Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
Akshaya Tritiya 2025: ഒപ്പത്തിനൊപ്പം നാല് രാജയോഗങ്ങള്‍, വര്‍ഷം മുഴുവന്‍ പൊന്നും പണവും ഈ നാളുകാര്‍ക്ക്
Akshaya Tritiya 2025: ഹൈന്ദവ വിശ്വാസം അനുസരിച്ച് അക്ഷയ തൃതീയ ഒരു വര്‍ഷത്തിലെ ഏറ്റവും ശുഭകരമായ ദിവസമായി കരുതപ്പെടുന്നു. അബുജ് മുഹൂര്‍ത്തം അഥവാ സ്വയം സിദ്ധി മുഹൂര്‍ത്തങ്ങളില്‍ ഒന്നാണ് അക്ഷയ തൃതീയ. ഈ നാളില്‍ ഒരു കാര്യങ്ങള്‍ക്കും ശുഭസമയത്തിനായി നോക്കിനിക്കേണ്ടതില്ല. ഈ ദിവസം ചെയ്യുന്ന ഏതൊരു കാര്യവും വിജയം നല്‍കുകയും പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയും ചെയ്യും. ലക്ഷ്മി ദേവിയെയും കുബേരനെയും ആരാധിക്കാനും അവരുടെ അനുഗ്രഹം നേടാനും ഈ ദിവസം ശുഭകരമാണ്. ഈ വര്‍ഷത്തെ അക്ഷയ തൃതീയ ഏപ്രില്‍ 30-നാണ്. ഈ ദിവസം സ്വര്‍ണ്ണം, വെള്ളി തുടങ്ങിയവ വാങ്ങുന്നത് ഐശ്വര്യലബ്ധിയും ധനനേട്ടവും സമ്പല്‍സമൃദ്ധിയും ഉറപ്പാക്കുമെന്നും വിശ്വാസമുണ്ട്.

ജ്യോതിഷപരമായി പല പ്രത്യേകതകളും ഉള്ള ദിവസമാണിത്. ശുഭഗ്രഹങ്ങളുടെ സംയോഗവും സ്ഥാനങ്ങളും അക്ഷയതൃതീയ്ക്ക് പല രാജയോഗങ്ങളുടെയും രൂപീകരണത്തിന് കാരണമാകും. ഈ രാജയോഗങ്ങള്‍ ചില പ്രത്യേകരാശികളില് ജനിച്ചവര്‍ക്ക് ജീവിതത്തിലെ ഏറ്റവും ഐശ്വര്യവും സമ്പല്‍സമൃദ്ധവുമായ കാലത്തിന് തുടക്കമേകും. ഈ വര്‍ഷവും അക്ഷയ തൃതീയ നാളില്‍ നിരവധി രാജയോഗങ്ങള്‍ രൂപപ്പെടുന്നുണ്ട്.
അക്ഷയ തൃതീയയിലെ രാജയോഗങ്ങള്‍
വേദ ജ്യോതിഷം അനുസരിച്ച് ഈ വര്‍ഷത്തെ അക്ഷയ തൃതീയയ്ക്ക് ഗജകേസരിയോഗവും ലക്ഷ്മി നാരായണ യോഗവും രൂപപ്പെടുന്നു. ശുഭനാളില്‍ ഈ രാജയോഗം സൃഷടിക്കപ്പെടുന്നത് പല രാശികള്‍ക്കും അപൂര്‍വ്വമായ ഭാഗ്യങ്ങള്‍ നല്‍കുമെന്നാണ് കരുതപ്പെടുന്നത്. ഇവര്‍ക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹവും അപാരമായ ധനനേട്ടങ്ങളും സമ്പത്തും നേടാനാകും.
ഈ വര്‍ഷം അക്ഷയ തൃതീയയ്ക്ക് ശനി, ശുക്രന്, രാഹു എന്നീ ഗ്രഹങ്ങള്‍ മീനം രാശിയില്‍ സ്ഥിതി ചെയ്യുന്നു. ഈ ഗ്രഹസ്ഥിതിയില്‍ മാളവ്യ രാജയോഗം, ലക്ഷ്മി നാരായണ യോഗം, ചതുര്‍ഗ്രഹ യോഗം എന്നിവ സൃഷ്ടിക്കപ്പെടുന്നു. അതോടൊപ്പം ചന്ദ്രന്ഡ ഇടവം രാശിയില്‍ വ്യാഴത്തോടൊപ്പം നിന്ന് ഗജകേസരിയോഗവും സൃഷ്ടിക്കും. ഇവ കൂടാതെ രവിയോഗവും സര്‍വ്വാര്‍ത്ത സിദ്ധിയോഗവും രൂപപ്പെടുന്നുണ്ട്.
അക്ഷയ തൃതീയയ്ക്ക് ഇതുവരെയില്ലാത്ത സൗഭാഗ്യങ്ങള്‍ നേടാന്‍ പോകുന്ന മൂന്ന് രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ഇടവം
ഈ വര്‍ഷത്തെ അക്ഷയ തൃതീയ ഇടവം രാശിക്കാര്‍ക്ക് വളരെ അനുകൂലമാണ്. ഗ്രഹസ്ഥാന പ്രകാരം ഇടവം രാശിക്കാര്‍ക്ക് ലക്ഷ്മി ദേവിയുടെയും കുബേരന്റെയും അനുഗ്രഹം ലഭിക്കാന്‍ യോഗമുണ്ട്. ഇവര്‍ക്ക് ജീവിതത്തിന്റെ പല മേഖലകളില്‍ നിന്നും വിജയം തേടിയെത്തും. ഏറെക്കാലമായി ചെയ്തുതീര്ക്കാന് കഴിയാതിരുന്ന ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ജോലിസ്ഥലത്ത് ഇവരുടെ പ്രകടനം മേലുദ്യോഗസ്ഥരുടെ പ്രശംസ പിടിച്ചുപറ്റും. പുതിയ ചില ഉത്തരവാദിത്തങ്ങള്‍ ഇവരിലേക്ക് വന്നെത്തും. പുതിയ ചില ജോലി അവസരങ്ങള്‍ ഇവര്‍ക്ക് ലഭിക്കാനിടയുണ്ട്. വീടോ വാഹനമോ ഭൂമിയോ വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ക്ക് അതിന് സാധിക്കും. നിക്ഷേപങ്ങള്‍ നടത്താനും ഈ ദിവസം വളരെ അനുകൂലമാണ്. പുതിയ ബിസിനസ് ആരംഭിക്കാന്‍ ഈ സമയം വളരെ ശുഭകരമാണ്.
മിഥുനം
അക്ഷയ തൃതീയയിലൂടെ ഈ വര്‍ഷം അസുലഭ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ പോകുന്ന അടുത്ത രാശി മിഥുനമാണ്. അവരുടെ കര്‍മ്മ മേഖലയില്‍ നിന്നും വലിയ ലാഭങ്ങള്‍ നേടാന്‍ മിഥുനം രാശിക്കാര്‍ക്ക് സാധിക്കും. ബിസിനസുകാര്‍ക്ക് പ്രത്യേകിച്ച് ധനനേട്ടങ്ങള്‍ ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ നിന്നും പലതരം നേട്ടങ്ങള്‍ ഉണ്ടാകും. തൊഴില്‍രഹിതര്‍ക്ക് പുതിയ ജോലി അവസരങ്ങള്‍ ലഭിച്ചേക്കും. ഇവരുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടും. സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഈ കാലയളവില്‍ പരിഹരിക്കപ്പെടും. ബന്ധങ്ങള്‍ മെച്ചപ്പെടും. പ്രത്യേകിച്ച് പിതാവുമായുള്ള ബന്ധം ദൃഢമാകും. ഈ കാലയളവില്‍ ആരോഗ്യം ശക്തമാകും. പല ജോലികളും വിജയകരമായി ചെയ്തുതീര്ക്കാന് സാധിക്കും.
മീനം
ഈ വര്‍ഷത്തെ അക്ഷയ തൃതീയ മീനം രാശിക്കാരെ സംബന്ധിച്ചെടുത്തോളം വളരെ പ്രത്യേകമായ ഒന്നാണ്. ഇവര്‍ക്ക് ജീവിതത്തില്‍ സന്തോഷകാലം വന്നെത്താന്‍ പോകുകയാണ്. ഇവരുടെ ലഗ്നഭാവത്തിലാണ് വലിയ രാജയോഗങ്ങള്‍ രൂപപ്പെടാന്‍ പോകുന്നത്. വ്യക്തിജീവിതത്തിലും ജോലിസ്ഥലത്തും ബംബര്‍ നേട്ടങ്ങളുടെ സമയമാണ് മീനം രാശിക്കാര്‍ക്ക് മുമ്പിലുള്ളത്. പുതിയ സ്ഥലമോ വാഹനമോ വാങ്ങാനുള്ള ആഗ്രഹം പൂര്‍ത്തിയാകും. കാലങ്ങളായി കിട്ടാതെ കിടക്കുന്ന പണം കയ്യിലേക്ക് വന്നെത്തും. പുതിയ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ഇത് അനുകൂലസമയമാണ്. ആഗ്രഹത്തിനൊത്ത ജോലിയും സ്ഥാനവും ഇവര്‍ക്ക് ലഭിച്ചേക്കും. ഈ കാലയളവില്‍ നേതൃഗുണങ്ങള്‍ മെച്ചപ്പെടുകയും അതുമൂലം വലിയ ഉത്തരവാദിത്തങ്ങള്‍ ഇവരിലേക്ക് എത്തിച്ചേരുകയും ചെയ്യും. കുടുംബത്തോടൊപ്പം സന്തോഷസമയം ചിലവഴിക്കാന്‍ സാധിക്കും. ലക്ഷ്മി ദേവിയുടെ അനുഗ്രഹം പൂര്‍ണ്ണമായി ലഭിക്കുന്നതിനാല്‍ ജീവിതത്തില്‍ സന്തോഷത്തിന് ഒരു കുറവും ഉണ്ടാകില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
