Latest Updates
-
സെപ്റ്റംബർ 16: ഗണേശ പ്രതിഷ്ഠയ്ക്ക് ഇന്ന് ശുഭമുഹൂർത്തം ഉണ്ടോ? അശുഭസമയങ്ങൾ ഒഴിവാക്കി പൂജ നടത്താം -
ഗജകേസരി യോഗം: ശുഭകാര്യങ്ങൾ തുടങ്ങാൻ ഇന്നത്തെ ഈ സമയം അത്യുത്തമം! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ വിഷമാണോ? ഈ രണ്ട് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ, ജാഗ്രത! -
മഴക്കാലത്ത് വീടിന്റെ മുൻവശം വൃത്തിയായി സൂക്ഷിക്കണോ? വാസ്തുവും ശുചിത്വവും ഒന്നിച്ച് കൊണ്ടുപോകാൻ ഈ വഴികൾ നോക്കൂ -
വിശ്വകർമ്മ പൂജ 16നോ 17നോ? ഓഫീസിലും കടയിലും ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്പുകൾ ശ്രദ്ധിക്കൂ -
ഇന്ന് രാത്രി അപൂർവ്വ യോഗം: സർവ്വാർത്ഥ സിദ്ധി, അമൃത സിദ്ധി യോഗങ്ങൾ ഒന്നിച്ചെത്തുന്നു; അറിയേണ്ടതെല്ലാം -
കന്നി സംക്രാന്തി 2026: ഈ സമയത്ത് സ്നാനം ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യയോഗം: നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയേണ്ടതെല്ലാം -
മഴക്കാലത്ത് ചർമ്മത്തിൽ ചൊറിച്ചിലും കുരുക്കളും? ഈ തെറ്റുകൾ ചെയ്താൽ പണി പാളും! -
സെപ്റ്റംബർ 18-ന് ലക്ഷ്മി യോഗമുണ്ടോ? സത്യം ഇതാണ്, ഒപ്പം ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങളും
ഒളിച്ചിരുന്ന ഭാഗ്യം വെളിച്ചത്ത് വരും, ഇന്ന് ജീവിതം മാറുന്ന 4 രാശിക്കാര്‍
മെയ് 3 വെള്ളിയാഴ്ച ഇടവരാശിയിലെ വ്യാഴം ധനയോഗം എന്നറിയപ്പെടുന്ന കുബേരയോഗത്തിന് സമാനമായ ഒരു ലാഭയോഗം രൂപപ്പെടുത്തുന്നു. ശനിദേവന്റെ സാന്നിദ്ധ്യമുള്ള കുംഭം രാശിയില്‍ ചന്ദ്രന് സംക്രമിക്കുന്നു. കൂടാതെ, ഇന്ന് വൈശാഖ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പത്താം തിയ്യതിയായതിനാല് ഈ ദിവസം ധനയോഗത്തോടൊപ്പം ബ്രഹ്മയോഗം, ഐന്ദ്രയോഗം, ചതയം നക്ഷത്രം എന്നിവയുടെ ഐശ്വര്യ സംയോജനവും നടക്കുന്നു.
ജ്യോതിഷം അനുസരിച്ച് 4 രാശിക്കാര്‍ക്ക് ഇന്ന് രൂപം കൊള്ളുന്ന ശുഭ യോഗങ്ങളില്‍ നിന്ന് പ്രയോജനം ലഭിക്കാന്‍ പോകുന്നു. ഈ രാശിക്കാരുടെ ബഹുമാനത്തിലും സമ്പത്തിലും നല്ല വര്‍ദ്ധനവുണ്ടാകും. ജാതകത്തില്‍ ശുക്രന്റെ സ്ഥാനം ശക്തിപ്പെടുകയും ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കുകയും ചെയ്യും. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അകലും. മെയ് 3 ന് ഭാഗ്യമുണ്ടാകാന്‍ പോകുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം. (lucky zodiac signs)

ഇടവം
മെയ് 3 ഇടവം രാശിക്കാര്‍ക്ക് നല്ല ദിവസമാണ്. ഇന്ന് നിങ്ങള്‍ എല്ലാ മേഖലകളിലും ഫലപ്രദമായി പ്രവര്‍ത്തിക്കും. നിങ്ങളുടെ പ്രതിച്ഛായ വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് നല്ല സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും, നിങ്ങളുടെ ഭാവിയും സുരക്ഷിതമായിരിക്കും. ദൈനംദിന ചെലവുകള്‍ എളുപ്പത്തില്‍ നിറവേറ്റാനാകും. കുടുംബ ജീവിതത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും. ജോലിയില്‍ നേട്ടങ്ങളുണ്ടാകും. (friday horoscope)
ദോഷപരിഹാരം: വെള്ളിയാഴ്ച ലക്ഷ്മി ദേവിയുടെ ക്ഷേത്രത്തില്‍ ലക്ഷ്മി ദേവിക്ക് ശംഖ്, അടക്ക, താമര മുതലായവ സമര്‍പ്പിക്കുകയും ലക്ഷ്മി ചാലിസ പാരായണം ചെയ്യുകയും ചെയ്യുക.
