ഏപ്രില്‍ 2024: സമ്പൂര്‍ണ രാശിഫലം- മേടം മുതല്‍ മീനം വരെ 12 രാശിക്കും

ഏപ്രില്‍ മാസത്തില്‍ പല വിധത്തിലുള്ള ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും സംഭവിക്കുന്നുണ്ട്. ഇതില്‍ തന്നെ ജീവിതത്തെ സ്വാധീനിക്കുന്ന ചില രാശിമാറ്റങ്ങളെക്കുറിച്ച് കൂടി നമുക്ക് നോക്കാം. മേടം മുതല്‍ മീനം വരെ 12 രാശിക്കാര്ക്കും ഏപ്രില്‍ മാസത്തില്‍ എപ്രകാരം മാറ്റങ്ങള്‍ സംഭവിക്കുന്നു എന്നത് അറിയാന്‍ എല്ലാവര്‍ക്കും താല്‍പ്പര്യം കാണും. സൂര്യന്റെ ഉച്ചരാശിയാണ് മേടം ഇത് ഏപ്രില്‍ മാസത്തിലാണ് സംഭവിക്കുന്നത്.

പല വിധത്തിലുള്ള ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും ഏറ്റവും കൂടുതല്‍ സംഭവിക്കുന്ന ഒരു മാസത്തിലൂടെയാണ നാം ഇനി സഞ്ചരിക്കാന്‍ പോവുന്നത്. ഏപ്രില്‍ ആദ്യ ആഴ്ച മുതല്‍ തന്നെ ബുധന്‍ മൗഢ്യത്തിലാണ്. ഈ ഗ്രഹനിലയുടെ അടിസ്ഥാനത്തില്‍ 12 രാശിക്കാര്‍ക്കും ഏപ്രില്‍ മാസം എപ്രകാരമാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നത് എന്ന് നോക്കാം.

April 2024 Monthly Horoscope

മേടം രാശി
മേടം രാശിയില്‍ വരുന്നവര്‍ക്ക് പതിവില്‍ കൂടുതല്‍ സമയം ഓരോ കാര്യത്തിനും വേണ്ടി വരുന്നു. രാഷ്ട്രീയത്തില്‍ ശത്രുക്കള്‍ വര്‍ദ്ധിക്കുന്നു. തൊഴിലില്‍ നേട്ടവും ഉന്നത സ്ഥാനവും നിങ്ങളെ കാത്തിരിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ ചിലവുകള്‍ വര്‍ദ്ധിക്കുന്നു. പ്രിയപ്പെട്ടവര്‍ക്കൊപ്പം യാത്ര പോവുന്നതിനും അത് സന്തോഷത്തിനും വക നല്‍കുന്നു.. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഗ്രഹങ്ങള്‍ അനുകൂല സമയമാണ് നല്‍കുന്നത്. പലപ്പോഴും മനസ്സിലാഗ്രഹിക്കുന്ന പല കാര്യവും നടക്കുന്നു. നാടുവിട്ടു നില്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. ശത്രുക്കള്‍ ശക്തരാവുമെങ്കിലും അവര്‍ മിത്രങ്ങളായി മാറുന്നതിനുള്ള സാധ്യത കാണുന്നു. രോഗാവസ്ഥകള്‍ ചെറിയ രീതിയില്‍ അലോസരപ്പെടുത്തുന്നു. ഭാഗ്യം നിങ്ങളെ തേടി വരുന്നു. ജോലിയിലെ മാറ്റം അനുകൂലമായിരിക്കും.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് മാസത്തിന്റെ ആദ്യ പകുതിയില്‍ ഗുണനാഭുവങ്ങള്‍ കൂടുതലായിരിക്കും. പലപ്പോഴും ഇതിനേ അടിസ്ഥാനപ്പെടുത്തിയാണ് അടുത്ത മാറ്റങ്ങള്‍ സംഭവിക്കുന്നത്. സമൂഹത്തില്‍ നിങ്ങള്‍ക്ക് അംഗീകാരവും ലഭിക്കുന്നു. അച്ഛനുമായുള്ള ആശയഭിന്നത നിങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ചികിത്സാ കാര്യങ്ങള്‍ക്ക് വേണ്ടി പണം കൂടുതല്‍ ചിലവാക്കേണ്ടി വന്നേക്കാം. ആരോഗ്യം ശ്രദ്ധിക്കണം.

കര്‍ക്കിടക രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് നടക്കാത്ത കാര്യങ്ങള്‍ നേടിയെടുക്കുന്നതിന് സാധിക്കുന്നു. ഔദ്യോഗിക രംഗത്ത് അനുകൂല മാറ്റങ്ങള്‍ സംഭവിക്കുന്നു. പൊതുരംഗത് മാന്യതയും അംഗീകാരവും ലഭിക്കുന്നു. പിണങ്ങി നിന്ന ബന്ധുക്കള്‍ അടുത്ത് വരുന്നു. അച്ഛനുമായുള്ള ആശയക്കുഴപ്പവും വാഗ്വാദവും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. രാഷ്ട്രീയപരമായ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും..

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ആദ്യപകുതിയില്‍ നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു. രണ്ടാം പകുതിയില്‍ ചെറിയ പ്രതിസന്ധികള്‍ നേരിടേണ്ടി വരാം. എങ്കിലും പോയമാസത്തേക്കാള്‍ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. തൊഴില്‍ രംഗത്ത് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. പ്രതികൂലമായ പല അവസ്ഥകളും നിങ്ങളിലുണ്ടാവുമെങ്കിലും അതിനെയെല്ലാം കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുന്നതിന് വേണ്ടി അങ്ങേയറ്റം ശ്രമിക്കുന്നു,

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് കര്‍മ്മരംഗം പൊതുവേ അനുകൂല ഫലങ്ങള്‍ നല്‍കുന്നു. ഉന്‍മേഷത്തോടെ ഏത് കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് നിങ്ങള്‍ ശ്രമിച്ച് കൊണ്ടേ ഇരിക്കും. പുരോഗതിയുണ്ടാവുകയും ആഢംബര ജീവിതത്തില്‍ മുന്നോട്ട് പോവുകയും ചെയ്യുന്നു. വില കൂടിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങുന്നതിനുളള സാധ്യതയുണ്ട്. ശുക്രന്റെ സ്ഥാനം അനുകൂലമായി വരും. ആഢംബര ജീവിതത്തിലേക്ക് നിങ്ങള്‍ എത്തുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. പഠനവിഷയങ്ങളില്‍ സാമര്‍ത്ഥ്യം വര്‍ദ്ധിക്കുന്നു. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ സമയം ചിലവഴിക്കുന്നതിനുള്ള സാധ്യതയുണ്ട്. സുഹൃത്തുക്കളുമായി ചേര്‍ന്ന് മികച്ച ബിസിനസ് ആരംഭിക്കുന്നതിനുള്ള സാധ്യത കാണുന്നു. കര്‍മ്മരംഗത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം ലഭിക്കുകയും നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ശത്രുക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമ്മള്‍ വളരെയധികം ശ്രദ്ധിക്കേണ്ടി വരുന്നു. പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണ്. ശുക്രന്‍ സന്തോഷവും സമാധാനവും നല്‍കുമെങ്കിലും അത് നിങ്ങളില്‍ ശുഭസൂചനകള്‍ ധാരാളം നല്‍കുന്നു. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ധനു രാശി
ധനു രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും തിരിച്ചടിയുണ്ടാവുന്നു. കാര്യങ്ങളുടെ ചുമതല പല വിധത്തില്‍ നിങ്ങളില്‍ ഏല്‍പ്പിക്കപ്പെടുന്നു. ഭൂമി വില്‍ക്കുന്നതിനും വാങ്ങുന്നതിനും അതിലൂടെ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയും ഉണ്ട്. കുടുംബത്തിലെ പ്രായമായവരുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ആശങ്കയുണ്ടാവുന്നു. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും അത് വഴി പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു.

മകരം രാശി
മകരം രാശിക്കാര്‍ക്ക് മാസത്തിന്റെ ആദ്യ പകുതിയില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാം. എന്നാല്‍ പിന്നീട് അതില്‍ നിന്ന് മാറ്റം വരുകയും ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുകയും ചെയ്യാം. ഭാര്യാഭര്‍ത്താക്കന്‍മാര്‍ പിണങ്ങുകയും എന്നാല്‍ അധികം വൈകാതെ ഇണങ്ങുകയും ചെയ്യുന്നു. കൂട്ടുകച്ചവടത്തില്‍ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. സാമ്പത്തികം മികച്ചതായിരിക്കും.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ്. വ്യാഴത്തിന്റെ സ്വാധീനം ജീവിതത്തില്‍ മികച്ച നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ദാത്യം അനുകൂലമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. വ്യാഴത്തിന്റെ മാറ്റം അനുകൂലമായതിനാല്‍ സാമ്പത്തികമായി മികച്ച നേട്ടങ്ങള്‍ ജീവിതത്തിലുണ്ടാവും. പ്രതിസന്ധികളെ അതിജീവിക്കുന്നതിന് സാധിക്കും. കര്‍മ്മരംഗത്തെ നേട്ടം നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കും.

മീനം രാശി
മീനം രാശിക്കാര്‍ക്ക് അനുകൂല സമയമാണ് ഏപ്രില്‍ നല്‍കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠ നത്തിന് സാധ്യതയുണ്ട്. വിദേശത്ത് പോവുന്നവര്‍ക്ക് അതിന് അനുകൂലമായ സമയമാണ്. ജീവിതം സന്തോഷത്തിന്റേതായി മാറുന്നു. എല്ലാ തരത്തിലും നിങ്ങള്‍ക്കുണ്ടാവുന്ന അനുകൂല മാറ്റങ്ങളില്‍ ഏപ്രില്‍ മാസം സാക്ഷ്യം വഹിക്കും. ആശുപത്രി വാസത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ബിസിനസിലും നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

X
Desktop Bottom Promotion