Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ഈ വര്‍ഷത്തോടെ സാമ്പത്തിക ബുദ്ധിമുട്ട് അകലുന്നത് ഈ നക്ഷത്രക്കാര്‍ക്ക്
ഓരോ വര്‍ഷവും ഓരോ നക്ഷത്രക്കാര്‍ക്ക് വളരെയധികം പ്രധാനപ്പെട്ടതാണ്. ഓരോ വര്‍ഷത്തിലും ഗ്രഹങ്ങളുടെ സ്ഥാനത്തിനനുസരിച്ച് നക്ഷത്രങ്ങളുടെ ഭാഗ്യത്തിലും വ്യത്യാസം വന്നു കൊണ്ടിരിക്കും. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഗ്രഹസംയോജനം നടക്കുന്നത് മീനം രാശിയിലാണ്. കൂടാതെ, സൂര്യന്, ശനി, വ്യാഴം, ബുധന്‍ എന്നീ ഗ്രഹങ്ങളിലെല്ലാം പ്രധാന സ്ഥാനമാറ്റവും ഈ വര്‍ഷം സംഭവിക്കുന്നുണ്ട്.

ഓരോ ഗ്രഹമാറ്റവും വളരെ ഗുണകരമായി ഭവിക്കാന്‍ പോകുന്നത് മീനം രാശിക്കാരിലാണ്. അതിനാല്‍, മീനം രാശിയില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് നിരവധി ഭാഗ്യവും ലഭിക്കുന്നതാണ്. ജീവിതത്തിലെ കഷ്ടപ്പാടുകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അകലും. സൗഭാഗ്യങ്ങളും ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. ഈ വര്‍ഷത്തോടെ ഭാഗ്യം തെളിയുന്ന നക്ഷത്രക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
പൂരൂരുട്ടാതി
പൂരൂരുട്ടാതി നക്ഷത്രത്തിന്റെ അവസാനത്തെ കാല്‍ഭാഗം മീനം രാശിയില്‍ വരുന്നതിനാല്‍ പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് ഒട്ടനവധി നേട്ടങ്ങള്‍ വന്ന് ഭവിക്കുന്നതാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അകലുന്നതാണ്. നല്ലൊരു സ്ഥിര വരുമാനം ലഭിക്കുന്ന ജോലിയില്‍ പ്രവേശിക്കാന്‍ ഈ വര്‍ഷത്തോടെ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നതാണ്. പണം ശരിയായ വിധത്തില്‍ വിനിയോഗിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക സ്രോതസ്സ് വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇവരില്‍ തെളിയുന്നതാണ്. കഷ്ടകാലങ്ങള്‍ അകലും. ജീവിതത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കാന്‍ സാധിക്കുന്നതാണ്. മനസ്സിന് സന്തോഷം നല്കുന്ന ഒട്ടനവധി കാര്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നതാണ്. കുടുംബത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ അകലുന്നതാണ്. തീര്‍ത്ഥ യാത്രകള്‍ നടത്തുന്നതായിരിക്കും. കളിയാക്കിയവര്‍ പോലും പ്രശംസിക്കും. നേട്ടങ്ങള്‍ പലതും ഈ നക്ഷത്രക്കാരെ തേടി എത്തുന്നതാണ്.
ഉത്രട്ടാതി
മീനം രാശിയില്‍ പൂര്‍ണ്ണമായും ഉള്‍പ്പെടുന്ന നക്ഷത്രമാണ് ഉത്രട്ടാതി നക്ഷത്രം. വിദേശ യോഗവും സൗഭാഗ്യവും ഈ നക്ഷത്രക്കാരില്‍ വര്‍ദ്ധിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ അനവധി ഈ നക്ഷത്രക്കാരെ തേടി എത്തുന്നതാണ്. ജീവിതത്തില്‍ സന്തോഷം വന്നു ചേരുന്നതാണ്. ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതാണ്. മക്കള്‍ക്കു വേണ്ടി പല കാര്യങ്ങളും ചെയ്യാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. ബിസിനസ്സിലൂടെ പണം സമ്പാദിക്കാനുള്ള യോഗം ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ അകലുന്നതോടെ പല ബുദ്ധിമുട്ടുകളും ഈ നക്ഷത്രക്കാരില്‍ നിന്നും അകലുന്നതാണ്. തൊഴില്‍ കണ്ടെത്താന്‍ സാധിക്കുന്നതാണ്. പുതിയ വാഹനം വാങ്ങാനുള്ള യോഗം ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
രേവതി
പൂര്‍ണ്ണമായും മീനം രാശിയില്‍ സ്ഥിതി ചെയ്യുന്ന നക്ഷത്രമാണ് രേവതി നക്ഷത്രം. കഷ്ടപ്പാടുകള്‍ക്ക് കൃത്യമായ രീതിയില്‍ ഫലം ഈ നക്ഷത്രക്കാരെ തേടി എത്തുന്നതാണ്. സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നതാണ്. വീട് പണിയാനുള്ള യോഗം ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. സ്ഥിര വരുമാന മാര്‍ഗ്ഗം സൃഷ്ടിച്ചെടുക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. മനസ്സിന് സന്തോഷം നല്കുന്ന അനവധി കാര്യങ്ങള്‍ ഇവരുടെ ജീവിതത്തില്‍ നടക്കുന്നതാണ്. സന്തോഷവും സസമാധാനവും ഇവരില്‍ നിറയുന്നതാണ്. ആവോളം സമ്പാദിക്കാനും, കടബാധ്യതകള്‍ തീര്‍ക്കാനും ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നതാണ്. ആഗ്രഹിച്ചതിന്റെ ഇരട്ടി ഇവരുടെ ജീവിതത്തില്‍ വന്നു ചേരുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
