Latest Updates
-
ഡൽഹിയിൽ പൊടിക്കാറ്റും ഈർപ്പവും; ചർമ്മം സുരക്ഷിതമാക്കാൻ ഈ ചെറിയ മാറ്റങ്ങൾ മതി! -
കത്തുന്ന വെയിലിൽ പോക്കറ്റിൽ ഉള്ളി വെച്ചാൽ രക്ഷയുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കി വേനൽക്കാലത്തെ നേരിടാം -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
വണ്ണം കുറയ്ക്കാനും പിസിഒഎസ് മാറ്റാനും ഇനി കുറഞ്ഞ ചിലവിൽ; വിപണിയിലെ ഈ മാറ്റം ശ്രദ്ധിക്കൂ -
വണ്ണം കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ സ്മാർട്ട് ടിപ്സുകൾ പരീക്ഷിച്ചാൽ തിളക്കം നിലനിർത്താം! -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്ന ആ 'ലാസ്റ്റ് മിനിറ്റ്' വിദ്യ; ഞെട്ടിക്കുന്ന രഹസ്യങ്ങൾ ഇതാ! -
അവിട്ടം നക്ഷത്രത്തിലേക്ക് ചന്ദ്രൻ: സാമ്പത്തിക ഉയർച്ചയും ഭാഗ്യവും തേടിയെത്തുന്നു, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
വൻ സാമ്പത്തിക നേട്ടത്തിന് ഇന്ദ്രയോഗം; മെയ് 11-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും! -
മെയ് 11: കരിയറിൽ വൻ കുതിപ്പും സാമ്പത്തിക നേട്ടവും; ഭാഗ്യം കൂടെയുള്ള ആ 3 രാശികൾ ഇവയാണ്
ധനപരമായി നേട്ടങ്ങള്‍, ഉയര്‍ച്ച..ഇന്ന് ഭാഗ്യപ്പെരുമഴ ഈ 5 രാശിക്കൊപ്പം
ഏപ്രില്‍ 21 ഞായറാഴ്ച ചന്ദ്രന് ബുധന്റെ രാശിയായ കന്നിരാശിയിലേക്ക് സംക്രമിക്കാന്‍ പോകുന്നു. കൂടാതെ, ഇന്ന് ചൈത്രമാസത്തിലെ ശുക്ല പക്ഷത്തിലെ ത്രയോദശി തിഥിയാണ്. ഈ ദിവസം പ്രദോഷ വ്രതം ആചരിക്കുന്നു. രവിപ്രദോഷ വ്രതാനുഷ്ഠാന നാളില്‍ അമൃതസിദ്ധിയോഗം, സര്‍വാര്‍ത്ത സിദ്ധിയോഗം, രവിയോഗം, ഉത്രം നക്ഷത്രം എന്നിവയുടെ ഐശ്വര്യ സംയോജനവും നടക്കുന്നതിനാല്‍ ഇന്നത്തെ പ്രാധാന്യം വര്‍ധിക്കുന്നു.
ജ്യോതിഷ പ്രകാരം 4 രാശിക്കാര്‍ക്ക് രവി പ്രദോഷ തിഥിയില്‍ രൂപപ്പെടുന്ന ശുഭ യോഗത്തിന്റെ ഗുണം ലഭിക്കും. ഈ രാശിക്കാര്‍ക്ക് അവരുടെ തീര്‍പ്പാക്കാത്ത ജോലികള്‍ പൂര്‍ത്തിയാക്കാനാകും. സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള അവസരം ലഭിക്കുകയും ചെയ്യും. ജാതകത്തില്‍ സൂര്യഗ്രഹന്റെ സ്ഥാനം ശക്തിപ്പെടുകയും സൂര്യദേവന്റെ അനുഗ്രഹം ലഭിക്കുകയും ചെയ്യും. ഏപ്രില്‍ 21ന് ഞായറാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം.

ഇടവം
ഏപ്രില്‍ 21 ഇടവം രാശിക്കാര്‍ക്ക് വളരെ അനുകൂലമായ ദിവസമാണ്. സഹോദരങ്ങളുമായി നല്ല ബന്ധം പുലര്‍ത്തും. സൂര്യദേവന്റെ അനുകൂല സ്വാധീനത്താല്‍, നിങ്ങള്‍ എല്ലാ പ്രശ്നങ്ങളെയും ധൈര്യത്തോടെ നേരിടുകയും പ്രശ്നങ്ങള്‍ ക്ഷമയോടെ പരിഹരിക്കുകയും ചെയ്യും. ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍, അതെല്ലാം അവസാനിക്കും, ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള പരസ്പര ഏകോപനം വര്‍ദ്ധിക്കും. ബിസിനസുകാര്‍ക്ക് നല്ല ലാഭത്തിന് അവസരമുണ്ട്. മറ്റുള്ളവരെ സഹായിക്കാനാകും.
പരിഹാരം: ഞായറാഴ്ച മൂന്ന് ചൂലുകള്‍ വാങ്ങി അടുത്ത ദിവസം ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ അടുത്തുള്ള ക്ഷേത്രത്തില്‍ വയ്ക്കുക.
