Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
അക്ഷയ തൃതീയക്ക് അപൂര്‍വ്വ ഗ്രഹ സംഗമം; ഗജകേസരി യോഗം ഇവര്‍ക്ക്
ശുഭകാര്യങ്ങള്‍ മംഗളകരമായ സമയത്തില്‍ ചെയ്യണമെന്നാണ് ഹിന്ദു വിശ്വാസം. ജ്യോതിഷപ്രകാരം ഗ്രഹസ്ഥാനങ്ങളും സംയോഗങ്ങളുമെല്ലാം നക്ഷത്രങ്ങളും നോക്കിയാണ് മംഗളകരമായ സമയം നിശ്ചയിക്കുന്നത്. ജ്യോതിഷത്തില്‍ നിരവധി മംഗളകരമായ യോഗങ്ങളും നക്ഷത്രങ്ങളും ഉണ്ട്. ശുഭസമയത്ത് ചെയ്യുന്ന കാര്യങ്ങള്‍ വിജയത്തില്‍ കലാശിക്കുമെന്നാണ് വിശ്വാസം.

ശുഭകാര്യങ്ങള്‍ക്ക് ഏറ്റവും അനുകൂലമെന്ന് കരുതപ്പെടുന്ന അക്ഷയ തൃതീയയാണ് വരാന്‍ പോകുന്നത്. ഹിന്ദു സംസ്കാരത്തില്‍ വളരെയധികം പ്രാധാന്യം കല്‍പ്പിക്കപ്പെടുന്ന ദിവസമാണിത്. വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാം ദിവസമാണ് അക്ഷയ തൃതീയ. എല്ലാ കാലവും നിലനില്‍ക്കുന്നത് എന്നതാണ് അക്ഷയ എന്ന വാക്കിന്റെ അര്‍ത്ഥം. തൃതീയ എന്നാല്‍ അമാവാസിക്ക് ശേഷമുള്ള മൂന്നാം ദിവസവും.
അക്ഷയ തൃതീയ 2024
മെയ് 10നാണ് ഈ വര്‍ഷത്തെ അക്ഷയ തൃതീയ. ഈ ദിവസം ആരംഭിക്കുന്ന കാര്യങ്ങളെല്ലാം എല്ലാ കാലവും നിലനില്‍ക്കുമെന്നും വിജയമുണ്ടാക്കുമെന്നുമാണ് വിശ്വാസം. ബിസിനസുകള്‍ തുടങ്ങാനും പുതിയ ജോലി ആരംഭിക്കാനുമെല്ലാം ഗൃഹപ്രവേശത്തിനും മതപരമായ ചടങ്ങുകള്‍ക്കുമെല്ലാം ആളുകള്‍ അക്ഷയ തൃതീയ ദിവസം തിരഞ്ഞെടുക്കാറുണ്ട്.
അക്ഷയ തൃതീയയിലെ അപൂര്‍വ്വ യോഗങ്ങള്‍
ഇത്തവണ അക്ഷയ തൃതീയയുടെ ഐശ്വര്യത്തോടൊപ്പം ജ്യോതിഷപ്രകാരമുള്ള മറ്റ് ചില അപൂര്‍വ്വ ശുഭയോഗങ്ങളും ഈ നാളില്‍ രൂപപ്പെടുന്നുണ്ട്. അക്ഷയ തൃതീയനാളില് ഏകദേശം ഒരു നൂറ്റാണ്ടിന് ശേഷം ചന്ദ്രന്റെയും വ്യാഴത്തിന്റെയും സംയോഗമുണ്ടാകുമെന്നാണ് പ്രവചനങ്ങള്‍. ഇതിലൂടെ ഗജകേസരി യോഗം രൂപപ്പെടുകയും ചില രാശികള്‍ക്ക് അപ്രതീക്ഷിത സൗഭാഗ്യങ്ങള്‍ ഉണ്ടാകുകയും ചെയ്യും. ഗജകേസരി യോഗത്തിന് പുറമേ ചന്ദ്രന്റെയും വ്യാഴത്തിന്റെയും സംയോഗത്തിലൂടെ രവിയോഗം, മാളവ്യ യോഗം, ഉത്തം യോഗം എന്നിവയും രൂപപ്പെടാന്‍ സാധ്യതയുണ്ട്.
ഈ ശുഭഫലങ്ങളുടെ ഗുണങ്ങള്‍ അനുഭവിക്കാന്‍ പോകുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
അക്ഷയ തൃതീയയുടെ ശുഭയോഗങ്ങള്‍ അനുഭവിക്കാന്‍ ഭാഗ്യമുള്ള ഒരു രാശി മേടമാണ്. ഇവര്‍ക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹം വേണ്ടുവോളം ലഭിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന മേടം രാശിക്കാര്‍ക്ക് അതിന് അനുയോജ്യമായ സമയമാണ് മുന്നിലുള്ളത്. സാമ്പത്തികമായി അഭിവൃദ്ധി നേടുകയും ഭൂമിയോ വാഹനമോ വാങ്ങുകയും ചെയ്യും. സമ്പത്ത് വര്‍ദ്ധിക്കുമെന്നതാണ് എടുത്തുപറയേണ്ട കാര്യം. മാത്രമല്ല പൂര്‍ത്തിയാക്കാതെ വെച്ചിരുന്ന ജോലികള്‍ പൂര്‍ത്തിയാക്കാനും യോഗമുണ്ടാകും.
കര്‍ക്കിടകം
കര്‍ക്കിടക രാശിക്കാര്‍ക്കും അക്ഷയ തൃതീയ ഭാഗ്യമായി മാറും. സ്വര്‍ണ്ണം, വെള്ളി, വാഹനം, ഭൂമി എന്നിവയെല്ലാം വാങ്ങിക്കാന്‍ വളരെ അനുകൂലമായ സമയമാണ്. സന്താനങ്ങളുമായി ബന്ധപ്പെട്ട് നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധ്യതയുണ്ട്. കുടുംബത്തില്‍ ഏറെ നാളായി നിലനിന്നിരുന്ന പ്രശ്നങ്ങള്‍ അവസാനിക്കാന്‍ സാധ്യതയുണ്ട്.
ചിങ്ങം
ചിങ്ങം രാശിയില്‍ ജനിച്ച ആളുകള്‍ക്കും അക്ഷയ തൃതീയ നാളിലെ ഗജകേസരി യോഗം നേട്ടമായി മാറും. ജോലിയില്‍ ആഗ്രഹിച്ച മാറ്റങ്ങള്‍ വന്നുചേരും. ഇഷ്ടമുള്ള സ്ഥലത്തേക്ക് സ്ഥലമാറ്റം ലഭിച്ചേക്കാം. പുതിയ ബിസിനസ് ആരംഭിക്കാന്‍ ഏറ്റവും അനുകൂലമായ സമയമാണ്. ഇതിനകം ബിസിനസ് രംഗത്തുള്ളവര്‍ക്ക് ലാഭം കൊയ്യാന്‍ പറ്റിയ സമയമാണ്. സാമ്പത്തികാഭിവൃദ്ധിയാണ് മറ്റൊരു നേട്ടം. കടങ്ങള്‍ വീട്ടാന്‍ സാധിക്കും. കുടുംബത്തില്‍ സന്തോഷം കളിയാടും. വീട്ടുകാരോടൊപ്പം സമയം ചിലവഴിക്കാന്‍ സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications