Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ലോകം വിറക്കും അംഗാരകയോഗം, മനുഷ്യായുസ്സിലെ ദോഷസമയം: ജൂലൈ 28 വരെ ഹനുമാന് പാദങ്ങള്‍ മാത്രം അഭയം
അംഗാരക യോഗം ജ്യോതിഷ പ്രകാരം വളരെയധികം ശക്തവും ഭയപ്പെടുത്തുന്നതുമായ യോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ചൊവ്വയും രാഹുവും ജാതകത്തിലെ ഒരേ ഭാവത്തില്‍ സംഗമിക്കുമ്പോഴോ അല്ലെങ്കില്‍ 7-ാം ഭാവത്തില്‍ വരുമ്പോഴോ ആണ് പലപ്പോഴും ഇത്തരത്തില്‍ സര്‍വ്വ വിനാശകരമായ ഒരു യോഗം രൂപപ്പെടുന്നത്. ഇതിന്റെ ഫലമായി പല വിധത്തിലുള്ള ദുരന്തങ്ങളും പ്രതിസന്ധികളും അനുഭവിക്കേണ്ടി വരുന്നു. പലപ്പോഴും ഈ ഗ്രഹസംയോഗം പലരിലും ദോഷഫലങ്ങള്‍ ഇരട്ടിയാക്കുന്നു. കൂടാതെ ചിലരില്‍ അപൂര്‍വ്വമായും ഗുണഫലങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
ചൊവ്വയെ പൊതുവേ ധൈര്യം, ഊര്‍ജ്ജം, യുദ്ധം, അഗ്നി, ദേഷ്യം എ്ന്നിവയെ പ്രതിനിധീകരിക്കുന്ന ഗ്രഹമായാണ് കണക്കാക്കുന്നത്. രാഹുവിനെ അപ്രതീക്ഷിത സംഭവങ്ങള്‍, വഞ്ചന എന്നിവയെ സൂചിപ്പിക്കുന്നതിന് കാരണമാകുന്നു. ഈ രണ്ട് യോഗങ്ങളും അതായത് അഗ്നിയും വിഷവും ഒന്നിക്കുന്നതിന് സമാനമായാണ് ഈ ഗ്രഹങ്ങളുടെ ചേര്‍ച്ചയെ കണക്കാക്കുന്നത്. പലപ്പോഴും ഗുരുതരമായ പ്രത്യാഘാതമാണ് ഇത് വഴി ഉണ്ടാവുന്നത്. മാനസികാരോഗ്യത്തെ ബാധിക്കുകയും അമിത ദേഷ്യത്തിനും സാമ്പത്തിക പ്രതിസന്ധിക്കും കാരണമാകുകയും ചെയ്യുന്നു.

അംഗാരക യോഗഫലങ്ങള്‍
അംഗാരക യോഗഫലങ്ങള്‍ പലതും ജീവിതത്തില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്. കുടുംബത്തിലും സുഹൃത്തുക്കള്‍ക്കിടയിലും തര്‍ക്കങ്ങളും പ്രശ്നങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉത്കണ്ഠ, മാനസികാവസ്ഥയില്‍ ഏറ്റക്കുറച്ചിലുകള്‍, ഉറക്കമില്ലായ്മ എന്നിവക്ക് കാരണമാകുന്നു. അത് കൂടാതെ വളരെ വലിയ സാമ്പത്തിക പ്രതിസന്ധി, ധനനഷ്ടം , അപ്രതീക്ഷിത ചിലവുകള്‍, കടബാധ്യത എന്നിവയ്ക്കും കാരണമാകുന്നു. സ്വത്ത് സംബന്ധമായ പ്രശ്നങ്ങള്‍ നിയമപരമായ തര്‍ക്കങ്ങള്‍ എന്നിവയും വിടാതെ പിന്തുടരുന്നു.
ആരോഗ്യ പ്രശ്നങ്ങള്‍ ഗുരുതരം
പലപ്പോഴും നിങ്ങളെ പ്രതിസന്ധിയിലാക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു എന്നതാണ് അംഗാരക യോഗത്തിന്റെ ഏറ്റവും വേദനിപ്പിക്കുന്ന ഭാഗം. വിഷബാധ, അലര്‍ജി, നാഡിവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എന്നിവ നിങ്ങളെ വിടാതെ പിന്തുടരുന്നു. ശസ്ത്രക്രിയ, അപകടങ്ങള്‍ ബുദ്ധിമുട്ടുകള്‍ എന്നിവയും നിങ്ങളെ തേടി എത്തുന്നു. ഇത്തരം കാര്യങ്ങളെല്ലാം തന്നെ ഗുരുതരമായ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഇതെല്ലാം അംഗാരക യോഗത്തിന്റെ ഫലമായി സംഭവിക്കുന്നതാണ്.
ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍
ദാമ്പത്യ ജീവിതത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നിലനില്ക്കുന്നു. തര്‍ക്കങ്ങള്‍ ഇരട്ടിയാവുന്നു. പങ്കാളിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും കൂടുതലാവുന്നു. പലപ്പോഴും വിവാഹത്തിന് തടസ്സവും അത് കൂടാതെ പ്രതിസന്ധികളും സമാധാനക്കേടും ജീവിതത്തില്‍ ഉണ്ടാവുന്നു. അതെല്ലാം നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ പ്രശ്നങ്ങളിലേക്കാണ് എത്തിക്കുന്നത്. ദാമ്പത്യ ജീവിതത്തില്‍ സമാധാനക്കേടും പൊരുത്തമില്ലായ്മയും ചേര്‍ച്ചക്കുറവും എല്ലാം അംഗാരക യോഗത്തിന്റെ ഫലമായി സംഭവിക്കുന്നതാണ്.

അപകടവും മരണഭയവും
പലപ്പോഴും അപകടവും മരണഭയവും വര്‍ദ്ധിക്കുന്നതിന് കാരണമാകുന്ന അവസ്ഥയുണ്ടാവുന്നു. അതെല്ലാം അംഗാരക യോഗഫലമായി സംഭവിക്കുന്നതാണ്. അഗ്നിബാധ, അപകടം, ആയുധങ്ങളുമായി ബന്ധപ്പെട്ടുണ്ടാവുന്ന പരിക്കുകള്‍, മരണഭയം, ബന്ധുക്കളുടെ മരണം എന്നിവയെല്ലാം പലപ്പോഴും അംഗാരകയോഗവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്നതാണ്. ഇതിനെല്ലാം പരിഹാരം എന്നത് ഹനുമാന് സ്വാമിയുടെ പാദങ്ങളില്‍ അഭയം പ്രാപിക്കുക എന്നത് മാത്രമാണ്.
ഹനുമാന് ചാലിസ ജപിക്കാം
അംഗാരകയോഗത്തില് നിന്ന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഹനുമാന് ചാലിസ ജപിക്കാവുന്നതാണ്. ചൊവ്വയുടെ ഊര്‍ജ്ജത്തെ ശക്തിപ്പെടുത്തുന്നതിനും ശാന്തമായ മനസ്സിനും എല്ലാം ഹനുമാന് ചാലിസ പാരായണം ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ ആത്മധൈര്യവും സന്തുലിതാവസ്ഥയും വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ആത്മീയമായ മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുകയും ചെയ്യുന്നു. ഭഗവാനുമായി നിങ്ങളെ ആഴത്തില്‍ ബന്ധിപ്പിക്കുന്നതാണ് ഹനുമാന് ചാലിസ. ധൈര്യം, വൈകാരിക സന്തുലിതാവസ്ഥ, സംരക്ഷണം എന്നിവയെ പ്രചോദിപ്പിക്കുന്നു.
തുടര്‍ച്ചയായി ജപിച്ചാല്‍
എല്ലാ ആഴ്ചയിലും ചൊവ്വാഴ്ച ഹനുമാന് ചാലിസ ജപിക്കാവുന്നതാണ്. എന്നാല്‍ ഇത് തുടര്‍ച്ചയായി ജൂലൈ 28 വരെ എല്ലാ ദിവസവും ജപിച്ചാല്‍ നിങ്ങള്‍ക്ക് അംഗാരകയോഗ ഫലത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ദോഷഫലങ്ങളെ കുറയ്ക്കുന്നതിനും സഹായിക്കുന്നു. 7 ചൊവ്വാഴ്ചകള്‍ ജപിച്ചാല്‍ നിങ്ങളുടെ എല്ലാ ദോഷവും ഇല്ലാതാവുന്നു. ഭയം നിഷേധാത്മകത എല്ലാം ഇല്ലാതാക്കുന്നതിനും നല്ലതാണ് ഹനുമാന് ചാലിസ പാരായണം ചെയ്യുന്നത്. 40 വാക്യങ്ങളുള്ള ഈ ശ്ലോകം ജപിക്കുന്നത് നിങ്ങളുടെ ചിന്തകളെ മികച്ചതാക്കുന്നു. മാത്രമല്ല മെച്ചപ്പെട്ട ശാരീരിക-മാനസിക ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഹനുമാന് സ്വാമി അനുഗ്രഹിക്കുന്നു.

ഏതൊക്കെ രാശിക്കാര്‍ക്ക് ദോഷം?
അംഗാരക യോഗം ഏതൊക്കെ രാശിക്കാര്‍ക്കാണ് ദോഷഫലങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം. മേടം, വൃശ്ചികം, മിഥുനം, കന്നി, തുലാം, കുംഭം, മകരം, മീനം എന്നിങ്ങനെയുള്ള രാശിക്കാരില്‍ അംഗാരക യോഗം വളരെയധികം ദോഷഫലങ്ങള്‍ നല്കുന്നു. പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍, സാമ്പത്തിക അസ്ഥിരത, കരിയറില്‍ തടസ്സം. മാനസിക സമ്മര്‍ദ്ദം, വളരെ വലിയ തോതിലുള്ള ധനനഷ്ടം, ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍, ശത്രുക്കളുടെ വര്‍ദ്ധനവ്, സൗഹൃദത്തില്‍ പ്രശ്നങ്ങള്‍ എന്നിവയെല്ലാമാണ് അംഗാരകയോഗത്തിന്റെ ദോഷഫലങ്ങളിലൂടെ സംഭവിക്കുന്നത്.



Click it and Unblock the Notifications