ചിങ്ങം
ഏപ്രില്‍ 21 ചിങ്ങം രാശിക്കാര്‍ക്ക് നല്ല ദിവസമാണ്. ചിങ്ങം രാശിക്കാര്‍ക്ക് നല്ല സാമ്പത്തിക നേട്ടം ലഭിക്കാനും പണം സമ്പാദിക്കാന്‍ പുതിയ വഴികള്‍ കണ്ടെത്താനും സാധ്യതയുണ്ട്. നിങ്ങള്‍ വളരെക്കാലമായി വിഷമിച്ചിരുന്ന ജോലികള്‍ ഇന്ന് എളുപ്പത്തില്‍ പൂര്‍ത്തിയാക്കാനാകും. കുടുംബാംഗങ്ങള്‍ക്കിടയില്‍ പരസ്പര ധാരണയും സ്നേഹവും വര്‍ദ്ധിക്കും. നിങ്ങളുടെ അടുത്ത ആളുകളുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകും. ബിസിനസുകാര്‍ക്ക് മറ്റേതെങ്കിലും ബിസിനസ്സില്‍ പണം നിക്ഷേപിക്കാനാകും. അവിവാഹിതരായ ആളുകള്‍ക്ക് നല്ല വിവാഹാലോചന ലഭിച്ചേക്കാം. നിങ്ങള്‍ക്ക് ഒരു പുതിയ വാഹനമോ വീടോ വാങ്ങാനും സാധിക്കും.
പ്രതിവിധി: ഞായറാഴ്ച രാത്രി കട്ടിലിനരികില്‍ പാല് സൂക്ഷിക്കുക. അടുത്ത ദിവസം അത് അക്കേഷ്യ മരത്തിന്റെ വേരുകളില്‍ ഒഴിക്കുക.
തുലാം
ഏപ്രില്‍ 21 തുലാം രാശിക്കാര്‍ക്ക് ഗുണകരമാണ്. തുലാം രാശിക്കാര്‍ക്ക് പുതിയതും അതുല്യവുമായ ചില അനുഭവങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ സന്തോഷവും സംതൃപ്തിയും വളരെ ഉയര്‍ന്നതായിരിക്കും. നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ വിജയിക്കും, ജീവിതത്തില്‍ പുതിയതും മികച്ചതുമായ തലങ്ങള്‍ നേടാനുള്ള അവസരം ലഭിക്കും. കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന സമയം അവിസ്മരണീയമാകും, എവിടെയെങ്കിലും യാത്ര ചെയ്യാനുള്ള അവസരവും നിങ്ങള്‍ക്ക് ലഭിച്ചേക്കാം. ജോലിയില്‍ നിങ്ങള്‍ക്ക് നല്ല വിജയം ലഭിക്കും. നിങ്ങളുടെ ഇണയുമായുള്ള നിങ്ങളുടെ ബന്ധം നല്ലതായിരിക്കും.
പരിഹാരം: പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് ആശ്വാസം ലഭിക്കാന്‍, ശര്‍ക്കരയും നെയ്യും വെള്ളത്തില്‍ ചേര്‍ത്ത് സൂര്യന് സമര്‍പ്പിച്ച് സൂര്യ ചാലിസ പാരായണം ചെയ്യുക.
മകരം
ഏപ്രില്‍ 21 മകരം രാശിക്കാര്‍ക്ക് വിശേഷാല്‍ ഗുണകരമായിരിക്കും. മകരം രാശിക്കാര്‍ വ്യക്തിപരമോ തൊഴില്‍പരമോ ആയ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ വിജയിക്കും. അപൂര്‍ണ്ണമായ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഠിനമായി പരിശ്രമിക്കുകയും ചെയ്യും. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിങ്ങള്‍ക്ക് നല്ല നേട്ടങ്ങള്‍ ലഭിക്കും. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് ഒരു നല്ല വാര്‍ത്ത ലഭിച്ചേക്കാം. കുടുംബത്തിലെ ഏതെങ്കിലും അംഗവുമായി എന്തെങ്കിലും തര്‍ക്കം ഉണ്ടെങ്കില്‍ അതെല്ലാം പരിഹരിക്കപ്പെടും, കുടുംബജീവിതം സന്തോഷകരമായി തുടരും. നിങ്ങള്‍ ശാരീരികമായും മാനസികമായും പൂര്‍ണ്ണമായും ശക്തരാകും, നിങ്ങളുടെ ആരോഗ്യവും മികച്ചതായിരിക്കും. സുഹൃത്തുക്കളോടൊപ്പം എവിടെയെങ്കിലും പോകാനാകും.
പ്രതിവിധി: നിങ്ങളുടെ ആഗ്രഹം നിറവേറ്റാന്‍, നിങ്ങളുടെ ആഗ്രഹം ആലിലകളില്‍ എഴുതുക, തുടര്‍ന്ന് ഒഴുകുന്ന വെള്ളത്തില്‍ ഒഴുക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications