Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ശത്രുഗ്രഹങ്ങള്‍ കുംഭത്തില്‍: കഷ്ടകാലത്തിന്റെ പടിവാതിക്കല്‍ ഈ മൂന്ന് രാശിക്കാര്‍
Sun and Saturn conjunction in Aquarius: വേദ ജ്യോതിഷത്തില്‍ ശത്രു ഗ്രഹങ്ങളായി കണക്കാക്കുന്നത് സൂര്യനെയും ശനിയെയുമാണ്. ഇരുഗ്രഹങ്ങളും നിലവില്‍ കുംഭം രാശിയില്‍ ഒന്നിച്ചിരിക്കുകയാണ്. 30 ദിവസത്തോളം സൂര്യന് ഈ രാശിയില്‍ നിലനില്‍ക്കുന്നതാണ്. ഇരു ഗ്രഹങ്ങളും ഒരു രാശിയില്‍ വന്നു ചേര്‍ന്നതിനാല്‍ നേട്ടങ്ങളും സൗഭാഗ്യങ്ങളും ലഭിക്കുന്ന ഒട്ടനവധി രാശിക്കാര്‍ ഉണ്ട്. എന്നാല്‍, കഷ്ടകാലം ആരംഭിക്കാനിരിക്കുന്ന രാശിക്കാരും ഉണ്ട്. ശത്രുഗ്രഹങ്ങള്‍ ഒരു രാശിയില്‍ എത്തുന്നതോടെ സാമ്പത്തിക ബാധ്യതകള്‍ മുതല്‍ പല ബുദ്ധിമുട്ടുകളും ഈ രാശിക്കാരെ തേടി എത്തുന്നതാണ്. ഈ പ്രയാസങ്ങള്‍ അനുഭവിക്കാന്‍ പോകുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

ചിങ്ങം
ചിങ്ങം രാശിക്കാരില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കുന്നതാണ്. ഇവരില്‍ മാനസിക പ്രയാസങ്ങള്‍ വര്‍ദ്ധിക്കും. തീരുമാനിച്ച ഏതൊരു കാര്യവും ചെയ്യാന്‍ തുനിയുമ്പോള്‍ ഒട്ടനവധി ബുദ്ധിമുട്ടുകള്‍ ഇവരില്‍ വന്നു ചേരുന്നതാണ്. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഇഷ്ടക്കേടുകള്‍ ഈ രാശിക്കാര്‍ നേരിടേണ്ടതായി വന്നേക്കാം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഈ രാശിക്കാരെ വട്ടമിട്ട് മുറുക്കുന്നതാണ്. മാനസിക പ്രയാസങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. ജീവിതത്തില്‍ പല കാര്യത്തിലും പ്രതീക്ഷികള്‍ അസ്തമിക്കുന്നതാണ്. ജോലി നഷ്ടപ്പെടാനുള്ള സാധ്യതയും ഈ രാശിക്കാരില്‍ വര്‍ദ്ധിക്കുന്നതാണ്. ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതായിരിക്കും. പലരില്‍ നിന്നും കുറ്റം പറച്ചിലുകള്‍ കേള്‍ക്കേണ്ടതായി വന്നേക്കാം. മാനസിക സമ്മര്‍ദ്ദം നിങ്ങളെ ഒരു രോഗിയാക്കി മാറ്റാനും സാധ്യത കൂടുതലാണ്. ബിസിനസ്സില്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങാനും സാധ്യത ഇവരില്‍ കൂടുതലാണ്.
ദോഷങ്ങളില്‍ നിന്നും മുക്തി ലഭിക്കാന്‍ ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് നല്ലതാണ്. രാവിലെ ശിവ മന്ത്രം ജപിക്കുന്നതും നല്ലതാണ്.
തുലാം
തുലാം രാശിക്കാരിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കുന്നതാണ്. പല കാര്യങ്ങളും വിചാരിച്ച രീതിയില്‍ ചെയ്തെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കാതെ വരാം. സാമ്പത്തിക പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നത് ശത്രുക്കള്‍ വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നു. പലരും നിങ്ങളെ അവഗണിക്കാം. നല്ലൊരു ജോലി ലഭിക്കാന്‍ പലവിധത്തിലുള്ള പ്രയാസങ്ങള്‍ നേരിട്ടേക്കാം. ജോലി സ്ഥലത്ത് നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഇവരില്‍ വര്‍ദ്ധിക്കുന്നു. കാര്യങ്ങള്‍ കൃത്യമായി ചെയ്ത് തീര്‍ക്കാന്‍ സാധിക്കാത്ത അവസ്ഥ ഈ രാശിക്കാര്‍ക്ക് ഉണ്ടാകാം. ഒന്നിലും ശരിയായ വിധത്തില്‍ ശ്രദ്ധിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുകയില്ല. അമിതമായി ചിലവ് വര്‍ദ്ധിക്കുന്നതാണ്. അപ്രതീക്ഷിത ചിലവുകള്‍ നിങ്ങളെ സാമ്പത്തിക കടക്കെണിയില്‍ വീഴ്ത്താം.
ദോഷങ്ങളില്‍ നിന്നും സംരക്ഷണം ലഭിക്കാന്‍ ശിവക്ഷേത്രം ദര്‍ശനം നടത്താവുന്നതാണ്. ശിവ മന്ത്രം ജപിക്കുന്നതും നല്ലതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ അകലാന്‍ ദേവീ ക്ഷേത്രത്തില്‍ വഴിപാടുകള്‍ നടത്താം.
മകരം
മകരം രാശിക്കാര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വർദ്ധിക്കുന്നതാണ്. തൊഴില്‍ രംഗത്ത് പ്രതിസന്ധികള്‍ വര്‍ദ്ധിക്കാന്‍ സാധ്യത. ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യത. മനസ്സിനെ വിഷമിപ്പിക്കുന്ന സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടതായി വന്നേക്കാം. ജീവിതത്തില്‍ പല കാര്യങ്ങള്‍ക്കും പ്രതീക്ഷ ഇല്ലാതാകനുള്ള സാധ്യത. സാമ്പത്തിക പ്രശ്നങ്ങളാല്‍ നട്ടം തിരിയാനുള്ള സാധ്യത കൂടുതല്‍. വിവാഹാലോചനങ്ങള്‍ മുടങ്ങാന്‍ സാധ്യത. ശ്രദ്ധയോടെ കരുതിയില്ലെങ്കില്‍ ജോലി നഷ്ടമാകാനും സാധ്യത.
ദോഷങ്ങളുടെ ശക്തി കുറയുന്നതിനായി ദിവസേന ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് നല്ലതാണ്. വീട്ടില്‍ പഞ്ചാക്ഷരി മന്ത്രം ജപിക്കുന്നതും നല്ലതായിരിക്കും. തിങ്കളാഴ്ച ദിവസങ്ങളില്‍ വ്രതം അനുഷ്ഠിക്കുന്നതും നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