കര്‍ക്കിടകം
കര്‍ക്കടക രാശിക്കാര്‍ക്ക് മെയ് 3 വളരെ പ്രധാനപ്പെട്ട ദിവസമാണ്. നിങ്ങളുടെ നേതൃത്വപരമായ കഴിവുകള്‍ ശക്തമാകും. കഠിനാധ്വാനത്തിനനുസരിച്ച് ഫലം ലഭിക്കും. നിങ്ങള്‍ക്ക് ചില പുതിയ ആളുകളെ കണ്ടുമുട്ടാനാകും. നിങ്ങളുടെ ജീവിതപങ്കാളി മുഖേന ഇന്ന് നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടത്തിനും സാമൂഹിക നേട്ടത്തിനും സാധ്യതയുണ്ട്. നിങ്ങള്‍ രണ്ടുപേരും തമ്മിലുള്ള പരസ്പര ഐക്യം മെച്ചപ്പെടും. ജോലിയിലുള്ള ആളുകള്‍ക്ക് ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും, എല്ലാ ജോലികളും എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. നിങ്ങളുടെ സഹോദരീസഹോദരന്മാരുമായുള്ള നിങ്ങളുടെ ബന്ധം നല്ലതായിരിക്കും, കുടുംബത്തില്‍ നടക്കുന്ന ചെറിയ പ്രശ്നങ്ങള്‍ അവസാനിക്കും.
പരിഹാരം: ജോലിയിലും ബിസിനസ്സിലും പുരോഗതിക്കായി ഇരുമ്പ് പാത്രത്തില്‍ വെള്ളമെടുത്ത് പഞ്ചസാര, പാല്, നെയ്യ് എന്നിവ കലര്‍ത്തി ആല്‍മരത്തിന്റെ ചുവട്ടില്‍ ഒഴിക്കുക, 21 വെള്ളിയാഴ്ച വരെ ഇത് ചെയ്യുക.
കന്നി
മെയ് 3 കന്നി രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. കന്നിരാശിക്കാരുടെ ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ ഭാഗ്യത്തിന്റെ പിന്തുണയോടെ പൂര്‍ത്തിയാക്കാനാകും. നിങ്ങളുടെ ലക്ഷ്യങ്ങള്‍ നിറവേറ്റാനായി പരിശ്രമിക്കും. ജോലിയുള്ള ആളുകള്‍ക്ക് ഇന്ന് മറ്റേതെങ്കിലും കമ്പനിയില്‍ നിന്ന് ഒരു നല്ല ഓഫര്‍ ലഭിച്ചേക്കാം. നിക്ഷേപത്തില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല വരുമാനം ലഭിച്ചേക്കാം. ബിസിനസുകാര്‍ക്ക് ബിസിനസ്സ് വിശ്വാസ്യത വര്‍ദ്ധിക്കും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും.
പരിഹാരം: വെള്ളിയാഴ്ച, ചുവന്ന നിറമുള്ള തുണിയില്‍ 1.25 കിലോ അരി കെട്ടി നിങ്ങളുടെ കൈയില്‍ വയ്ക്കുക, തുടര്‍ന്ന് 'ഓം ശ്രീം ശ്രേയേ നമഃ മന്ത്രം' അഞ്ച് ജപമാല ജപിച്ച് പണം സൂക്ഷിക്കുന്ന സ്ഥലത്ത് വയ്ക്കുക. (friday astrology)
ധനു
മെയ് 3 ധനു രാശിക്കാര്‍ക്ക് വിശേഷാല്‍ ഗുണകരമാണ്. ലക്ഷ്മീദേവിയുടെ കൃപയാല്‍, ധനു രാശിക്കാര്‍ക്ക് അവരുടെ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കും. കിട്ടാതെ കിടക്കുന്ന പണം തിരികെ ലഭിക്കും. നിങ്ങളുടെ ആശയവിനിമയ ശൈലി വളരെ മികച്ചതും സ്ഥിരതയുള്ളതുമായിരിക്കും. ഇത് വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും. സന്താനങ്ങളുണ്ടാകാന്‍ ആഗ്രഹിക്കുന്ന വിവാഹിതര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. കുടുംബത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാന്‍ നിങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. ആരോഗ്യ സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കുകയും നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുകയും ചെയ്യും. പുതിയ സ്ഥലവും വാഹനവും വാങ്ങാനുള്ള നിങ്ങളുടെ ആഗ്രഹവും സഫലമായേക്കാം. സുഹൃത്തുക്കളോടൊപ്പം എവിടെയെങ്കിലും പോകാനാകും.
പരിഹാരം: പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മറികടക്കാന്‍, വെള്ളിയാഴ്ച ലക്ഷ്മി ദേവിക്ക് പായസം സമര്‍പ്പിച്ച് ശ്രീ ലക്ഷ്മി നാരായണ സൂക്തം പാരായണം ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
