Latest Updates
-
2026 ഓഗസ്റ്റ് 3: ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ, ഭാഗ്യം കൂടെയുണ്ടാകും! -
ഓഗസ്റ്റ് 2 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ ഇതാ -
ശമ്പളം കിട്ടിയോ? ലോക്കർ ഈ ദിശയിൽ വെച്ചാൽ പണം ഇരട്ടിയാകും, വാസ്തു പറയുന്ന സത്യം -
സങ്കഷ്ടി ചതുർത്ഥി: പൂജാമുറിയിൽ ഗണപതി വിഗ്രഹം വെക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
ഫ്രണ്ട്ഷിപ്പ് ഡേ: സുഹൃത്തിന്റെ വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു സമ്മാനങ്ങൾ നൽകൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ ഓഫറുകൾ മിസ്സാക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
കേതു മകം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
ഓഗസ്റ്റ് 2: സർവാർത്ഥ സിദ്ധി യോഗം; കരിയറിൽ വൻ നേട്ടത്തിന് ഈ ശുഭമുഹൂർത്തങ്ങൾ പ്രയോജനപ്പെടുത്തൂ -
ആഗസ്റ്റ് 2-8: ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, കരിയറിൽ കുതിച്ചുചാട്ടം ഉറപ്പ്! -
ചന്ദ്രൻ മേടം രാശിയിലേക്ക്: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്!
ചൊവ്വ സൃഷ്ടിക്കുന്ന അംഗാരക യോഗം: അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെടുന്നവര്‍, ദോഷങ്ങളാല് ഇട്ടുമൂടും
ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. അതില്‍ നിരവധി ഏറ്റക്കുറച്ചിലുകളും സംഭവിക്കും. ഫെബ്രുവരി മാസത്തില്‍ ഇത്തരത്തില്‍ ജ്യോതിഷ പ്രകാരമുള്ള മാറ്റങ്ങളാണ് സംഭവിക്കുന്നത്. ചൊവ്വ കുംഭം രാശിയിലേക്ക് പ്രവേശിക്കുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള ദോഷഫലങ്ങളും ഉണ്ടാക്കും രാഹു ഈ സമയം കുംഭം രാശിയില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ചൊവ്വയുടേയും രാഹുവിന്റേയും സംയോജനം പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്.
എന്നാല്‍ ചൊവ്വയും രാഹുവും ചേര്‍ന്ന് സൃഷ്ടിക്കുന്ന അംഗാരക യോഗം പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നത്. അത് പല വിധത്തിലുള്ള മോശം ഫലങ്ങള്‍ക്കാണ് തുടക്കമിടുന്നത്. അംഗാരക യോഗത്തിന്റെ സ്വാധീനം 2026 ഏപ്രില്‍ വരെയാണ് നീണ്ട് നില്‍ക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നിങ്ങളെ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. മാനസിക സമ്മര്‍ദ്ദം നിങ്ങളില്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ഈ സാഹചര്യം അഞ്ച് പ്രത്യേക രാശിക്കാര്‍ക്ക് കൂടുതല്‍ വെല്ലുവിളികള്‍ കൊണ്ട് വരും. അത് ആരൊക്കെയെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് പലപ്പോഴും ചൊവ്വ-രാഹു സംയോജനം അശുഭകരമായ സ്വാധീനമാണ് കൊണ്ട് വരുന്നത്. അത് മാത്രമല്ല ഈ സമയം നിങ്ങള്‍ വളരെയധികം ശ്രദ്ധ ചെലുത്തുന്നതിന് മുതിരണം. ഓരോ കാര്യങ്ങളും നിങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരും. പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍, മേടം രാശിക്കാര്‍ നഷ്ടങ്ങളോ അനാവശ്യ ചെലവുകളോ നേരിടേണ്ടി വന്നേക്കാം. അത് കൂടാതെ വീട്ടുകാര്യങ്ങളില്‍ പലപ്പോഴും സമ്മര്‍ദ്ദം