Latest Updates
-
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ
അംശാവതാര യോഗം; ധനവാനല്ല, അതിധനവാന്, ജാതകത്തില്‍ ഇതുണ്ടെങ്കില്‍ ഭൂമി സ്വര്‍ഗ്ഗതുല്യമാകും
Anshavatar Rajyog: ഒരു വ്യക്തിയുടെ ജനനസമയത്ത് ഗ്രഹങ്ങള്‍ ഏതെല്ലാം സ്ഥാനങ്ങളിലാണെന്നും മറ്റേതൊക്കെ ഗ്രഹങ്ങളുമായി സംയോഗമുണ്ടായെന്നും എന്നതനുസരിച്ച് നിരവധി ശുഭയോഗങ്ങളും രാജയോഗങ്ങളും ദോഷങ്ങളും രൂപപ്പെടും. ജീവിതകാലം മുഴുവന്‍ ഈ യോഗങ്ങളുടെ സ്വാധീനം ജീവിതത്തിലുണ്ടാകും. ഇത് ജനനം മുതലുള്ള ഓരോ ജീവിതസംഭവങ്ങളിലും സ്വാധീനം സൃഷ്ടിക്കും. കരിയര്‍, വിവാഹം, ആരോഗ്യം, സന്താനങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലും ഇതിന്റെ സ്വാധീനമുണ്ടാകും.

ജാതകത്തിലെ അപൂര്‍വ്വ യോഗങ്ങളില്‍ ഒന്നാണ് അംശാവതാര യോഗം. ഈ യോഗത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കാം.
അംശാവതാര യോഗം
ശനി, വ്യാഴം, ശുക്രന് എന്നീ ഗ്രഹങ്ങളുടെ സംയോഗത്തിലൂടെ രൂപപ്പെടുന്ന യോഗമാണ് അംശാവതാര യോഗം. ഒരു വ്യക്തിക്ക് സ്വര്‍ഗ്ഗതുല്യമായ അനുഭവങ്ങള്‍ നല്കുന്ന, ദൈവികമായ യോഗമാണിത്. ഇവര്‍ക്ക് ജീവിതത്തില്‍ ഒരിക്കലും സമ്പത്തിന്റെയോ പണത്തിന്റെയോ കുറവുണ്ടാകില്ല. ജീവിതം മുഴുവന്‍ ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. ഇവര്‍ക്ക് ജീവിതത്തില്‍ എല്ലാവിധ ഭൗതിക സുഖങ്ങളും ആഡംബരങ്ങളും അനുഭവിക്കാന്‍ സാധിക്കും. ഇവരെ ധനവാനെന്ന് വിളിച്ചാല്‍ പോര അതിധനവാന് എന്ന് വിളിക്കണം. ഇവര്‍ക്ക് സമൂഹത്തില്‍ പദവികളും സ്ഥാനമാനങ്ങളും അധികാരവും തേടിയെത്തും.
എങ്ങനെ രൂപപ്പെടുന്നു
അംശാവതാര യോഗം ശനി, ശുക്രന്, വ്യാഴം എന്നിവയുടെ സംയോഗം വഴിയാണ് രൂപപ്പെടുന്നത്. ലഗ്നാധിപന് കേന്ദ്രത്തില്‍ വരുകയും ശുക്രനും വ്യാഴവും ഒന്ന്, നാല്, ഏഴ് അല്ലെങ്കില്‍ പത്ത് ഭാവങ്ങളില്‍ വരികയും ചെയ്യണം. മാത്രമല്ല ശനി ജാതകത്തിലെ ഉച്ചസ്ഥിതിയില്‍ ആയിരിക്കണം. ഇതുമാത്രമല്ല, ശുക്രന്, ശനി, വ്യാഴം എന്നാ ഗ്രഹങ്ങള്‍ക്കിടയിലെ ഡിഗ്രിയും ഇവിടെ പ്രധാനമാണ്.
അംശാവതാര യോഗ ഫലം
വേദ ജ്യോതിഷം അനുസരിച്ച് ജീവിതത്തിലെ ഏറ്റവും ഭാഗ്യദായകമായ യോഗമാണ് അംശാവതാര യോഗം. ഇവര്‍ക്ക് ജീവിതം മുഴുവന്‍ ധാരാളം ധനവും സമ്പത്തും ഉണ്ടായിരിക്കും. ഇവര്‍ കഠിനാധ്വാനികളും കര്‍മ്മനിരതരും ആയിരിക്കും. ഈ .യോഗത്തിലൂടെ ആളുകള്‍ക്ക് സമൂഹത്തില്‍ ഉന്നതസ്ഥാനവും പുണ്യകര്‍മ്മങ്ങളാല്‍ പ്രസിദ്ധിയും ധാര്മ്മികയാത്രകളും തീര്‍ത്ഥയാത്രകളും നടത്താനുള്ള ഭാഗ്യവും കൈവരും. കൂടാതെ ഈ യോഗത്തിലൂടെ ആളുകള്‍ക്ക് ആത്മീയവും ആധ്യാത്മികവുമായ ശ്രേയസ്സും അനുഗ്രഹവും ലഭിക്കും. ദൈവന്റെ കൃപാകടാക്ഷം ഇവരെ എല്ലാ വെല്ലുവിളികളില്‍ നിന്നും രക്ഷിക്കും. രാഷ്ട്രീയരംഗത്ത് നിന്നും ഭരണാധികാരികളില്‍ നിന്നും ഇവര്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. ഇവര്‍ നേതൃഗുണത്തില്‍ മുന്‍പന്തിയില്‍ ആയിരിക്കും. ഓദ്യോഗികരംഗത്ത് ഉന്നതസ്ഥാനം അലങ്കരിക്കാനുള്ള ഭാഗ്യം ഇവര്‍ക്കുണ്ടാകും. സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തികളായി മാറാന്‍ ഇവര്‍ക്ക് സാധിക്കും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
