Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
അമലയോഗം, വൃദ്ധിയോഗം, ചതയം നക്ഷത്രം; ഈ അഞ്ച് രാശികള്‍ എന്ത് ചെയ്താലും വിജയം
ഓരോ ദിവസവും നമ്മളറിയാതെ പല ശുഭയോഗങ്ങളും സംഭവിക്കുന്നുണ്ട്. ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ സംഭവിക്കുന്നത് ശുഭയോഗങ്ങള്‍ കൊണ്ടാണെന്ന് ജോതിഷം വിശ്വസിക്കുന്നു. ഇന്ന് ചന്ദ്രന് ശനിയുടെ മൂലത്രികോണ രാശിയായ കുംഭത്തിലാണ് സംക്രമണം നടത്തുന്നത്. കുംഭത്തില്‍ ശുക്രന്റെ സാന്നിധ്യവും ഉള്ളതുകൊണ്ട് ഐശ്വര്യപൂര്‍ണ്ണമായ അമലയോഗം ഇന്ന് ഉണ്ടാകുന്നുണ്ട്. അശ്വിനിമാസത്തിലെ, ശുക്ലപക്ഷ ദ്വാദശി തിഥിയായ ഇന്ന് വൃദ്ധിയോഗവും രൂപമെടുക്കുന്നു. ചതയമാണ് ഇന്നത്തെ നക്ഷത്രം.

ഇന്നത്തെ ഗ്രഹനിലകളും രൂപമെടുക്കുന്ന ശുഭയോഗങ്ങളും ചതയം നക്ഷത്രവും അഞ്ച് രാശികള്‍ക്കാണ് ഗുണകരം. ചന്ദ്രനൊപ്പം മഹാദേവന്റെയും വിശേഷ അനുഗ്രഹം കൊണ്ട് ഈ അഞ്ച് രാശിക്കാര്‍ വിചാരിച്ച എല്ലാ കാര്യങ്ങളും ഇന്ന് ചെയ്തുതീര്‍ക്കും. ഇവര്‍ക്ക് മാനസികമായ സന്തോഷവും ശാന്തിയും അനുഭവപ്പെടും. ലക്ഷ്യങ്ങളിലേക്ക് എത്തുന്നതിനുള്ള ശ്രമം തുടരും. ആ ഭാഗ്യരാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.
മിഥുനം
മിഥുനം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്ന് വളരെ സ്പെഷ്യല്‍ ആയിരിക്കും. മഹാദേവന്റെ കൃപ കൊണ്ട് ഇവര്‍ ഇന്ന് ജോലികളെല്ലാം പൂര്‍ത്തിയാക്കും. കുടുംബത്തില്‍ ശുഭവാര്‍ത്തകള്‍ തേടിയെത്തുന്നതിലൂടെ സന്തോഷാന്തരീക്ഷം സംജാതമാകും. ബിസിനസുകാര്‍ക്ക് ലാഭവും ഉദ്യോഗസ്ഥര്‍ക്ക് പുതിയ ഉത്തരവാദിത്തങ്ങളും ലഭിക്കും.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മനസ്സ് സന്തുഷ്ടമായിരിക്കും. ചെയ്യാനുള്ള കാര്യങ്ങളെല്ലാം പൂര്‍ത്തിയാക്കിയതിന്റെ നിര്‍വൃതി ഇവര്‍ക്ക് ലഭിക്കും. മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്ല സമയമാണ്. ഏറെക്കാലമായി സര്‍ക്കാര്‍ ജോലി ആഗ്രഹിച്ച് പരിശ്രമിക്കുന്നവര്‍ക്ക് ഇന്ന് അനുകൂല വാര്‍ത്തകള്‍ കേള്‍ക്കാം. സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചിലവഴിക്കാനും മനസ്സിന് സന്തോഷം തോന്നുന്ന കാര്യങ്ങള്‍ ചെയ്യാനും കഴിയും.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം മംഗളകരമായിരിക്കും. ഇന്ന് മികച്ച സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ ഇവര്‍ക്ക് സാധിക്കും. നിക്ഷേപങ്ങള്‍ നടത്താന്‍ ഇന്ന് ഉചിതമായ ദിവസമാണ്. ഭാവിയില്‍ അവ ഗുണകരമായി ഭവിക്കും. നല്ല തൊഴിലവസരങ്ങള്‍ തേടിയെത്തിയേക്കും. ഇത് കരിയറില്‍ ഉയര്‍ച്ച നല്‍കും. സഹോദരങ്ങളുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും.
കുംഭം
കുംഭം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ഇന്നത്തെ ദിവസം അനുകൂലമാണ്. ഇവരുടെ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ അനുഭവവേദ്യമാകും. ഉദ്യോഗസ്ഥര്‍ ഇന്ന് ഉന്നതാധികാരികളുമായി നല്ല ബന്ധം പുലര്‍ത്തുകയും അവരുടെ സഹകരണത്തോടെ ജോലിയില്‍ മികവ് പുലര്‍ത്തുകയും ചെയ്യും. സുഹൃത്തുക്കളുടെ സഹായത്തോടെ പുതിയ ജോലി ലഭിക്കാന്‍ സാധ്യതയുണ്ട്. ബിസിനസുകാര്‍ ഇന്ന് തടസ്സങ്ങളെയെല്ലാം തട്ടിമാറ്റി മുന്നേറുകയും ലാഭം നേടുകയും ചെയ്യും. കുടുംബത്തിലും സന്തോഷാന്തരീക്ഷം വന്നെത്തും.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഫലപ്രദമായിരിക്കും. കോടതി വിഷയങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകും. പഴയ നിക്ഷേപങ്ങളില്‍ നിന്ന് ലാഭം തേടിവരും. ഇന്ന് ചെയ്യുന്ന ജോലികള്‍ പൂര്‍ണ്ണ സംതൃപ്തിയും സന്തോഷവും നല്‍കും. ബിസിനസുകാര്‍ക്ക് ഇന്ന് വലിയ ഡീലുകള്‍ ലഭിക്കാനിടയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് ചില നല്ല അവസരങ്ങള്‍ ലഭിക്കും. വീട്ടില്‍ ശുഭകാര്യങ്ങള്‍ നടക്കാനിടയുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
