Latest Updates
-
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന്‍ മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചതയത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി
4 ഗ്രഹങ്ങള്‍ ഒരു നക്ഷത്രത്തില്‍ ആദ്യമായി, 30 ദിനം ഭാഗ്യപ്പെയ്ത്ത്: സമ്പത്തിന്റെ കൊടുമുടിയില്‍ ഇവര്‍
മാര്‍ച്ച് മാസത്തിന് അവസാനം കുറിയ്ക്കുന്ന ഈ സമയത്തില്‍ ഏപ്രില്‍ മാസത്തിലേക്ക് കടക്കുമ്പോള്‍ ഏതൊക്കെ ഗ്രഹങ്ങളിലാണ് മാറ്റം സംഭവിക്കുന്നത്. അത് എപ്രകാരം നമ്മുടെയെല്ലാം ജീവിതത്തെ ബാധിക്കുന്നു എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും പുതിയ മാസത്തിന്റെ ആദ്യ പകുതിയില്‍ തന്നെ പല ഗ്രഹമാറ്റങ്ങളും സംഭവിക്കുന്നു. ഏപ്രില്‍ 13 വരെ സൂര്യന്‍ മീനം രാശിയില്‍ തന്നെ സ്ഥിതി ചെയ്യുന്നു. അതിന്‌ശേഷം സൂര്യന്‍ മേടത്തിലേക്ക് മാറുന്നു. പിന്നീട് ചൊവ്വയുടെ മാറ്റവും വളരെ പ്രധാനപ്പെട്ടതാണ്. അതില്‍ ഏപ്രില്‍ 3-ന് ചൊവ്വ മിഥുനത്തില്‍ നിന്ന് കര്‍ക്കിടകത്തിലേക്ക് മാറുന്നു.
ബുധന്‍, ശുക്രന്‍ എന്നീ ഗ്രഹങ്ങള്‍ ഏപ്രില്‍ മാസത്തില്‍ മാറ്റമില്ലാതെ അതേ രാശിയില്‍ തന്നെ തുടരുന്നു. എന്നാല്‍ ശുക്രന്‍ ഈ സമയം അതിന്റെ വക്രഗതി സഞ്ചാരം നടത്തുന്നുണ്ട്. എന്നാല്‍ പ്രധാനപ്പെട്ട പല മാറ്റങ്ങളും ഈ മാസത്തില്‍ അതായത് ഏപ്രില്‍ മാസത്തില്‍ സംഭവിക്കാന്‍ പോവുന്നുണ്ട്. അതില്‍ രാഹു, ശനി, ബുധന്‍, ശുക്രന്‍, സൂര്യന്‍ എന്നീ അഞ്ച് ഗ്രഹങ്ങള്‍ ഏപ്രില്‍ മാസത്തില്‍ മീനം രാശിയില്‍ ഒരുമിച്ച് സഞ്ചരിക്കുന്നു എന്നതാണ്. അത് ഏപ്രില്‍ 4 മുതല്‍ 11 വരെയുള്ള ദിവസങ്ങളിലാണ് നടക്കുന്നത്.
നാല് ഗ്രഹങ്ങള്‍ ഒരുമിച്ച് ഒരു നക്ഷത്രത്തില്‍ സഞ്ചരിക്കുക എന്നത് ജ്യോതിഷപരമായി വളരിയധികം അസാധാരണമായ ഒരു കാര്യമാണഅ. ശനി മീനം രാശിയില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. പൂരുരുട്ടാതി നക്ഷത്രതത്തില്‍ നിന്ന് ഉത്രട്ടാതിയിലേക്ക് ഏപ്രില്‍ 27ന് സ്ഥാനം മാറുന്നു. രാഹുവാകട്ടെ മീനം രാശിയില്‍ പുരുരുട്ടാതി നക്ഷത്രത്തിലും കേതു കന്നി രാശിയില്‍ ഉത്രം നക്ഷത്രത്തിലും സ്ഥിതി ചെയ്യുന്നു. ഏപ്രില്‍ മാസത്തില്‍ നടക്കുന്നത് ഇത്രയും ഗ്രഹമാറ്റങ്ങളാണ് ഇത് നിങ്ങളില്‍ 12 രാശിക്കാരിലും എപ്രകാരം സ്വാധീനം ചെലുത്തുന്നു എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഏപ്രില്‍ മാസത്തില്‍ ഈ ഗ്രഹമാറ്റങ്ങള്‍ പലപ്പോഴും ആരോഗ്യത്തില്‍ പുരോഗതി കൊണ്ട് വരുന്നു. കൂടാതെ ചെയ്യാന്‍ ആഗ്രഹിച്ച എല്ലാ ജോലികളും പൂര്‍ത്തിയാകും. ഈ മാസം നിങ്ങള്‍ക്ക് ധനം ലഭിക്കാനുള്ള അവസരങ്ങള്‍ നിരവധിയുണ്ടാവുന്നു. അത് മാത്രമല്ല ദാമ്പത്യ ജീവിതവും വളരെ മികച്ചതായിരിക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഈ മാസത്തിലെ ഗ്രഹമാറ്റങ്ങള്‍ അത്ര ഗുണകരമായ ഫലങ്ങളല്ല നല്‍കുന്നത്. പലപ്പോഴും മാതാപിതാക്കളില്‍ നിന്നോ നിങ്ങളോട് അടുപ്പമുള്ളവരില്‍ നിന്നോ ചെറിയ മാനസികപ്രയാസം അനുഭവിക്കേണ്ടി വരും. എന്നാല്‍ പണവും സമ്മാനങ്ങളും ലഭിക്കാന്‍ സാധ്യതയും തള്ളി കളയാന്‍ സാധിക്കുകയില്ല. വരുമാനവും ചിലവുകളും വളരെയധികം ശ്രദ്ധിക്കണം.
മിഥുനം
ഈ മാസം, മിഥുനം രാശിക്കാര്‍ക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടത്തിന് സാധ്യത കൂടുതലാണ്. അത് മാത്രമല്ല ഇവര്‍ക്ക് കുടുംബത്തില്‍ നിന്ന് എല്ലാ കാര്യങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണയും ലഭിക്കും. മാറ്റി വെച്ചിരുന്ന എല്ലാ ജോലികളും മെച്ചപ്പെടുന്നതിന് സാധ്യത കാണുന്നു. കൂടാതെ എന്നിരുന്നാലും, മാസാവസാനം നിങ്ങള്‍ക്ക് ചില കാര്യങ്ങളില്‍ അല്‍പം പ്രയാസം നേരിടേണ്ടി വരും.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് ഈ മാസം ജോലിയില്‍ അല്‍പം തടസ്സങ്ങളും പ്രയാസങ്ങളും നേരിടേണ്ടി വന്നേക്കാം. വരുമാനത്തിന് അനുസരിച്ച അല്ല ചിലവെങ്കില്‍ ഈ മാസം നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിച്ചേക്കാം. നിങ്ങളുടെ ചുറ്റുമുള്ള ആളുകളില്‍ നിന്ന് അല്‍പം ശ്രദ്ധാലുവായിരിക്കുക. അപ്രതീക്ഷിത ചിലവുകള്‍ ഉണ്ടാവാം.
ചിങ്ങം
ഈ മാസം ചിങ്ങം രാശിക്കാര്‍ ചില സുപ്രധാന ജോലികളില്‍ തടസ്സങ്ങളുണ്ടാവുന്നതിന് സാധ്യതയുണ്ട്. കൂടാതെ പ്രതികൂല മാറ്റങ്ങള്‍ക്ക് സാധ്യത. എന്നാല്‍ മാസത്തിന്റെ പകുതിയോടെ അത് പലപ്പോഴും വിജയം കൈവരിക്കുന്നതിലേക്ക് എത്തുന്നു. ഈ മാസം നിങ്ങള്‍ക്ക് ധാരാളം നല്ല വാര്‍ത്തകള്‍ക്ക് സാധ്യത കാണുന്നു. ജോലിയില്‍ നിങ്ങള്‍ക്ക് വളരെയധികം ബുദ്ധിമുട്ടേണ്ട സാഹചര്യങ്ങളുണ്ടാവും.
കന്നി
കന്നി രാശിക്കാര്‍ക്ക് ഏപ്രില്‍ മാസം വളരെ നല്ലതായിരിക്കും. ഈ മാസം നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടവും പുരോഗതിയും ലഭിക്കാനുള്ള സാധ്യത കാണുന്നു. കൂടാതെ ജോലിയില്‍ നല്ല അവസരങ്ങള്‍ ലഭിച്ചേക്കാം. എന്നിരുന്നാലും, കേതുവിന്റെ സംക്രമണം കാരണം, നിങ്ങള്‍ക്ക് ചെറിയ അസ്വസ്ഥതകള്‍ ഉണ്ടാവാം. കുടുംബത്തില്‍ സമാധാനം നിലനിര്‍ത്താന്‍ വളരെയധികം പ്രയത്‌നിക്കേണ്ടി വരും.
തുലാം
ഏപ്രില്‍ മാസത്തില്‍ തുലാം രാശിക്കാരുടെ ജീവിതം മാറി മറിയുന്നു. പല വിധത്തിലുള്ള ഗ്രഹമാറ്റങ്ങള്‍ ഉണ്ടാവുന്നതിനാല്‍ അല്‍പം ശ്രദ്ധിക്കണം. കുടുംബത്തില്‍ പലപ്പോഴും മംഗള കാര്യങ്ങള്‍ സംഭവിക്കുന്നു. സാമ്പത്തിക നേട്ടവും തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ നേട്ടങ്ങളുണ്ടാവുന്നു. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കും. നിസ്സാരമെന്ന് കരുതി ഒന്നും തള്ളിക്കളയേണ്ടതില്ല എന്നതാണ് സത്യം.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് രാഹുവും കേതുവും നക്ഷത്രം മാറുന്ന സമയം കൂടിയായതിനാല്‍ പലപ്പോഴും പലവിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. സൂര്യന്റെ സംക്രമണവും കൂടി ചേരുമ്പോള്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. കുടുംബത്തില്‍ നിങ്ങളുടെ അത്യാവശ്യ ചെലവുകള്‍ വര്‍ദ്ധിക്കുമെങ്കിലും വരുമാനവും അതനുസരിച്ച് വര്‍ദ്ധിക്കാം. സാമ്പത്തിക സ്ഥിതിയില് സുരക്ഷിതത്വ ബോധം ഉറപ്പ് വരുത്താന്‍ സാധിക്കുന്നത് വഴി ഇവരില്‍ ജീവിതം മൊത്തത്തില്‍ മാറുന്നു. അനുകൂലമായ പല നേട്ടങ്ങളും ഇവരെ തേടി എത്തുന്നു.
ധനു
ധനു രാശിക്കാര്‍ ഈ മാസം ജോലിയില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതായി വരും. കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കുന്നു. കുടുംബത്തില്‍ സന്തോഷവും വര്‍ദ്ധിക്കും. നിലവില്‍, നിങ്ങള്‍ക്ക് പെട്ടെന്ന് തന്നെ പല കോണില്‍ നിന്നും സമ്പത്ത് ലഭിക്കാനുള്ള അവസരങ്ങളുണ്ട്. പക്ഷേ അമിത ദേഷ്യത്തെ നിയന്ത്രിച്ചില്ലെങ്കില്‍ അത് തര്‍ക്കങ്ങളിലേക്ക് എത്തുന്നതിന് സാധ്യതയുണ്ട്. നിസ്സാര കാര്യങ്ങള്‍ പോലും നിങ്ങളെ കൂടുതല്‍ പ്രശ്‌നത്തിലേക്ക് തള്ളി വിടാം. അതിന് കാരണം പലപ്പോഴും അശ്രദ്ധയായിരിക്കും. ഓഫീസില്‍ നേട്ടങ്ങള്‍ തേടി എത്തും. ശമ്പള വര്‍ദ്ധനവും പ്രമോഷനും നിങ്ങള്‍ക്കുണ്ടാവാം.
മകരം
മകരം രാശിക്കാര്‍ക്ക് ഈ മാസം ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. വീട്ടില്‍ ചില മംഗളകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് സമയം കണ്ടെത്തും. നിങ്ങളുടെ പല ജോലികളും പെട്ടെന്ന് പൂര്‍ത്തിയാക്കുന്നതിനും സാധിക്കുന്നു. കൂടാതെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുകയും ചെയ്യുന്നു. സമൂഹത്തില്‍ ബഹുമാനം വര്‍ദ്ധിക്കുന്നതോടൊപ്പം തന്നെ നേട്ടങ്ങളും നിങ്ങളെ തേടി എത്തും. അതിലെല്ലാം മതിമറന്ന് മുന്നോട്ട് പോവുന്നതിലൂടെ ജീവിതത്തില്‍ സ്ഥായിയായി സന്തോഷം നിലനിര്‍ത്താന്‍ സാധിക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഈ മാസം വിജയം പല കോണില്‍ നിന്നും തേടി എത്തുന്നു. അത് മാത്രമല്ല സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. ബിസിനസ്സിലും ജോലിയിലും സുഹൃത്തുക്കളില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കുന്നതിനാല്‍ മികച്ച ലാഭം കരസ്ഥമാക്കാന്‍ സാധിക്കും. പണം ധാരാളം ചിലവഴിക്കാന്‍ യോഗം കാണുന്നു.
മീനം
ഏപ്രില്‍ മാസത്തില്‍ പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ്. പലപ്പോഴും ഗ്രഹസംക്രമണങ്ങള്‍ കാരണം നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല ജീവിതം മൊത്തത്തില്‍ മാറിപ്പോവും. നിങ്ങളുടെ ആരോഗ്യം കൂടുതല്‍ ശ്രദ്ധിക്കുക. ജോലിയിലെ സമ്മര്‍ദ്ദത്തെ നിയന്ത്രിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











