Latest Updates
-
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്നത് എന്ത്? ഞെട്ടിക്കുന്ന ഫിറ്റ്നസ് രഹസ്യങ്ങൾ ഇതാ! -
ഉഷ്ണതരംഗം കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ നിങ്ങൾ അറിയേണ്ട ആ രഹസ്യം ഇതാ -
കത്തുന്ന വെയിലിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലം ഇനി കൂളായി നേരിടാം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? ഹീറ്റ് സ്ട്രോക്ക് ഒഴിവാക്കാൻ പുരുഷന്മാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം! -
വേനൽക്കാലം കടുക്കുന്നു; ഗർഭിണികൾ ഈ കാര്യങ്ങളിൽ അശ്രദ്ധ കാണിച്ചാൽ അപകടം ഉറപ്പ്! -
വണ്ണം കുറയ്ക്കാൻ മരുന്ന് തേടി പോകേണ്ട; വീട്ടിലിരുന്ന് സുരക്ഷിതമായി വയറിലെ കൊഴുപ്പ് കളയാൻ ഈ വഴികൾ മതി! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? SPF 50 സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
കാൻ റെഡ് കാർപെറ്റിൽ താരങ്ങളുടെ തിളക്കം; ആ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ ഞെട്ടും! -
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം
വിഷുവിന് മുന്നോടിയായി ഈ മാറ്റങ്ങള്‍: നാല് ഗ്രഹങ്ങള്‍ അസാധാരണമായി ചേരുന്നു, ഏപ്രിലില്‍ കരുതല്‍ വേണം
ഏപ്രില്‍ മാസത്തിന് തുടക്കം കുറിക്കുമ്പോള്‍ അത് ചില രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ നല്കുന്നു. അനൂകുല ഫലങ്ങള്‍ക്ക് പുറമേ പ്രതികൂല ഫലങ്ങളും നേരിടേണ്ടി വരുന്ന ചില നക്ഷത്രക്കാരുണ്ട്. പലപ്പോഴും വിഷുമാസം കൂടിയായതിനാല്‍ ജ്യോതിഷപരമായി വളരെയധികം പ്രാധാന്യമുള്ള ഒരു മാസം കൂടിയാണ് ഏപ്രില്‍. മാത്രമല്ല നിരവധി ഗ്രഹമാറ്റങ്ങളും ഏപ്രില്‍ മാസത്തില്‍ കാത്തിരിക്കുന്നു. ഏപ്രില്‍ 3-ന് ചൊവ്വ കര്‍ക്കിടകം രാശിയിലേക്ക് മാറുന്നു. എന്നാല്‍ മാറ്റമില്ലാതെ ബുധന്‍, ശുക്രന് എന്നീ ഗ്രഹങ്ങള്‍ മീനം രാശിയില്‍ ഏപ്രില്‍ മാസത്തില്‍ തന്നെ തുടരുന്നു.
ഏപ്രില്‍ മാസത്തില്‍ നാല് ഗ്രഹങ്ങള്‍ അസാധാരണമായി ഒത്തു ചേരുന്ന സമയമാണ് വരുന്നത്. അതില്‍ മൂന്ന് ഗ്രഹങ്ങളും ഒരു നക്ഷത്രത്തില്‍ തന്നെയാണ് ചേരുന്നത്. ഇത് ചില രാശിക്കാരില്‍ അല്പം കൂടുതല്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്നു. പലപ്പോഴും മീനം രാശിയില്‍ സംഭവിക്കുന്ന ഈ മാറ്റം നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം വെല്ലുവിളികളും കൊണ്ട് വരുന്നു. ഏതൊക്കെ രാശിക്കാരാണ് ഈ സമയം ശ്രദ്ധയോടെ ഇരിക്കേണ്ടത് എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് അവര്‍ വിചാരിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കണം എന്നില്ല. മാത്രമല്ല പല വിധത്തിലുള്ള പ്രശ്നങ്ങളും ഇവര്‍ നേരിടേണ്ടതായി വരുന്നു. സാമ്പത്തിക പ്രയാസങ്ങളും ബുദ്ധിമുട്ടുകളും വിട്ടുമാറാതെ ഇവരെ കാത്തിരിക്കുന്നു. സന്തോഷകരമായ പലസാഹചര്യങ്ങളും സങ്കടത്തിലേക്ക് വഴി വെക്കുന്നതിന് അധികം സമയം വേണ്ടി വരില്ല എന്നതാണ് സത്യം. അനാരോഗ്യകരമായ പലമാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവും. എന്നാല്‍ അതിനെ എത്രത്തോളം തരണം ചെയ്യാന്‍ സാധിക്കുന്നു എന്നത് വളരെയധികം പ്രതിസന്ധികള്‍ വീണ്ടും സൃഷ്ടിക്കുന്നതാണ്. ഇത്തരം അവസ്ഥയില്‍ അതിനെയെല്ലാം തരണം ചെയ്യുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. അല്ലാത്ത പക്ഷം ഏപ്രില്‍ നിങ്ങളെ വട്ടം കറക്കും.
കന്നി
കന്നി രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ പ്രധാന വഴിത്തിരിവുകള്‍ പോലും പ്രശ്നത്തിലാവുന്നു. അത് നിങ്ങളുടെ ജീവിതത്തെ മാറ്റി മറിയ്ക്കുന്നു. ചുറ്റോടു ചുറ്റും പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും. സാമ്പത്തിക പരാധീനതകള്‍ നിങ്ങളുടെ ജീവിതത്തെ പിടിച്ചുലക്കുന്നു. ആഗ്രഹിക്കുന്നതെല്ലാം കൈയ്യില്‍ നിന്ന് വഴുതിപ്പോവുന്ന സംഭവങ്ങളുണ്ടാവും. അനുകൂലമല്ലാത്ത പല മാറ്റങ്ങളും ജീവിതത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നു. സന്തോഷകരമല്ലാത്ത സാഹചര്യങ്ങള്‍ ജീവിതത്തില്‍ വട്ടം ചുറ്റിക്കും. വരുമാനം വര്‍ദ്ധിക്കാത്തത് നിങ്ങളില്‍ മാനസികമായി പോലും തളര്‍ച്ചയുണ്ടാക്കുന്നു. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് കാര്യങ്ങള്‍ ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ സ്ഥിതി അല്പം വ്യത്യാസപ്പെടാം. എങ്കിലും കഷ്ടപ്പാടിന്റെ കാര്യത്തില്‍ അല്പം പ്രയാസം നേരിടേണ്ടി വരും. അനുകൂലമായ പല മാറ്റങ്ങളും പ്രതികൂലമായി വരുന്നചിലേക്ക് കാര്യങ്ങളെത്തും. ദേഷ്യത്തെ നിയന്ത്രിച്ചില്ലെങ്കില്‍ അത് കൂടുതല്‍ കുഴപ്പത്തിലേക്ക് നിങ്ങളെ എത്തിക്കും. നിസ്സാര കാര്യങ്ങള്‍ക്ക് നിങ്ങള്‍ പലപ്പോഴും ദേഷ്യപ്പെടുന്നത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. അമിത ദേഷ്യത്തില്‍ ഇടപെടുന്നത് വഴി അത് ജീവിതത്തെ കൂടുതല്‍ പ്രതിസന്ധികളിലേക്ക് എത്തിക്കുന്ന അവസ്ഥയുണ്ടാവും. സാമ്പത്തിക സ്ഥിരതയില്ലാത്തത് നിങ്ങളില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും.
മകരം
മകരം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ പോലെ തന്നെ ദോഷങ്ങളും ഒരുമിച്ച് നില്ക്കുന്നു. അനാവശ്യ ആശങ്കകള്‍ നിങ്ങളെ അലട്ടുന്നു. പലപ്പോഴംു നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ മുകളില്‍ കാര്യങ്ങള്‍ പോവുന്നു. അനാവശ്യമായി കാര്യങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ അത് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു. നിങ്ങളുടെ ഏപ്രില്‍ മാസത്തെ രണ്ട് കാലമായി തോന്നും. ഏപ്രില്‍ പകുതിയോടെ ജീവിതത്തില്‍ നഷ്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. എന്നാല്‍ അടുത്ത പകുതിയില്‍ കാര്യങ്ങള്‍ കുറച്ച് ഭേദപ്പെടാം. ഇത് നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നത് പലപ്പോഴും തിരിച്ചറിയാതെ പോവരുത് എന്നതാണ് പ്രധാനപ്പെട്ട കാര്യം.
കുംഭം
കുംഭം രാശിക്കാരുടെ ജീവിതം ഗുണാനുഭവങ്ങള്‍ നിറഞ്ഞതാണെങ്കിലും അതിനെല്ലാം പ്രതിരോധം തീര്‍ക്കാന്‍ പലപ്പോവും ദോഷഫലങ്ങള്‍ക്ക് സാധിക്കുന്നു. സ്ഥിരമായി മാറ്റങ്ങള്‍ ഉണ്ടാവുന്നത് നിങ്ങള്‍ നല്ലതെന്ന് കരുതും എന്നാല്‍ പിന്നീട് അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ഒരിക്കലും നിസ്സാരവത്കരിക്കരുത്. അതുകൊണ്ട് തന്നെ ഓരോ കാര്യത്തേയും വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. അല്ലെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ പിന്നീടങ്ങോട്ട് പ്രശ്നങ്ങളുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications