Latest Updates
-
കഠിനമായ വേനൽച്ചൂട് വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ച പമ്പ കടക്കും! -
ഉഷ്ണതരംഗം കടുക്കുന്നു; കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ജീവൻ കാക്കാൻ ഈ മുൻകരുതലുകൾ വേണം -
ഉഷ്ണതരംഗം കടുക്കുന്നു; ഗർഭിണികൾ അറിയാതെ പോകരുത് ഈ അപകട സൂചനകൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഇന്ന് ഉച്ചയ്ക്ക് ശേഷം ജീവിതം മാറിമറിയും, ഈ രാശിക്കാർക്ക് വമ്പൻ നേട്ടം -
ശോഭന യോഗം: സാമ്പത്തിക നേട്ടത്തിനായി ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ ക്രമീകരിക്കാം -
2026 ഏപ്രിൽ 21: ഗ്രഹനിലയിൽ വമ്പൻ മാറ്റം, ഈ 5 രാശിക്കാർക്ക് ഇനി ധനയോഗവും കരിയർ നേട്ടവും -
ചൊവ്വാഴ്ചത്തെ നക്ഷത്രഫലം: കരിയറിൽ വൻ കുതിപ്പ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം: ഏപ്രിൽ 20-ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം; കരിയറിലും സാമ്പത്തികത്തിലും വമ്പൻ മാറ്റങ്ങൾ -
ഉഷ്ണതരംഗം വരുന്നു! കടുത്ത ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും!
ഏപ്രില്‍ മാസം കൈ നിറയെ നല്‍കും; നാല് രാശികളെ കാത്തിരിക്കുന്നത് പുതിയ തുടക്കങ്ങള്‍
April Month Astrology:ഓരോ മാസത്തിന്റെയും തുടക്കങ്ങളെ ഏറെ പ്രതീക്ഷയോടെയാണ് ആളുകള്‍ കാണുന്നത്. ഈ മാസം ഗുണാനുഭവങ്ങള്‍ ഉണ്ടാകുമോ, വിചാരിക്കുന്ന കാര്യങ്ങള്‍ നേടാനാകുമോ, പ്രതിസന്ധികളെ തരണം ചെയ്യാമാകുമോ തുടങ്ങി നിരവധി സംശയങ്ങള്‍ മാസത്തുടക്കത്തില്‍ ഉണ്ടാകാം. ഏപ്രില്‍ തുടക്കത്തിലാണ് നമ്മള് ഉള്ളത്. ചില രാശികളെ സംബന്ധിച്ച് മാര്‍ച്ച് മാസം വലിയ പ്രതിന്ധി നിറഞ്ഞതായിരുന്നു. മാര്‍ച്ച് 2025-ലെ ഏറ്റവും സമ്മര്‍ദ്ദം നിറഞ്ഞ മാസമായിരിക്കുമെന്ന് മുമ്പ് തന്നെ ജ്യോതിഷ പ്രവചനങ്ങള്‍ ഉണ്ടായിരുന്നു.

മാര്‍ച്ച് പിന്നിട്ട് നമ്മളിപ്പോള്‍ ഏപ്രില്‍ മാസത്തിലെത്തി നില്ക്കുമ്പോള് ഈ മാസം ധനപരമായും തൊഴില്‍പരമായും നമുക്കായി എന്താണ് കരുതിവെച്ചിട്ടുള്ളതെന്ന് അറിയാന്‍ എല്ലാവര്ക്കും ആകാംക്ഷയുണ്ടാകും. ജ്യോതിഷപണ്ഡിതര്‍ പറയുന്നതനുസരിച്ച് ഏപ്രില്‍ മാസത്തില്‍ നാല് രാശികള്‍ക്ക് തൊഴില്‍ ജീവിതത്തിലും ധനലക്ഷ്യങ്ങളിലും കരിയറിലും ചില വഴിത്തിരിവുകളും നേട്ടങ്ങളും ഉണ്ടാകും. ആ രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.
മിഥുനം, കന്നി, ധനു, മീനം രാശികള്‍ക്കാണ് ഏപ്രില്‍ മാസം പുതിയ തുടക്കങ്ങളും നേട്ടങ്ങളും തൊഴില്‍രംഗത്ത് അവസരങ്ങളും പുതിയ ജോലി അവസരങ്ങളും ലഭിക്കുക. ഇവര്‍ ഇവരുടെ ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുക്കും. മാര്‍ച്ച് 30ന് നെപ്റ്റിയൂണ്‍ മേടം രാശിയിലേക്ക് പ്രവേശിച്ചു. ഏകദേശം പതിമൂന്ന് വര്‍ഷത്തിന് ശേഷമാണ് നെപ്റ്റിയൂണ്‍ മേടത്തിലേക്ക് എത്തിയിരിക്കുന്നത്. ആദര്‍ശത്തിന്റെ ഗ്രഹമായ നെപ്റ്റിയൂണ്‍ മേല്‍പ്പറഞ്ഞ നാല് രാശികളുടെ കരിയറിന്റെ പല മേഖലകളിലായി ഗുണാനുഭവങ്ങള്‍ക്ക് നിമിത്തമാകും. തൊഴില്‍രംഗത്ത് വളര്‍ച്ചയും കരിയറില്‍ ഉന്നതിയും ഇതുമൂലം വന്നുചേരും. ആത്മീയമായ ഗുണങ്ങളും പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള കഴിവും സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കാനുള്ള കഴിവും ഈ സമയത്ത് ലഭിക്കും.
ഈ നാല് രാശികള്‍ക്ക് പ്രത്യേകമായുള്ള ഫലങ്ങള്‍ നോക്കാം
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
മിഥുനം രാശിക്കാര്‍ ഏപ്രില്‍ മാസത്തില്‍ തൊഴില്‍, സാമൂഹിക രംഗങ്ങള്‍ വളര്‍ച്ച നേടും. നിരവധി അവസരങ്ങള്‍ ഇവരെ തേടിയെത്തും. പുതിയ ആളുകളെ പരിചയപ്പെടുകയും ബന്ധങ്ങള്‍ വളരുകയും ചെയ്യും. സ്വന്തം ലോകത്ത് ഒതുങ്ങിക്കൂടാതെ സംഘങ്ങളുടെ ഭാഗമാകാനും കൂട്ടായ ലക്ഷ്യത്തിനായി പരിശ്രമിക്കാനും ഇവര്‍ ഈ മാസം ശ്രമിക്കണം.
കന്നി
ഉത്രം 3/4, അത്തം, ചിത്ര 1/2
ബിസിനസ് പങ്കാളിത്തങ്ങളിലൂടെയാണ് കന്നി രാശിക്കാര്‍ ഈ കാലയളവില്‍ സാമ്പത്തികനേട്ടം കൊയ്യാന്‍ പോകുന്നത്. പുതിയ കരാറുകള്‍ ലഭിക്കാം. പുതിയ ബന്ധങ്ങള്‍, ഉപഭോക്താക്കാള്‍ എന്നിവയുണ്ടാകാം. ഉന്നത വ്യക്തിങ്ങളുമായി ബന്ധപ്പെടാനുള്ള അവസരവും ഉണ്ടാകും. ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ നിങ്ങളെ സഹായിക്കാന്‍ കഴിയുന്ന ആളുകളെ കണ്ടുമുട്ടാനും അവരുമായി ബന്ധം സ്ഥാപിക്കാനും അങ്ങനെ ലക്ഷ്യത്തിലേക്ക് അടുക്കാനും ഏപ്രിലില്‍ സാധിക്കും.
ധനു
മൂലം, പൂരാടം, ഉത്രാടം 1/4
ധനു രാശിയില്‍ ജനിച്ച ആളുകള്‍ക്ക് അവരുടെ ഒരു വിനോദമോ സമാന്തര ജോലിയോ പാഷനോ വരുമാനമാക്കി മാറ്റാനുള്ള ഏറ്റവും നല്ല അവസരമാണ് മുന്നിലുള്ളത്. ഇഷ്ടമുള്ള കാര്യം ചെയ്യാനുള്ള അവസരങ്ങള്‍ ലഭിക്കും. ഇത് സന്തോഷവും സംതൃപ്തിയും നല്‍രും.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
മീനം രാശിക്കാര്‍ക്ക് സ്വന്തം മൂല്യം തിരിച്ചറിയാനും മറ്റുള്ളവര്‍ തന്നെ വിലമതിക്കുന്നതില്‍ അഭിമാനിക്കാനുമുള്ള അവസരങ്ങള്‍ ഏപ്രില്‍ നല്കുന്നു. സാമ്പത്തികമായി ചില ഉചിതമായ തീരുമാനങ്ങള്‍ എടുക്കാനാകും. പുതിയ ജോലിയോ വരുമാന മാര്‍ഗ്ഗമോ നിക്ഷേപമോ ലഭിക്കാനിടയുണ്ട്. തൊഴില്‍പരമായി വളരാനുള്ള അവസരം മുന്നിലുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











