Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
അക്ഷയ തൃതീയ നാളില്‍ മറ്റ് ശുഭയോഗങ്ങളും; ഇന്ന് ഭാഗ്യം തുണയ്ക്കുന്ന രാശികള്‍
ലക്ഷ്മീദേവീയുടെ അനുഗ്രഹത്താല്‍ ഐശ്വര്യം കളിയാടുന്ന ദിവസമാണ് അക്ഷയ തൃതീയ. അക്ഷയ തൃതീയ നാളില്‍ ചെയ്യുന്ന ഏതൊരു കാര്യവും ശുഭഫലങ്ങളും വിജയവും കൊണ്ടുവരുമെന്നാണ് വിശ്വാസം. മാത്രമല്ല, നല്ല സമയം നോക്കാതെ എന്തുകാര്യവും ചെയ്യാന്‍ സാധിക്കുന്ന ദിവസം കൂടിയാണ് അക്ഷയതൃതീയ. അതിനാല്‍ തന്നെ വിവാഹത്തിനും ഗൃഹപ്രവേശത്തിനും പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും അങ്ങനെ മംഗളകാര്യങ്ങള്ക്കെല്ലാം ആളുകള്‍ അക്ഷയ തൃതീയ തിരഞ്ഞെടുക്കുന്നു.

വൈശാഖ മാസത്തിലെ, ശുക്ലപക്ഷത്തിലെ തൃതീയ തിഥിക്കാണ് എല്ലാ വര്‍ഷവും അക്ഷയതൃതീയ കൊണ്ടാടുന്നത്. ഇന്ന് രാവിലെ 4.20 മുതല്‍ നാളെ പുലര്‍ച്ചെ 2.52 വരെയുള്ള സമയമാണ് അക്ഷയ തൃതീയ വരുന്നത്. അക്ഷയ തൃതീയ നാളിലെ അഭിജിത്ത് മുഹൂര്‍ത്തം രാവിലെ 11.50 മുതല്‍ ഉച്ചയ്ക്ക് 12.44 വരെയാണ്.
മറ്റ് അക്ഷയ തൃതീയ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ അക്ഷയ തൃതീയയുമായി ബന്ധപ്പെട്ട് മറ്റ് ചില ശുഭയോഗങ്ങളും രൂപപ്പെടുന്നുണ്ട്. സുകര്‍മ്മ യോഗമാണ് അതില്‍ പ്രധാനം. മെയ് പതിനൊന്നിന് ഉച്ചയ്ക്ക് 12.08 മുതല്‍ പിറ്റേദിവസം രാവിലെ 10.03 വരെയാണ് ഈ ശുഭയോഗത്തിന്റെ ഫലങ്ങള്‍ അനുഭവപ്പെടുക. ഇതുകൂടാതെ രവിയോഗവും അക്ഷയ തൃതീയയോട് അനുബന്ധിച്ച് രൂപപ്പെടുന്നുണ്ട്. അക്ഷയ തൃതീയയും ഈ രണ്ട് ശുഭയോഗങ്ങളും നിമിത്തം ഈ ദിവസങ്ങളില്‍ അനുഷ്ഠിക്കുന്ന ഏതൊരു കാര്യവും മംഗളകരമായി തീരുമെന്നാണ് വിശ്വാസം.
അക്ഷയ തൃതീയ
കൃതി യുഗാദി ത്രിതീയ എന്നും അറിയപ്പെടുന്ന അക്ഷയതൃതീയ തേത്രായുഗത്തിന്റെയും സത്യയുഗത്തിന്റെയും തുടക്കത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നാണ് ഹിന്ദുവിശ്വാസം. പൊതുവേ ഭാഗ്യത്തിന്റെയും ഐശ്വര്യത്തിന്റെയും ദിവസമായാണ് അക്ഷയതൃതീയ കരുതപ്പെടുന്നത്. അതിനാല്‍ പുതിയ ജോലികള്‍ തുടങ്ങിവെക്കാനും ബിസിനസ് ആരംഭിക്കാനും ഗൃഹപ്രവേശത്തിനും മറ്റ് ശുഭകാര്യങ്ങള്‍ക്കും വളരെ അനുകൂലസമയമാണ്.
സുകര്‍മ്മ യോഗം
ജ്യോതിഷത്തിലെ 27 യോഗങ്ങളില്‍ ഏഴാമത്തെ യോഗമാണ് സുകര്‍മ്മ യോഗം. ഇത്തവണ അക്ഷയ തൃതീയയോട് അനുബന്ധിച്ച് സുകര്‍മ്മ യോഗവും രൂപപ്പെടുന്നുണ്ട്. മതപരമായ ആചാരങ്ങളും ആത്മീയാചാരങ്ങളും നടത്താന്‍ വളരെ അനുകൂലമായ സമയമമാണിത്. സുകര്‍മ്മ യോഗമുള്ള ആളുകള്‍ മതപരമായ കാര്യങ്ങളില്‍ വിശ്വസിക്കുന്നവരായിരിക്കും. പ്രാര്‍ത്ഥനയെ ധര്‍മ്മമായി കരുതുന്നവരാണ് അവര്‍. വളരെ ലളിത സ്വഭാവമുള്ള ഇവര്‍ എല്ലാ ദൗത്യങ്ങളും വിജയകരമായി നിര്‍വ്വഹിക്കും. മറ്റുള്ളവരോട് ദയയും കാരുണ്യവും കാണിക്കുന്ന പ്രകൃതമായിരിക്കും ഇവരുടേത്.
രവിയോഗം
ഈ അക്ഷയ തൃതീയക്ക് രൂപപ്പെടുന്ന മറ്റൊരു യോഗമാണ് രവിയോഗം. സൂര്യന്റെയും ചന്ദ്രന്റെയും കൂടിച്ചേരലിലൂടെ രൂപപ്പെടുന്ന ശുഭയോഗമാണിത്. രവിയോഗം ജാതകത്തിലെ എല്ലാ ദോഷങ്ങളും മായ്ച്ചുകളയുമെന്നാണ് വിശ്വാസം.രവിയോഗ സമയത്ത് ചെയ്യുന്ന കാര്യങ്ങളെയും ശുഭഫലങ്ങള്‍ നല്‍കുകയും ഈ യോഗത്തിലൂടെ ഒരു വ്യക്തിക്ക് അധികാരവും പദവിയും കൈവരുമെന്നും കരുതപ്പെടുന്നു. പുതിയ കാറ്, വീട് എന്നിവ വാങ്ങിക്കുന്നതിന് രവിയോഗം വളരെ നല്ല സമയമാണ്.
അക്ഷയ തൃതീയയും മറ്റ് ശുഭയോഗങ്ങളും മൂലം ഇന്ന് ഭാഗ്യം തുണയ്ക്കുന്ന രാശികള്‍
മേടം
മേടം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് അക്ഷയ തൃതീയ ദിവസം വളരെ ഗുണകരമായിത്തീരും. കരിയറില്‍ വളരെയധികം പുരോഗതി നേടാനും ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയം നേടാനും സാധിക്കും. ശമ്പള വര്‍ദ്ധനയ്ക്കും പ്രമോഷനും സാധ്യതയുണ്ട്. അധികാരികള്‍ക്ക് നിങ്ങളുടെ മേലുള്ള മതിപ്പ് വര്‍ദ്ധിക്കും. ചിലവുകള്‍ അധികരിക്കുന്നതിനാല്‍ ഒരുപക്ഷേ ലോണ്‍ എടുക്കേണ്ടതായി വരും.
മിഥുനം
മിഥുനം രാശിക്കാരെ സംബന്ധിച്ചെടുത്തോളം അക്ഷയതൃതീയ നേട്ടങ്ങളുടെ ദിവസമാണ്. ഈ സമയത്ത് ഭാഗ്യം നിങ്ങളെ തുണയ്ക്കുകയും ദിവസം ചെല്ലുന്തോറും നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചുവരികയും ചെയ്യും. കരിയറിലും പുരോഗതി ദര്‍ശിക്കാന്‍ കഴിയും. സ്ഥാനക്കയറ്റത്തിനും ശമ്പളവര്‍ദ്ധനയ്ക്കും സാധ്യതയുണ്ട്. പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകും. പൊതുവേ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നാളുകളായിരിക്കും ഇത്. ആരോഗ്യം നല്ല രീതിയില്‍ മുന്നോട്ടുപോകും.
ചിങ്ങം
ചിങ്ങം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് അക്ഷയ തൃതീയയോട് അനുബന്ധിച്ച് ജീവിതത്തില്‍ നല്ലകാലം വന്നുചേരും. ജോലിയോടുള്ള ആത്മാര്‍ത്ഥത മൂലം ചെയ്യുന്ന കാര്യങ്ങളില്‍ പ്രതീക്ഷയ്ക്ക് അപ്പുറമുള്ള വിജയം വന്നുചേരും. ഈ കാലയളവില്‍ വരുമാനത്തിന് മുട്ടുണ്ടാവില്ല. ഇത് ഭാവിയിലേക്കുള്ള നീക്കിയിരുപ്പിന് വഴിയൊരുക്കും. വ്യക്തിബന്ധങ്ങള്‍ കൂടുതല്‍ മനോഹരമാകും. ജീവിതത്തില്‍ പൊതുവേ പ്രശ്നങ്ങളോ വെല്ലുവിളികളോ ഇല്ലാത്ത സമയമായിരിക്കും ഇത്.
തുലാം
തുലാം രാശിയില്‍ ജനിച്ചവര്‍ക്കും അക്ഷയ തൃതീയയുടെ നേട്ടങ്ങള്‍ അനുഭവിക്കാന്‍ സാധിക്കും. ഇവര്‍ ഈ സമയത്ത് ആത്മീയകാര്യങ്ങളില്‍ തല്‍പ്പരരായിരിക്കും. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള സാധ്യതയുണ്ട്. ജോലിസ്ഥലത്ത് സ്ഥാനക്കയറ്റത്തിനും ശമ്പളവര്ദ്ധയ്ക്കും സാധ്യതയുണ്ട്. പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകും. ആരോഗ്യത്തില്‍ കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടാകുകയില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications