Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
അംഗാരക യോഗം: മറക്കാനാവാത്ത ദുരിതങ്ങള്‍ സമ്മാനിക്കും ചൊവ്വ -രാഹു സംയോജനം, ദാരിദ്ര്യം, ദു:ഖം, അപകടം, മരണം ഫലം
അംഗാരക യോഗത്തെക്കുറിച്ച് പലരും കേട്ടിട്ടുണ്ടാവും, എന്നാല്‍ എന്താണ് അംഗാരക യോഗം, എന്തൊക്കെയാണ് അതിന്റെ ഫലങ്ങള്‍, ആരൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. അത്രയേറെ ദുരിതങ്ങള്‍ സമ്മാനിക്കുന്ന ഒന്നാണ് അംഗാരക യോഗം. ചൊവ്വയും രാഹുവും ചേരുന്നതിന്റെ ഫലമായാണ് അംഗാരക യോഗം സൃഷ്ടിക്കപ്പെടുന്നത്. രാശിചക്രദത്തിലെ ഏതെങ്കിലും ഭാവത്തില്‍ രാഹുവും ചൊവ്വയും സംയോജിക്കുന്നതിന്റെ ഫലമായാണ് അശുഭകരമായ ഈ യോഗം സൃഷ്ടിക്കപ്പെടുന്നത്.
എന്നാല്‍ ചില രാശിക്കാരില്‍ ഇത് ഗുണാനുഭവങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ചിലരില്‍ അത് അതികഠിനമായ ദോഷഫലങ്ങള്‍ സൃഷ്ടിക്കുന്നു. ഇത് പലപ്പോഴും കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. പലപ്പോഴും മരണം, ദാരിദ്ര്യം, ദു:ഖം, പ്രതിസന്ധികള്‍ എന്നീ അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നു. എന്തൊക്കെയാണ് അംഗാരക യോഗത്തിന്റെ ഫലം, എന്തൊക്കെയാണ് ഇത് പ്രതിരോധിക്കുന്നതിന് വേണ്ടി ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം.

ജാതകത്തിലെ മോശം ഫലങ്ങള്‍
ജാതകത്തിലെ ഏറ്റവും മോശം ഫലങ്ങളില്‍ ഒന്നാണ് അംഗാരക യോഗം. അത് പലപ്പോഴും ഒരു വ്യക്തിയുടെ ജീവിതത്തില്‍ വളരെയധികം പ്രതിസന്ധികളും പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ വെല്ലുവിളികളിലേക്കും എത്തിക്കുന്നു. പലപ്പോഴും അമിത ദേഷ്യവും പ്രതിസന്ധികളും എല്ലാം നിങ്ങളെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കുന്നു. അനാവശ്യ കാര്യങ്ങളില്‍ പോലും നിങ്ങള്‍ക്ക് അതികഠിനമായ ദേഷ്യം തോന്നുകയും അത് വഴി പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങളെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
സ്വഭാവങ്ങള്‍ ഇപ്രകാരം
ഒരു വ്യക്തിയെ അംഗാരക ദോഷം ബാധിച്ചാല്‍ അത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. ജീവിതത്തിലുടനീളം ഇത് സമാധാനക്കേടുകള്‍ സൃഷ്ടിക്കുന്നു. കൂടാതെ സ്വത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ വെല്ലുവിളികളും തേടി എത്തുന്നു. പല തരത്തിലാണ് തടസ്സങ്ങള്‍ വിടാതെ പിന്തുടരുന്നത്. കൂടാതെ സ്വത്തുമായി ബന്ധപ്പെട്ട് നിരവധി പ്രതിസന്ധികളും തടസ്സങ്ങളും ഇവരെ വിടാതെ പിന്തുടരുന്നു. കൂടാതെ ഇവര്‍ വളരെയധികം ആക്രമണകാരികളുമായിരിക്കും. ഇത് കുടും ജീവിതത്തെ താളം തെറ്റിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കും.

അമിത ദേഷ്യം അപകടകരമാവുന്നു
അമിത ദേഷ്യം അപകടകരമാവുന്ന അവസ്ഥയിലേക്ക് വരെ അംഗാരക യോഗം നിങ്ങളെ എത്തിക്കുന്നു. ഇവര്‍ സ്വാര്‍ത്ഥനോ അല്ലെങ്കില്‍ മടിയനോ ആയിരിക്കും. അതെല്ലാം തന്നെ വളരെയധികം മോശം ഫലങ്ങള്‍ സൃഷ്ടിക്കുന്നു. ക്ഷിപ്രകോപിയായതിനാല്‍ ഇവരില്‍ നിഷേധാത്മകമായ പല സ്വഭാവങ്ങളും ഉണ്ടാവുന്നു. കൂടാതെ പ്രതികാര മനോഭാവത്തോടെയാണ് ഈ യോഗം ഉള്ള വ്യക്തികള്‍ പെരുമാറുന്നതും അക്രമാസക്തനായതിനാല്‍ ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ട സമയമാണ് ഇതെന്നതില്‍ സംശയം വേണ്ട. പലപ്പോഴും കുടുംബമാണ് എന്ന ചിന്ത പോലും ഇല്ലാതെയായിരിക്കും നിങ്ങളുടെ പെരുമാറ്റവും. സ്വത്തുമായി ബന്ധപ്പെട്ട് ധാരാളം പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നു.
സ്ത്രീകളില്‍ അംഗാരക യോഗം
സ്ത്രീകളുടെ ജാതകത്തിലാണ് അംഗാരക യോഗം എന്നുണ്ടെങ്കില്‍ ഇവര്‍ക്ക് പലപ്പോഴും പരിഹാരസവും ആക്രമണ സ്വഭാവവും ഉണ്ടായിരിക്കും. ഇത് ദാമ്പത്യ ജീവിതത്തിലും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. കൂടാതെ ദാമ്പത്യ ജീവിതത്തിലെ വെല്ലുവിളികള്‍ നിങ്ങളില്‍ അനുഭവിക്കേണ്ടി വരുന്നു. കൂടാതെ ആ വ്യക്തി വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നു. മരണഭയം പോലും നിങ്ങളെ വിടാതെ പിന്തുടരുന്നു. പലപ്പോഴും ആ വ്യക്തി സ്വന്തമായി അധ്വാനിക്കുന്നത് പോലും ഫലത്തില്‍ വരാതെ പോവുന്നു. ആരോഗ്യ പ്രശ്നങ്ങളാകട്ടെ വിടാതെ പിന്തുടരുന്നു.

വ്യക്തിജീവിതത്തില്‍ സംഭവിക്കുന്നത്
അംഗാരക യോഗത്തിന്റെ ഫലങ്ങളില്‍ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നത് എപ്പോഴും അമിത ദേഷ്യത്തെ തന്നെയാണ്. പലപ്പോഴും അമിതമായ ക്രോധം, ആവേശം, അശാന്തി എന്നിവയെല്ലാം തന്നെ പലപ്പോഴും ഇതിന്റെ ഫലമായി സംഭവിക്കുന്നതാണ്. വേഗത്തിലെടുക്കുന്ന എല്ലാ തീരുമാനങ്ങളെല്ലാം തന്നെ പെട്ടെന്ന് ഉള്ളവയായതിനാല്‍ അവ തെറ്റിപ്പോവുന്നതിനും അതിന്റെ അനന്തരഫലത്തിലേക്കും നിങ്ങളെ എത്തിക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളെ നിരന്തരം പിന്തുടരുന്നു. മാത്രമല്ല അമ്മയുടെ ആരോഗ്യവും പ്രതിസന്ധിയിലാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.
പരിഹാരം
അംഗാരക യോഗം കൊണ്ട് കഷ്ടപ്പെടുന്ന വ്യക്തികള്‍ക്ക് അതിന് പരിഹാരം കാണുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ജ്യോതിഷ പ്രകാരം ശ്രദ്ധിക്കാവുന്നതാണ്. വീട്ടില്‍ രാഹുശാന്തി പൂജ ചെയ്യാം. കൂടാതെ ശ്രീയന്ത്രമോ കുബേര യന്ത്രമോ വീട്ടില്‍ സൂക്ഷിക്കുകയും വീട്ടില്‍ രാഹുശാന്തി പൂജ നടത്തുകയും ചെയ്യാം. കിടക്കുന്നതിന് മുന്‍പായി ഒരു പാത്രത്തില്‍ തലയിണക്കരികില്‍ വെള്ളം വെക്കുകയും രാവിലെ കുടിക്കുകയും ചെയ്യുക. ഇതെല്ലാം തന്നെ നിങ്ങളുടെ അംഗാരക ദോഷത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications

