Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഏപ്രില്‍ 24ന് ഭാവി തെളിയുന്നവര്‍, 12 രാശികളില് ഇവര്‍ ശോഭിക്കും: അറിയാം നാളത്തെ ഫലം
Karmaphalam Horoscope: പഞ്ചാംഗം അനുസരിച്ച് നാളെ ഗ്രഹണം നടക്കാത്ത ദിവസമാണ്. എന്നിരുന്നാലും ഗ്രഹങ്ങളുടെ ചലനം അനുസരിച്ച് ചില രാശിക്കാരില്‍ വലിയ രീതിയില്‍ അനവധി മാറ്റങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. നാളത്തെ ദിവസം ചില രാശിക്കാരുടെ ഭാവി തെളിയുന്ന ദിവസമാണ്. അനവധി അവസരങ്ങളാണ് ഈ രാശിക്കാരിലേയ്ക്ക് വന്നെത്താന്‍ പോകുന്നത്. ഏതെല്ലാം രാശിക്കാര്‍ക്ക് എന്തെല്ലാം ഗുണങ്ങളാണ് ലഭിക്കാന്‍ പോകുന്നത് എന്ന് നോക്കാം. അറിയാം 12 രാശികളുടെയും നാളത്തെ കർമ്മഫലം.

മേടം
മേടം രാശിക്കാര്‍ കുറച്ചധികം ശ്രദ്ധിക്കുന്നത് നല്ലതാണ്. നാളത്തെ ദിവസം തൊഴില്‍ രംഗത്ത് പ്രതിസന്ധികള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. സഹപ്രവര്‍ത്തകരുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. പല കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടായേക്കാം. ഏല്‍പ്പിച്ച ജോലികളില്‍ തെറ്റുകള്‍ വരാനുള്ള സാധ്യത കൂടുതലാണ്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. സാമ്പത്തിക പ്രയാസങ്ങള്‍ ഈ രാശിക്കാരില്‍ നിന്നും അകലുന്നതാണ്. പുതിയ സ്ഥാനത്തേയ്ക്ക് നിങ്ങളെ ജോലി സ്ഥലത്ത് തിരഞ്ഞെടുക്കുന്നതായിരിക്കും. കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കും. ആഗ്രഹിച്ച കാര്യങ്ങള്‍ ചിലതെങ്കിലും ശരിയായ വിധത്തില്‍ നേടിയെടുക്കാന്‍ സാധിക്കുന്നതാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് നല് ദിവസമായിരിക്കും. എല്ലാം ശുഭകരമായി ജീവിതത്തില്‍ നടക്കുന്നതാണ്. ശത്രുശല്യങ്ങള് ഇല്ലാതാകുന്നതാണ്. ബിസിനസ്സില്‍ ശോഭിക്കാന്‍ യോഗം രൂപപ്പെടും. കഷ്ടകാലം അകലുന്നതാണ്. പ്രൊമോഷനുള്ള സാധ്യത ഇവരില്‍ രൂപപ്പെടുന്നതാണ്. പ്രശംസകള്‍ ലഭിക്കുന്നതാണ്. കുടുംബ പ്രശ്നങ്ങള്‍ അകലുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ലഭിക്കുന്നതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ ശ്രദ്ധിക്കുക. ചില പ്രശ്നങ്ങള്‍ നിങ്ങളില്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കഠിനധ്വാനം ചെയ്താലും അതിനനുസരിച്ചുള്ള ഫലം ലഭിക്കാനുള്ള സാധ്യത കുറവാണ്. ബന്ധുക്കളില്‍ നിന്നും അപമാനം നേരിടാനുള്ള സാധ്യത കൂടുതലാണ്. കടങ്ങള്‍ അടയ്ക്കാന്‍ കുറച്ചധികം ബുദ്ധിമുട്ടേണ്ടതായി വന്നേക്കാം.
ചിങ്ങം
ചിങ്ങം രാശിക്കാരുടെ മനസ്സിനെ വിഷമിപ്പിക്കുന്ന സംഭവങ്ങള്‍ ഉണ്ടായേക്കാം. പ്രശ്നങ്ങള്‍ അനവധി ഉണ്ടാകാന്‍ സാധ്യത. കുടുംബത്തിലെ അംഗങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുന്നത് നല്ലതാണ്. മാനസിക വിഷമങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യതയും കൂടുതല്‍.
കന്നി
കന്നി രാശിക്കാര്‍ പ്രതീക്ഷിച്ച രീതിയില്‍ പല കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതായിരിക്കും. ആരോഗ്യം മെച്ചപ്പെടുന്നതാണ്. സഹപ്രവര്‍ത്തകരില്‍ നിന്നും സഹായങ്ങള്‍ ലഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്.
തുലാം
ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കേണ്ടതായി വന്നേക്കാം. സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതാണ്. ഗണ്യമായ അനവധി നേട്ടങ്ങള്‍ ഇവരില്‍ വന്നു ചേരുന്നതാണ്. വീട്ടില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നതാണ്. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് സന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് പ്രധാനപ്പെട്ട അനവധി ജോലികള്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നതാണ്. മറ്റുള്ളവരില്‍ നിന്നും ബഹുമാനവും ആദരവും ലഭിക്കുന്നതാണ്. യാത്രകള്‍ ചെയ്യുന്നതായിരിക്കും. വിനോദ പരിപാടികളില്‍ ഏര്‍പ്പെടുന്നതായിരിക്കും.
ധനു
പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ യോഗം രൂപപ്പെടുന്നതാണ്. ദമ്പതികള്‍ക്കിടയില്‍ സ്നേഹവും സഹകരണവും നിലനില്‍ക്കുന്നതാണ്. കുടുംബാംഗങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങള്‍ ഇല്ലാതാകുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ കുറയുന്നതാണ്. സ്വന്തമായി ഒരു ഇരുചക്രവാഹനം വാങ്ങാൻ സാധിക്കും. പലരിൽ നിന്നും സമ്മാനങ്ങൾ ലഭിക്കുന്നതാണ്. ജീവിതനിലവാരം മെച്ചപ്പെടുത്താൻ ഈ രാശിക്കാർക്ക് സാധിക്കുന്നതാണ്. പ്രണയ ബന്ധങ്ങളിൽ സന്തോഷം നിലനിൽക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് നാളത്തെ ദിനം ശുഭകരമാണ്.
മകരം
മകരം രാശിക്കാര്‍ക്ക് ജോലി സ്ഥലത്ത് പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാം. പല കാര്യങ്ങളും വിചാരിച്ച രീതിയില്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടായെന്ന് വന്നേക്കാം. ബിസിനസ്സില്‍ പ്രതീക്ഷിച്ചത്ര നേട്ടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. പ്രിയപ്പെട്ടവരിൽ നിന്നും മനസ്സിനെ വേദനിപ്പിക്കുന്ന അനുഭവങ്ങൾ ഉണ്ടായേക്കാം. മറ്റുള്ളവരുടെ വാക്കുകൾക്ക് അമിതപ്രാധാന്യം നൽകുന്ന പരാജയങ്ങളിലേയ്ക്ക് നയിക്കുന്നതാണ്. സ്നേഹവും കരുണയും വർദ്ധിക്കുന്നതാണ്.
കുംഭം
ആത്മീയ വിഷമയങ്ങളില് വിശ്വാസം വര്‍ദ്ധിക്കുന്നതാണ്. ശുഭകരമായ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നതാണ്. മതപരമായ യാത്രകള്‍ പോകുന്നതാണ്. ആഗ്രഹിച്ചിരുന്ന പല പുണ്യസ്ഥലങ്ങളും സന്ദർശിക്കാൻ അവസരം ലഭിക്കുന്നതാണ്. പരാജയപ്പെട്ടിടത്തെല്ലാം വിജയിക്കാൻ അവസരം ലഭിക്കുന്നതാണ്. പരീക്ഷയിൽ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. പ്രയാസങ്ങളെല്ലാം തന്നെ ഇവരിൽ നിന്നും അകലുന്നതാണ്.
മീനം
മീനം രാശിക്കാര്‍ പുതിയ വ്യക്തികളെ കണ്ടുമുട്ടുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. തൊഴില്‍ മേഖലയില്‍ ചില പ്രധാനപ്പെട്ട സ്ഥാനങ്ങള്‍ ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുന്നതാണ്. പുതിയ ബിസിനസ്സ് പദ്ധതികൾ ആവിഷ്കരിക്കുന്നതാണ്. സുഹൃത്തുക്കൾ വഴി നേട്ടങ്ങൾ ഈ രാശിക്കാരിലേയ്ക്ക് വന്നെത്തുന്നതാണ്. പങ്കാളിയെ സന്തോഷിപ്പിക്കുന്ന സമ്മാനങ്ങൾ നൽകുന്നതാണ്. കുട്ടികളുമൊത്ത് വിനോദപരിപാടികളിൽ പങ്കെടുക്കുന്നതാണ്. സന്തോഷവും സമാധാനവും ഇവർക്ക് ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
