Latest Updates
-
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ
Monthly Horoscope: ഏപ്രില്‍ 2024- ജന്മനക്ഷത്ര ദോഷപരിഹാരത്തിന് 27 നാളുകാരും അനുഷ്ഠിക്കേണ്ടത്
ജന്മനക്ഷത്രങ്ങളില്‍ 27 നക്ഷത്രക്കാരും ഓരോ മാസവും ദോഷപരിഹാരത്തിനായി ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഇവയില്‍ അനുഷ്ഠിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. വരുന്ന ഓരോ ദിവസവും ദോഷഫലങ്ങള്‍ ഇല്ലാതാക്കുന്നതിനും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി 27 നക്ഷത്രക്കാര്‍ക്കും ഒാോ ഉപാസന മൂര്‍ത്തികളെ പ്രാര്‍ത്ഥിക്കാവുന്നതാണ്.
ജന്മനക്ഷത്രദോഷവും അതിനുള്ള പരിഹാരവും ഏപ്രില്‍ മാസത്തില്‍ നിങ്ങള്‍ എന്തൊക്കെ ചെയ്യണം എന്നതിനെക്കുറിച്ചും നമുക്ക് നോക്കാം. ജന്മനക്ഷത്ര ദോഷങ്ങള്‍ നിങ്ങളെ ബാധിച്ചാല്‍ അത് ജീവിതത്തില്‍ നെഗറ്റീവ് ഫലം നല്കുന്നു. എന്തൊക്കെയാണ് ദോഷപരിഹാരങ്ങള്‍ എന്നറിയാന്‍ ലേഖനം വായിക്കൂ.

മേടക്കൂറ് (അശ്വതിയും ഭരണിയും കാര്‍ത്തിക ആദ്യത്തെ കാല് ഭാഗവും):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഏപ്രില്‍ മാസത്തിലെ ദോഷ പരിഹാരത്തിന് വേണ്ടി ശിവക്ഷേത്രത്തില്‍ ദര്ശനനം നടത്തുകയും ശിവന് രുദ്രാഭിഷേകം വഴിപാടായി നടത്തുകയും ചെയ്യാം. ഇത് കൂടാതെ ഹനുമാന് സ്വാമിക്ക് വഴിപാടായി വെറ്റില മാല സമര്‍പ്പിക്കണം. ഗണപതി ഹോമവും വഴിപാടായി നടത്തുന്നത് വഴി എല്ലാ ദോഷഫലങ്ങളേയും ഇല്ലാതാക്കാം.
ഇടവക്കൂറ് (കാര്‍ത്തിക അവസാനത്തെ മുക്കാല്‍ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിന് വേണ്ടി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താവുന്നതാണ്. ഇത് കൂടാതെ വെണ്ണയും പാല്‍പ്പായസവും വഴിപാടി ചെയ്യണം. സുബ്രഹ്മണ്യ സ്വാമിക്ക് വേണ്ടി കുമാര സൂക്താര്‍ച്ചനയും നടത്തുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു.
മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണര്‍തത്തിന്റെ ആദ്യത്തെ മുക്കാല്‍ ഭാഗവും):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി ശനിയാഴ്ച ദിനങ്ങളില്‍ ശാസ്താക്ഷേത്രത്തില്‍ ദര്‍ശനം നടത്താവുന്നതാണ്. കൂടാതെ ഗണപതിഹോമം, പഞ്ചാമൃതം എന്നിവയും വഴിപാടായി ചെയ്യണം. നാഗത്തിന് നൂറും പാലും സമര്‍പ്പിക്കുന്നതും നല്ലതാണ്. ഇതെല്ലാം തന്നെ ജീവിതത്തില്‍ ഐശ്വര്യവും ഗുണവര്ദ്ധനവും നല്‍കും.
കര്‍ക്കിടകക്കൂറ് (പുണര്‍തത്തിന്റെ അവസാനത്തെ കാല്‍ഭാഗവും പൂയവും ആയില്യവും):
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷശാന്തിക്ക് വേണ്ടി എല്ലാ വ്യാഴാഴ്ചകളിലും സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താവുന്നതാണ്. ഇത് കൂടാതെ പാലഭിഷേകം, കുങ്കുമാര്‍ച്ചന എന്നിവയും ദേവിക്ക് സമര്‍പ്പിക്കണം. ശാസ്താവിന് നീരഞ്ജനം സമര്‍പ്പിക്കുന്നതും എല്ലാ ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നു.
ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാല് ഭാഗവും):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ഗുണവര്‍ദ്ധനവിനും ജന്മനക്ഷത്രദോഷം അകറ്റുന്നതിനും വേണ്ടി ക്ഷീരധാര, പിന്‍വിളക്ക്, കടുംപായസം എന്നിവ വഴിപാടിയ സമര്‍പ്പിക്കാം. ഇതെല്ലാ വിധത്തിലുള്ള ദോഷഫലങ്ങളേയും അകറ്റുന്നു. ശനിയാഴ്ച ദിവസങ്ങളില്‍ ശാസ്താക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും വ്രതമനുഷ്ഠിക്കുകയും ചെയ്യാവുന്നതാണ്.
കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാല്‍ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പാല്‍പ്പായസം, വെണ്ണ എന്നിവ വഴിപാടായി സമര്‍പ്പിക്കാം. നാഗപ്രീതിക്ക് വേണ്ടിയും ശ്രദ്ധിക്കണം. ശാസ്താവിന് എള്ളുതിരി കത്തിക്കുന്നതും എല്ലാ ദോഷങ്ങളേയും അകറ്റുകയും അനുകൂലഫലങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ആഴ്ചയില്‍ ഒരിക്കലെങ്കിലും ശാസ്താക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക.
തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാല്‍ ഭാഗവും):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങള്‍ ഇല്ലാതാക്കുന്നതിന് വേണ്ടി ശാസ്താവിനെ പ്രാര്‍ത്ഥിക്കാവുന്നതാണ്. കൂടാതെ നെയ്യഭിഷേകം വഴിപാടായി സമര്‍പ്പിക്കുകയും ചെയ്യാവുന്നതാണ്.. ദേവി ക്ഷേത്രത്തില്‍ ഭഗവതി സേവ നടത്തുന്നത് വഴി എല്ലാ ദോഷഫലങ്ങളേയും ഇല്ലാതാക്കാന്‍ സാധിക്കുന്നു.
വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാല് ഭാഗവും അനിഴവും തൃക്കേട്ടയും):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി ശിവനെ ആരാധിക്കാവുന്നതാണ്. ഇളനീര് ധാരയും പിന്‍വിളക്കും വഴിപാടായി സമര്‍പ്പിക്കണം. കൂടാതെ ദേവി ക്ഷേത്രത്തില്‍ ഭഗവതി സേവ നടത്തുന്നതും നല്ലതാണ്. നാഗപ്രീതിയും നേടുന്നതിന് വേണ്ടി പ്രാര്‍ത്ഥിക്കുക. ഇത് ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു.
ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാല്‍ഭാഗവും):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിന് വേണ്ടി മഹാവിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും പാല്‍പ്പായസം വഴിപാടായി സമര്‍പ്പിക്കുകയും ചെയ്യുക. ശാസ്താവിന് നീരാഞ്ജനം വഴിപാടായി നടത്തതണം. ഇത് കൂടാതെ സര്‍പ്പപൂജ നടത്തുന്നതും ദോഷഫലങ്ങളെ ചെറുക്കുന്നു.
മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാല്‍ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷപരിഹാരത്തിന് വേണ്ടി നെയ്യഭിഷേകം ശാസ്താവിന് വഴിപാടായി സമര്‍പ്പിക്കണം. ക്ഷീരധാര, നാഗപ്രീതി എന്നിവയും വരുത്തുന്നതിന് ശ്രദ്ധിക്കണം. ശനിയാഴ്ച ദിനത്തില്‍ വ്രതമെടുക്കുന്നത എന്തുകൊണ്ടും നല്ലതാണ്. ഇത് ദോഷഫലങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നു.
കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാല്‍ ഭാഗവും):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരം കാണുന്നതിന് വേണ്ടി ശാസ്താവിന് എള്ള് തിരി, നീരാഞ്ജനം എന്നിവ വഴിപാടായി സമര്‍പ്പിക്കാം. നാഗത്തിന് നൂറും പാലും നല്‍കുന്നതും ഗുണവര്‍ദ്ധനവിന് സഹായിക്കുന്നു. ഗണപതിക്ക് കറുകമാലയും വഴിപാടായി സമര്‍പ്പിക്കുന്നു.
മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാല്‍ഭാഗവും ഉത്തൃട്ടാതിയും രേവതിയും):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജന്മദോഷ പരിഹാരത്തിനും ഗുണവര്‍ദ്ധനവിനുമായി മഹാവിഷ്ണുവിന് സുദര്‍ശനാര്‍ച്ചന നടത്താം. ഇത് കൂടാതെ ശിവക്ഷേത്രത്തില്‍ പിന്‍വിളക്ക്, ക്ഷീരധാര എന്നിവയും വഴിപാടായി സമര്‍പ്പിക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications