Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
സൂര്യനും ശനിയും കുംഭത്തില്‍ എത്തിയാല്‍ ഈ 5 രാശിക്കാരെ കാത്തിരിക്കുന്നത് മഹാഭാഗ്യങ്ങള്‍
വേദ ജ്യോതിഷപ്രകാരം, നവഗ്രഹങ്ങളില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന രണ്ട് ഗ്രഹങ്ങളില്‍ ഒന്നാണ് സൂര്യനും ശനിയും. ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്. ഒരു വ്യക്തിയുടെ ജീവിതനിലവാരം മെച്ചപ്പെടണമെങ്കില്‍ അവിടെ ശനിയുടെ അനുഗ്രഹം ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്.

നിലവില്‍ സൂര്യനും ശനിയും കുംഭത്തില്‍ ഒത്തുചേരുകയാണ്. ഇരുഗ്രഹങ്ങളും ഒരേ രാശിയിലേയ്ക്ക് മാറുന്നു. അതിനാല്‍, ചില രാശിക്കാര്‍ക്ക് ഈ മാറ്റം ഒട്ടനവധി നേട്ടങ്ങളും ഗുണങ്ങളും നല്‍കുന്നതാണ്. അവ എന്തെല്ലാമെന്ന് നോക്കാം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് സ്വന്തം കര്‍മ്മ മണ്ഡലത്തില്‍ ശോഭിക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക പ്രയാസങ്ങള്‍ ഇവരില്‍ നിന്നും ഇല്ലാതാകുന്നതായിരിക്കും. സമ്പത്തില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ ലാഭം ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. ഉപഭോക്താക്കള്‍ വര്‍ദ്ധിക്കും. പലരും നിങ്ങളുടെ സേനവങ്ങളെ പുകഴ്ത്തുന്നതാണ്. ഇതെല്ലാം സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ജീവിതത്തില്‍ വര്‍ഷങ്ങളോളമായി ആഗ്രഹിച്ചിരുന്ന കാര്യങ്ങള്‍ നേടിയെടുക്കാന്‍ ശനിയുടെയും സൂര്യന്റെയും അനുഗ്രഹത്താല്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
കന്നി
ജോലിയില്‍ തിളങ്ങാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. വീട്ടിലെ കാര്യങ്ങള്‍ വളരെ കാര്യഗൗരവ്വത്തോടെ കൈകാര്യം ചെയ്യാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. അനാവശ്യചെലവുകള്‍ ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. അഗ്രഹിച്ച രീതിയില്‍ വളരാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. എത്ര ശത്രുത പാലിച്ചവരും നിങ്ങളുടെ മിത്രങ്ങളാകാനുള്ള സാധ്യത കൂടുതലാണ്. സ്നേഹം വര്‍ദ്ധിക്കുന്നതാണ്. ബന്ധുക്കളുമായി ചേര്‍ന്ന് ഒട്ടനവധി കാര്യങ്ങള്‍ ചെയ്തെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക അച്ചടക്കം പണം സ്വരൂപിക്കാന്‍ സഹായിക്കും. പുതിയ വാഹനങ്ങള്‍ വാങ്ങാനും ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്.
മിഥുനം
സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. പണം സമ്പാദിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. പുതിയ ജോലിയില്‍ പ്രവേശിക്കാനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. സാമ്പത്തികപരമായി ആഗ്രഹിച്ച കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വീട്ടിലേയ്ക്ക് വിലകൂടിയ പല വസ്തുക്കളും വാങ്ങാനും സൂക്ഷിക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് സാമ്പത്തിക ഉന്നമനത്തിനായി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ജീവിതത്തില്‍ പ്രതീക്ഷിച്ച രീതിയില്‍ തന്നെ എല്ലാ കാര്യങ്ങളും നടത്തിയെടുക്കാന്‍ സാധിക്കുന്നതാണ്. പല ആവശ്യങ്ങള്‍ക്കായി വിവിധ ദേശങ്ങളിലേയ്ക്ക് യാത്രകള്‍ ചെയ്യേണ്ടതായി വന്നേക്കാം. സാമ്പത്തിക ബാധ്യതകള്‍ അകലുമ്പോള്‍ സമ്പാദ്യം വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങളും മുന്നില്‍ വന്ന് തെളിയുന്നതാണ്. ജീവിതത്തില്‍ വളര്‍ച്ചയും ഉയര്‍ച്ചയും അംഗീകാരങ്ങളും ലഭിക്കുന്നതാണ്.
കുംഭം
ഇരു ഗ്രഹങ്ങളും കുംഭത്തില്‍ എത്തി ചേരുന്നതിനാല്‍ തന്നെ, കുംഭം രാശിക്കാര്‍ക്ക് നേട്ടങ്ങളും അനവധിയായിരിക്കും. ബന്ധുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും സാമ്പത്തിക നേട്ടങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച രീതിയില്‍ വളരാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മക്കളില്‍ നിന്നും സ്നേഹവും പരിഗണയും ലഭിക്കുന്നതാണ്. സ്വന്തമായി സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ജോലിയിലും ശോഭിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
