Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ചങ്ക് പറിച്ച് കാണിച്ചാലും ചെമ്പരത്തിപ്പൂവാണെന്നേ പറയൂ; ആത്മാര്‍ത്ഥ സ്നേഹം തിരിച്ചറിയാത്ത നക്ഷത്രക്കാര്‍ ഇവര്‍
Birth stars that never Recognise real love: ആത്മാര്‍ത്ഥ പ്രണയം തിരിച്ചറിയാതെ പോകുന്നത് പലര്‍ക്കും പറ്റുന്ന വലിയ തെറ്റാണ്. പ്രണയം മാത്രമല്ല, നമ്മളെ ആത്മാര്‍ത്ഥതയോടെ നോക്കുന്നവരെയും, സ്നേഹിക്കുന്നവരെയും പലപ്പോഴും തിരിച്ചറിയാറില്ല.

ചില നക്ഷത്രത്തില്‍ ജനിച്ചവര്‍ ഇങ്ങനെയാണ്. പലപ്പോഴും സ്നേഹം തിരിച്ചറിയാന്‍ ഇവര്‍ക്ക് സാധിക്കുകയില്ല. പകരം അപദ്ധത്തില്‍ ചെന്ന് ചാടുകയും ചെയ്യും. ഈ സ്വഭാവമുള്ള നക്ഷത്രക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
ഉത്രം
ആത്മാര്‍ത്ഥ സ്നേഹത്തെ പലപ്പോഴും സ്വന്തം സ്വാര്‍ത്ഥ താല്പര്യങ്ങളാല് കാണാന്‍ സാധിക്കാതെ പോകുന്ന നക്ഷത്രക്കാരാണ് ഉത്രം നക്ഷത്രക്കാര്‍. സ്വന്തം കാര്യങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം കല്‍പ്പിക്കുന്ന ഈ നക്ഷത്രക്കാര്‍ മുന്‍കോപികളും, ആഗ്രഹിച്ച കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ താല്പര്യപ്പെടുന്നവരുമാണ്. ഇവര്‍ക്ക് കുടുംബക്കാരില്‍ നിന്നും അതുപോലെ, പ്രണയ ബന്ധത്തിലും ശരിയായ സ്നേഹമുള്ളവരെ കണ്ടെത്താന്‍ സാധിച്ചെന്ന് പലപ്പോഴും വരാറില്ല. സ്നേഹത്തെ സ്വാര്‍ത്ഥതയാല്‍ തട്ടിത്തെറിപ്പിക്കുന്നവരായിരിക്കും മിക്ക വ്യക്തികളും. ഇവർക്ക് ഇവരുടെ സ്വഭാവത്തിന് അനിയോജ്യമാകുന്ന രീതിയിൽ പങ്കാളിയെ കണ്ടെത്താൻ പ്രയാസപ്പെടുന്നതാണ്. ഒന്നിലും സംതൃപ്തി കണ്ടെത്താൻ സാധിക്കാത്ത അവസ്ഥ ഉണ്ടായേക്കാം. ഒന്നിലധികം പ്രണയ ബന്ധങ്ങൾ ഉണ്ടാകാനും സാധ്യത. പലപ്പോഴും സ്വാർത്ഥതയുടെ പേരിൽ പങ്കാളിയെ കുറ്റപ്പെടുത്താനും ബന്ധങ്ങൾ വഷളാകാനും സാധ്യത.
പൂരാടം
ആത്മാര്‍ത്ഥ സ്നേഹത്തിനു പകരം, നേട്ടങ്ങള്ക്കുപുറകെ പോകുന്ന പ്രകൃതക്കാരാണ് പൂരാടം നക്ഷത്രക്കാര്‍. അതിനാല്‍, പണം, സൗന്ദര്യം എന്നിവയ്ക്ക് വളരെയധികം പ്രാധാന്യം കല്പ്പിക്കുന്നവരായിരിക്കും ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍. പ്രണയ ബന്ധത്തില്‍ പോലും ഈ സ്വഭാവത്തില്‍ സ്ഥിരത കൈവരിക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിച്ചെന്ന് വരില്ല. ബന്ധുക്കളില്‍ പോലും, നേട്ടമുള്ളവരെ അടുപ്പിക്കുന്ന മനോഭാവമായിരിക്കും ഇവര്‍ക്ക് ഉണ്ടായിരിക്കുക. ഈ സ്വഭാവത്താൽ മറ്റുള്ളവരിൽ ഈ നക്ഷത്രക്കാരെ ഒറ്റപ്പെടുത്താനുള്ള പ്രവണത കൂടുതലായിരിക്കും. പലപ്പോഴും ഇവരെ സഹായിക്കാൻ പോലും മനസ്സ് കാണിച്ചെന്ന് വരില്ല. സ്വാർത്ഥർ എന്ന പേരും ഇവർ ജീവിതത്തിൽ സ്വന്തമാക്കുന്നതാണ്.
പുണര്‍തം
മറ്റുള്ളവരുടെ വാക്കുകളില്‍ വളരെ വേഗത്തില്‍ വിശ്വാസം അര്‍പ്പിക്കുന്ന സ്വഭാവക്കാരാണ് പുണര്‍തം നക്ഷത്രക്കാര്‍. അതിനാല്‍, ഇഷ്ടമുള്ളവരെപോലും മറ്റുള്ളവരുടെ വാക്കിന്റെ ബലത്തില്‍ വെറുക്കുന്നവരായിരിക്കും ഇവര്‍. എത്ര സ്നേഹം കാണിച്ചാലും തിരിച്ച് ആ വ്യക്തികളെ പരിഗണിക്കാന്‍ ഈ നക്ഷത്രക്കാര്‍ തയ്യാറാവുകയും ഇല്ല. ഈ സ്വഭാവത്താല്‍ പല ബന്ധങ്ങളും ഇല്ലാതാവാനും, പറ്റിക്കപ്പെടാനും സാധ്യതയുണ്ട്. ദാമ്പത്യത്തിലും ഈ പ്രശ്നങ്ങൾ ഇവരെ വേട്ടയാടാം. പ്രണയം വാഴാനുള്ള സാധ്യത ഇവരിൽ കുറവാണ്.
തൃക്കേട്ട
വളരെ പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരാണ് തൃക്കേട്ട നക്ഷത്രക്കാര്‍ക്ക്. അതിനാല്‍, വേണ്ടവിധത്തില്‍ പല കാര്യങ്ങളും പരിഗണിക്കാന്‍ ഈ നക്ഷത്രക്കാര്‍ തയ്യാറാവുകയില്ല. ദേഷ്യപ്പെട്ട് പലരുടെയും സ്നേഹവാക്കുകള്‍ നിരസിക്കുകയും അവരെ വെറുപ്പിക്കുകയും ചെയ്യുന്ന സ്വഭാവക്കാരാണ് ഇവര്‍. അതിനാല്‍, തന്നെ ബന്ധങ്ങളില്‍ വിള്ളലുകള്‍ ഉണ്ടാകാം. അതുപോലെ, ദേഷ്യം തോന്നുവരെക്കുറിച്ച് കുറ്റം പറയുന്ന ശീലവും ഇവരെ ആത്മാര്‍ത്ഥ സ്നേഹത്തില്‍ നിന്നും അകറ്റുന്നതിന് കാരണമാകുന്നു. ഇവരുടെ ദേഷ്യം പല നഷ്ടങ്ങളിലേയ്ക്കും നയിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
