Latest Updates
-
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ
എത്ര ശ്രമിച്ചാലും ഒരിക്കലും സമാധാനം കിട്ടാത്ത നക്ഷത്രക്കാര് ഇവര്
ജ്യോതിഷപ്രകാരം, ചില നക്ഷത്രക്കാര്ക്ക് ജീവിതത്തില് സമാധാനം ലഭിക്കുന്നത് വളരെ കുറവാണ്. ഗ്രഹങ്ങള് രാശിമാറിയാലും, നക്ഷത്രം മാറിയാലും, ഈ നക്ഷത്രക്കാരില് സന്തോഷം കുറവായിരിക്കും. അതുപോലെ തന്നെ, പല സാമ്പത്തിക പ്രശ്നങ്ങളും. ബാധ്യതകളും ഇവരുടെ സമാധാനം നശിപ്പിക്കുകയും ജീവിതത്തില് സന്തോഷം അനുഭവിക്കാനുള്ള യോഗവും ഈ നക്ഷത്രക്കാര്ക്ക് കുറവായിരിക്കും. ഇത്തരത്തില് ഒരിക്കലും ആഗ്രഹിച്ച രീതിയിലുള്ള സന്തോഷവും സമാധാനവും ലഭിക്കാത്ത നക്ഷത്രക്കാര് ആരെല്ലാമെന്ന് നോക്കാം.

അശ്വതി
ഒരിക്കലും ആഗ്രഹിച്ചരീതിയില് ജീവിതം നയിക്കാന് സാധിക്കാത്ത ഒരു നക്ഷത്രക്കാരാണ് അശ്വതി നക്ഷത്രക്കാര്. ഇവര്ക്ക് ഏത് പ്രായത്തിലും സാമ്പത്തിക ബാധ്യതകള് കൂടപ്പിറപ്പായിരിക്കും. ജോലി ലഭിച്ചാലും ബാധ്യതകള് വര്ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. കയ്യില് പണം ലഭിച്ചാലും ഒന്നിനും തികയാത്ത അവസ്ഥ വന്നേക്കാം. ഈ സാമ്പത്തിക ബാധ്യത പലപ്പോഴും ഈ നക്ഷത്രക്കാരുടെ സമാധാനം തന്നെ ഇല്ലാതാക്കുന്നവയാണ്. പുതിയ ജീവിതം ആരംഭിക്കാന് പല തടസ്സങ്ങള് ഇവരെ വേട്ടയാടാം.
കാര്ത്തി
സാമ്പത്തികപരമായി മെച്ചപ്പെടാന് സാധിക്കുമെങ്കിലും നല്ല കുടുംബാന്തരീക്ഷം ലഭിക്കാന് ഈ നാളുകാര്ക്ക് യോഗം കുറവാണ്. മാതാപിതാക്കളില് നിന്നും അതുപോലെ, പങ്കാളിയില് നിന്നും പലവിധത്തിലുള്ള മാനസിക പ്രശ്നങ്ങള് ഇവര് നേരിട്ടേക്കാം. സമാധാനം ഇല്ലാത്ത രാത്രികള് ഈ നാളുകാര്ക്ക് കൂടുതലായിരിക്കും. ജോലിയില് നിന്നും, സഹപ്രവര്ത്തകരില് നിന്നും ലഭിക്കുന്ന സംതൃപ്തിയായിരിക്കും ഇവരെ മുന്നോട്ട് നയിക്കുന്നത്. ഒരു ഘട്ടത്തില് ജീവിതത്തോട് മടുപ്പ് തോന്നാന് പോലും ഇവര്ക്ക് സാധ്യതയുണ്ട്.
രോഹിണി
എത്ര സമ്പാദിച്ചാലും മനസ്സിന് സമാധാനം ലഭിക്കാത്ത നാളുകാരാണ് രോഹിണി നക്ഷത്രക്കാര്. നല്ല ജോലി ഉണ്ടായാലും ഇവരെ പലതരത്തിലുള്ള കാര്യങ്ങള് വേട്ടയാടാം. വാക്കുകള് തെറ്റായി പ്രയോഗിക്കുന്നതും, ദേഷ്യവുമെല്ലാം പലവിധത്തിലുള്ള പ്രശ്നങ്ങള് ഇവരെ വേട്ടയാടാം. അതിനാല്, സമാധാനം ലഭിക്കാനുള്ള സാധ്യതകളും ഈ രാശിക്കാര്ക്ക് വളരെ കുറവാണ്.
മകയിരം
സാമ്പത്തിക ബാധ്യതകളും കുടുംബ പ്രശ്നങ്ങളും ഈ നാളുകാരെ കാര്യമായി ബാധിച്ചെന്ന് വന്നേക്കാം. ദീര്ഘകാലമായി ജോലി അന്വേഷിച്ചിട്ടും ലഭിക്കാത്തതും ഈ നാളുകാരെ മാനസികമായി തളര്ത്തുന്ന കാര്യങ്ങളില് ഒന്നാണ്. പങ്കാളിയുടെ സാമ്പത്തിക പ്രശ്നങ്ങളും ഈ നാളുകാരെ വേട്ടയാടാം. ഇതും ബുദ്ധിമുട്ടുകള് പലതും ഇവരില് ഉണ്ടാക്കുന്നു.
തിരുവാതിര
പ്രതീക്ഷിച്ച രീതിയില് കാര്യങ്ങള് നടക്കാത്തതും, കുടുംബ ബാധ്യതകള് തലയില് ചുമക്കേണ്ടി വരുന്നതും മാനസിക പ്രശ്നങ്ങള്ക്ക് കാരണമായേക്കാം. ഇത് സമാധാനം കളയുന്നതിന് കാരണമാണ്. എത്ര സന്തോഷകരമായ നിമിഷം വന്നാലും പലപ്പോഴും പൂര്ണ്ണമായും ആസ്വദിക്കാന് ഈ നാളുകാര്ക്ക് സാധിച്ചെന്ന് വരികയില്ല. സാമ്പത്തിക നേട്ടങ്ങള് ഈ നാളുകാര്ക്ക് പൊതുവില് കുറവായിരിക്കും.
അനിഴം
ബിസിനസ്സില് പ്രതീക്ഷിക്കാതെ ഉണ്ടാകുന്ന സാമ്പത്തിക പ്രശ്നങ്ങള് ഈ നക്ഷത്രക്കാരെ മാനസികമായി തളര്ത്തിയെന്ന് വന്നേക്കാം. ഇവര്ക്ക് പലവിധ കുടുംബ പ്രശ്നങ്ങളും നേരിടാം. ഇതെല്ലാം സമാധാനവും സന്തോഷവും കെടുത്തുന്നു. എത്ര ശ്രമിച്ചാലും ഇതില് നിന്നും രക്ഷപ്പെടാന് ഈ നക്ഷത്രക്കാര്ക്ക് പലപ്പോഴും സാധിക്കുകയില്ല.
തിരുവോണം
തിരുവോണം നക്ഷത്രക്കാര്ക്ക് പ്രതീക്ഷിച്ച രീതിയില് ജോലിയില് ഉയര്ച്ച ഉണ്ടാകാന് സാധ്യത വളരെ കുറവാണ്. പല ബിസിനസ്സിലും നിക്ഷേപങ്ങള് നടത്തിയാലും, അവ നഷ്ടത്തില് അവസാനിക്കും. ഇതെല്ലാം സമാധാനവും സന്തോഷവും നശിപ്പിക്കും.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
