Latest Updates
-
മഴക്കാലത്തെ ഈർപ്പം സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുമോ? അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
ഫിഫ ആവേശത്തിനിടയിൽ വണ്ണം കൂടുമോ? രാത്രിയിലെ കളി കാണുമ്പോൾ കഴിക്കാൻ പറ്റിയ ഹെൽത്തി സ്നാക്സ് ഇതാ! -
സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വാങ്ങുമ്പോള്‍ സൂക്ഷിക്കുക; മുംബൈയില്‍ വന്‍ റെയ്ഡ്, വ്യാജന്മാരെ തിരിച്ചറിയാം ഇങ്ങനെ -
14 മാസം, 18 കിലോ കുറഞ്ഞു! സ്റ്റിറോയിഡുകളില്ലാതെ കാർത്തിക് ആര്യൻ നേടിയ ആ അവിശ്വസനീയ മാറ്റം -
ജൂൺ 17-ലെ അപൂർവ്വ ചന്ദ്ര-ശുക്ര സംഗമം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ ഉറപ്പ്! -
ത്രിഗ്രഹ യോഗം: ഇന്ന് രാത്രി സൂര്യൻ മിഥുനത്തിലേക്ക്; കരിയറിലും സാമ്പത്തിക നേട്ടങ്ങൾക്കും വൻ മാറ്റങ്ങൾ! -
ജൂൺ 15-ലെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ കൊയ്യാം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ജൂൺ 16 സൂര്യസംക്രമണം: ഈ രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ജീവിതത്തിൽ വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ! -
27 നക്ഷത്രക്കാർക്കും ഇന്ന് നിർണ്ണായക ദിനം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, അറിയാം ഇന്നത്തെ ഫലം -
ശനി ജയന്തിയും അമാവാസിയും: ഈ രാശിക്കാർക്ക് ഇന്ന് വലിയ മാറ്റങ്ങൾ, ജീവിതത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ജനുവരിയിലെ അമാവാസി നിസ്സാരമല്ല, 12 രാശിക്കും അറിയാനാകും ജീവിതത്തിലെ ഈ മാറ്റങ്ങള്‍; സമ്പൂര്‍ണ്ണ രാശിഫലം
Aquarius New Moon January 2025:ജനുവരി 29-ലെ കുംഭം രാശിയിലെ അമാവാസി ജ്യോതിഷപരമായി വളരെ പ്രധാന്യമര്‍ഹിക്കുന്ന ഒന്നായിരുന്നു. പഴയതെല്ലാം മറക്കാനും പുതിയ തുടക്കങ്ങളെ പുല്കാനും വൈകാരിക സമീപനങ്ങളില്‍ മാറ്റം വരുത്താനുമുള്ള പ്രപഞ്ചത്തിന്റെ സിഗ്നലായിരുന്നു കഴിഞ്ഞുപോയ അമാവാസി. അമാവാസിയില്‍ ലോകം ഇരുട്ടിലാകുമ്പോള്‍ മുന്നില്‍ തെളിയുക പുതിയ തുടക്കങ്ങളിലേക്കുള്ള വഴികളാണ്. അതുമാത്രമല്ല, ഒട്ടും പ്രതീക്ഷിക്കാത്ത ചില വഴിത്തിരിവുകളും ജനുവരിയിലെ അമാവാസിക്ക് ശേഷം ചിലയാളുകളുടെ ജീവിതത്തിലുണ്ടാകും.

കുംഭം രാശിയിലെ ബുധ സംക്രമത്തിനൊപ്പമാണ് ഇത്തവണ കുംഭത്തില്‍ അമാവാസിയും സംഭവിച്ചിരിക്കുന്നത്. ബുദ്ധിക്ഷമത, ആശയവിനിമയം, തീരുമാനങ്ങള്‍ എന്നിവയെ എല്ലാം ഈ രണ്ട് പ്രതിഭാസങ്ങളും ആഴത്തില്‍ സ്വാധീനിക്കും. പ്ലൂട്ടോയും നിലവില്‍ കുംഭം രാശിയിലാണ് ഉള്ളത്. ഇത് ആഴത്തിലുള്ള ചില തിരച്ചറിവുകള്‍ ജീവിതത്തിനേകും. ഈ സവിശേഷ അന്തരീക്ഷത്തില്‍ 12 രാശികളില് ജനിച്ച ആളുകളുടെ ജീവിതത്തിലും വലിയ മാറ്റങ്ങള്‍, പ്രത്യേകിച്ച പോസിറ്റീവായ മാറ്റങ്ങളുണ്ടാകും.
മേടം മുതല്‍ മീനം വരെ 12 രാശികളെയും ജനുവരിയിലെ അമാവാസി എങ്ങനെയാണ് സ്വാധീനിക്കുക എന്നറിയാം.
മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
മേടംരാശിക്കാരുടെ സമൂഹിക ജീവിതത്തില്‍ ഈ അമാവാസിയോടെ ചില മാറ്റങ്ങളുണ്ടാകും. അടുത്ത സൗഹൃദങ്ങളിലും ബന്ധങ്ങളിലും ചില മാറ്റങ്ങള്‍ക്കുള്ള സമയമാണ് ഇത്. പിണക്കങ്ങള്‍ മറക്കാനും ബന്ധം കൂടുതല്‍ ആഴത്തിലാക്കാനും ഈ സമയം പരിശ്രമിക്കണം. നമുക്ക് ഗുണകരമല്ലാത്ത ബന്ധങ്ങള്‍ വേണ്ടെന്ന് വെക്കാന്‍ മടികാണിക്കാതിരിക്കുക. നിങ്ങളുടെ വില തിരിച്ചറിയുന്ന ചില ബന്ധങ്ങള്‍ ഉടന്‍ സംഭവിക്കുമെന്നത് തിരിച്ചറിയുക.
ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ഇടവം രാശിക്കാര്‍ക്ക് ഈ രാശിമാറ്റത്തോടെ തങ്ങളുടെ ജീവിതലക്ഷ്യങ്ങളില്‍ കൂടുതല്‍ വ്യക്തതയും ഗൗരവവും വരും. തങ്ങളുടെ കഴിവുകള്‍ സമൂഹത്തിന് മുമ്പില്‍ സഹൃദയത്തത്തോടെ പ്രകടിപ്പിക്കാന്‍ ഇവര്‍ക്ക് കഴിയും. ലക്ഷ്യങ്ങളും സ്വപ്നങ്ങളും ധൈര്യത്തോടെ മറ്റുള്ളവര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കും. കൂടുതല്‍ വളര്‍ച്ച നേടാനുള്ള പരിശ്രമത്തില്‍ ഭയത്തെയും വെല്ലുവിളികളെയും കണ്ടില്ലെന്ന് നടിക്കാതെ ധൈര്യപൂര്‍വ്വം എതിരിടുക.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
ജനുവരിയിലെ അമാവാസിയോടെ മിഥുനം രാശിക്കാരുടെ കാഴ്ചപ്പാടുകളിലും ജീവിതവീക്ഷണത്തിലും സാരമായ വ്യതിയാനമുണ്ടാകും. ഓരോ ചുവടുവെപ്പിലും തങ്ങളുടെ മൂല്യങ്ങളും ആദര്‍ശങ്ങളും മുറുകെപ്പിടിക്കാന്‍ തയ്യാറാകുക. ശരിതെറ്റുകള്‍ ആപേക്ഷികമാണെന്ന് തിരിച്ചറിഞ്ഞ് സ്വന്തം മനസ്സ് പറയുന്ന, സ്വന്തം ശരികള്‍ക്ക് അനുസരിച്ചുള്ള തീരുമാനങ്ങള്‍ എടുക്കുക.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
ജനുവരിയിലെ അമാവാസിക്ക് ശേഷം കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ദാമ്പത്യത്തിലോ പ്രണയബന്ധത്തിലോ വലിയ മാറ്റം കാണാനാകും. വികാരങ്ങള്‍ തുറന്നുപറയുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നതിലൂടെ ബന്ധങ്ങള്‍ കൂടുതല്‍ മനോഹരവും സത്യസന്ധവുമാകും. ഒന്നും മറച്ചുപിടിക്കാതിരിക്കുക. കയ്പ്പേറിയ സത്യങ്ങളെ ഉള്ളിലൊളിപ്പിക്കാതെ തുറന്നുവിടുക. അവ മനസ്സിനെ ശുദ്ധീകരിക്കുകയും ആശ്വാസം നല്‍കുകയും ചെയ്യും.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
അമാവാസി ചിങ്ങം രാശിക്കാരുടെ ബന്ധങ്ങളിലെ മുറിവുണക്കാന്‍ സഹായിക്കും. ബന്ധങ്ങളിലെ, പ്രത്യേകിച്ച് ദാമ്പത്യത്തിലെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും അവ അഭിമുഖീകരിക്കാനും പരിഹരിക്കാനും നിങങള് തയ്യാറാകും. സൗഹൃദങ്ങള്‍, പ്രണയം, കുടുംബം, തൊഴില്‍ബന്ധങ്ങള്‍ എന്നിവയില്‍ മാറ്റങ്ങള്‍ പ്രകടമാകുകയും തങ്ങളുടെ വൈകാരിക ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്ത് ആ ബന്ധങ്ങളെ പരുവപ്പെടുത്താനും ചിങ്ങം രാശിക്കാര്‍ക്ക് സാധിക്കും.
കന്നി
ഉത്രം 3/4, അത്തം, ചിത്ര 1/2
ദിനചര്യകളിലും ജീവിതശൈലിയിലും കന്നി രാശിക്കാര്‍ക്ക് ചില മാറ്റങ്ങള്‍ക്ക് തയ്യാറാകുന്ന സമയമാണിത്. ഉത്തരവാദിത്തങ്ങള്‍, ശീലങ്ങള്‍, വിനോദങ്ങള്‍, മടുപ്പിക്കുന്ന ദൗത്യങ്ങള്‍ എന്നിവയില്‍ പുനര്‍ചിന്തനത്തിനും ഉടച്ചുവാര്‍ക്കലിനും കന്നി രാശിക്കാര്‍ തയ്യാറാകും. പുതിയ ലക്ഷ്യങ്ങളിലൂടെ ജീവിതത്തിന് ദിശയും സന്തോഷവും കണ്ടെത്താന്‍ ഇനി ഇവര്‍ക്ക് സാധിക്കും.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
തുലാം രാശിക്കാരുടെ പ്രണയജീവിതത്തിന് കൂടുതല്‍ മധുരമേകുന്നതാണ് ജനുവരിയിലെ അമാവാസി. പ്രണയത്തെ കൂടുതല്‍ ഗൗരവത്തോടെ കാണാന്‍ ഈ രാശിക്കാര്‍ തയ്യാറാകും. വൈകാരികമായ ആവശ്യകതകള്‍ പരിഗണിക്കപ്പെടും. പങ്കാളിയെയും അവരുടെ താല്‍പ്പര്യങ്ങളെയും തിരിച്ചറിയാന്‍ ശ്രമിക്കും. ഇത് ആഴത്തിലുള്ള ബന്ധത്തിന് അവസരമൊരുക്കും.
വൃശ്ചികം
വിശാഖം 1/4, അനിഴം, തൃക്കേട്ട
കുംഭം രാശിയിലെ അമാവാസി വൃശ്ചികം രാശിയില്‍ ജനിച്ചവരെ ആഴത്തില്‍ സ്വാധീനിക്കും. കാരണം ഈ രാശിയുടെ അധിപനായ പ്ലൂട്ടോയും ഈ സമയത്ത് പ്രപഞ്ചത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ദൈനംദിന ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകും. വൈകാരികവും മാനസികവുമായ ആവശ്യകതകള്‍ പരിഗണിക്കപ്പെടും. കുടുംബബന്ധങ്ങള്‍ ദൃഢമാകും. വ്യക്തിപരമായ ബന്ധങ്ങള്‍ കൂടുതല്‍ ആഴമുള്ളതാകും. കുടുംബത്തില്‍ സന്തോഷവും പുതിയ തുടക്കങ്ങളും ഉണ്ടാകും.
ധനു
മൂലം, പൂരാടം, ഉത്രാടം 1/4
അമാവാസിയോടെ ധനു രാശിക്കാരുടെ ആശയവിനിമയ രീതികളില്‍ മാറ്റങ്ങളുണ്ടാകും. തങ്ങളുടെ ഉള്ളിലുള്ള കാര്യങ്ങള്‍ മടിയില്ലാതെ തുറന്നുപ്രകടിപ്പിക്കാന്‍ ധനു രാശിക്കാര്‍ക്ക് സാധിക്കും. ഇത് സാമൂഹിക ബന്ധങ്ങളില്‍ മാറ്റമുണ്ടാക്കും. മറ്റുള്ളവര്‍ക്ക് നമ്മുടെ മനസ്സ് വായിക്കാന്‍ കഴിയില്ലെന്നും ആശയവിനിമയത്തില്‍ സുതാര്യത പാലിക്കണമെന്നും ധനു രാശിക്കാര്‍ മനസ്സിലാക്കും.
മകരം
ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
അമാവാസി മകരം രാശിക്കാരുടെ സാമ്പത്തിക സ്ഥിതിയെയും സാമ്പത്തിക ഉറവിടങ്ങളെയും സ്വാധീനിക്കും. സമൂഹത്തിന് മുമ്പില്‍ തങ്ങളുടെ നിലയും വിലയും മെച്ചപ്പെടുത്താനും അന്തസ്സോടെ ജീവിക്കാനുമുള്ള ചില പദ്ധതികള്‍ ഈ കാലയളവില്‍ മകരം രാശിക്കാര്‍ ആവിഷ്കരിക്കും. പ്രായോഗികമായ ലക്ഷ്യങ്ങളും സ്വപ്നങ്ങളും മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കും. ഇഷ്ടമുള്ള ജോലിയിലും അഭിലാഷങ്ങളും മനസ്സും ആത്മാവും ഉറപ്പിക്കാനുള്ള പ്രപഞ്ചത്തിന്റെ പച്ചക്കൊടിയാണ് ഇവര്‍ക്ക് ഈ അമാവാസി.
കുംഭം
അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
കുംഭം രാശിയിലാണ് അമാവാസി സംഭവിക്കുന്നത് എന്നതുകൊണ്ട് തന്നെ ഈ രാശിക്കാരില്‍ വലിയ മാറ്റങ്ങള്‍ ഇതോടെ സംഭവിക്കും. സ്വയം മനസ്സിലാക്കാനും മാറാനും കുംഭം രാശിക്കാര്‍ തയ്യാറാകും. ലക്ഷ്യങ്ങളും ജീവിതാന്തരീക്ഷത്തിലും അടുത്ത ബന്ധങ്ങളിലും കാഴ്ചപ്പാടുകളിലും മാറ്റം വരുത്തും. അനിവാര്യമായ ഈ മാറ്റത്തിലൂടെ ഇവര്‍ക്ക് നേട്ടങ്ങള്‍ വന്നുചേരും.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
കുംഭം രാശിയിലെ അമാവാസിയുടെ തുടര്‍ച്ചയെന്നോണം മീനം രാശിക്കാര്‍ അര്‍ത്ഥവത്തായ മാറ്റങ്ങളെ ആശ്ലേഷിക്കും. ആത്മപരിശോധനയിലൂടെ ഉള്ളിലെ തോന്നലുകളെയും ആവശ്യങ്ങളെയും മനസ്സിലാക്കും. പഴയ ചില ദുരനുഭവങ്ങള്‍ മറക്കാനും എന്നാല്‍ അവ നല്കിയ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും തയ്യാറാകും. വൈകാരികമായ പൂര്‍ണ്ണതയ്ക്ക് വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്യാനാകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications