Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Akshaya Tritiya 2024: അക്ഷയ ത്രീതിയയിലെ രവിയോഗം: സമ്പത്ത് കുമിഞ്ഞ് കൂടം
ഇന്ന് അക്ഷയ ത്രീതിയ, ഈ ദിനത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ നമ്മുടെയെല്ലാം ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. കാരണം അത്രയധികം പ്രാധാന്യമാണ് അക്ഷയ ത്രീതിയക്ക് ഉള്ളത്. ഇന്നത്തെ ഈ ശുഭമുഹൂര്‍ത്തത്തെ കണക്കാക്കുന്നത് വഴി ജീവിതത്തില്‍ ഐശ്വര്യവും സമൃദ്ധിയും നിറയും എന്നാണ് വിശ്വാസം. ഏത് മംഗള കര്‍മ്മത്തിനും ഉത്തമ ദിനമായാണ് ഈ ദിനത്തെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം പ്രാധാന്യത്തോടെ നമുക്ക് ഈ ദിനം ആഘോഷിക്കാവുന്നതാണ്. വിവാഹത്തിനും സ്വര്‍ണം വാങ്ങുന്നതിനും പുതിയ വീട്ടില്‍ കയറി താമസിക്കുന്നതിനും എല്ലാം ഈ ദിനം വളരെയധികം അനുകൂലമായതാണ്.
ഈ ദിനത്തില്‍ നാം ചെയ്യുന്ന എല്ലാ കാര്യങ്ങളും വിജയിക്കുന്നു. മാത്രമല്ല ഒരു തരത്തിലുള്ള തടസ്സങ്ങളും ഈ ദിനത്തില്‍ ഉണ്ടാവുകയില്ല. കാരണം ലക്ഷ്മി ദേവി, മഹാവിഷ്ണു, കുബേര ദേവന് എന്നിവരെ ആരാധിക്കുന്ന ദിനം കൂടിയായതിനാല്‍ ഐശ്വര്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധ സംശയവും നിങ്ങള്ക്കുണ്ടാവുന്നില്ല. മെയ് 10-നാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്. ഇന്ന് തന്നെ രവിയോഗവും രൂപപ്പെടുന്നു.

അക്ഷയ ത്രിതീയ മൂഹൂര്‍ത്തം
അക്ഷയ ത്രീതിയയില് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതന് അനുയോജ്യമായ മുഹൂര്‍ത്തം ഏതാണെന്ന് നമുക്ക് നോക്കാം. മെയ് 10 ന് രാവിലെ 5:32 മുതല്‍ 12:19 വരെയായിരിക്കും അക്ഷയതൃതീയയുടെ പൂജ സമയം. ഈ മുഹൂര്‍ത്തത്തില്‍ സ്വര്‍ണമോ വെള്ളിയോ വാങ്ങിക്കുന്നതിലൂടെ ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിങ്ങളോടൊപ്പം ഉണ്ടാവുന്നു എന്നതാണ്. അത് മാത്രമല്ല സമ്പത്ത് വര്‍ദ്ധിക്കുകയും ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുകയും ഐശ്വര്യം നിലനില്ക്കുകയും ചെയ്യും എന്നാണ് വിശ്വാസം.
ആരാധനാ രീതി
അക്ഷയ ത്രിതീയ ദിനത്തില്‍ എപ്രകാരം ലക്ഷ്മി ദേവിയേയും കുബേരനേയും ആരാധിക്കണം എന്ന് നോക്കാം. ഈ ദിനത്തില്‍ അതിരാവിലെ എഴുന്നേറ്റ് വൃത്തിയുള്ള വസ്ത്രം ധരിക്കണം. അതിന് ശേഷം ഗംഗാജലം കയ്യില്‍ എടുത്ത് കൈക്കുമ്പിളില്‍ വെച്ച് പ്രാര്‍ത്ഥിക്കണം. പിന്നീട് ലക്ഷ്മി സമേതനായ വിഷ്ണുവിന്റേയും കുബേരന്റേയും ചിത്രത്തിന് മുന്നില്‍ പ്രാര്‍ത്ഥിക്കുക. തുടര്‍ന്ന് ഇവര്‍ക്ക് മുന്നില്‍ അക്ഷതം സമര്‍പ്പിക്കുക. ശേഷം വെളുത്ത പൂക്കള്‍, വെളുത്ത റോസാപ്പൂക്കള്‍, ധൂപവര്‍ഗ്ഗങ്ങള്‍ മുതലായവ ഉപയോഗിച്ച് പ്രാര്‍ത്ഥിക്കണം.
ആരാധന ഇപ്രകാരം
ബാര്‍ലി, ഗോതമ്പ്, വെള്ളരിക്ക, പയര്‍ എന്നിവയും നൈവേദ്യമായി സമര്‍പ്പിക്കേണ്ടതാണ്. കൂടാതെ, അവസാനം വിഷ്ണുവും ലക്ഷ്മി ചാലിസയും ചൊല്ലുക. അക്ഷയതൃതീയയില്‍ ലക്ഷ്മി ദേവിക്ക് പിങ്ക് പൂക്കള്‍ അര്‍പ്പിക്കുന്നതിന് ശ്രദ്ധിക്കണം. ഈ ദിവസം പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുക. ഇത് പുണ്യം നല്‍കുകയും ജീവിതത്തില്‍ ഉയര്‍ച്ച കൊണ്ട് വരുകയും ചെയ്യും എന്നാണ് വിശ്വാസം. അത്രയധികം മാറ്റങ്ങള്‍ അക്ഷയ ത്രിതീയ ദിനത്തില്‍ ഉണ്ടാക്കുന്നു.
അക്ഷയതൃതീയ പ്രാധാന്യം ഇപ്രകാരം
എന്തുകൊണ്ട് അക്ഷയ ത്രീതിയ ദിനത്തിന് ഇത്രയധികം പ്രാധാന്യം ഉണ്ടായി എന്ന് നമുക്ക് നോക്കാം.മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ ശ്രീ പരശുരാമന് ജനിച്ചത് അക്ഷയതൃതീയ നാളില്‍ ആണെന്നാണ് വിശ്വാസം. അത് മാത്രമല്ല സത്യയുഗവും ത്രേതായുഗവും ആരംഭിച്ചത് അക്ഷയതൃതീയയിലാണ് എന്നും പുരാണങ്ങളില്‍ പറയുന്നു. നരസിംഹാവതാരവും അക്ഷയ ത്രിതീയ ദിനത്തിലാണ് എന്നാണ് പറയുന്നത്. വിശ്വാസമനുസരിച്ച്, ഈ ശുഭദിനത്തിലാണ് ഗംഗ മാതാവ് ഭൂമിയിലെത്തിയത് എന്നാണ് ഗ്രന്ഥങ്ങളില്‍ പറയുന്നത്.
രവിയോഗം
സമ്പത്തും ഐശ്വര്യവും അക്ഷയ ത്രീതിയ നാളില്‍ നിറയുന്ന രവിയോഗത്തിന് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ മികച്ച നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ഒരു തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധികളും രവിയോഗ ഫലമായി നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്നില്ല. ഇടവം രാശിക്കാരില്‍ രവിയോഗം രൂപപ്പെടുന്നതിന്റെ ഫലമായി ഇവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. ഇതെല്ലാം ജീവിതത്തില്‍ സന്തോഷം നിറക്കുന്നു.
മറ്റ് രാശിക്കാര്‍
മിഥുനം രാശിക്കാര്‍ക്ക് അക്ഷയ ത്രിതീയ പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സമ്പത്ത് വര്‍ദ്ധിക്കുകയും ചെയ്യുന്നു. കര്‍ക്കിടകം രാശിക്കാര്‍ക്കും അക്ഷയ ത്രിതീയയില്‍ അനുകൂലമായ മാറ്റവും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. ഒരി തരത്തിലും ഇവര്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വരുന്നില്ല, സാമ്പത്തികമായി നിങ്ങള്‍ ഉയരത്തില്‍ എത്തുന്നു. എല്ലാ തരത്തിലുള്ള അനുകൂല മാറ്റങ്ങളും ഈ ദിനത്തില്‍ ഉണ്ടാവുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
