Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
ഏപ്രില്‍ 30, 2025-ലെ ഏറ്റവും നല്ല ദിവസം,കൂടെ വരും ഐശ്വര്യം; രാശിപ്പലകയില്‍ ഭാഗ്യം അഞ്ച് രാശികള്‍ക്ക്
April 30 Astrology: ഏപ്രില്‍ മാസത്തിലെ അവസാന ദിവസമാണ് നാളെ. അക്ഷയ തൃതീയ ആണെന്ന പ്രത്യേകതയും നാളെയുണ്ട്. ഒരു വര്‍ഷത്തിലെ ഏറ്റവും നല്ല ദിവസങ്ങളിലൊന്നാണ് അക്ഷയ തൃതീയ. ഈ ദിവസം ജീവിതത്തില്‍ ഐശ്വര്യവും അനുഗ്രഹവും നല്‍കുമെന്നാണ് കരുതപ്പെടുന്നത്. പൊതുവെ എല്ലാ രാശികളില് ജനിച്ചവര്‍ക്കും അക്ഷയ തൃതീയ ദിവസം ഐശ്വര്യകരമാകുമെങ്കിലും അഞ്ച് രാശികള്‍ക്കാണ് ഈ ദിവസം ഏറ്റവും നേട്ടമാകുക. അവര്‍ക്ക് പരമാവധി ഭാഗ്യം നേടാനും ഐശ്വര്യം നേടാനും ഏറ്റവും നല്ല ദിവസമാണ് ഏപ്രില്‍ 30. ആ അഞ്ച് രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ഇടവം രാശിക്കാരുടെ ഗ്രഹം ശുക്രനാണ്. ആഡംബരത്തിന്റെയും ഐക്യത്തിന്റെയും ഗ്രഹമാണ് ശുക്രന്. ഏപ്രില്‍ 30-ന് ഇവരുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ചില നേട്ടങ്ങളുണ്ടാകും. സ്വത്തുവകകള്‍ വാങ്ങാനോ ആഭരണം വാങ്ങാനനോ ദീര്‍ഘകാല നിക്ഷേപങ്ങള്‍ നടത്താനും സാധിക്കും. വളരെ അര്‍ത്ഥവത്തായ നിക്ഷേപങ്ങള്‍ നടത്താന്‍ ഉചിതമായ സമയമാണ്. നാളെ നടത്തുന്ന റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണ്ണ നിക്ഷേപങ്ങളിലൂടെ ഭാവിയില്‍ സാമ്പത്തികസ്ഥിതി ഭദ്രമാകാന്‍ സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിരതയ്ക്കും ആത്മീയ പുരോഗതിക്കും അനുയോജ്യമായ ദിവസങ്ങളാണ് ഇവര്‍ക്ക് മുമ്പിലുള്ളത്.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
അക്ഷയ തൃതീയ ദിവസത്തെ ഐശ്വര്യങ്ങള്‍ സ്വന്തമാക്കാന്‍ യോഗമുള്ള അടുത്ത രാശി ചിങ്ങം രാശിയാണ്. ചിങ്ങം രാശിക്കാര്‍ക്ക് സൂര്യന് ഇപ്പോള്‍ വളരെ ശക്തമായ സ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്. ഇവര്‍ക്ക് മുമ്പില്‍ പുതിയ വരുമാന സ്രോതസ്സുകള്‍ തുറക്കപ്പെടും. കരിയറില്‍ നേട്ടങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാനും ഏറെക്കാലമായി പദ്ധതിയിടുന്ന ചില വസ്തുക്കള്‍ വാങ്ങാനും നാളത്തെ ദിവസം അനുകൂലമാണ്. അക്ഷയ തൃതീയയിലൂടെ അവര്‍ക്ക് സമ്പത്തും പ്രശസ്തിയും കൈവരും.
കന്നി
ഉത്രം 3/4, അത്തം, ചിത്ര 1/2
കന്നി രാശിക്കാര്‍ക്ക് ഇത്തവണത്തെ അക്ഷയ തൃതീയ ദിവസം അതായത് ഏപ്രില്‍ 30-ന് ഏറെക്കാലമായുള്ള ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും. മുമ്പ് നടത്തിയ ചില പരിശ്രമങ്ങള്‍ക്ക് ഫലം ലഭിക്കും. സാമ്പത്തികമായ വ്യക്തതയും തീരുമാനങ്ങള്‍ എടുക്കുന്നതില്‍ കഴിവും മെച്ചപ്പെടും. നിക്ഷേപങ്ങള്‍ നടത്താനും സ്വര്‍ണ്ണം വാങ്ങാനും പുതിയ സൈഡ് ബിസിനസ് ആരംഭിക്കാനും ദിവസം അനുകൂലമാണ്. പ്രായോഗികമായ ആസൂത്രണങ്ങള്‍ നാളെ ഇവര്‍ക്ക് നേട്ടമാകും.
വൃശ്ചികം
വിശാഖം 1/4, അനിഴം, തൃക്കേട്ട
അക്ഷയ തൃതീയ അഥവാ ഏപ്രില്‍ 30 വൃശ്ചികം രാശിക്കാര്‍ക്ക് മാറ്റത്തിന്റെ സമയമാണ്. അപ്രതീക്ഷിത സാമ്പത്തിക അവസരങ്ങള്‍ അവരെ തേടിയെത്തും. ആത്മീയമായി വളര്‍ച്ച നേടാനും വൃശ്ചികം രാശിക്കാര്‍ക്ക് അനുയോജ്യമായ സമയമാണിത്. ആത്മീയമായതും ഭൗതികമായതുമായ ലക്ഷ്യങ്ങള്‍ മികച്ച ഫലങ്ങള്‍ നല്കാന് ഈ പരിശ്രമങ്ങളിലൂടെ സാധിക്കും.
കുംഭം
അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
കുംഭം രാശിക്കാര്‍ക്ക് ഇക്കാലയളവില്‍ വ്യാഴത്തിന്റെ അനുഗ്രഹമുണ്ട്. പാരമ്പര്യ സ്വത്ത്, സമ്പാദ്യം, അപ്രതീക്ഷിത നേട്ടങ്ങള്‍ എന്നീ മേഖലകളിലെല്ലാം കുംഭം രാശിക്കാര്‍ക്ക് വളരെ അനുകൂലമായ ദിവസമാണ് ഏപ്രില്‍ 30. ബിസിനസ് ആയാലും ചില സാമ്പത്തിക ശീലങ്ങള്‍ ആയാലും പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ ഏറ്റവും അനുകൂലമായ സമയമാണ് അക്ഷയ തൃതീയ ദിവസം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
