Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
നാളെ ദാമ്പത്യ ജീവിതം ശോഭിക്കും, ശനിയാല്‍ കഷ്ടപ്പാടുകള്‍ കുറയും; അറിയാം നാളത്തെ ഫലം
Karmaphalam horoscope: കര്‍മ്മത്തിന്റെ ദേവനാണ് ശനി. ഒരു വ്യക്തിയുടെ കര്‍മ്മത്തിനനുസരിച്ച്, ഫലം കൃത്യമായി നല്‍കുന്നത് ശനിയാണ്. നിലവില്‍ ശനി മീനത്തില്‍ സംക്രമണം നടത്തുകയാണ്. ഇനി വരുന്ന രണ്ടര വര്‍ഷം മീനത്തില്‍ തന്നെയായിരിക്കും ശനി സംക്രമണം നടത്തുക. ശനി മീനത്തില്‍ എത്തിയ നാള്‍ മുതല്‍ ചില രാശിക്കാരില്‍ ദോഷങ്ങളും കടുപ്പിച്ചിരുന്നു. എന്നാല്‍, വരും ദിവസങ്ങള്‍ ധനയോഗവും, രാജയോഗവുമ മീനത്തില്‍ രൂപപ്പെടാന്‍ പോകുന്നതിനാല്‍, ശനിയുടെ ദോഷങ്ങള്‍ പല രാശിക്കാരിലും കുറയും. ഇവര്‍ക്ക് നേട്ടങ്ങളും ഉണ്ടാകുന്നതാണ്.

നാളെ ഏപ്രില്‍ 20-ാം തീയ്യതി ഞായറാഴ്ച ശനി ശക്തിയാല്‍ ഏതെല്ലാം രാശിക്കാര്‍ക്ക് എന്തെല്ലാം കര്‍മ്മഫലമാണ് ലഭിക്കാന്‍ പോകുന്നത് എന്ന് നോക്കാം. നാളെ 12 രാശികള്‍ക്കും കര്‍മ്മഫലം ഇപ്രകാരം.
മേടം
മേടം രാശിക്കാര്‍ക്ക് സന്തോഷവും സമാധാനവും ലഭിക്കുന്നതാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ഈ രാശിക്കാര്‍ക്ക് അവസരം ലഭിക്കുന്നതാണ്. നാളെ നല്ല ചടങ്ങുകളില്‍ പങ്കെടുക്കാന്‍ യോഗം രൂപപ്പെടുന്നതാണ്. ശുഭകരമായ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നതാണ്. ചിന്തിച്ച് ഓരോ കാര്യങ്ങളും ശരിയായ വിധത്തില്‍ ചെയ്‌തെടുക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ദാമ്പതികള്‍ ഒന്നിച്ച് യാത്രകള്‍ പോകുന്നതാണ്. വീട്ടിലേയ്ക്ക് ഇഷ്ടപ്പെട്ട സാധനങ്ങള്‍ വാങ്ങാന്‍ ഇവര്‍ക്ക് യോഗം രൂപപ്പെടുന്നതാണ്. പ്രയാസങ്ങള്‍ അകലുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ക്കായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതാണ്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ അനവധി സ്വന്തമാക്കാന്‍ അവസരം രൂപപ്പെടുന്നതാണ്. സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതാണ്. നാളത്തെ ദിവസം എല്ലാം ശുഭകരമായി ഇവരില്‍ സംഭവിക്കുന്നതാണ്. കച്ചവടം ലഭിക്കുന്നതാണ്. പുതിയ ഉപഭോക്താക്കള്‍ ഉണ്ടാകുന്നതാണ്. മക്കളുടെ സഹായം ലഭിക്കുന്നതാണ്. കാര്‍ഷിക മേഖലയില്‍ ഉല്‍സാഹം വര്‍ദ്ധിക്കുന്നതാണ്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതാണ്. മാതാപിതാക്കള്‍ക്കുവേണ്ടി അവര്‍ക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്‌തെടുക്കുന്നതാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് നാളെ വിരുന്നു സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നതാണ്. ഇഷ്ടപ്പെട്ട ആഹാരങ്ങള്‍ കഴിക്കാന്‍ യോഗം രൂപപ്പെടുന്നതാണ്. മനസ്സില്‍ സന്തോഷം നല്‍കുന്ന അനവധി കാര്യങ്ങള്‍ കേള്‍ക്കാന്‍ യോഗം രൂപപ്പെടുന്നതാണ്. മക്കള്‍ എന്ന നിലയില്‍ പല ഉത്തരവാദിത്തങ്ങളും ചെയ്ത് തീര്‍ക്കും. ആരോഗ്യം ശ്രദ്ധിക്കുന്നത് നല്ലതാണ്. അനാവശ്യ വഴക്കുകളില്‍ നിന്നും ഒഴിഞ്ഞുമാറി നില്‍ക്കുന്നത് നല്ലതായിരിക്കും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് നാളത്തെ ദിവസം സമ്മിശ്രഫലമായിരിക്കും ലഭിക്കാന്‍ പോകുന്നത്. ഓരോ കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പും വിദഗ്ദ്ധരുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നത് നല്ലതായിരിക്കും. കഷ്ടപ്പാടുകളില്‍ നിന്നും മുക്തി ലഭിക്കുന്നതാണ്. സാമ്പത്തിക പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. നാളത്തെ ദിവസം അപ്രതീക്ഷിതമായി പണം കയ്യില്‍ വന്നു ചേരുന്നതാണ്. വാക്കുകള്‍ സൂക്ഷിച്ചു പ്രയോഗിക്കുക. വീട്ടില്‍ കുടുംബ കലഹം ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കുക.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് നാളത്തെ ദിവസം നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. നാളെ ബിസിനസ്സ് നടത്തുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. അപ്രതീക്ഷിതമായി ചില അസുഖങ്ങള്‍ പിടികൂടാം. അതിനാല്‍, ആരോഗ്യം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. സാമ്പത്തിക പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലാന്‍ യോഗം രൂപപ്പെടുന്നതാണ്. നാളെ ജോലി ചെയ്യുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. സ്വന്തമായി കച്ചവട സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്കും നാളത്തെ ദിവസം ഗുണകരമായിരിക്കും.
കന്നി
സന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇവര്‍ക്ക് യോഗം രൂപപ്പെടുന്നതാണ്. പ്രയാസങ്ങള്‍ അകലുന്നതാണ്. നിലവില്‍ നേരിട്ടുകൊണ്ടിരിക്കുന്ന അസുഖങ്ങളില്‍ നിന്നും മുക്തി ലഭിക്കുന്നതാണ്. പുതിയ ആഹാരം കഴിക്കാന്‍ യോഗം രൂപപ്പെടുന്നതാണ്. ബന്ധുക്കള്‍ വരുന്നതാണ്. ബന്ധുക്കിളില്‍ നിന്നും നിങ്ങള്‍ക്ക് ഗുണകരമാകുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗം രൂപപ്പെടുന്നതാണ്. പണവുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്.
തുലാം
തുലാം രാശിക്കാര്‍ പണം ചിലവഴിക്കുമ്പോള്‍ കുറച്ച് സൂക്ഷിക്കുന്നത് നല്ലതാണ്. അനാവശ്യ ചിലവുകള്‍ ഇവരില്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. ആഗ്രഹിച്ച കാര്യങ്ങള്‍ സ്വന്തമാക്കാന്‍ ഏതറ്റംവരെയും പോകുന്നതായിരിക്കും. പ്രയാസങ്ങള്‍ അകലുന്നതാണ്. ജീവിതത്തില്‍ പ്രതീക്ഷിച്ചതിനേക്കാളധികം സന്തോഷവും സമാധാനവും നാളത്തെ ദിവസം ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്.
വൃശ്ചികം
പുറത്തേയ്ക്ക് പോകാന്‍ പദ്ധതികള്‍ നോക്കുന്നതാണ്. സുഹൃത്തുക്കളുടെ ഉപദേശം ഇതിനായി സ്വീകരിക്കുന്നതാണ്. പണം കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുന്നതാണ്. ഉത്സാഹത്തോടെ ഓരോ കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതാണ്. മറ്റുള്ളവരില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായേക്കാം. പലരും നിങ്ങളെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിക്കാം. ലക്ഷ്യം കൈവിടാതെ മുന്നേറാന്‍ ശ്രദ്ധിക്കുക.
ധനു
ധനു രാശിക്കാരില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യത. നേത്ര രോഗങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. അനാവശ്യമായി പണം ചിലവഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. സുഹൃത്തുക്കളുമായി പുറത്ത് പോകുന്നതായിരിക്കും. വീട്ടില്‍ സന്തോഷ നിമിഷങ്ങള്‍ ഉണ്ടാകുന്നതാണ്. ആഗ്രഹിച്ച കാര്യങ്ങള്‍ നാളത്തെ ദിവസം നടത്തിയെടുക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
മകരം
മകരം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കും. ദമ്പതികള്‍ക്കിടയിലെ ഐക്യം വര്‍ദ്ധിക്കുന്നതാണ്. നാളെ നല്ല വിവാഹാലോചനകള്‍ വരുന്നതാണ്. ഉചിതമായ തീരുമാനങ്ങള്‍ പല കാര്യങ്ങള്‍ക്കും എടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പ്രയാസങ്ങള്‍ അകലുന്നതാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് സൗഭാഗ്യം വര്‍ദ്ധിക്കും. ഈശ്വര വിശ്വാസം വര്‍ദ്ധിക്കുന്നതാണ്. മതപരമായ കാര്യങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നതാണ്. സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. കാര്‍ഷിക മേഖലയില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതാണ്. മക്കളുടെ ആരോഗ്യം ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.
മീനം
പലരുമായി ദീര്‍ഘകാലമായി നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ അകലുന്നതാണ്. നേട്ടങ്ങളും സൗഭാഗ്യങ്ങളും വര്‍ദ്ധിക്കുന്നതാണ്. പല പുതിയ കാര്യങ്ങളും ശരിയായ വിധത്തില്‍ ചെയ്‌തെടുക്കാന്‍ സാധിക്കും. നാളത്തെ ദിവസം ബിസിനസ്സിന് ഉചിതമാണ്. സാമ്പത്തികം ഭദ്രമായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications