Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ജൂണില്‍ ജന്മനക്ഷത്ര ദോഷ പരിഹാരം: അശ്വതി - രേവതി വരെ ഗുണഫലങ്ങള്‍ക്കായി അനുഷ്ഠിക്കേണ്ടത്
ജന്മനക്ഷത്ര ദോഷം പലര്‍ക്കും ഉണ്ടായേക്കാം. പലപ്പോഴും പ്രതികൂലമായ പല അവസ്ഥകളും ഇവരുടെ ജീവിതത്തിലും അത് മൂലം സംഭവിച്ചേക്കാം. എന്നാല്‍ അതിനെ എത്രത്തോളം കൈകാര്യം ചെയ്യണം, എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ജൂണ്‍ മാസം തുടങ്ങിയതോടെ ഈ മാസത്തില്‍ ചില നക്ഷത്രക്കാര്‍ക്ക് പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണഫലങ്ങളും ദോഷഫലങ്ങളും സംഭവിച്ചേക്കാം. എന്നാല്‍ അത് എത്രത്തോളം ഫലം നല്‍കുന്നു, എങ്ങനെ മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നുള്ളത് അറിഞ്ഞിരിക്കണം.
ജൂണ്‍ മാസത്തില്‍ അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രക്കാര്‍ക്കും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ് ദോഷ പരിഹാരത്തിന് വേണ്ടി ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. അതിന് വേണ്ടി നിങ്ങള്‍ അനുഷ്ഠിക്കേണ്ട ദോഷ പരിഹാരങ്ങള്‍ എന്തൊക്കെയെന്നതിനെക്കുറിച്ചും വായിക്കാം.

മേടക്കൂറ് (അശ്വതി , ഭരണി, കാർത്തിക 1/4 ):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സൂര്യന്‍, ബുധന്‍, വ്യാഴം, ശനി എന്നീ ഗ്രഹങ്ങള്‍ പ്രതികൂലാവസ്ഥയിലാണ് നില്‍ക്കുന്നത്. ഇവര്‍ ദോഷ പരിഹാരത്തിന് വേണ്ടിയും ഗുണവര്‍ദ്ധനവിനായും വിഷ്ണു ഭഗവാനെ ആരാധിക്കേണ്ടതാണ്. ഇത് കൂടാതെ ഭാഗവതം പാരായണം ചെയ്യുന്നതിനും ശ്രദ്ധിക്കുക. ഇത് വഴി ദോഷങ്ങള്‍ അകലുകയും ജീവിതത്തില്‍ സമാധാനവും സന്തോഷവും നിറയുകയും ചെയ്യുന്നു.
ഇടവക്കൂറ് (കാർത്തിക3/4,രോഹിണി,മകയിരം1/2):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഇവരുടെ ദോഷ പരിഹാരത്തിന് വേണ്ടി ദുര്‍ഗ്ഗാദേവിയെ ആരാധിക്കാവുന്നതാണ്. ഇത് കൂടാതെ ഇവരുടെ എല്ലാ തരത്തിലുള്ള പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നതിന് വേണ്ടി ദുര്‍ഗ്ഗാസൂക്ത പുഷ്പാജ്ഞലി സമര്‍പ്പിക്കുകയും ചെയ്യുക. ഇത്തരത്തില്‍ ചെയ്യുന്നത് വഴി ജീവിതത്തില്‍ നിന്ന് എല്ലാ ദുരിതങ്ങളും അകന്നു പോവുന്നു,
മിഥുനക്കൂറ് ( മകയിരം 1/ 2 , തിരുവാതിര , പുണർതം 3/4 ) :
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ നിന്ന് ദോഷങ്ങളെ ഇല്ലാതാക്കാന്‍ ഗണപതിഭഗവാനെ ആരാധിക്കാവുന്നതാണ്. ഇത് കൂടാതെ ഗണപതി ഭഗവാന് വേണ്ടി നാളികേരം ഉടക്കുകയും ചെയ്യുന്നത് വഴി ഇവരുടെ ജീവിതത്തിലെ എല്ലാ ദോഷങ്ങളേയും ഇല്ലാതാക്കാന്‍ സാധിക്കുന്നു. ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനും ശ്രദ്ധിക്കണം.
കര്‍ക്കിടക്കൂറ് (പുണർതം1/4,പൂയം,ആയില്യം):
കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷ പരിഹാരത്തിന് വേണ്ടി ദിനവും ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്താവുന്നതാണ്. ഇത് എല്ലാ തരത്തിലുള്ള മാറ്റങ്ങളും ഇവരുടെ ജീവിതത്തില്‍ കൊണ്ട് വരുന്നു. ഭഗവാന് പിന്‍വിളക്ക് കൊളുത്തുന്നതും എന്തുകൊണ്ടും അനുകൂലമായ മാറ്റങ്ങള്‍ നല്‍കുന്നു.
ചിങ്ങക്കൂറ് ( മകം, പൂരം , ഉത്രം 1/ 4 )
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ അവരുടെ ജീവിതത്തിലെ ദോഷങ്ങളെ ലഘൂകരിക്കുന്നതിന് വേണ്ടി വ്യാഴാഴ്ച ദിനത്തില്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ഭഗവാന് വെണ്ണ സമര്‍പ്പിക്കുകയും ചെയ്യുക. കദളിപ്പഴവും ഭഗവാന് വഴിപാടായി നല്‍കാവുന്നതാണ്. ഇത് എല്ലാ തരത്തിലുള്ള ദോഷങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2) :
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണവര്‍ദ്ധനവിനും ദോഷ പരിഹാരത്തിനും വേണ്ടി വിഷ്ണു ഭഗവാനെ പ്രാര്‍ത്ഥിക്കാവുന്നതാണ്. നിത്യവും വിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കുകയും രാമായണ പാരായണം നടത്തുകയും ചെയ്യേണ്ടതാണ്. ഇത് വഴി ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു.
തുലാക്കൂറ് ( ചിത്തിര 1/2 , ചോതി, വിശാഖം 3/ 4 )
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി ഗണപതി ഭഗവാനെ വിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കാവുന്നതാണ്. അത് കൂടാതെ ഗണപതി ക്ഷേത്ര ദര്‍ശനം നടത്തുന്നതിനും ശ്രദ്ധിക്കണം. ജന്മദിനത്തില്‍ ഗണപതിഹോമം വഴിപാടായി സമര്‍പ്പിക്കേണ്ടതാണ്.
വൃശ്ചികക്കൂറ് ( വിശാഖം 1/4, അനിഴം, തൃക്കേട്ട ) :
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി ഹനുമാന്‍ സ്വാമിയെയാണ് ആരാധിക്കേണ്ടത്. ഇത് എല്ലാ തരത്തിലുള്ള ദോഷഫലങ്ങളേയും ഇല്ലാതാക്കുകയും ജീവിതത്തില്‍ ഗുണവര്‍ദ്ധനവിലേക്ക് എത്തുകയും ചെയ്യുന്നു. നിത്യവും ഹനുമാന്‍ സ്വാമിയെ ആരാധിക്കുന്നതിന് ശ്രദ്ധിക്കണം.
ധനുക്കൂറ് ( മൂലം, പൂരാടം, ഉത്രാടം1/4 ) :
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി നിത്യവും ഭദ്രകാളിയെയാണ് പ്രാര്‍ത്ഥിക്കേണ്ടത്. ഇത് വഴി ദോഷങ്ങള്‍ ഇല്ലാതാവുകയും ഗുണവര്‍ദ്ധനുണ്ടാവുകയും ചെയ്യുന്നു. ജന്മനാളില്‍ ദേവിക്ക് കുങ്കുമാഭിഷേകം നടത്തുന്നതും നല്ലതാണ്.
മകരക്കൂറ് ( ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2 ) :
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി ശിവനെയാണ് ആരാധിക്കേണ്ടത്. ശിവനെ പ്രാര്‍ത്ഥിക്കുകയും ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും വഴി ജീവിതത്തില്‍ ദോഷഫലങ്ങള്‍ ഇല്ലാതാവുകയും ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു.
കുംഭക്കൂറ് ( അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4 ) :
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി ഗുണവര്‍ദ്ധനവിലേക്കായി മഹാവിഷ്ണുവിനെയാണ് ആരാധിക്കേണ്ടത്. ഇവര്‍ ദിനവും അഷ്ടോത്തരം ജപിക്കുകയും ജന്മനക്ഷത്ര ദിനത്തില്‍ പാല്‍പ്പായസം ഭഗവാന് നിവേദിക്കുകയും ചെയ്യാവുന്നതാണ്. ഇത് എല്ലാ തരത്തിലും നിങ്ങളുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു.
മീനക്കൂറ് ( പൂരുരുട്ടാതി 1/4 , ഉത്രട്ടാതി , രേവതി ) :
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങളെ ചെറുക്കുന്നതിന് വേണ്ടി ദിനവും സുബ്രഹ്മണ്യ സ്വാമിയെ പ്രാര്‍ത്ഥിക്കേണ്ടതാണ്. ഇത് എല്ലാ തരത്തിലും നിങ്ങളുടെ ഗുണവര്‍ദ്ധനവിലേക്ക് നയിക്കുന്നു. അഷ്ടോത്തരം ജപിക്കുന്നത് വഴി ജീവിതം തന്നെ മാറി മറിയുന്നു. എല്ലാ തരത്തിലും ഗുണഫലങ്ങളെ വര്‍ദ്ധിപ്പിക്കുന്നതാണ് ഈ ആരാധന.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications