍ ഭാഗമാകും.
മകരം
ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
ലക്ഷ്യം, നിശ്ചയദാര്‍ഢ്യം എന്നീ ഗുണങ്ങള്‍ക്ക് പേരുകേട്ട രാശിയാണ് മകരം. ഈ വര്‍ഷം മകരം രാശിയില്‍ ജനിച്ചവരുടെ കഠിനാധ്വാനവും ആത്മാര്‍ത്ഥതയും അവര്‍ക്ക് സാമ്പത്തിക വിജയമേകും. വലിയ ലക്ഷ്യങ്ങള്‍ ഉള്ള മകരം രാശിക്കാര്‍ ആ ലക്ഷ്യങ്ങള്‍ നേടുന്നതിനായി കഠിനമായി പരിശ്രമിക്കും. അവര്‍ അവരുടെ കരിയറില്‍ വളരെയധികം ശ്രദ്ധയുള്ളവരും പരിശ്രമികളും ആയിരിക്കും. മണിക്കൂറുകളോളം മടുപ്പില്ലാതെ ജോലി ചെയ്യുന്ന ഇവര്‍ ഒരിക്കലും തങ്ങളുടെ സ്വപ്നങ്ങള്‍ വിട്ടുകളയില്ല. അവരുടെ അര്‍പ്പണ മനോഭാവത്തിനും നിശ്ചയദാര്‍ഢ്യത്തിനും ഉചിതമായ ഫലങ്ങള്‍ ഈ വര്‍ഷം ലഭിക്കും. ജോലിയില്‍ പ്രമോഷന് നേടാനും പുതിയ ബിസിനസ് അവസരങ്ങള്‍ സ്വന്തമാക്കാനും അവര്‍ക്ക് സാധിച്ചേക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications