Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
എത്ര സമ്പാദിച്ചാലും ഈ നക്ഷത്രക്കാർക്ക് കഷ്ടപ്പാടായിരിക്കും
ചില നാളുകാരുണ്ട്. എത്ര സമ്പാദിച്ചാലും വരവിനേക്കാള്‍ കൂടുതല്‍ ചിലവായിരിക്കും ഇവര്‍ക്ക്. ഒട്ടും പണം കയ്യില്‍ നില്ക്കുകയില്ല. സാമ്പത്തിക ബാധ്യതകള്‍ ദിനംപ്രതി വര്‍ദ്ധിക്കുകയും ചെയ്യും. പുതിയ ജോലി ലഭിക്കുമ്പോള്‍ എല്ലാം ശുഭകരമാകും എന്നും പ്രതീക്ഷിക്കും. എന്നാല്‍, ഇവരില്‍ സാമ്പത്തിക ബാധ്യതകള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുക. ഈ ബുദ്ധിമുട്ടുകള്‍ നേരിടുന്നതും, സാമ്പത്തികപരമായി ഒട്ടും സ്ഥിരത ഇല്ലാത്തതുമായ ആ നക്ഷത്രക്കാര്‍ ആരെല്ലാമെന്ന് നോക്കാം.

അത്തരം
ജീവിതത്തില്‍ പലവിധത്തിലുള്ള നേട്ടങ്ങള്‍ ഈ നക്ഷത്രക്കാര്‍ നേടിയെടുക്കുന്നതാണ്. നല്ല ശമ്പളത്തോടെ ജോലി പോലും ഇവര്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും. എന്നാല്‍, അമിതമായിട്ടുള്ള ആഢംബരപ്രിയം ഇവരെ ദരിദ്രരാക്കും. എത്ര നിയന്ത്രിച്ചാലു ഇവരില്‍ പണം കയ്യില്‍ നില്‍ക്കാനുള്ള സാധ്യത കുറയുന്നു. അതിനാല്‍, മാസാവസാനം ആകുമ്പോഴേയ്ക്കും പലരില്‍ നിന്നും കടം വാങ്ങി ജീവിക്കേണ്ട അവസ്ഥ ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ടായേക്കാം.
ചിത്തിര
സാമ്പത്തികപരമായി പലവിധത്തിലുള്ള ബാധ്യതകള്‍ ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. എത്ര ശ്രമിച്ചാലും കുടുംബത്തിന്റെ ഭാരം ഈ നക്ഷത്രക്കാരുടെ തലയിലായിരിക്കും. അതിനാല്‍ തന്നെ നല്ലൊരു തുക ദിവസേന ചിലവാക്കേണ്ടതായും വരുന്നു. ഇത് ഇവരുടെ സാമ്പത്തിക ബാധ്യതകള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. സ്വന്തമായി സേവിംഗ് ആരംഭിക്കാനും ഈ നക്ഷത്രക്കാര്‍ കുറച്ചധികം കഷ്ടപ്പെടേണ്ടതായി വന്നേക്കാം.
മൂലം
എത്ര ശ്രമിച്ചാലും സാമ്പത്തികുരമായി പുരോഗതി ഇല്ലാതിരിക്കുന്ന ക്ഷത്രക്കാരാണ് മൂലം നക്ഷത്രക്കാര്‍. ഇവര്‍ക്ക് നല്ല ശമ്പളത്തില്‍ ജോലി ലഭിക്കാനുള്ള സാധ്യതയും കുറവായിരിക്കും. സാമ്പത്തിക ബാധ്യതകള്‍ വളരെ കൂടുതലായിരിക്കും. അതുപോലെ പണം കൃത്യമായി എങ്ങനെ ചിലവഴിക്കണം എന്നതിനെക്കുറിച്ച് ധാരണയില്ലാത്തതും ഇവരെ ദുരിതത്തിലാക്കും.
പൂരുരുട്ടാതി
പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് പണം ലഭിക്കാനുണ്ടെങ്കിലും കാലതാമസം പലപ്പോഴും നേരിടുന്ന നാളുകാരണ്. സാമ്പത്തിക പരമായി പല പ്രതിസന്ധികളും ഇവര്‍ നേരിട്ടെന്ന് വന്നേക്കാം. എത്ര ശ്രമിച്ചാലും, പ്രശ്നങ്ങള്‍ തീര്‍പ്പാക്കി എന്ന് നിനച്ചാലും വീണ്ടും പ്രശ്നങ്ങള്‍ ഈ നാളുകാരെ തേടിയെത്തും. ഇത് ഇവരെ മാനസികമായി തളര്‍ത്തുന്നതിനും കാരണമാണ്.
പൂരാടം
പൂരാടം നക്ഷത്രക്കാരും സാമ്പത്തിക കാര്യത്തില്‍ വളരെയധികം ദുരിതം അനുഭവിക്കും. നല്ല ജോലിയില്‍ പ്രവേശിച്ചാലും സാമ്പത്തിക ബാധ്യതകള്‍ ഒന്നിന് പുറകെ ഒന്നായി വന്നുകൊണ്ടിരിക്കും. ഇത് ഈ നാളുകാരെ മാനസിക വിഷമത്തിലാക്കിയേക്കാം. ലോണ്‍ എടുക്കുന്നതും സാമ്പത്തിക ബാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു.
കാര്‍ത്തിക
വളരെ നല്ല സൗമ്യമായ സ്വഭാവക്കാരാണ് കാര്‍ത്തിക നക്ഷത്രക്കാര്‍. എന്നാല്‍, പലരും ഇവരെ സാമ്പത്തികപരമായി കമ്പളിപ്പിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. ഇത് ഇവരില്‍ വിഷമങ്ങള്‍ ഉണ്ടാകുന്നതിന് കാരണാകുന്നു. അതുപോലെ, ഇവരുടെ സാമ്പത്തിക ബാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഇത് കാരണമാകുന്നു. വിവാഹശേഷവും ഈ സാമ്പത്തിക ബാധ്യതകള്‍ ഇവരെ പിന്തുടരാം.
പുണര്‍തം
എല്ലാ കാര്യങ്ങളിലും വളരെ പോസറ്റീവ് സൈഡ് കണ്ടെത്തുന്ന നാളുകാരാണ് പുണര്‍തം നക്ഷത്രക്കാര്‍. എന്നാല്‍, പണം കൈകാര്യം ചെയ്യുന്നതില്‍ ഇവര്‍ പരാജയമായിരിക്കും. ഓട്ട കയ്യാണ് ഈ നക്ഷത്രക്കാരുടേത്. ആഗ്രഹിച്ച കാര്യങ്ങള്‍ക്കായി വളരെയധികം പൈസ ചിലവഴിക്കുന്നതാണ്. ഇത് സാമ്പത്തിക പ്രശ്നങ്ങളിലേയ്ക്ക് നയിക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
