Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
നാളെ അക്ഷയതൃതീയ ദിനത്തില്‍ ശനി അനുഗ്രഹം ഇവര്‍ക്ക്; 12 രാശികള്‍ക്കും നാളെ ഫലം ഇപ്രകാരം
karmaphalam: ശനി ഉത്രട്ടാതി നക്ഷത്രത്തിലേയ്ക്ക് പ്രവേശിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ് മീനത്തില്‍ നിന്നുകൊണ്ടാണ് ഉത്രട്ടാതിയിലേയ്ക്ക് പ്രവേശിക്കുന്നത്. അതിനാല്‍, ശനിയുടെ ഈ നക്ഷത്രമാറ്റം നാളെ അക്ഷയതൃതീയ ദിനത്തില്‍ ചില രാശിക്കാര്‍ക്ക് നേട്ടങ്ങളായി മാറുന്നതാണ്. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം. നാളെ 12 രാശികള്‍ക്കും ഫലം എപ്രകാരമെന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് നാളത്തെ ദിവസം നല്ലതായിരിക്കും. പഴയ തര്‍ക്കങ്ങളില്‍ നിന്നും മുക്തി ലഭിക്കുന്നതാണ്. ബിസിനസ്സില്‍ ലാഭം ഉണ്ടായിരിക്കുന്നതാണ്. ആരോഗ്യം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നതാണ്. നാളത്തെ ദിവസം പുതിയ ജോലി ആരംഭിക്കാനും ഇവര്‍ക്ക് സാധിക്കുന്നതാണ്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും നാളത്തെ ദിവസം. പല പ്രധാനപ്പെട്ട തീരുമാനങ്ങളും എടുക്കേണ്ടതായി വന്നേക്കാം. ചെയ്ത് തീര്‍ക്കാന്‍ ബാക്കി വെച്ച ജോലികള്‍ വേഗത്തില്‍ തീര്‍ക്കേണ്ടതായി വരാം. പല പ്രമുഖ വ്യക്തികളെയും പരിചയപ്പെടാന്‍ അവസരം ലഭിക്കുന്നതാണ്. ജീവിതം തന്നെ മാറ്റുന്ന അനവധി സംഭവങ്ങള്‍ നാളത്തെ ദിവസം ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നതാണ്. മതപരമായ കാര്യങ്ങളില്‍ വിശ്വാസം അല്‍പ്പം വര്‍ദ്ധിക്കുന്നതാണ്. പുതിയ വാഹനം വാങ്ങാനും ഇവര്‍ക്ക് യോഗം രൂപപ്പെടും.
മിഥുനം
നാളത്തെ ദിവസം പ്രതിസന്ധികള്‍ അനവധി ഇവരില്‍ ഉണ്ടാകുന്നതാണ്. പല കാര്യങ്ങളിലും സംശയം ഇവരില്‍ ഉണ്ടായെന്ന് വന്നേക്കാം. വലിയൊരു തുക, മറ്റൊരാള്‍ക്ക് കടമായി നല്കാന് സാധ്യത. പുതിയ ജോലികളെക്കുറിച്ച് പദ്ധതി തയ്യാറാക്കുന്നതാണ്. നാളത്തെ ദിവസം പണം ചിലവഴിക്കുമ്പോള്‍ ശ്രദ്ധിച്ച് ചിലവഴിക്കുക. ഇല്ലെങ്കില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്. ബിസിനസ്സില്‍ ചില പ്രശ്നങ്ങള്‍ നേരിടാനുള്ള സാധ്യത കൂടുതലാണ്. ഭാര്യയുടെയും കുട്ടികളുടെയും ആരോഗ്യം ശ്രദ്ധിക്കുന്നത് നല്ലതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ദുഃഖം നല്കുന്ന കാര്യങ്ങള്‍ ഉണ്ടാകുന്നതാണ്. ആരോഗ്യം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ബിസിനസ്സിലെ സഹപ്രവര്‍ത്തകരുമായി ചെറിയ രീതിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സ്വത്ത് തര്‍ക്കങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കുടുംബ കാര്യത്തില്‍ നാളെ പ്രധാനപ്പെട്ട വലിയ തീരുമാനങ്ങള്‍ എടുക്കേണ്ടതായി വന്നേക്കാം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് നാളത്തെ ദിവസം നല്ലതായിരിക്കും. ബിസിനസ്സില്‍ വളര്‍ച്ച ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ജീവിതത്തില്‍ ആഗ്രഹിച്ച അനവധി കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ സാധിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അതിനുള്ള അവസരം ലഭിക്കുന്നതാണ്. പുതിയ വരുമാന മാര്‍ഗ്ഗം കണ്ടെത്താന്‍ സാധിക്കുന്നതാണ്. കുടുംബക്കാരുമായി യാത്രകള്‍ പോകുന്നതാണ്.
കന്നി
കന്നി രാശിക്കാര്‍ അനാവശ്യ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ട ആവശ്യം ഇല്ല. ബിസിനസ്സില്‍ അനാവശ്യമായി പണം നിക്ഷേപിക്കേണ്ട ആവശ്യം ഇല്ല. നിങ്ങളുടെ ബിസിസ്സ് ഐഡിയകള്‍ മറ്റുള്ളവരുമായി ഷെയര്‍ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. കുടുംബ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. ആരോഗ്യം ശ്രദ്ധിക്കുക.
തുലാം
തുലാം രാശിക്കാര്‍ക്ക് ചെറിയ രീതിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെങ്കിലും നേട്ടങ്ങള്‍ അവധി സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. കഷ്ടപ്പാട് കുറയ്ക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക സുരക്ഷിതമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കുട്ടികളെക്കുറിച്ചുള്ള നിങ്ങളുടെ ആശങ്കകള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കുന്നതാണ്. കുട്ടികളുടെ പഠനാവശ്യങ്ങള്‍ക്കായി പല മാര്‍ഗ്ഗങ്ങളും നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിക്കുന്നതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ചിട്ടി ലഭിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. പങ്കാളിത്ത ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ബിസിനസ്സ് പാര്‍ട്ണറില്‍ നിന്നും നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. അതുപോലെ, വാക്കുകള്‍ പ്രയോഗിക്കുമ്പോള്‍ സൂക്ഷിച്ച് പ്രയോഗിക്കാന്‍ ശ്രമിക്കുന്നതും നല്ലതാണ്.
ധനു
നാളത്തെ ദിവസം പല കാരണങ്ങള്‍ക്കൊണ്ട് ദീര്‍ഘദൂര യാത്രകള്‍ ചെയ്യേണ്ടതായി വന്നേക്കാം. വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിച്ച് ഉപയോഗിക്കാന്‍ ശ്രമിക്കുക. പുതിയ വാഹനം വാങ്ങാനുള്ള മോഹം ഉടലെടുക്കുന്നതാണ്. അതുപോലെ, കുടുംബത്തില്‍ സന്തോഷം നല്കുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നതാണ്. വിദേശത്തേയ്ക്ക് പോകാന്‍ നോക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ധാരാളം വന്നെത്തുന്നതാണ്.
മകരം
മകരം രാശിക്കാര്‍ക്ക് നാളത്തെ ദിവസം വിനോദയാത്ര പോകാന്‍ അവസരം ലഭിക്കുന്നതാണ്. വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ സൂക്ഷിക്കുക. ചില കാര്യങ്ങളില്‍ കുടുംബക്കാരുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പലരില്‍ നിന്നും വിശ്വാസവഞ്ചന നേരിടേണ്ടതായി വന്നേക്കാം. ബിസിനസ്സില്‍ പുതിയ ആള്‍ക്കാരെ പങ്കാളികളാക്കാതിരിക്കാന് ശ്രദ്ധിക്കുക. സാമ്പത്തിക നഷ്ടം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
കുംഭം
കുംഭം രാശിക്കാര്‍ നാളത്തെ ദിവസം വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കുന്നത് നല്ലതായിരിക്കും. വാദപ്രതിവാദങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്നത് നല്ലതാണ്. ചില വ്യക്തികളെ വളരെപെട്ടെന്ന് പ്രിയപ്പെട്ടതാക്കുന്നതാണ്. പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ പോയ ജോലി പൂര്‍ത്തീകരിക്കുന്നതാണ്.
മീനം
മീനം രാശിക്കാര്‍ ജീവിതത്തില്‍ പുതിയ തീരുമാനങ്ങള്‍ എടുക്കുന്നതാണ്. സാധാരണ ജീവിതം നയിക്കാന്‍ പലപ്പോഴും സാധിക്കാത്ത അവസ്ഥ ഉണ്ടായെന്ന് വന്നേക്കാം. ബിസിനസ്സില്‍ പുതിയ ഡീല്‍ ഉണ്ടാകുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തമാക്കുന്നതാണ്. പങ്കാളിയില്‍ നിന്നും പല കാര്യത്തിനും പൂര്‍ണ്ണ പിന്തുണ ലഭിക്കുന്നതാണ്. സ്വയം പല കാര്യത്തിലും അവബോധം ഇവരിൽ ഉണ്ടാകുന്നതാണ്. പ്രയാസങ്ങൾക്ക് അറുതി വരുത്താൻ സാധിക്കുന്നതാണ്. സന്തോഷം നൽകുന്ന അനവധി സന്ദർഭങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടതായി വന്നേക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications