Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ നേട്ടം; ചിലർക്ക് പണനഷ്ടം! -
ഉഷ്ണതരംഗം വരുന്നു; തളരാതിരിക്കാൻ ഈ പാനീയങ്ങൾ കുടിക്കൂ -
ഉഷ്ണതരംഗം: മസിൽ വളർത്താൻ ഈ തെറ്റുകൾ വരുത്തരുത്! -
ഗർഭിണികൾ ശ്രദ്ധിക്കൂ, കഠിനമായ വേനൽച്ചൂട് കുഞ്ഞിനെ ബാധിക്കുമോ? -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഗ്രഹമാറ്റം ഏപ്രിൽ 16: ജീവിതം മാറിമറിയുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇതാ -
രാജയോഗം തേടി അലയുന്നോ? സോഷ്യൽ മീഡിയയിലെ തട്ടിപ്പുകൾ തിരിച്ചറിയൂ -
ഗജകേസരി യോഗം: 5 രാശിക്ക് ഇന്ന് ഭാഗ്യത്തിന്റെ സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 16: കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ആർക്കൊക്കെ? -
രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം
12 രാശിക്കാരില്‍ ഈ രാശിക്കാര്‍ ഒരിക്കലും ഇക്കാര്യങ്ങള്‍ ചെയ്യരുത്: ജീവിതം നശിച്ചു പോവും
12 രാശിചക്രങ്ങളാണ് ഉള്ളത് എന്ന് നമുക്കറിയാം. അതില്‍ തന്നെ നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്ന രാശിക്കാര്‍ നിരവധിയാണ്. രാശിമാറ്റം ഓരോ തവണ സംഭവിക്കുമ്പോഴും അത് നിങ്ങളുടെ ജീവിതത്തെ എപ്രകാരം സ്വാധീനിക്കുന്നു എന്ന് നമുക്ക് നോക്കാം. ആദ്യ രാശിയായ മേടം രാശിക്കാര്‍ ചെയ്യാന്‍ പാടില്ലാത്തതായ ചില കാര്യങ്ങളുണ്ട്. അവ തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ മാത്രമേ ജീവിതത്തില്‍ ഇവര്‍ വിജയിക്കുകയുള്ളൂ.
മേടം രാശിക്കാരായ ആളുകള്‍ ചെയ്യാന്‍ പാടില്ലാത്തതായ ചില കാര്യങ്ങള്‍ ഉണ്ട്. ഇവയില്‍ തന്നെ നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ആണ് എല്ലാം. സാധാരണ മേടം രാശിക്കാരില്‍ ധീരത, ആത്മവിശ്വാസം, ധൈര്യം, എന്നിവയെല്ലാം ഒരുമിച്ച് ഉണ്ടാവുന്നു. എന്നാല്‍ ഇവര്‍ കൂടെക്കൂട്ടാന്‍ പാടില്ലാത്ത ചില സ്വഭാവങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് തിരിച്ചറിഞ്ഞാല്‍ ഒരു പരിധി വരെ നമുക്ക് പ്രതിസന്ധികളെ മറികടക്കാന്‍ സാധിക്കും, മാത്രമല്ല ജീവിതത്തില്‍ മുന്നോട്ട് പോവുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.

വിദ്വേഷം കാണിക്കുക
വിദ്വേഷം കാണിക്കുക എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. പല കാര്യങ്ങളിലും നിങ്ങള്‍ വികാരാധീനനായേക്കാം. എന്നാല്‍ പലപ്പോഴും ഇത് മാറി വിരോധത്തിലേക്കും വിദ്വേഷത്തിലേക്കും കാര്യങ്ങള്‍ എത്തുമ്പോള്‍ അല്പം ശ്രദ്ധിക്കണം. കാരണം ആളുകള്‍ക്ക് നിങ്ങളോട് വളരെയധികം ദേഷ്യം ഉണ്ടാവുന്നു. എന്ന് മാത്രമല്ല വര്‍ഷങ്ങളോളം നിങ്ങളുടെ ബന്ധത്തില്‍ പ്രശ്നങ്ങള്‍ നിലനില്ക്കുന്നു. ഇതെല്ലാം തന്നെ അല്പം ശ്രദ്ധിച്ചാല്‍ മാത്രമേ മേടം രാശിക്കാര്‍ക്ക് മുന്നോട്ട് പോവാന്‍ സാധിക്കുകയുള്ളൂ.
മുന്‍കരുതലുകള്‍ അവഗണിക്കുന്നു
പലപ്പോഴും ചെയ്യുന്ന കാര്യങ്ങളില്‍ ഉണ്ടാവുന്ന മുന്‍കരുതലുകള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുന്നത് വഴി അത് അവരുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. പലപ്പോഴും അപകടകരമായ സാഹചര്യങ്ങളെ നേരിടേണ്ട അവസ്ഥ വരുന്നു. അതിലേക്കുള്ള മുന്നറിയിപ്പ് അടയാളങ്ങള്‍ ഇവര്‍ പൂര്‍ണമായും അവഗണിക്കുന്നു. ഇത് പിന്നീട് ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. മാത്രമല്ല ജീവിതത്തിലെ പ്രതിസന്ധികള്‍ പലതും ഇത്തരം അവഗണനയുടെ ഫലമായി സംഭവിക്കുന്നതാണ്. അത് വഴി മാനസികമോ ശാരീരികമോ സാമ്പത്തികപരമോ ആയ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു.
കൃത്യമായി മനസ്സിലാക്കാതെ വരുന്നത്
കാര്യങ്ങളെ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കാതെ വരുന്നത് പലപ്പോഴും കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ് അതുകൊണ്ട് തന്നെ അവയെ മേടം രാശിക്കാര്‍ പല ഘട്ടത്തിലും തള്ളിക്കളളയുന്നു. ഇടക്കിടെ യുക്തിവാദത്തിലും മറ്റും വിശ്വസിക്കുമെങ്കിലും അത് പിന്നീട് പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. സ്വന്തം കാര്യം പോലും ശ്രദ്ധിക്കുന്നതില്‍ ഇവര്‍ പലപ്പോഴും പരാജയപ്പെടുന്നു.. അത് തന്നെയാണ് മേടം രാശിക്കാരുടെ തോല്‍വിക്ക് കാരണമാകുന്നതും. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
സമ്മര്‍ദ്ദം കൊണ്ട് നടക്കുന്നു
അത് മേടം രാശിക്കാര്‍ മാത്രമല്ല അല്ലാത്തവരും സമ്മര്‍ദ്ദത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. പലപ്പോഴും മാനസിക സമ്മര്‍ദ്ദം അതിര് കടക്കുന്നതാണ് നിങ്ങളില്‍ കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഓര്‍ത്തെടുക്കേണ്ടതാണ്. സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത് ശ്രദ്ധക്കുറവിലേക്കും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്നങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതില്‍ നിന്നും സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതിന് ശ്രദ്ധിക്കണം.
തീരുമാനം പെട്ടെന്ന് എടുക്കുന്നത്
നിങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ അത് പെട്ടെന്നുള്ളതാണെങ്കില് അല്പം ശ്രദ്ധിക്കണം. കാരണം അത് മേടം രാശിക്കാരുടെ പ്രത്യേകതയാണെങ്കിലും പലപ്പോഴും ഇത്തരം അവസ്ഥയില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് അപകടകരമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് കൃത്യമായി മനസ്സിലാക്കി മാത്രം തീരുമാനങ്ങള്‍ എടുക്കുന്നതിന് ശ്രദ്ധിക്കണം. മേടം രാശിക്കാര്‍ സമയമെടുത്ത് ആലോചിച്ച് എടുക്കുന്ന തീരുമാനമാണ് എപ്പോഴും നല്ലത്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











