Latest Updates
-
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി!
പാപങ്ങളെല്ലാം ഇല്ലാതാക്കും അജ ഏകാദശി നാളെ, മഹത്വവും വ്രതാനുഷ്ഠാന ക്രമവും അറിയാം
Aja Ekadashi 2024:ഹിന്ദു മതവിശ്വാസം അനുസരിച്ച് വിഷ്ണുപ്രീതിക്ക് അത്യുത്തമമാണ് ഏകാദശിവ്രതം. എല്ലാ ചാന്ദ്ര മാസത്തിലെയും പതിനൊന്നാമത്തെ ദിവസമാണ് ഏകാദശിയായി ആചരിക്കുന്നത്. ആത്മീയമായ വളര്‍ച്ചയും പാപങ്ങളില്‍ നിന്ന് മോചനവും ഭഗവാന്റെ അനുഗ്രഹവും തേടി ലക്ഷക്കണക്കിന് ആളുകള്‍ ഏകാദശി വ്രതം അനുഷ്ഠിക്കുന്നു.

ശ്രാവണം അഥവാ ഭാദ്രപദ മാസത്തിലെ ഏകാദശിയാണ് നാളെ. ഭാദ്രപദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശിയാണ് അജ ഏകാദശി.ആ
ഏകാദശികളില്‍ അജ ഏകാദശിക്ക് വലിയ പ്രാധാന്യമുണ്ട്. അജ ഏകാദശി വ്രതം നോറ്റാല്‍ എല്ലാ പാപങ്ങളും ഇല്ലാതാകുമെന്നാണ് വിശ്വാസം. അതിനാല്‍ തന്നെ ഭക്തര്‍ ഇന്നേ ദിവസം ഉപവാസം അനുഷ്ഠിക്കുകയും വിഷ്ണുപ്രീതിക്കുള്ള ആത്മീയകാര്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. വിഷ്ണുവിനൊപ്പം ലക്ഷ്മീദേവിയെയും ഇന്നേദിവസം ആരാധിക്കുന്നത് ഐശ്വര്യദായകമാണ്.
ഏകാദശി വ്രതാരംഭം
ആഗസ്റ്റ് 29 വ്യാഴാഴ്ച പുലര്‍ച്ചെ 1.19ന് ഭാദ്രപദ മാസത്തിലെ കൃഷ്ണപക്ഷ ഏകാദശി തിഥി ആരംഭിക്കും. ആഗസ്റ്റ് 30 വെള്ളിയാഴ്ച പുലര്‍ച്ചെ 1.37നാണ് ഏകാദശി തിഥി അവസാനം.
അജ ഏകാദശിയുടെ പ്രാധാന്യം
ഏകാദശികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഏകാദശിയാണ് അജ ഏകാദശി. വിഷ്ണുഭഗവാനെ പ്രീതിപ്പെടുത്തുന്നതിനുള്ള ഏറ്റവും നല്ല അവസരമാണ് ഈ ഏകാദശി വ്രതം. ഈ ദിവസം ഉപവാസം എടുക്കുകയും വിഷ്ണുവിനെ ഭജിക്കുകയും ചെയ്താല്‍ പാപങ്ങളില്‍ നിന്ന് മോചനം ലഭിക്കുമെന്നും മോക്ഷം കൈവരുമെന്നുമാണ് വിശ്വാസം. ഉപവാസം അനുഷ്ഠിക്കുന്നത് അശ്വമേധ യാഗം നടത്തുന്നതിന് തത്തുല്യമായ ഫലം നല്‍കുമെന്നാണ് പറയപ്പെടുന്നത്. അജ ഏകാദശി വ്രതം നോല്‍ക്കുന്നതിലൂടെ ഐശ്വര്യവും ഭൗതികസുഖങ്ങളും ക്ഷേമവും ഉണ്ടാകുക മാത്രമല്ല, ആത്മീയമായ വളര്‍ച്ചയും ക്ഷേമവും ഉണ്ടാകും.
വ്രതമെടുക്കേണ്ട രീതി
എല്ലാ ഏകദശിയും പോലെ അജ ഏകാദശിക്കും അരിഭക്ഷണം വര്‍ജ്ജിക്കണം. ഏകാദശിയുടെ തലേനാള്‍ ഒരിക്കലാണ്. അതായത് അന്ന് ഒരു നേരം മാത്രമേ അരിഭക്ഷണം കഴിക്കാവൂ. വ്രതമെടുക്കുന്ന ദിവസം ഉപവാസമാണ് അഭികാമ്യം.അന്ന് എണ്ണ തേച്ച് കുളിക്കുകയോ പകല്‍ ഉറങ്ങുകയോ ചെയ്യരുത്. അതിരാവിലെ കുളിച്ച് ശുദ്ധ വസ്ത്രം ധരിച്ച വിഷ്ണുഭഗവാനെ പ്രാര്‍ത്ഥിക്കുക. വിഷ്ണുനാമങ്ങളും ഗായത്രിയും സഹസ്രനാമവും ചൊല്ലുക . ഈ ദിവസം വിഷ്ണുക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നത് ഐശ്വര്യകരമാണ്. ദുഷ്ചിന്തകളൊന്നും കൂടാതെ ദിവസം മുഴുവന്‍ ഈശ്വരചിന്തകളിലും സത്പ്രവൃത്തികളിലും മുഴുകുക. ഭാഗവതം, നാരായണീയം, ഭഗവത്ഗീത തുടങ്ങിയ പുരാണഗ്രന്ഥങ്ങള്‍ വായിക്കുകയോ പാരായണം കേള്‍ക്കുകയോ ചെയ്യുന്നത് നല്ലതാണ്. ദിവസം മുഴുവന്‍ ഉപവാസം അനുഷ്ഠിക്കുന്നത് വിഷ്ണുപ്രീതിക്ക് അത്യുത്തമമാണ്. എങ്കിലും വിശപ്പ് സഹിക്കാന്‍ കഴിയാത്തവര്‍ക്കും അസുഖങ്ങള്‍ ഉള്ളവര്‍ക്കും പാലും പഴവര്‍ഗ്ഗങ്ങളും കഴിക്കാവുന്നതാണ്. പിറ്റേദിവസം രാവിലെ കുളിച്ച് ഭഗവാനെ പ്രാര്‍ത്ഥിച്ച് അരിഭക്ഷണവും ഉപ്പുള്ള വിഭവങ്ങളും കഴിച്ച് വ്രതം അവസാനിപ്പിക്കാം.
വ്രത കഥ
സത്യസന്ധതയ്ക്ക് കീര്‍ത്തികേട്ട ഹരിശ്ചന്ദ്ര മഹാരാജാവ് അജ ഏകാദശി വ്രതം എടുത്തിരുന്നുവെന്നാണ് പുരാണങ്ങളില്‍ പറയുന്നത്. ഒരിക്കല്‍ ചില ദോഷ കര്മ്മങ്ങളാല് ഹരിശ്ചന്ദ്രന് തന്റെ കുടുംബവും രാജ്യവും നഷ്ടപ്പെട്ടു. അദ്ദേഹം കാട്ടില്‍ അലഞ്ഞുനടന്നു. ഒരിക്കല്‍ അദ്ദേഹം ഗൗതമ മഹര്‍ഷിയെ കാണാനിടയായി. ഹരിശ്ചന്ദ്രന് തന്റെ ദുരവസ്ഥ മഹര്‍ഷിയെ ധരിപ്പിക്കുകയും സഹായത്തിനായി അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഗൗതമ മഹര്‍ഷി ഹരിശ്ചന്ദ്രനോട് അജ ഏകാദശി വ്രതം അനുഷ്ഠിക്കാന്‍ ഉപദേശിച്ചു. ആ വ്രതത്തിന്റെ അത്ഭുതശക്തിയെ കുറിച്ചും മഹര്‍ഷി വര്‍ണ്ണിച്ചു. ഹരിശ്ചന്ദ്രന് മഹര്‍ഷിയുടെ ഉപദേശം സ്വീകരിക്കുകയും അദ്ദേഹം പറഞ്ഞത് പോലെ ഏകാദശി നോല്‍ക്കുകയും ചെയ്തു. അതിനുശേഷം ഹരിശ്ചന്ദ്രന് തന്റെ രാജ്യവും കുടുംബവും തിരിച്ചുകിട്ടി. അതിനുശേഷം ഹരിശ്ചന്ദ്രന് എല്ലാ ഏകാദശി വ്രതങ്ങളും അനുഷ്ഠിക്കാന്‍ തുടങ്ങി എന്നാണ് പുരാണത്തില്‍ പറയുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications