Latest Updates
-
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!
നിഴല്‍ പോലെ ശനി കൂടെ : 2025-ല്‍ പക്ഷേ ശനി ദൃഷ്ടി രാജയോഗം നല്‍കും ഇവര്‍ക്ക്
പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ പലരും ഓരോ രാശിക്കാരിലും ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ചാണ് ആലോചിക്കുന്നത്. അതില്‍ തന്നെ ഐശ്വര്യവും സമൃദ്ധിയും സമ്പത്തും എല്ലാം കൊണ്ട് വരുന്ന ജ്യോതിഷ മാറ്റങ്ങളെ ആഗ്രഹിക്കുന്നവരാണ് പലരും. എന്നാല്‍ ചില അവസരങ്ങളില്‍ അത് നിങ്ങളുടെ ജീവിതത്തെ എത്രത്തോളം മാറ്റി മറിക്കുന്നു എന്നത് ശ്രദ്ധേയമാണ്. 2025-ല്‍ കുംഭം രാശിക്കാര്ക്കുണ്ടാവുന്ന ചില മാറ്റങ്ങളുണ്ട്. അത് നിങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലേക്കാണോ അതോ കൂടുതല്‍ ഗുണഫലങ്ങളാണോ നല്‍കുക എന്നത് ശ്രദ്ധേയമാണ്.
ശനി സ്വാധീനമുള്ള രാശിയാണ് കുംഭം രാശി. അതുകൊണ്ട് തന്നെ 2025-ലെ ശനിയുടെ രാശിമാറ്റം ഏറ്റവും കൂടുതല്‍ ബാധിക്കുന്നതും കുംഭം രാശിക്കാരെ തന്നെയാണ്. ശനി പൊതുവേ ദോഷഫലങ്ങള്‍ നല്കുന്നു എന്നൊരു ധാരണയുണ്ട്. എന്നാല്‍ കുംഭം രാശിക്കാര്‍ക്ക് 2025-ല്‍ ശനി ഗുണഫലങ്ങള്‍ നല്‍കുന്നുണ്ട്. ഈ സമയം മികച്ച മാറ്റങ്ങളാണ് പുതുവര്‍ഷത്തില്‍ ഇവരെ കാത്തിരിക്കുന്നത്.

കുംഭം രാശിക്കാരില്‍ ശനി
ശനിയുടെ സ്വരാശിയാണ് കുംഭം , അതുകൊണ്ട് തന്നെ ശനിയുടെ ചെറിയ മാറ്റം പോലും ഇവരെ സ്വാധീനിക്കാം. പലപ്പോഴും തൊഴില്‍ സംബന്ധമായ പ്രശ്നങ്ങള്‍, അസംതൃപ്തി തുടങ്ങിയവയെല്ലാം 2025-ല്‍ ഇവര്‍ നേരിടേണ്ടിവരും.എങ്കിലും ഏപ്രില്‍ മാസത്തോടെ അതിന് മാറ്റം വരുന്നു. നിശ്ചയ ദാര്‍ഢ്യവും അതുമൂലം ഉണ്ടാവുന്ന നേട്ടങ്ങളും എല്ലാം നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നു. പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നേക്കാം എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ കുംഭം രാശിക്കാരുടെ ജീവിതത്തില്‍ പല മേഖലയില്‍ ശനി മാറ്റം കൊണ്ട് വരാം. വര്‍ഷത്തിന്റെ ആദ്യപകുതി അത്ര ഗുണകരമല്ലെങ്കിലും രണ്ടാം പകുതി കാര്യങ്ങള്‍ വിചാരിച്ചതിനേക്കാള്‍ ഗംഭീരമായി മാറുന്നു. സാമ്പത്തിക സ്ഥിരതയുള്ള ഒരു ജീവിതത്തിലേക്ക് നിങ്ങള്‍ മാറുന്നു.
കരിയര്‍
തൊഴില്‍പരമായി നോക്കുകയാണെങ്കില്‍ കുംഭം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലമാണ് 2025-ല്‍ കാത്തിരിക്കുന്നത്. പലപ്പോഴും ഒന്നാം ഭാവത്തില്‍ സഞ്ചരിക്കുന്ന ശനി അവരുടെ കരിയറില്‍ അതൃപ്തിയുണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും പ്രതീക്ഷിച്ചത് പോലെ കരിയറില്‍ സംഭവിക്കണം എന്നില്ല. മാത്രമല്ല നിങ്ങളുടെ ദിശ ശരിയായി ആണോ പോവുന്നത് എന്ന കാര്യത്തില്‍ വരെ സംശയം ഉണ്ടാവാം. ഇത്തരം കാര്യങ്ങളെല്ലാം തന്നെ വളരെയധികം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമുക്ക് പരിഹരിക്കാന്‍ സാധിക്കും. എന്നാല്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയിലേക്ക് അതായത് ഏപ്രില്‍ മാസത്തോടെ കാര്യങ്ങളില്‍ മാറ്റം വരാം. തൊഴില്‍ സുരക്ഷിതത്വം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. മാത്രമല്ല നിങ്ങളുടെ കഠിനാധ്വാനം ഫലം കണ്ട് തുടങ്ങുകയും ചെയ്യുന്നു.
സാമ്പത്തികം
സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും ആദ്യ പകുതിയില്‍ അല്പം ശ്രദ്ധിക്കണം. കാരണം അത് നിങ്ങള്‍ക്ക് സ്വയം തിരിച്ചറിവിനുള്ള ഒരു സമയമാണ് എന്നതാണ് സത്യം. പലപ്പോഴും കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ ഗൗരവത്തോടെ കണക്കാക്കേണ്ട സമയമായതിനാല്‍ ചിലവുകള്‍ നിയന്ത്രിക്കണം. ശനിയുടെ ഒന്നാം ഭാവത്തിലായതിനാല്‍ ഈ സമയം അത്ര ലാഭം ലഭിക്കണം എന്നില്ല. എന്നാല്‍ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. എന്നാല്‍ ഏപ്രില്‍ മുതല്‍ ശനി രണ്ടാംഭാവത്തിലേക്ക് എത്തുന്നു. ഈ സമയം നിങ്ങള്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ നല്ല മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. എന്നാല്‍ അനാവശ്യ ചിലവുകള്‍ അവിടേയും നിയന്ത്രിക്കേണ്ടതുണ്ട്.
പ്രണയം
പ്രണയിക്കുന്നവര്‍ക്ക് ശനിയുടെ ഒന്നാം ഭാവം അല്പം കൂടുതല്‍ ശ്രദ്ധിക്കണം. എങ്കിലും പങ്കാളിയെ കണ്ടെത്തുന്നതിന് അധികം സമയം വേണ്ടി വരില്ല. പലപ്പോഴും ശ്രദ്ധിക്കേണ്ടത് ബന്ധങ്ങള്‍ ടോക്സിക് ആയി മാറാതിരിക്കുന്നതിന് വേണ്ടിയാണ്. പ്രതീക്ഷകള്‍ അസ്തമിക്കുന്ന ഒരു അവസ്ഥ ആ സമയം ഉണ്ടാവും. എന്നാല്‍ ഏപ്രില്‍ മാസത്തോടെ കാര്യങ്ങള്‍ മാറി മറിയും. പ്രണയിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. മാത്രമല്ല നിങ്ങളുടെ ചര്‍ച്ചകളെല്ലാം തന്നെ ആരോഗ്യകരമായിരിക്കും. കൂടാതെ ജീവിതം സന്തോഷത്തിന്റേയും സമൃദ്ധിയുടേയും ആയി മാറാം. ഇത്തരം കാര്യങ്ങളെല്ലാം തന്നെ വളരെയധികം മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നു.
ദാമ്പത്യം
ദാമ്പത്യ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കുംഭം രാശിക്കാര്‍ക്ക് 2025 കാത്തു വെച്ചിരിക്കുന്നു. ഏപ്രില്‍ മാസത്തില്‍ ശനി രണ്ടാം ഭാവത്തിലേക്ക് പ്രവേശിച്ചതിന് ശേഷം ദാമ്പത്യം കൂടുതല്‍ രസകരമായി മാറുന്നു. കൂടീതെ ഏത് ബന്ധത്തിലും നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. എല്ലാ തരത്തിലുള്ള അതിരുകളും നിങ്ങള്‍ക്ക് മുന്നില്‍ ലംഘിക്കപ്പെടുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ ദാമ്പത്യ ജീവിതത്തിലുണ്ടാവുന്നു. നിങ്ങള്‍ വന്നു പെട്ടിരിക്കുന്നത് സുരക്ഷിതമായ ബന്ധത്തിലാണ് എന്ന ബോധം നിങ്ങള്‍ക്കുണ്ടാവുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
