Latest Updates
-
കത്രീന കൈഫിന്റെ ശരീരത്തെ പരിഹസിച്ചവർക്ക് മറുപടിയുമായി സൽമാൻ; പ്രസവശേഷം ഭാരം കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ -
ചൊവ്വ കർക്കടക രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം കൊണ്ടുവരും? -
ബുധാദിത്യ യോഗം: കന്നി രാശിയിൽ സൂര്യനും ബുധനും; ഇന്നത്തെ ദിവസം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 22: ഗജകേസരി യോഗം വന്നെത്തി; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
സെപ്റ്റംബർ 22-28: ഈ ആഴ്ച ഭാഗ്യം തിളങ്ങാൻ പോകുന്ന 5 രാശിക്കാർ ഇവർ; കരിയറിലും സാമ്പത്തിക നേട്ടങ്ങൾ! -
തിരുവോണം നാളിൽ ഭാഗ്യം ആർക്കൊക്കെ? 2026 സെപ്റ്റംബർ 22-ലെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം -
2026 സെപ്റ്റംബർ 22 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ആരൊക്കെ? അറിയാം ഇന്നത്തെ ദിനഫലം -
പരിവർത്തിനി ഏകാദശി 2026: വ്രതമെടുക്കുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ, പാരണ സമയം ഇങ്ങനെ -
സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ -
2026 സെപ്റ്റംബർ 21: ഇന്ന് രവിയോഗം, ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
100 വര്‍ഷങ്ങള്‍ക്ക് ശേഷം അക്ഷയ തൃതീയയില്‍ ഗജകേസരിയോഗം; ഭാഗ്യം തിളങ്ങുന്ന 3 രാശി
ഈ വര്‍ഷത്തെ അക്ഷയ തൃതീയ മെയ് 10 ന് ആഘോഷിക്കും. നിരവധി ശുഭയോഗങ്ങളോടെയാണ് ഈ വര്‍ഷം അക്ഷയതൃതീയ വരുന്നത്. 100 വര്‍ഷങ്ങള്‍ക്ക് ശേഷം അക്ഷയതൃതീയ നാളില്‍ ഗജകേസരി രാജയോഗം രൂപപ്പെടുന്നു. ഈ വര്‍ഷം അക്ഷയതൃതീയ നാളില്‍ ചന്ദ്രനും വ്യാഴവും കൂടിച്ചേര്‍ന്നാണ് ഗജകേസരി യോഗത്തിന് രൂപം നല്‍കുന്നത്. ജ്യോതിഷ പ്രകാരം ഗജകേസരി യോഗത്തെ പ്രധാനപ്പെട്ടതും ഐശ്വര്യപ്രദവുമായ യോഗങ്ങളില്‍ ഒന്നായി കണക്കാക്കുന്നു.
ദേവഗുരു വ്യാഴവും ചന്ദ്രനും ഏറ്റവും നല്ല സുഹൃത്തുക്കളാണ്. ചന്ദ്രനും വ്യാഴവും ചേര്‍ന്നാണ് ഗജകേസരി യോഗം രൂപപ്പെടുത്തുന്നത്. അക്ഷയതൃതീയയില്‍ ഗജകേസരിയോഗം രൂപപ്പെടുന്നതോടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയുമെന്നുറപ്പാണ്. ഈ രാശിക്കാര്‍ക്ക് ജീവിതത്തില്‍ ധാരാളം ശുഭഫലങ്ങള്‍ ലഭിക്കും. അക്ഷയതൃതീയയില്‍ രൂപപ്പെടുന്ന ഗജകേസരിയോഗം ഏതൊക്കെ രാശിക്കാര്‍ക്ക് ഗുണം ചെയ്യുമെന്ന് നമുക്ക് നോക്കാം.

മേടം
ഗജകേസരി രാജയോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കാരണം നിങ്ങളുടെ ജാതകത്തിലെ പണത്തിന്റെയും സംസാരത്തിന്റെയും ഗൃഹത്തിലാണ് ഈ രാജയോഗം രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍ നിങ്ങള്‍ക്ക് കാലാകാലങ്ങളില്‍ അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. കൂടാതെ വിദേശത്ത് നിന്ന് ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് വിജയത്തിനുള്ള നിരവധി അവസരങ്ങള്‍ ലഭ്യമാകും. ഈ രാശിയിലുള്ള ആളുകള്‍ക്ക് നല്ല സമ്പത്ത് ലഭിക്കും. ഈ കാലയളവില്‍ നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. ഈ സമയത്ത് നിങ്ങളുടെ സംസാരത്തിന്റെ സ്വാധീനം വര്‍ദ്ധിക്കും. നിങ്ങളുടെ സംസാരത്താല്‍ മറ്റുള്ളവരെ സ്വാധീനിക്കാനാകും.
കര്‍ക്കിടകം
ഗജകേസരി രാജയോഗത്തിന്റെ രൂപീകരണം കര്‍ക്കടക രാശിക്കാര്‍ക്ക് നല്ല ഫലങ്ങള്‍ കൊണ്ടുവരും. ഈ രാജയോഗം നിങ്ങളുടെ രാശിയുടെ ഒമ്പതാം ഭാവത്തില്‍ രൂപപ്പെടും. അതിനാല്‍ നിങ്ങളുടെ തീര്‍പ്പാക്കാത്ത ജോലികള്‍ ഈ സമയത്ത് പൂര്‍ത്തിയാക്കാനാകും. നിങ്ങളുടെ കരിയറുമായി ബന്ധപ്പെട്ട ചില സുപ്രധാന തീരുമാനങ്ങള്‍ നിങ്ങള്‍ എടുക്കേണ്ടിവരും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും വളരെ മികച്ചതായിരിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ചില ശുഭപരിപാടികളില് പങ്കെടുക്കാനാകും. വിദേശയാത്രകള്‍ക്ക് അവസരം ലഭിക്കും. ഈ കാലയളവ് വിദ്യാര്‍ത്ഥികള്‍ക്ക് ഗുണം ചെയ്യും.
ചിങ്ങം
നിങ്ങളുടെ രാശിയില്‍ നിന്ന് പത്താം ഭാവത്തില്‍ ഈ രാജയോഗം രൂപപ്പെടുന്നതിനാല്‍, ചിങ്ങം രാശിക്കാര്‍ക്ക് ഗജകേസരി രാജയോഗം ഗുണം ചെയ്യും. ഈ കാലയളവില്‍ ജോലിയിലും ബിസിനസ്സിലും നിങ്ങള്‍ക്ക് പ്രത്യേക പുരോഗതി ഉണ്ടാകും. നിരവധി അത്ഭുതകരമായ അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. നിങ്ങളുടെ കുടുംബത്തില്‍ സന്തോഷവും സമൃദ്ധിയും വര്‍ദ്ധിക്കും. തൊഴിലന്വേഷകര്‍ക്ക് പുതിയ ജോലി കണ്ടെത്താന്‍ കഴിയും. ഈ കാലയളവില്‍ ബിസിനസുകാര്‍ക്ക് നല്ല ലാഭം നേടാനും അവരുടെ ബിസിനസ്സ് വിപുലീകരിക്കാനും കഴിയും.
തുലാം
തുലാം രാശിക്കാര്‍ക്ക് ഈ സമയം സഹോദരങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കും. ദാമ്പത്യജീവിതം നന്നായിരിക്കും. ഇണയുമായി സമയം ചെലവഴിക്കാനാകും. പുതിയ വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ ആഗ്രഹം പൂര്‍ത്തീകരിക്കാനാകും. സാമ്പത്തിക നേട്ടങ്ങള്‍ കൈവരും. ഈ സമയം നിങ്ങളുടെ ആത്മവിശ്വാസം വളരെയേറെ വര്‍ധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ താല്പര്യം ഉണ്ടാകും. ജോലിയില്‍ മാറ്റത്തിന് സാധ്യതയുണ്ട്. കരിയറില്‍ വിജയത്തിനായി ഒട്ടേറെ അവസരം ലഭിക്കും.
ധനു
നിങ്ങളുടെ വരുമാനം ഈ സമയം വര്‍ദ്ധിക്കും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരില്‍ നിന്ന് പിന്തുണ ലഭിക്കും. കുടുംബത്തില്‍ നിന്നും പിന്തുണ ലഭിക്കും. ഈ സമയത്ത് നിക്ഷേപിച്ചാല്‍ ഭാവിയില്‍ ലാഭം നേടാനാകും. മനസ്സില്‍ സന്തോഷം തോന്നും. ജോലിയില്‍ മറ്റൊരിടത്തേക്ക് മാറേണ്ടി വന്നേക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
