Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
ഡിസംബറില്‍ ജനിച്ചവരാണോ? തീയ്യതി പറയും വരും വര്‍ഷത്തെ നിങ്ങളുടെ ഭാഗ്യം
സംഖ്യാ ശാസ്ത്ര പ്രകാരം, ഓരോ തീയ്യതിയില്‍ ജനിച്ചവര്‍ക്കും ഓരോ പ്രത്യേകതകളാണ് ഉള്ളത്. രാശിയും, നക്ഷത്രഫലവും നോക്കുന്ന അതേ പ്രാധാന്യമാണ് സംഖ്യകള്‍ക്കും ഉള്ളത്. ഓരോ മാസത്തേയും സംഖ്യകളുടെ പ്രാധാന്യത്തിലും വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്.

ഡിസംബര്‍ മാസത്തില്‍ ജനിച്ചവരാണ് നിങ്ങളെങ്കില്‍, നിങ്ങളുടെ ജനനത്തീയയതിക്കനുസരിച്ച് വരും വര്‍ഷത്തെ ഭാവിയും അളക്കാന്‍ സാധിക്കുന്നതാണ്. നിലവില്‍ ജിസംബര്‍ 1 മുതല്‍ 8 വരെ തീയതികളില്‍ ജനിച്ചവരുടെ ഭാവി എങ്ങനെയായിരിക്കും എന്ന് നോക്കാം.
1
പല സന്തോഷകരമായ നിമിഷങ്ങളും ഈ രാശിക്കാരില്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. മാനസികാരോഗ്യം മെച്ചപ്പെടുന്നതായിരിക്കും. ജീവിതത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പണം സ്വരൂപിക്കാന്‍ സാധിക്കും. കഷ്ടപ്പാടുകള്‍ അകലുന്നതാണ്. സാമ്പത്തിക സ്ഥിതിയില്‍ നല്ല മാറ്റം ഉണ്ടാകും. ദാമ്പത്യത്തിലും ബന്ധങ്ങളിലും സന്തോഷം കണ്ടെത്താന്‍ സാധിക്കുന്നതാണ്.
2
രണ്ടാം തീയ്യതിയില്‍ ജനിച്ചവര്‍ക്ക് പൊതുവില്‍ സന്തോഷകരമായ ദിനങ്ങളാണ് ഇനി വരുന്നത്. ജീവിതത്തില്‍ വെച്ചടി വെച്ചടി കയറ്റം ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. നല്ല വ്യക്തികളില്‍ നിന്നും സാമ്പത്തിക സ്ഥിരത ഉറപ്പാക്കാന്‍ സഹായിക്കുന്ന നല്ല ഉപദേശങ്ങള്‍ സ്വീകരിക്കപ്പെടുന്നതായിരിക്കും. ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത നല്ല കാര്യങ്ങള്‍ നടക്കും. സ്നേഹം വര്‍ദ്ധിക്കും. വീട്ടുകാരെ സഹായിക്കാന്‍ സാധിക്കും.
3
മൂന്നാം തീയ്യതി ജനിച്ചവരാണ് നിങ്ങളെങ്കില്‍ മതപരമായ കാര്യങ്ങളില്‍ വിശ്വാസം വര്‍ദ്ധിക്കുന്നതാണ്. പല ട്രസ്റ്റുകള്‍ക്കും സംഭാവനകള്‍ നല്‍കുന്നതായിരിക്കും. സാമ്പത്തിക സ്ഥിരത ഇവര്‍ക്ക് ഉറപ്പാക്കാന്‍ സാധിക്കും. ഭാവിയിലേയ്ക്കായി പല നീക്കിയിരിപ്പുകളും നടത്തുന്നതായിരിക്കും. ബിസിനസ്സില്‍ നല്ല ലാഭം ഉണ്ടാക്കിയെടുക്കാനും ഇവര്‍ക്ക് സാധിക്കുന്നതാണ്.
4
ജോലി സ്ഥലത്തുള്ള നെഗറ്റീവ് സംഭാഷണങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. കാരണം, നെഗറ്റീവ് സംഭാണങ്ങള്‍ നിങ്ങള്‍ക്കും ചുറ്റും നെഗറ്റീവ് എനര്‍ജി വ്യാപിക്കുന്നതിന് കാരണമാകുന്നു. ഇത് പല അവസരങ്ങളും തട്ടിത്തെറിപ്പിച്ചേക്കാം. അതിനാല്‍, നല്ലത് മാത്രം ചിന്തിക്കുക. സാമ്പത്തിക നേട്ടം ഉണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് ഇതില്‍ അറിവുള്ളവരുടെ അഭിപ്രായം തേടുന്നത് നല്ലതായിരിക്കും. ദാമ്പത്യം മനോഹരമായിരിക്കും.
5
വളരെ ക്ഷമയോടെ ഓരോ കാര്യങ്ങളും വളരെ കൃത്യമായി ചെയ്തെടുക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ കുറയും. നല്ല ജോലി ലഭിക്കാനും ഇവര്‍ക്ക് യോഗം ഉണ്ട്. സന്തോഷകരമായ അന്തരീക്ഷത്തില്‍ ജീവിക്കാനും ഇവര്‍ക്ക് സാധിക്കും.
6
ബിസിനസ്സില്‍ നല്ല ലാഭം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. കൃത്യമായി പണം ചിലവഴിക്കും. ഇത് ചിലവ് കുറയ്ക്കുന്നതാണ്. കുടുംബക്കാരിമൊത്ത് പല വിനോദ പരിപാടികളിലും ഏര്‍പ്പെടും. ഭാവിയിലേയ്ക്കായി നല്ലരീതിയില്‍ സമ്പാദിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
7
കുടുംബത്തിലും ജോലി സ്ഥലത്തും സന്തോഷവും സമാധാനവും ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ഭക്തി വര്‍ദ്ധിക്കും. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. മറ്റുള്ളവരുടെ മുന്പില് വെച്ച് മോശം വാക്കുകള്‍ പ്രയോഗിക്കാതിരിക്കാനും ശ്രദ്ധിക്കുക. ഇതെല്ലാം ദോഷകരമായി ബാധിക്കുന്നതാണ്.
8
കൃത്യമായ രീതിയില്‍ കൃത്യമായ സ്ഥലത്ത് പണം നിക്ഷേപിക്കുന്നത് സാമ്പത്തിക ലാഭം ഉണ്ടാക്കുന്നതാണ്. ഭാവിയെക്കുറിച്ചുള്ള ആവലാതി ഉണ്ടായേക്കാം. നല്ല അറിവുള്ളവരില്‍ നിന്നും ഉപദേശങ്ങള്‍ സ്വീകരിച്ച് മുന്നോട്ട് പോയാല്‍ ജീവിതം ശോഭിക്കും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
