വിഷ്ണുപ്രീതിയും പാപശാന്തിയും നല്‍കുന്ന അപര ഏകാദശി; വ്രത നിയമങ്ങളും ശുഭമുഹൂര്‍ത്തവും

Apara Ekadashi 2024: ഹിന്ദുമതത്തില്‍ ഏകാദശിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഒരു വര്‍ഷത്തില്‍ ആകെ 24 ഏകാദശികള്‍ വരുന്നു. എല്ലാ മാസവും കൃഷ്ണ, ശുക്ല പക്ഷത്തില്‍ ഓരോ ഏകാദശി വീതം വരുന്നുണ്ട്. ജ്യേഷ്ഠമാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശി അപര ഏകാദശി എന്നാണ് അറിയപ്പെടുന്നത്. അപര എന്നാല്‍ വളരെയധികം, പരിധിയില്ലാത്തത് എന്നൊക്കെ അര്‍ത്ഥമുണ്ട്. ഈ ദിവസം മഹാവിഷ്ണുവിനെ ആരാധിക്കുന്നതിലൂടെയും വ്രതമനുഷ്ഠിക്കുന്നതിലൂടെയും ഭക്തര്‍ക്ക് എല്ലാ ദുഃഖങ്ങളില്‍ നിന്നും മോചനം ലഭിക്കുകയും സന്തോഷവും ഐശ്വര്യവും സമ്പത്തും കൈവരികയും ചെയ്യുന്നു.

ഈ വര്‍ഷത്തെ അപാര ഏകാദശി വ്രതം ജൂണ്‍ രണ്ടിന് ആചരിക്കും. ഏകാദശി വ്രതം അനുഷ്ഠിക്കുകയും മഹാവിഷ്ണുവിനെയും ലക്ഷ്മീദേവിയെയും ആരാധിക്കുകയും ചെയ്യുന്നവര്‍ക്ക് വൈകുണ്ഠവാസം ലഭിക്കുന്നുവെന്ന് പറയുന്നു. അപര ഏകാദശിക്ക് അചല ഏകാദശി, ജലക്രീഡ ഏകാദശി എന്നും പേരുണ്ട്. അപര ഏകാദശിയുടെ ശുഭമുഹൂര്‍ത്തവും പൂജാവിധിയും പരിഹാരക്രിയകളും എന്തെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

apara ekadashi 2024

അപാര ഏകാദശി 2024 ശുഭമുഹൂര്‍ത്തം

ഹിന്ദു കലണ്ടര്‍ അനുസരിച്ച്, അപര ഏകാദശി 2024 ജൂണ്‍ 2 ന് രാവിലെ 5:04 ന് ആരംഭിച്ച് ജൂണ്‍ 3 ന് പുലര്‍ച്ചെ 2:41 ന് അവസാനിക്കും. ഉദയ തിഥി പ്രകാരം ജൂണ്‍ 2 ന് അപര ഏകാദശി വ്രതം ആചരിക്കും. അപര ഏകാദശി ദിനത്തില്‍ ഇത്തവണ ആയുഷ്മാന്‍ യോഗം വരുന്നു. ഈ മംഗളകരമായ യോഗത്തില്‍ വിഷ്ണുവിനെ ആരാധിക്കുന്നതിലൂടെ, ഒരാള്‍ക്ക് പലമടങ്ങ് കൂടുതല്‍ ഫലം ലഭിക്കും. ഈ ദിവസം രാവിലെ 5:23 നും 12:12 നും ഇടയില്‍ ആയുഷ്മാന്‍ യോഗമുണ്ടാകും.

അപര ഏകാദശിയുടെ പ്രാധാന്യം

അപര ഏകാദശി നാളില്‍ വിഷ്ണുഭഗവാനെ യഥാവിധി പൂജിക്കുന്നവര്‍ക്ക് ഐശ്വര്യ ഫലങ്ങള്‍ ലഭിക്കും. ഈ ദിവസം മഹാവിഷ്ണുവിനൊപ്പം ലക്ഷ്മി ദേവിയെയും സൂര്യദേവനെയും ആരാധിക്കുന്നത് ഐശ്വര്യമാണെന്ന് കരുതുന്നു. ഈ ദിവസം മഹാവിഷ്ണുവിനെ യഥാവിധി ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് എല്ലാവിധ ദുഃഖങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്നും സന്തോഷവും ഐശ്വര്യവും ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. എല്ലാ മേഖലകളിലെയും വിജയവും സമ്പത്തും കൈവരുന്നു.