വര്‍ദ്ധിക്കാം. അത് നിങ്ങളില്‍ കൂടുതല്‍ അസ്വസ്ഥതകളും ഉണ്ടാക്കാം. ഈ സമയത്ത് ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിന് പ്രാധാന്യം നല്‍കണം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ സമയം അല്പം കൂടുതല്‍ ശ്രദ്ധ മുന്നോട്ടുള്ള ഓരോ കാര്യത്തിലും ഉണ്ടായിരിക്കണം. അത് കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ വലിയ വെല്ലുവിളി നേരിടേണ്ടി വരും. അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധികള്‍ ഉയര്‍ന്നുവരികയോ സാമ്പത്തിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയോ ചെയ്യാം. തൊഴിലിടങ്ങളില്‍ സഹപ്രവര്‍ത്തകരുമായി അഭിപ്രായവ്യത്യാസങ്ങള്‍ വര്‍ദ്ധിക്കുന്നതിന് സാധ്യതയുണ്ട്. അത് കൂടാതെ കുടുംബത്തില്‍ വലിയ പ്രതിസന്ധികള്‍ കാത്തിരിക്കുന്നു. അത് കൂടാതെ ഉറക്കമില്ലായ്മയും മാനസിക പിരിമുറുക്കവും ഇവരെ തേടി എത്തും.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. നിരവധി വെല്ലുവിളികളാണ് നിങ്ങള്‍ക്ക് ഈ സമയം നേരിടേണ്ടി വരുന്നതും. തൊഴില്‍ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതാണ്. ഈ സമയം വിഷാദം പല വിധത്തിലാണ് നിങ്ങളെ പിടി കൂടുന്നത്. അത് മാത്രമല്ല സാമ്പത്തിക നിക്ഷേപം കൃത്യമായിരിക്കണം എന്നില്ല. അത് പലപ്പോഴും സാമ്പത്തിക വിഷമതകള്‍ ഉണ്ടാക്കാം. മാനസികാരോഗ്യത്തെ അല്പം ശ്രദ്ധിക്കണം. യാത്ര ചെയ്യുമ്പോള്‍ വളരെയധികം ജാഗ്രത പാലിക്കേണ്ടതാണ്. ദേഷ്യത്തെ അല്പം നല്ല രീതിയില്‍ കൈകാര്യം ചെയ്യേണ്ടതാണ്. അനാവശ്യ ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഫെബ്രുവരി മാസത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ അനുഭവിക്കേണ്ടതായി വരുന്നു. അത് മാത്രമല്ല പലപ്പോഴും സാമ്പത്തിക ബുദ്ധിമുട്ടുകളിലേക്ക് നിങ്ങളെ തള്ളിവിട്ടേക്കാവുന്ന ഒരു സമയം കൂടിയാണ്. ഈ കാലയളവില്‍ അപ്രതീക്ഷിതമായ ചെലവുകളും ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. അത് കൂടാതെ ആരോഗ്യകാര്യങ്ങളില്‍ കര്‍ക്കിടകം രാശിക്കാര്‍ അതീവ ശ്രദ്ധ അനിവാര്യമാണ്. പലപ്പോഴും കുടുംബത്തിലും സമൂഹത്തിലും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാന്‍ സാധ്യത വളരെ കൂടുതലാണ്. അത് കൂടാതെ യാത്ര ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കുകയും ബിസിനസ്സ് ആവശ്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ക്ഷമ അനിവാര്യമാണ്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അംഗാരക യോഗം സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം. പലപ്പോഴും പല കാര്യത്തിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവും. സാമ്പത്തിക കാര്യങ്ങളില്‍ നഷ്ടങ്ങളോ അനാവശ്യ ചെലവുകളോ വര്‍ദ്ധിക്കാനുള്ള സാധ്യതയും കൂടുതലാണ്. അത് കൂടാതെ തൊഴിലിടങ്ങളിലും തുലാം രാശിക്കാര്‍ക്ക് വെല്ലുവിളികളും പ്രശ്നങ്ങളും നേരിടേണ്ടി വരുന്നതിനുള്ള സാധ്യതയുണ്ട്. അത് കൂടാതെ മാനസികാരോഗ്യം അല്പം കൂടുതല്‍ ശ്രദ്ധിക്കണം. വാഹന ഉപയോഗത്തിലും കൂടുതല്‍ ശ്രദ്ധ വേണം.



Click it and Unblock the Notifications