അപര ഏകാദശി ദിനത്തില്‍ ഈ മന്ത്രങ്ങള്‍ ജപിക്കുക

* ഓം നമോ നാരായണായ
* ഓം നമോ: ഭഗവതേ വാസുദേവായ
* ഓം ശ്രീ വിഷ്ണുവേ ച വിദ്മഹേ വാസുദേവായ ധീമഹി തന്നോ വിഷ്ണു: പ്രചോദയാം

പ്രതിവിധികള്‍

അപര ഏകാദശി നാളില്‍ ആല്‍മരത്തില്‍ വെള്ളം അര്‍പ്പിച്ച് നെയ്യ് വിളക്ക് തെളിയിക്കണം. ഇതോടെ എല്ലാ ദേവീദേവന്മാരുടെയും അനുഗ്രഹം ലഭിക്കും. സന്തോഷവും ഐശ്വര്യവും ലഭിക്കുന്നതിനൊപ്പം നിങ്ങളുടെ കടബാധ്യതകളും ഇല്ലാതാകും. ഏകാദശി നാളില്‍ വീടിന്റെ ഏതെങ്കിലും ഭാഗത്ത് വിളക്ക് കൊളുത്തണം. ഇതിലൂടെ ലക്ഷ്മീദേവിയുടെ കൃപ എപ്പോഴും നിങ്ങളില്‍ നിലനില്‍ക്കും.

അപര ഏകാദശി ദിനത്തില്‍ മഹാവിഷ്ണുവിനെ ആരാധിക്കുന്നതോടൊപ്പം ഓം നമോ ഭഗവതേ വാസുദേവായ മന്ത്രം ഏകദേശം 108 തവണ ജപിക്കണം. ശംഖ് ഉപയോഗിച്ച് മഹാവിഷ്ണുവിന് ജലാഭിഷേകം നടത്തുക. ഇതോടെ വിഷ്ണുദേവന്‍ സന്തോഷിക്കുകയും ഭാഗ്യം നല്‍കി അനുഗ്രഹിക്കുകയും ചെയ്യുന്നു. അപര ഏകാദശി ദിനത്തില്‍ മഹാവിഷ്ണുവിന് പായസം സമര്‍പ്പിക്കുക. അതില്‍ ഒരു തുളസി ഇല സൂക്ഷിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ വീട്ടില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.

ഏകാദശി ദിനത്തില്‍ വസ്ത്രങ്ങള്‍, ധാന്യങ്ങള്‍, മധുരപലഹാരങ്ങള്‍ മുതലായവ ദാനം ചെയ്യുക. ഇതില്‍ നിന്ന് നിങ്ങള്‍ക്ക് ജീവിതത്തില്‍ നേട്ടമുണ്ടാകും. അപര ഏകാദശി ദിനത്തില്‍ മഹാവിഷ്ണുവിന് മഞ്ഞപ്പൂക്കളും ശര്‍ക്കരയും പയറും അര്‍പ്പിക്കുക. ഈ ദിവസം വിഷ്ണുവിന് മഞ്ഞ വസ്ത്രങ്ങള്‍ സമര്‍പ്പിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ജാതകത്തില്‍ വ്യാഴം ശക്തി പ്രാപിക്കും.

ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കാന്‍ അപര ഏകാദശി നാളില്‍ സന്ധ്യാ പൂജയ്ക്ക് ശേഷം വീടിന്റെ പ്രധാന കവാടത്തിന് സമീപം നെയ്യ് വിളക്ക് തെളിയിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ലക്ഷ്മീദേവി വീട്ടില്‍ എത്തുകയും ഭക്തരില്‍ അനുഗ്രഹം നിലനില്‍ക്കുകയും ചെയ്യുന്നു.

അപര ഏകാദശി ദിനത്തില്‍ ഓം നമോ ഭഗവതേ വാസുദേവായ നമഃ എന്ന മന്ത്രം 108 തവണ ജപിക്കുക. ഈ മന്ത്രം ജപിക്കുന്നതിലൂടെ നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂര്‍ത്തിയാകുകയും നിങ്ങള്‍ക്ക് നേട്ടം ലഭിക്കുകയും ചെയ്യുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Saturday, June 1, 2024, 12:25 [IST]
X
Desktop Bottom Promotion